1 GBP = 98.80INR                       

BREAKING NEWS

ഫ്യുഷന്‍ നൃത്തങ്ങളുടെ രാജകുമാരി വീണ്ടും ചിലങ്ക കെട്ടുന്നു; അവാര്‍ഡ് നൈറ്റിലെ സ്ഥിര സാന്നിധ്യം ജെനിറ്റ തോമസ് ഇത്തവണയും ആവേശമായി മാറും; ജൂണ്‍ ഒന്നിന് അവിസ്മരണീയ കാഴ്ചകള്‍ സമ്മാനിക്കാന്‍ നൃത്ത സംഘങ്ങള്‍ ഊര്‍ജ്ജിത പരിശീലനത്തില്‍

Britishmalayali
കെ ആര്‍ ഷൈജുമോന്‍

കവന്‍ട്രി: യുകെയിലെ പുതു തലമുറയില്‍ മനോഹരമായി നൃത്തം ചെയ്യുന്നവര്‍ ഏറെയുണ്ട്, എന്നാല്‍ അവര്‍ക്കിടയില്‍ ആദ്യമായി ഒരു രാജകുമാരി സൃഷ്ടിക്കപ്പെട്ടത് സ്റ്റോക് ഓണ്‍ ട്രെന്റില്‍ നിന്നാണ്. നൂറു കണക്കിന് കുരുന്നുകള്‍ മത്സരിച്ച യുക്മയുടെയും ഫോബ്മയുടെയും ആദ്യ കലോത്സവ വേദിയില്‍ തന്നെ കലാതിലകമായി മാറിയ ജെനിറ്റ റോസ് തോമസ് ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റില്‍ ഏറ്റവും അധികം തവണ പങ്കെടുത്ത കലാകാരി എന്ന വിശേഷണവും സ്വന്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ രണ്ടു വര്‍ഷമായി പഠനത്തിന്റെയും പരീക്ഷയുടെയും തിരക്കില്‍ ചിലങ്കയ്ക്കു അവധി നല്‍കിയ ജെനീറ്റ ഒരിടവേളക്ക് ശേഷം വീണ്ടും എത്തുന്നത് ബ്രിട്ടീഷ് മലയാളിയുടെ വേദിയില്‍ തന്നെ ആണെന്നത് നിമിത്തമായി മാറുകയാണ്. കീല്‍ യൂണിവേഴ്‌സിറ്റിയില്‍ ഫാര്‍മസി മാസ്റ്റേഴ്സ് വിദ്യാര്‍ത്ഥിനിയായ ജെനിറ്റ ഏതു വേദിയില്‍ മത്സരിക്കുമ്പോഴും വിജയ കിരീടം സ്വന്തമാക്കി മടങ്ങുന്നത് പതിവാക്കിയതോടെയാണ് നൃത്ത വേദികളുടെ രാജകുമാരി എന്ന വിളിപ്പേര് വീണത്. നന്നേ ചെറുപ്രായത്തില്‍ സ്റ്റോക് ഓണ്‍ ട്രെന്റ് മേയറെ പോലും ആരാധകനാക്കി മാറ്റിയെടുത്ത നൈസര്‍ഗിക സിദ്ധിയാണ് ജെനിറ്റക്ക് ഒപ്പമുള്ളത്.

ഭരതനാട്യത്തില്‍ ഗ്രാഡുവേഷന്‍ പൂര്‍ത്തിയാക്കിയ ജെനിറ്റ ഇപ്പോള്‍ നൃത്തം പഠിപ്പിക്കാന്‍ ഉള്ള യോഗ്യത കൂടി നേടിയിരിക്കുകയാണ്. യോഗ്യത പരീക്ഷകളില്‍ ഡിസ്റ്റിങ്ഷന്‍ നേട്ടം സ്വന്തമാക്കിയാണ് ഈ മിടുക്കി നൃത്ത പഠനം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഭരതനാട്യത്തില്‍ അഡ്വാന്‍സ് ലെവല്‍ പരിശീലനമാണ് ഇപ്പോള്‍ ജെനിറ്റയുടെ ഉന്നം. ഒരു രസത്തിനെന്നോണം നൃത്തം പഠിക്കുന്നവര്‍ക്കിടയില്‍ വേറിട്ട മുഖമായി ജെനിറ്റ മാറുന്നത് ഇങ്ങനെയാണ്. സാധാരണ കുട്ടികള്‍ സ്‌കൂള്‍ കോളേജ് പഠന ശേഷം ചിലങ്ക ഉപേക്ഷിക്കുമ്പോള്‍ ജെനിറ്റ കൂടുതലായി നൃത്തത്തെ സ്നേഹിച്ചു തുടങ്ങുകയാണ്. പഠനത്തില്‍ ഒട്ടും ഉഴപ്പാതെ, യുകെയിലെ ഒട്ടു മിക്ക മലയാളി വേദികളിലും എത്തിയ സാന്നിധ്യമാണ് ജെനിറ്റ.

