1 GBP = 94.00 INR                       

BREAKING NEWS

മലയാളി അല്ലാത്ത കാമുകനില്‍ പഠനസമയത്ത് യുകെ മലയാളി വിദ്യാര്‍ത്ഥിനി ഗര്‍ഭിണി ആയാല്‍ എന്ത് സംഭവിക്കും? ഡിഗ്രി പഠനത്തിനിടയില്‍ അശ്വതിക്ക് സംഭവിച്ചത് അതാണ്: ഓക്സ്ഫോര്‍ഡില്‍ പഠിക്കവെ 19-ാം വയസില്‍ ഗര്‍ഭിണിയായ മലയാളി പെണ്‍കുട്ടി ബിബിസിയോട് തന്റെ ജീവിതം പറയുമ്പോള്‍

Britishmalayali
kz´wteJI³

വീട്ടില്‍ നിന്നും അകന്നു സ്വന്തം കാലില്‍ എങ്ങനെ നില്‍ക്കാം... പുതിയ സുഹൃത്തുക്കളെ എങ്ങനെ സൃഷ്ടിക്കാം... ബാറുകളില്‍ കുറച്ചു സമയം ചെലവഴിക്കാന്‍ എങ്ങനെ ശീലിക്കാം... തുടങ്ങിയ കാര്യങ്ങളിലായിരിക്കും യുകെയില്‍ പഠിക്കുന്ന മലയാളികള്‍ അടക്കമുള്ള മിക്ക അണ്ടര്‍ ഗ്രാജ്വേറ്റുകളും തങ്ങളുടെ പഠനത്തിന്റെ ആദ്യവര്‍ഷത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതിനിടെ ചിലരില്‍ ക്യാമ്പസ് പ്രണയം പൂക്കാറുമുണ്ട്. ഇത്തരം സന്ദര്‍ഭത്തില്‍ പഠനത്തിനിടെ യുകെ മലയാളി വിദ്യാര്‍ത്ഥിനി മലയാളി അല്ലാത്ത കാമുകനില്‍ ഗര്‍ഭിണിയായാല്‍ എന്തു സംഭവിക്കും? എന്ന ചോദ്യം ഉയരുന്നുണ്ട്. ഓക്സ്ഫോര്‍ഡില്‍ പഠിക്കവെ 19-ാം വയസില്‍ ഗര്‍ഭിണിയായ മലയാളി പെണ്‍കുട്ടി അശ്വതി മോഹന്‍ ബിബിസിയോട് തന്റെ ജീവിതം പറയുമ്പോള്‍ അതിനുള്ള ഉത്തരമാണ് ചുരുളഴിയുന്നത്.

ഓക്സ്ഫോര്‍ഡിലെ സെന്റ് പീറ്റേര്‍സ് കോളജില്‍ പോര്‍ട്ടുഗീസ് ആന്‍ഡ് ലിന്‍ഗ്യുസ്റ്റിക്സിലാണ് അശ്വതി ഡിഗ്രിക്ക് ചേര്‍ന്നിരുന്നത്. പഠനത്തിനിടെ മലയാളി അല്ലാത്ത കാമുകനില്‍ നിന്നും ഗര്‍ഭിണിയായി കുഞ്ഞിനെ പ്രസവിച്ചു വളര്‍ത്തേണ്ടി വരുകയും അതിനിടെ പഠനം തുടരേണ്ടി വരുകയും ചെയ്തതിന്റെ അനുഭവങ്ങളാണ് അശ്വതി ബിബിസിയോട് വെളിപ്പെടുത്തിയത്. ഡിഗ്രി രണ്ടാം വര്‍ഷത്തിന് പഠിക്കുമ്പോള്‍ താന്‍ ഗര്‍ഭിണിയായെന്ന് അറിഞ്ഞപ്പോള്‍ ആകെ തകര്‍ന്നു പോവുകയായിരുന്നു അശ്വതി. ജേ എന്നാണ് കുട്ടിയുടെ അച്ഛന്റെ പേരെന്നും അയാളെ താന്‍ അങ്ങേയറ്റം സ്നേഹിക്കുന്നുവെന്നും യുവതി ബിബിസിയോട് വെളിപ്പെടുത്തിയിട്ടുണ്ട്.

