1 GBP = 88.00 INR                       

BREAKING NEWS

ചിരിച്ചു മറിയാനുള്ള അസ്സല്‍ ചേരുവകളുമായി ദുല്‍ഖര്‍ ചിത്രം രണ്ടാം വാരത്തിലേക്ക്; തമാശയും പ്രണയവും ഇഴചേര്‍ത്ത 'ഒരു യമണ്ടന്‍ പ്രേ മ കഥ' കൂടുതല്‍ തീയേറ്ററുകളിലേക്ക്

Britishmalayali
kz´wteJI³

ന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് ദുല്‍ഖര്‍ സല്‍മാന്റെ തിരിച്ചു വരവ് മലയാളി പ്രക്ഷേകര്‍ക്ക് നിറഞ്ഞു ചിരിക്കാനുള്ള വകയുമായാണ്. അടിമുടി ദുല്‍ഖര്‍ നിറഞ്ഞു നില്‍ക്കുന്ന കോമഡി- എന്റര്‍ടെയ്‌നര്‍ ഒരു യമണ്ടന്‍ പ്രേമ കഥ' യുകെയിലും കൈയ്യടി നേടി ജൈത്രയാത്ര തുടരുകയാണ്. പതിവില്‍ നിന്ന് വ്യത്യസ്തമായി ഗ്രാമീണ ലുക്കില്‍ പ്രത്യക്ഷപ്പെട്ട ദുല്‍ഖറിന്റെ കൂട്ടുകാരുടെയും തമാശയും പ്രണയവും ഒക്കെ യുകെ മലയാളികളുടെ മനസിനെ കീഴടക്കി രണ്ടാം വാരത്തിലേക്ക് കടക്കുകയാണ്.

നാളെ ശനിയാഴ്ച മുതല്‍ യുകെയിലെയും അയര്‍ലന്റിലേയും നിരവധി തീയേറ്ററുകളില്‍ ചിത്രത്തിന്റെ പ്രദര്‍ശനം നടക്കും. കവന്‍ട്രി, ഡെര്‍ബി, ലിവര്‍പൂള്‍, ലണ്ടന്‍ ഫെല്‍ത്താം, ഇല്‍ഫോര്‍ഡ്, മെയ്ഡ്‌സ്റ്റോണ്‍, സ്വാന്‍സി, അയര്‍ലന്റിലെ ബെല്‍ഫാസ്റ്റ് അടക്കമുള്ള നിരവധി തീയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്. ആര്‍എഫ്ടി ഫിലിംസ് ആണ് 'ഒരു യമണ്ടന്‍ പ്രേമ കഥ' യുകെയില്‍ എത്തിക്കുന്നത്. ചിത്രം നിങ്ങളുടെ നഗരത്തില്‍ എത്തിക്കാന്‍ ചുവടെ കൊടുത്തിരിക്കുന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.+44 7939458886

ഹിറ്റ് തിരക്കഥാകൃത്തുക്കളായ വിഷ്ണു ഉണ്ണികൃഷ്ണന്‍- ബിബിന്‍ ജോര്‍ജ് സഖ്യത്തിന്റെ മൂന്നാം ചിത്രവും കോമഡിക്കും എന്റര്‍ടെയ്ന്‍മെന്റിനുമാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. കടമക്കുടിയിലെ ഒരു പള്ളിപ്പെരുന്നാളിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ആരംഭിക്കുന്നത്.

കൊമ്പനായിലെ എന്ന പ്രമാണി തറവാട്ടിലെ ജോണ്‍ വക്കിലീന്റെ പെയിന്റു പണിക്കാരനായ മകനാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്ന ലല്ലു. ലല്ലുവിന്റെ സൗഹൃദസംഘത്തെ കുറിച്ചും പ്രണയത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. ദുല്‍ഖറിനു പുറമെ സൗബിന്‍, വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, രഞ്ജി പണിക്കര്‍, സലീം കുമാര്‍, സുരാജ് വെഞ്ഞാറമൂട്, നായികമാരായ നിഖില വിമല്‍, സംയുക്ത മേനോന്‍ ധര്‍മ്മജന്‍, ഹരീഷ് കണാരന്‍, അരുണ്‍ കുര്യന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.

ദുല്‍ഖറിന്റെ തിരിച്ചു വരവും ഒറ്റ സീനിലെ പ്രകടനം കൊണ്ട് പ്രേക്ഷക മനസില്‍ കത്തുന്ന സുരാജ് വെഞ്ഞാറമൂടും അന്ധനായി അഭിനയിക്കുന്ന വിഷ്ണു ഉണ്ണിക്കൃഷ്ണനും ചിത്രത്തിലെ ശ്രദ്ധ നേടുന്ന കഥാപാത്രങ്ങളാണ്. തിരക്കഥാകൃത്തായ ബിബിന്‍ ജോര്‍ജ്ജ് ആണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്. ഛായാഗ്രാഹകന്‍ പി സുകുമാറാണ് ക്യാമറ കൈകാര്യം ചെയ്തത്. നാദിര്‍ഷയുടെ സംഗീതവും പശ്ചാത്തലസംഗീതവും ചിത്രത്തില്‍ ആവേശം നിറയിക്കുന്നു. ഒടിയന്‍ ഫെയിം ജോണ്‍ കുട്ടിയാണ് എഡിറ്റിങ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category