1 GBP = 88.40 INR                       

BREAKING NEWS

ഈസ്റ്റര്‍ എന്താണെന്ന് രോഗിയോട് ചോദിച്ച എന്‍എച്ച്എസ് നഴ്‌സിന് ജോലി നഷ്ടപ്പെട്ടു; രോഗികളുമായി മതത്തെ കുറിച്ച് സംസാരിക്കരുത്; മലയാളി നഴ്‌സുമാര്‍ ശ്രദ്ധിക്കുവാന്‍

Britishmalayali
kz´wteJI³

ചികിത്സയ്‌ക്കെത്തിയ രോഗിയോട് മതപരമായ കാര്യങ്ങള്‍ സംസാരിച്ച എന്‍എച്ച്എസ് നഴ്‌സിന് ജോലി നഷ്ടപ്പെട്ടു. ഡാര്‍ട്ട്‌ഫോഡിലെ ഡാറന്റ് വാലി എന്‍എച്ച്എസ് ഹോസ്പിറ്ററില്‍ ബാന്‍ഡ് 5 ഗ്രേഡില്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ ജോലി ചെയ്യുകയായിരുന്ന നഴ്‌സിനാണ് ജോലി നഷ്ടമായത്. ക്രൈസ്തവ വിശ്വാസിയായ നഴ്‌സിനെയാണ് എന്‍എച്ച്എസ് ട്രസ്റ്റ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്. രോഗികള്‍ക്ക് മരുന്ന് നല്‍കുന്നതിനപ്പുറം സ്‌നേഹവും പരിചരണവും നല്‍കുന്നവരാണ് മലയാളി നഴ്‌സുമാര്‍. അതിനാല്‍ തന്നെ, മലയാളി നഴ്‌സുമാര്‍ തന്നെയാണ് ഈ വിഷയത്തില്‍ കൂടുതല്‍ കരുതല്‍ എടുക്കേണ്ടത്.

നഴ്‌സിനെതിരായ സംഭവത്തിന്റെ പിന്നാമ്പുറം ഇങ്ങനെ:
ചികിത്സ നല്‍കുന്നതില്‍ തെറ്റു പറ്റിയതിനെ തുടര്‍ന്ന് പുറത്താക്കപ്പെട്ട നഴ്‌സിനെ പ്രീ ഓപ്പറേറ്റീവ് അസസ്‌മെന്റ് യൂണിറ്റിലേയ്ക്ക് ഫോര്‍മല്‍ വാണിംഗോടെ മാറ്റിയപ്പോഴാണ് പുറത്താക്കലിന് ആസ്പദമായ സംഭവം നടന്നത്. പുതിയ റോളില്‍ ദിവസേന ആറു മുതല്‍ 12 വരെ രോഗികളെ അസസ്‌മെന്റ് ചെയ്യേണ്ട ചുമതല ഇവര്‍ക്ക് ഉണ്ടായിരുന്നു. ഇതിന് ഉപയോഗിച്ചിരുന്ന ഫോര്‍മാറ്റില്‍ രോഗിയുടെ മതമേതെന്ന് രേഖപ്പെടുത്തുന്ന ഒരു ഭാഗമുണ്ടെങ്കിലും അതിനപ്പുറത്തേക്ക് മതപരമായ കാര്യങ്ങള്‍ അന്വേഷിക്കാനുള്ള സ്വാതന്ത്ര്യം ആര്‍ക്കും നല്‍കിയിരുന്നില്ല.

എന്നാല്‍ അസസ്‌മെന്റ് നടത്തുന്നതിനിടെ രോഗികളുമായി മതവിശ്വാസം സംബന്ധിച്ച് കൂടുതല്‍ സംസാരിച്ചതായി പല പരാതികളും ട്രസ്റ്റിന് ലഭിച്ചു. ഈസ്റ്റര്‍ എന്താണെന്ന് അറിയാമോ എന്നതായിരുന്നു മാര്‍ച്ച് 2016ല്‍ ലഭിച്ച ആദ്യ പരാതിയില്‍ നഴ്‌സിനെതിരെ ഉന്നയിക്കപ്പെട്ടത്. ഈ സംഭാഷണം നിര്‍ത്താന്‍ രോഗി ആവശ്യപ്പെടുകയും ചെയ്തു. മറ്റൊരു രോഗിയോട് ക്രിസ്തുമതം എന്താണെന്ന് അറിയാമോ എന്നാണ് നഴ്‌സ് ചോദിച്ചത്.

ഏപ്രില്‍ 2016ലാണ് മറ്റൊരു പരാതി ലഭിച്ചത്. പരാതിയില്‍ ക്യാന്‍സറിന് മേജര്‍ സര്‍ജറിക്ക് വിധേയനാകുന്ന രോഗിയോട്, ദൈവത്തോട് പ്രാര്‍ത്ഥിക്കുകയാണെങ്കില്‍ സര്‍ജറി വിജയകരമാകുവാന്‍ കൂടുതല്‍ സാധ്യതയുണ്ടെന്ന് പറഞ്ഞു എന്നതായിരുന്നു. മറ്റൊരു പരാതി പ്രകാരം അസസ്‌മെന്റിന്റെ ഭൂരിഭാഗം സമയവും മതപരമായ കാര്യങ്ങള്‍ വിശദീകരിക്കുന്നതിനായി ഉപയോഗിച്ചു എന്നായിരുന്നു. 

ഇത്തരത്തില്‍ നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് ട്രസ്റ്റ് നഴ്‌സിന് മുന്നറിയിപ്പും നല്‍കി. എന്നാല്‍ മുന്നറിയിപ്പുകള്‍ അവഗണിച്ചു കൊണ്ട് നഴ്‌സ് ഒരു രോഗിക്ക് ബൈബിള്‍ നല്‍കി. ഈ പരാതി ലഭിച്ചതിനെത്തുടര്‍ന്ന് ട്രസ്റ്റ് നഴ്‌സിനെ ജൂണ്‍ 2016ല്‍ അച്ചടക്ക നടപടിയിലൂടെ സസ്‌പെന്‍ഡ് ചെയ്തു. ഇതു സംബന്ധിച്ചുള്ള പരാതി എന്‍എംസിയുടെയും എംപ്ലോയ്‌മെന്റ് ട്രൈബ്യൂണലിന്റെ മുന്‍പാകെ എത്തിയെങ്കിലും നഴ്‌സിനെ പുറത്താക്കിയ നടപടി ശരിവയ്ക്കപ്പെട്ടു. ഇതിനെതിരെ കോടതി മുമ്പാകെ നല്‍കിയ അപ്പീലില്‍ 2019 മാര്‍ച്ച് 18ന് ഹിയറിംഗ് നടക്കുകയും 2019 മെയ് 14ന് ഡാര്‍ട്ട്‌ഫോര്‍ഡ് ആന്‍ഡ് ഗ്രേഷാം ട്രസ്റ്റിന്റെ നടപടിക്കെതിരെ നഴ്‌സ് നല്‍കിയ അപ്പീല്‍ തള്ളുകയും ചെയ്തതോടെയാണ് നഴ്‌സിന് ജോലി നഷ്ടമായത്. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category