1 GBP = 88.40 INR                       

BREAKING NEWS

വിശ്വാസം ലവലേശം ഇല്ലെന്ന് പരസ്യമായി പ്രഖ്യാപിക്കുന്ന ലിബി സെബാസ്റ്റ്യന്മാരുടെ മതവിദ്വേഷം പടര്‍ത്തുന്ന വാക്കുകളെ ഗൗരവമായി എടുത്തേ മതിയാവൂ; അയ്യപ്പന് കടുക്കാവെള്ളം കൊടുക്കാന്‍ ഉപദേശിച്ച് ജയിലിലായ അവര്‍ ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടും പൊലീസ് കയ്യും കെട്ടി നില്‍ക്കുന്നത് വിശ്വാസങ്ങളോടുള്ള വെല്ലുവിളിയാണ്: സുപ്രീം കോടതി വിധിയെ വ്യാഖ്യാനിച്ച് വിദ്വേഷം പരത്തുന്നവരോട് എന്തിനാണ് ഈ മൃദു സമീപനം?

Britishmalayali
kz´wteJI³

ബരിമല യുവതീ പ്രവേശന വിഷയം കേരളീയ സമൂഹത്തെ ഭിന്നിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു വിഷയമായി നാളുകളായി തുടരുകയാണ്. ശബരിമല അയ്യപ്പന്റെ ആചാരങ്ങള്‍ സംരക്ഷിക്കണമെന്ന് ഒരു വിഭാഗം വരുന്ന ഭക്തര്‍ ആവശ്യപ്പെടുമ്പോള്‍ നവോത്ഥാനത്തിന്റെയും പുരോഗമനവാദത്തിന്റെയും പേരില്‍ സുപ്രീം കോടതി വിധി തെറ്റായി വ്യഖ്യാനിച്ചുകൊണ്ട് യുവതികള്‍ പ്രവേശിക്കണം എന്ന് ശാഠ്യം പിടിക്കുകയാണ് ഒരു വിഭാഗം. ഈ വിഷയത്തില്‍ ആദ്യം മുതല്‍ ഞങ്ങളെടുത്തിരുന്ന നിലപാട് മതവും ഭരണവും രണ്ട് തരത്തില്‍ ആവേണ്ട ഒന്നാണെന്നും ഭക്തിയെ ബാധിക്കുന്ന വിഷയങ്ങളില്‍ ഭരണകൂടം ഇടപെടണമെങ്കില്‍ അവിടെ ക്രമസമാധാനപ്രശ്നം ഉണ്ടാകണം എന്നുമാണ്.

ഹിന്ദു സമൂഹത്തിലെ മഹാഭൂരിപക്ഷം വരുന്ന യുവതികള്‍ ശബരിമലയില്‍ പ്രവേശിക്കണം എന്ന് ശാഠ്യം പിടിക്കുകയും അതിനെ പുരുഷ മേലാളന്മാര്‍ തടയുകയും ചെയ്തിരുന്നെങ്കില്‍ ആ യുവതികള്‍ക്കൊപ്പം നില്‍ക്കുമായിരുന്നു. എന്നാല്‍ ഭക്തരായ സ്ത്രീകളും യുവതികളും ഒരുപോലെ ഞങ്ങള്‍ക്ക് ആചാരം സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുമ്പോള്‍ അത് ലംഘിക്കണമെന്ന് പറഞ്ഞ് രംഗത്തിറങ്ങിയവര്‍ വിശ്വാസം ലവലേശം ഇല്ലാത്തവരായിരുന്നു എന്നാണ് ഞങ്ങളുടെ നിലപാടിന്റെ കാരണങ്ങളിലൊന്ന്. ഞങ്ങള്‍ പറഞ്ഞതാണ് ശരി എന്ന തരത്തില്‍ പിന്നീട് പല അനുഭവങ്ങളും ഉണ്ടായി. ശബരിമല കയറണമെന്ന് വെല്ലുവിളിച്ച് യുവതികളില്‍ ഒന്നായ ലിബി സെബാസ്റ്റ്യന്‍ ഇന്ന് ഫേസ്ബുക്കിലൂടെ വെല്ലുവിളിച്ചിരിക്കുന്നത് ഭക്ത സമൂഹത്തെ ആകെയാണ്.

