1 GBP = 92.80 INR                       

BREAKING NEWS

ശ്രീകണ്ഠന്‍ ചേട്ടന്റെ അനുയായി ആയി തുടക്കം; സോഷ്യലിസ്റ്റ് പിന്നീട് കരുണാകരന്റെ വിശ്വസ്തനായി; കശുവണ്ടി തൊഴിലാളികളുടെ വേദനകള്‍ തൊട്ടറിഞ്ഞ നേതാവ്; തൊഴിലാളി ക്ഷേമനിധി അവതരിപ്പിച്ച മന്ത്രി; ലാവ്ലിനെ കേരളത്തില്‍ നിന്ന് പടിയിറക്കിയ വൈദ്യുതി മന്ത്രി; ശാശ്വതീകാനന്ദ കൊല്ലപ്പെട്ടതാകാമെന്ന് തുറന്നു പറഞ്ഞ കൂട്ടുകാരന്‍; ശബരിമലയിലെ അനാചാരങ്ങളെ എതിര്‍ക്കാര്‍ ദൈവം സുപ്രീംകോടതിയായി അവതരിച്ചുവെന്ന് വിശ്വസിച്ച വിശ്വാസി; അന്തരിച്ച കടവൂര്‍ ശിവദാസന്‍ വ്യത്യസ്തനാകുന്നത് ഇങ്ങനെ

Britishmalayali
kz´wteJI³

കൊല്ലം: സോഷ്യലിസ്റ്റായി രാഷ്ട്രീയത്തിലെത്തി കോണ്‍ഗ്രസിലേക്ക് ചേക്കേറിയ രാഷ്ട്രീയ നേതാവായിരുന്നു കടവൂര്‍ ശിവദാസന്‍. കൊല്ലത്തിന്റെ മനസ്സ് അറിഞ്ഞ രാഷ്ട്രീയ വ്യക്തിത്വം. ശ്രീകണ്ഠന്‍ നായരുടെ ശിഷ്യന്‍ പിന്നീട് കരുണാകരന്റെ വിശ്വസ്തനായി. 1980 ലും 1982 ലും ആര്‍. എസ്പി സ്ഥാനാര്‍ത്ഥിയായും 1991, 1996, 2001 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയായും ജയിച്ചു. 2006ല്‍ കുണ്ടറയില്‍ എംഎ ബേബിയോട് തോറ്റതോടെ പാര്‍ലമെന്ററീ രാഷ്ട്രീയത്തില്‍ നിന്ന് മാറി നിന്നു. എങ്കിലും കോണ്‍ഗ്രസ് വേദികളില്‍ വേറിട്ട ശബ്ദവുമായി ഈ സോഷ്യലിസ്റ്റ് നേതാവ് എത്തി. നിയമസഭയില്‍ കുണ്ടറ, കൊല്ലം മണ്ഡലങ്ങളെ പ്രതിനിധീകരിച്ചിട്ടുണ്ട്.

കെ കരുണാകരന്റെ കൊല്ലത്തെ അതിവിശ്വസ്തനായിരുന്നു കടവൂര്‍. ഐ ഗ്രൂപ്പ് പ്രതിനിധിയായാണ് മന്ത്രിയാകുന്നത്. അംസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കുവേണ്ടി ക്ഷേമനിധി ബോര്‍ഡ് രൂപവത്കരിച്ചതിന് പിന്നില്‍ കടവൂര്‍ ശിവദാസന്റേതായിരുന്നു. എല്ലാ മേഖലയിലും ക്ഷേമനിധി ബോര്‍ഡ് എന്ന ആശയം തന്നെ കേരളത്തില്‍ നടപ്പില്‍ വന്നത് കടവൂരിന്റെ ഇടപെടല്‍ കാരണമാണ്. കൊല്ലത്തെ പ്രവര്‍ത്തനത്തിനിടെ കശുവണ്ടി തൊഴിലാളികളുടെ ജീവതഭാരം കടവൂര്‍ തിരിച്ചറിഞ്ഞിരുന്നു. ഇതില്‍ നിന്നാണ് തൊഴിലാളി വര്‍ഗ്ഗത്തിനായി ക്ഷേമനിധി എന്ന ആശയം അവതരിപ്പിച്ചത്. ഇത് കേരളാ മോഡല്‍ വികസനത്തിലെ നിര്‍ണ്ണായക ഏടായി. പിന്നീട് പല സംസ്ഥാനങ്ങളും ഈ മാര്‍ഗ്ഗം കടമെടുത്ത് തൊഴിലാളികള്‍ക്ക് ആശ്വാസമെത്തിച്ചു.