പക്ഷേ അശ്വതിയുടെ മാതാപിതാക്കള്‍ക്ക് ഈ ബന്ധം ഇഷ്ടമല്ലാത്തതിനാല്‍ വേര്‍പിരിയാന്‍ യുവതി നിര്‍ബന്ധിതയായി. ലണ്ടനിലെ ചെറിയ സൗത്ത് ഇന്ത്യന്‍ സമൂഹത്തില്‍ നിന്നുമാണ് താന്‍ വരുന്നതെന്നും അവിടെ ഗോസിപ്പുകള്‍ എളുപ്പം പ്രചരിക്കുമെന്നും അത് തന്റെ ജീവിതം ദുരിതമാക്കിയെന്നും അശ്വതി പരിതപിക്കുന്നു. വിവാഹിതരല്ലാത്തവര്‍ക്ക് കുട്ടികള്‍ ജനിക്കുന്നതിനെ കടുത്ത അസ്പര്‍ശ്യതയോടെയാണ് ഇവിടുത്തെ സൗത്ത് ഇന്ത്യന്‍ സമൂഹം കാണുന്നതെന്നും അത് തന്റെ ജീവിതത്തെ സംഘര്‍ഷഭരിതമാക്കിയെന്നും യുവതി ബിബിസി അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നുണ്ട്.

ഏവരെയും അസൂയപ്പെടുത്തുന്ന ജീവിതമായിരുന്നു അതുവരെ അശ്വതി ജീവിച്ചിരുന്നത്. അശ്വതിയെ പോലുള്ള ഒരു മകള്‍ ഉണ്ടായിരുന്നുവെങ്കിലെന്ന് നിരവധി മാതാപിതാക്കള്‍ ആഗ്രഹിച്ചിരുന്നു. പ്രയര്‍ ഗ്രൂപ്പുകളിലും മറ്റു സാമൂഹിക പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്ന അശ്വതിക്ക് സ്‌കൂളില്‍ എ ലെവല്‍ ഗ്രേഡുകള്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് ഓക്സ്ഫോര്‍ഡില്‍ പ്രവേശനം ലഭിച്ചപ്പോള്‍ തന്റെ ജീവിതം പൂര്‍ണവിജയമായെന്ന് യുവതിക്ക് തോന്നുകയും ചെയ്തിരുന്നു. വയറ്റില്‍ കുഞ്ഞ് വളരുന്നുവെന്ന് അറിഞ്ഞപ്പോഴും ഡിഗ്രി പഠനത്തിനിടയിലും അതിനെ പ്രസവിച്ചു വളര്‍ത്താനുള്ള നിര്‍ണായക തീരുമാനമെടുത്തപ്പോഴും ശുഭപ്രതീക്ഷ പൂര്‍ണമായി താന്‍ കൈവിട്ടിരുന്നില്ലെന്നാണ് അശ്വതി ബിബിസിയോട് വെളിപ്പെടുത്തിയിരിക്കുന്നത്.

എന്നാല്‍ ഇതൊരു കടുത്ത തീരുമാനമായിരുന്നുവെന്ന് പിന്നീടാണ് അശ്വതി തിരിച്ചറിഞ്ഞത്. ഗര്‍ഭിണിയാണെന്ന് അറിഞ്ഞയുടന്‍ ഇക്കാര്യം വെളിപ്പെടുത്തിക്കൊണ്ട് അശ്വതി മാതാപിതാക്കള്‍ക്ക് കത്തെഴുതിയത് ഇപ്രകാരമായിരുന്നു.''  എനിക്കു നിങ്ങളോട് കുറച്ചു കാര്യങ്ങള്‍ പറയാനുണ്ട്. ഇതു വളരെ പ്രധാനപ്പെട്ടതാണ്. ഞാന്‍ ഗര്‍ഭിണിയാണ്. വയറ്റിലെ കുഞ്ഞിന് രണ്ടരമാസമായി. വെറും ഒരാഴ്ച മുമ്പാണിത് തിരിച്ചറിഞ്ഞത്. ഇക്കാര്യത്തെക്കുറിച്ച് നിങ്ങളോട് വെളിപ്പെടുത്താതിരുന്നത് പേടി കൊണ്ടും എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയാത്തത് കൊണ്ടുമാണ്. എനിക്ക് എന്റെ കുഞ്ഞിനെ പ്രസവിച്ചു വളര്‍ത്തണം. ഇതിനെ തുടര്‍ന്ന് എന്തു പ്രത്യാഘാതങ്ങളുണ്ടായാലും എനിക്ക് പ്രശ്നമല്ല. ഇക്കാര്യത്തില്‍ ആളുകള്‍ എന്തു പറയുമെന്നതും എനിക്കു പ്രശ്നമല്ല....''.

