1 GBP = 88.00 INR                       

BREAKING NEWS

സിനിമയ്ക്കിടെ കൈയില്‍ നിന്ന് വീണ താക്കോല്‍ എടുക്കാന്‍ കുനിഞ്ഞ് തപ്പിയപ്പോള്‍ ഇലക്ട്രോണിക് കാല്‍ച്ചവിട്ടിയില്‍ കുടുങ്ങി 24കാരന് ദാരുണ മരണം; വ്യൂ സിനിമാസിലെ ദുരന്തം യുകെയിലെ തീയേറ്ററില്‍ പോകുന്നവര്‍ക്കൊക്കെ പാഠമാവട്ടെ

Britishmalayali
kz´wteJI³

ര്‍മിംഗാമിലെ വ്യൂ സിനിമാസില്‍ വച്ച് സിനിമ കാണുന്നതിനിടെ കൈയില്‍ നിന്ന് വീണ താക്കോലും മൊബൈല്‍ ഫോണും എടുക്കാന്‍ കുനിഞ്ഞ് തപ്പിയപ്പോള്‍ ഇലക്ട്രോണിക് കാല്‍ച്ചവിട്ടിയില്‍ കുടുങ്ങിയുള്ള ഗുരുതര പരുക്കിനെ തുടര്‍ന്ന് മരിച്ച 24 കാരന്‍ അതീഖ് റഫീക്കിന്റെ ദാരുണാന്ത്യത്തെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നു. കഴിഞ്ഞ വര്‍ഷം സംഭവിച്ച ദുരന്തവുമായി ബന്ധപ്പെട്ട് ഇന്നലെ ബെര്‍മിംഗ്ഹാം ക്രൗണ്‍ കോടതിയില്‍ വച്ച് നടന്ന വിചാരണക്കിടെയാണ് ഇത് സംബന്ധിച്ച സത്യങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്.കഴിഞ്ഞ വര്‍ഷം മാര്‍ച്ച് ഒമ്പതിന് തന്റെ ഭാര്യ അയിഷ സര്‍ദാറുമൊത്ത് ഈ വ്യൂ സിനിമാസ് തിയേറ്ററില ഗോള്‍ഡ് ക്ലാസ്, സ്‌ക്രീന്‍ 17ല്‍ സിനിമ കണ്ട് കൊണ്ടിരിക്കവെയാണ് റഫീക്ക് മരിച്ചത്.

റഫീക്കിന്റെ മരണത്തിന്റെ യഥാര്‍ത്ഥ കാരണമറിയുന്നതിനായി ഒരു എന്‍ജിനീയറിംഗ് എക്സ്പര്‍ട്ട് ഈ സീറ്റ് വിശദമായി പരിശോധിച്ചിരുന്നു. ഒരു ടണ്‍ പ്രഷറിന്റെ നാലില്‍ മൂന്ന് പ്രഷര്‍ റഫീക്കിന്റെ കഴുത്തില്‍ ഏറ്റതിനെ തുടര്‍ന്നാണ് ദാരുണാന്ത്യമുണ്ടായിരിക്കുന്നത് ഈ എന്‍ജിനീയറിംഗ് എക്സ്പര്‍ട്ട് ഇന്നലെ കോടതിയില്‍ ബോധിപ്പിച്ചിരുന്നു. ഭര്‍ത്താവുമൊത്തുള്ള അന്ത്യ നിമിഷങ്ങളെക്കുറിച്ച് ആയിഷ സോഷ്യല്‍ മീഡിയയില്‍ വളരെ വൈകാരികമായി എഴുതിയിട്ടുണ്ട്. മരണത്തിന് തൊട്ട് മുമ്പ് താന്‍ ഭര്‍ത്താവിന്റെ കൈ പിടിച്ചപ്പോള്‍ അദ്ദേഹം കുറച്ച് ശക്തിയില്‍ തന്റെ കൈ പിടിച്ചമര്‍ത്തിയിരുന്നുവെന്നും അത് വിടപറയലിന്റെ സൂചനയായിരുന്നുവോ എന്ന് ആയിഷ സ്വയം ചോദിക്കുന്നുണ്ട്.

തന്റെ ഏറ്റവും വലിയ സുഹൃത്തായിരുന്നു റഫീക്കെന്നും അദ്ദേഹത്തിന്റെ അകാലമരണത്തിന് ശേഷം ജീവിതം വളരെ ദുസഹമായിരിക്കുന്നുവെന്നുമാണ് ആയിഷ എഴുതിയിരിക്കുന്നത്. തിയേറ്ററില്‍ നടന്ന ഈ അപകടത്തിന് ശേഷം റഫീക്കിന്റെ ശരീരം നീലനിറമായിരുന്നുവെന്ന് ബര്‍മിംഗാം കൊറോണേര്‍സ് ഇന്നലെ ബോധിപ്പിക്കപ്പെട്ടിരുന്നു. കാല്‍ച്ചവിട്ടിയില്‍ നിന്നും റഫീക്കിനെ മോചിപ്പിക്കാന്‍ 15 മിനുറ്റ് വരെ വേണ്ടി വന്നിരുന്നു. ഭര്‍ത്താവിനെ മോചിപ്പിക്കാനായി  ഫൂട്ട്റെസ്റ്റ്  തള്ളിമാറ്റാന്‍ ഭാര്യ ആയിഷ ശ്രമിച്ചിരുന്നുവെന്നും എന്നാല്‍  ഇത് താഴേക്ക് വരുന്നത് തടയാനുള്ള ബട്ടന്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിച്ചില്ലെന്നും ഏരിയ കൊറോണറായ എമ്മ ബ്രൗണ്‍ പറയുന്നു.

അപകടത്തെ തുടര്‍ന്ന് പാരാമെഡിക്സ് കുതിച്ചെത്തുകയും റഫീക്കിനെ ഹേര്‍ട്ട് ലാന്‍ഡ്സ് ഹോസ്പിറ്റലില്‍ എത്തിക്കുകയും ചെയ്തിരുന്നു. മാര്‍ച്ച് 16നാണ് റഫീക്ക് ആശുപത്രിയില്‍ വച്ച് മരിക്കുന്നത്. അപകടത്തെ തുടര്‍ന്ന് മസ്തിഷ്‌കത്തിനേറ്റ കടുത്ത പരുക്കിനെ തുടര്‍ന്നായിരുന്നു അന്ത്യം. 7.5 കിലോ ടണ്‍ സമ്മര്‍ദം റഫീക്കിന്റെ കഴുത്തിന് ഏറ്റതിനെ തുടര്‍ന്നാണ് അപകടം സംഭവിച്ചിരിക്കുന്നതെന്നാണ് ഈ ചെയര്‍ പരിശോധിച്ച എന്‍ജിനീയറിംഗ് എക്സ്പര്‍ട്ടായ ചാള്‍സ് സ്റ്റീഫന്‍സ് സൈമണ്‍സ്- ജേക്കബ്സ് കോടതിക്ക് മുന്നില്‍ ബോധ്യപ്പെടുത്തിയിരിക്കുന്നത്. ഈ ചെയറിന്റെ പ്രവര്‍ത്തനത്തിന് ഗുരുതരമായ തകരാറുകളുണ്ടായിരുന്നുവെന്നും അതാണ് അപകടത്തിന് വഴിയൊരുക്കിയതെന്നും കണ്ടെത്തിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട ഇന്‍ക്വസ്റ്റ് തുടരുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category