ഇന്ത്യന്‍ നൃത്ത രംഗങ്ങളിലും പ്രാദേശിക കൗണ്‍സില്‍ നടത്തിയ മത്സര വേദികളിലും ഒക്കെ ഓടിനടന്നെത്തിയ ഒരു കലാകാരി എന്ന നിലയിലാണ് ജെനിറ്റ നൃത്തത്തെ നെഞ്ചോട് ചേര്‍ത്തത്. അക്കാരണത്താല്‍ തന്നെ ഒരു വേദിയിലും സങ്കടത്തോടെ വീട്ടിലേക്കു മടങ്ങേണ്ട അവസ്ഥയും ഈ കലാകാരിക്ക് വന്നിട്ടില്ല. എപ്പോഴും ഒരു സമ്മാനമെങ്കിലും കയ്യില്‍ പിടിച്ചാകും ജെനിറ്റയുടെ മടക്കയാത്രകള്‍. ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റിന് തുടക്കമിട്ട 2011 മുതല്‍ ജെനിറ്റയും ഈ യാത്രയില്‍ കൂടെയുണ്ട്. 2018ല്‍ മാത്രമാണ് പരീക്ഷ തിരക്കുകള്‍ മൂലം ജെനിറ്റക്ക് അവാര്‍ഡ് നൈറ്റ് നഷ്ടമായത്. ഇങ്ങനെയൊരു റെക്കോര്‍ഡ് അവാര്‍ഡ് നൈറ്റ് വേദിയില്‍ സൃഷ്ടിക്കാന്‍ മറ്റൊരു കലാകാരിക്കും കഴിഞ്ഞിട്ടില്ല.

ഭരതനാട്യവും മയില്‍ നൃത്തവും നാടോടി ഗാനവും ബോളിവുഡും ഒക്കെ അവാര്‍ഡ് നൈറ്റില്‍ എത്തിച്ച ജെനിറ്റ ഇത്തവണ ഫ്യൂഷന്‍ നൃത്തത്തിന്റെ മാസ്മരിക ചെപ്പുമായാണ് എത്തുന്നത്. വേദിയിലെ ചടുല താളമാണ് ജെനിറ്റ നൃത്തം ചെയ്യുമ്പോള്‍ കാണികളെ ഇമ വെട്ടാതെ കണ്ടിരിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഇത്തവണ നാല് ഗാനങ്ങളുടെ മിശ്രണമാണ് ജെനിറ്റ അവാര്‍ഡ് നൈറ്റില്‍ എത്തിക്കുന്നത്. അനുരാഗ കരിക്കിന്‍ വെള്ളം, അദ്നാന്‍ സ്വാമിയുടെ ഗസല്‍, തിരുമണം എന്നും നിനക്കായ് ബാഹുബലി ട്രിബ്യുട്ട് എന്നിവ ചേര്‍ത്താണ് ഇത്തവണ ജെനിറ്റ വിസ്മയ പ്രകടനം നടത്തുക. എറണാകുളം സ്വദേശിയായ തോമസ് - ജാന്‍സി ദമ്പതികളുടെ മകളാണ് ജെനിറ്റ. ഏക സഹോദരന്‍ ജെസ്ലിന്‍ എ ലെവല്‍ വിദ്യാര്‍ത്ഥിയാണ്.

സെമിക്ലാസികും കന്റംപ്രറി സ്റ്റൈലും ഡപ്പാംകുത്ത് നൃത്തവും ചേര്‍ത്ത് ഒരൊറ്റ ഡാന്‍സിലൂടെ മൂന്നു വ്യത്യസ്ത അനുഭവം നല്‍കാനുള്ള ശ്രമമാണ് ഈ യുവ കലാകാരി ശ്രമിക്കുന്നത്. വെറും പത്തു വയസില്‍ ആദ്യ അവാര്‍ഡ് നൈറ്റില്‍ മയിലായി എത്തിയ ജെനിറ്റ അതേ ആവേശത്തോടെയാണ് ഓരോ വര്‍ഷവും പുതുമകള്‍ സമ്മാനിച്ച് കൊണ്ടിരിക്കുന്നത്. അക്കാരണത്താല്‍ തന്നെ പതിവായി ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റിന് എത്തുന്ന കാണികള്‍ ഏറ്റവും കൂടുതല്‍ കയ്യടി നല്‍കുന്ന താരങ്ങളില്‍ ഒരാളും ജെനിറ്റ തന്നെയാണ്.

ജൂണ്‍ ഒന്നിന് കവന്‍ട്രിയിലെ വില്ലന്‍ ഹാളിലാണ് ഇത്തവണത്തെ അവാര്‍ഡ് നൈറ്റ് നടക്കുക. ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റിന് മാത്രമല്ല യുകെയിലെ സര്‍വ പരിപാടികളുടെയും മുഖ്യ സ്പോണ്‍സറായി അലൈഡ് മോര്‍ട്ട്ഗേജ് സര്‍വ്വീസസ് ആദ്യമായി എത്തുന്ന പരിപാടി എന്ന സവിശേഷത കൂടിയുണ്ട് ഇതിന്.
യുകെയിലെ ഏറ്റവും പ്രശസ്തരായ കലാകാരന്മാര്‍ക്കൊപ്പം നാട്ടില്‍നിന്നുള്ള പ്രൊഫഷണല്‍ കലാകാരന്മാരും ചേര്‍ന്നായിരിക്കും ഇക്കുറി അവാര്‍ഡ് നൈറ്റ് ഒരുക്കുക. ഇതോടൊപ്പം പതിവ് പോലെ ഈ വര്‍ഷം യുകെ മലയാളികളില്‍ ഏറെ സ്വാധീനം ചെലുത്തിയ വാര്‍ത്ത താരം, യുവ പ്രതിഭ, മികച്ച മലയാളി നഴ്സ് എന്നിവര്‍ക്കുളള പുരസ്‌കാര വിതരണവും ഉണ്ടാകും.
അവാര്‍ഡ് നൈറ്റ് വേദിയുടെ വിലാസം
Willenhall, Coventry, CV3 3FY

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category