ഈ കത്ത് വായിച്ച് രക്ഷിതാക്കള്‍ കോളജിലേക്ക് കുതിച്ചെത്തുകയും ആ സമയത്ത് അച്ഛന്‍ വളരെ അസ്വസ്ഥനായിരുന്നുവെന്നും അശ്വതി ഓര്‍ത്തെടുക്കുന്നു.  ഈ സമയത്ത് കാമുകനും ഗര്‍ഭത്തിന് ഉത്തരവാദിയുമായ ജേ തന്നെ ചേര്‍ത്തു പിടിച്ച് ആശ്വസിപ്പിച്ചിരുന്നുവെന്നും കൂടെ നിന്നുവെന്നും വിവാഹം കഴിക്കാന്‍ സന്നദ്ധനായിരുന്നുവെന്നും അശ്വതി പറയുന്നു. പക്ഷേ ഇത്തരമൊരു ബന്ധം കുടുംബത്തിന് നാണക്കേടുണ്ടാക്കുമെന്ന് മാതാപിതാക്കള്‍ കടുത്ത നിലപാടെടുത്തതിനാല്‍ ജേയുമായി വേര്‍പിരിയാന്‍ താന്‍ നിര്‍ബന്ധിതയായെന്നാണ് അശ്വതി ബിബിസിയോട് വെളിപ്പെടുത്തുന്നത്.

ഗര്‍ഭിണിയായിക്കൊണ്ട് ക്യാമ്പസിലും ക്ലാസുകളിലും ചെലവഴിക്കുമ്പോള്‍ തന്നെ നോക്കി വിദ്യാര്‍ത്ഥികള്‍ പിറുപിറുക്കാറുണ്ടായിരുന്നുവെന്നും ഇത്തരം ഗോസിപ്പുകളെ ഇല്ലാതാക്കാനുള്ള ഏക വഴി ജേയെ വിവാഹം കഴിക്കുക മാത്രമാണെന്ന് താന്‍ തിരിച്ചറിഞ്ഞിരുന്നുവെന്നും എന്നാല്‍ രക്ഷിതാക്കളുടെ എതിര്‍പ്പ് കൊണ്ട് ഇതു നടന്നില്ലെന്നും അശ്വതി പരിതപിക്കുന്നു. ജിത്തുവെന്ന മകന് ഒമ്പതു മാസം പ്രായമായപ്പോള്‍ അശ്വതി ക്യാമ്പസിലേക്ക് തിരിച്ചെത്തിയിരുന്നു. ഡിഗ്രി പൂര്‍ത്തിയാക്കാന്‍ ഏതു വിധേനയും പരിശ്രമിക്കാനുള്ള ദൃഢനിശ്ചയത്തോടെയായിരുന്നു അശ്വതിയുടെ തിരിച്ചു വരവ്.

ജിത്തുവിനെ നഴ്സറിയിലാക്കിയായിരുന്നു അശ്വതി ക്ലാസുകളിലിരുന്നു പഠിച്ചത്. ലൈബ്രറിയില്‍ നിന്നും കുറേ പുസ്തകങ്ങളടങ്ങിയ ബാഗും ബേബി കാരിയറില്‍ മകനെയും ഇരുത്തി താന്‍ ഏറെ നാളുകള്‍ കഷ്ടപ്പെട്ടിട്ടുണ്ടെന്നും അശ്വതി ഓര്‍ക്കുന്നു. ഈ സമയത്ത് സാമ്പത്തികമായും യുവതി ഏറെ ബുദ്ധിമുട്ടിയിരുന്നു. സ്റ്റുഡന്റ് ഫിനാന്‍സിലൂടെ ചൈല്‍ഡ് കെയര്‍ ഗ്രാന്റുകള്‍ ലഭിക്കാത്തതിനാല്‍ മകനെ വളര്‍ത്താന്‍ നന്നായി പാടു പെട്ടിരുന്നു. മകനെ വളര്‍ത്തിക്കൊണ്ടുള്ള പഠനത്തിന്റെ സമ്മര്‍ദ്ദം മൂലം കടുത്ത തൈറോയ്ഡ് രോഗത്തിനും മാനസിക സമ്മര്‍ദ്ദത്തിനും ഇരയായ ബുദ്ധിമുട്ടുകളും അശ്വതിയെ ബാധിച്ചിരുന്നു. എന്നാല്‍ ഇതിനെയെല്ലാം അതിജീവിച്ച് ഡിഗ്രി വിജയകരമായി പൂര്‍ത്തിയാക്കിയ അശ്വതിക്ക് ഓക്സ്ഫോര്‍ഡില്‍ തന്നെ ജോലി ലഭിക്കുകയും ചെയ്തു. പ്രതിസന്ധിയിലാകുന്ന പെണ്‍കുട്ടികള്‍ക്കുള്ള മഹാമാതൃകയായി അശ്വതിയുടെ ജീവിതം ബിബിസി ഉയര്‍ത്തിക്കാട്ടുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category