ഞങ്ങളാരും ഭക്തരായതുകൊണ്ടോ അയ്യപ്പനെ തൊഴുന്നത് വേണ്ടിയോ അല്ല ശബരിമലയില്‍ പോയതെന്നും അത് പുരുഷ മേധാവിത്വത്തിനെതിരെ സവര്‍ണ മേധാവിത്വത്തിനെതിരെ വെല്ലുവിളിയായതുകൊണ്ടാണ് എന്നും ലിബി പറയുന്നു. ഇതേ പോസ്റ്റില്‍ ലിബി ശബരിമലയിലെ ആചാരങ്ങളെ അധിക്ഷേപിക്കുകയും അയ്യപ്പന്റെ ബ്രഹ്മചാര്യത്തെ കളിയാക്കുകയും ചെയ്യുന്നു. യുവതികളെ കണ്ടാല്‍ എന്തൊ പോകുന്ന അയ്യപ്പന് ഇതിനോടകം പോകാനുള്ളതൊക്കെ പോയിക്കാണുമെന്നും എന്നിട്ടും ഒരു വിവരവുമില്ലാതെ ചില ഊളകള്‍പ്രക്ഷോഭം നടത്തുകയാണ് എന്നുമാണ് ലിബിയിന്ന് പറഞ്ഞിരിക്കുന്നത്. അതിനൊപ്പം വ്യക്തമായി തന്റെ വിശ്വാസമില്ലായ്മ ലിബി വെളിപ്പെടുത്തിയിട്ടുണ്ട്. ചാണക സംഘി എന്ന് വിളിച്ചുകൊണ്ട് ഉത്തരവാദിത്വം മുഴുവന്‍ അവരുടെ തലയില്‍ ഏല്‍പ്പിച്ച് ലിബി നടത്തുന്ന പരിഹാസ്യം ഒരു പരിധി വരെ അംഗീകരിക്കാന്‍ കഴിയും.


രാഷ്ട്രീയമായി ഏത് കാര്യം പറഞ്ഞും നേരിടാനുള്ള അവകാശം ലിബിക്കുണ്ട്. മുഴുവന്‍ ഭക്തജനങ്ങളും ആര്‍എസ്എസുകാരാണെന്ന് ലിബി തെറ്റിധരിക്കുന്നതും നിയമപരമായി തെറ്റല്ല. എന്നാല്‍ ഒരു സമൂഹത്തിന്റെ ദൈവമായ ഒരു സമൂഹത്തിന്റെ വിശ്വാസമായ ഭഗവാന്‍ അയ്യപ്പനെ അപമാനിക്കുകയും അവഹേളിക്കുകയും ഭഗവാന്റെ നൈഷ്ഠിക ബ്രഹ്മചര്യത്തെ കളിയാക്കുകയും ചെയ്യുന്നത് നിയമവിരുദ്ധം തന്നെയാണ്. ഇതാദ്യമായല്ല ലിബി ഇത്തരമൊരു നിലപാട് ഈ വിഷയത്തില്‍ എടുക്കുന്നത്. മുന്‍പൊരിക്കല്‍ വിശ്വാസികളെ മുഴുവന്‍ അപമാനിക്കുകയും അയ്യപ്പഭഗവാനെ അപഹസിക്കുകയും ചെയ്തുകൊണ്ട് ലിബിയൊരു പോസ്റ്റിട്ടിരുന്നു. ഈ പോസ്റ്റിന്റെ പേരില്‍ കേസെടുക്കുകയും അവരെ അവരെ കേസെടുത്ത് ജയിലില്‍ അടയ്ക്കുകയും ചെയ്തു.

ജാമ്യമെടുത്ത് പുറത്ത് വന്നിരിക്കുന്ന ലിബി ആ നിലപാടില്‍ ഉറച്ച് നില്‍ക്കുകയും ആ തെറ്റ് ആവര്‍ത്തിക്കുകയും ചെയ്തിരിക്കുകയാണ്. കാണുമ്പോഴേ പോകാനുള്ളതൊക്കെ പോയിട്ടും വീണ്ടും കിടന്ന് കുരയ്ക്കാനും ഈക്കിടനന് കോപ്രായം കാണിക്കാനും ഈ ജന്തുക്കള്‍ക്ക് നാണമില്ലേ എന്ന ചോദ്യമാണ് ലിബി ഇന്നുയര്‍ത്തുന്നത്. അതായത് ശബരിമല അയ്യപ്പന് പുരുഷന്മാരെ കണ്ടാല്‍ എന്തോ പോകുമെന്നും ലിബി അവകാശപ്പെടുന്നു. അതായത് മുന്‍പ് ലിബിയെ ജയിലിലടയ്ക്കുന്നതിന് കാരണമാകുന്ന പ്രസ്താവനയ്ക്ക് തുല്യമായ പ്രസ്താവന തന്നെയാണ് ഇതും.

അന്ന് ലിബി ഫേസ്ബുക്കില്‍ എഴുതിയത് ഇങ്ങനെയായിരുന്നു : യുവതികളായ സ്ത്രീകളെ കാണുന്ന മാത്രയില്‍ അയ്യപ്പന് കണ്‍ട്രോള്‍ പോകുമെന്ന് ഉറപ്പുണ്ടെങ്കില്‍ കടുക്കാ കഷായം ഫലപ്രദമാണെന്നും അത് മൂന്ന് നേരം നിവേദ്യത്തിലും അരവണ പായസത്തിലും നിശ്ചിതമായ അളവില്‍ ചേര്‍ത്താല്‍ മതിയെന്നും ആര്‍ട്ടിസ്റ്റ് സുമനന്‍ എന്ന് പറഞ്ഞ് കടുക്കയുടെ ചിത്രങ്ങളോടു കൂടിയാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category