എല്ലാവരുടെയും ചേട്ടനായി അറിയപ്പെട്ടിരുന്ന എന്‍. ശ്രീകണ്ഠന്‍ നായരായിരുന്നു ആര്‍എസ്പിയുടെ ജീവാത്മാവും പരമാത്മാവും. സ്വതന്ത്ര കേരള റിപ്പബ്ലിക്ക് എന്ന ആശയത്തോട് വിയോജിച്ചാണ് കേരളാ സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് 1949 ല്‍ ശ്രീകണ്ഠന്‍ നായരും കൂട്ടരും പുറത്ത് വന്ന് ആര്‍എസ്പിയില്‍ ചേര്‍ന്നത്. 1940 മുതല്‍ തൃദിപ് ചൗധരിയുടെ നേതൃതത്തില്‍ ദേശീയതലത്തില്‍ ആര്‍എസ്പി പ്രവര്‍ത്തിച്ചിരുന്നു. ശ്രീകണ്ഠന്‍ നായര്‍ക്കൊപ്പം കെ.ബാലകൃഷ്ണനും ടി.കെ ദിവാകരനും ആര്‍എസ്പിക്കാരായി. പിന്നീട് ശ്രീകണ്ഠന്‍ നായരുടെ പാര്‍ട്ടി ദേശീയ പാര്‍ട്ടിയുമായുള്ള ബന്ധം മുറിച്ച് കേരള ആര്‍എസ്പിയായി. പിന്നീട് ദേശീയ ആര്‍എസ്പി സിപിഎം മുന്നണിയില്‍ ചേക്കേറി. സ്ഥാപക നേതാവായ ശ്രീകണ്ഠന്‍ നായരെക്കാള്‍ പിന്നീട് ആര്‍എസ്പിയും അതിന്റെ നേതാക്കളും വളര്‍ന്നു.


ബേബി ജോണാകട്ടെ വലിയ രാഷ്ട്രീയതന്ത്രജ്ഞനായി. 'കേരള കിസിഞ്ജര്‍' എന്ന പേരും ലഭിച്ചു. ശ്രീകണ്ഠന്‍ നായര്‍ ആദ്യം എംഎല്‍എയും പിന്നീട് കൊല്ലത്തു നിന്നുള്ള സ്ഥിരം എംപിയുമായി. 1980 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ശ്രീകണ്ഠന്‍ നായര്‍ക്ക് യാതൊരു താല്‍പര്യവുമില്ലായിരുന്നു. മറ്റുള്ളവരുടെ നിര്‍ബന്ധത്തില്‍ മത്സരിച്ചെങ്കിലും തോല്‍വിയായിരുന്ന ഫലം. അപ്പോഴേക്കും അധികാരത്തില്‍ എത്തിയ ഇ കെ നായനാര്‍ മന്ത്രിസഭയില്‍ ആര്‍എസ്പിക്കാര്‍ അംഗങ്ങളായി. ക്രുദ്ധനായ ശ്രീകണന്‍ നായര്‍ ആര്‍എസ്പി മന്ത്രിമാരുടെ പിടിപ്പുകേടിനെ രൂക്ഷമായി വിമര്‍ശിച്ചു. ഇതില്‍ പ്രതിഷേധിച്ച് 6 എംഎല്‍എമാരില്‍ 5 പേരും ശ്രീകണന്‍ നായര്‍ക്കെതിരെ തിരിഞ്ഞു.

കടവൂര്‍ ശിവദാസന്‍ മാത്രമാണ് ശ്രീകണ്ഠന്‍ നായര്‍ക്കൊപ്പം നിന്നത്. ശ്രീകണ്ഠന്‍ നായരുടെ ആര്‍എസ്പിയെ സിപിഎം പുറത്താക്കി. അതോടെ ആര്‍ എസ് പി കേരള രാഷ്ട്രീയത്തില്‍ ഇല്ലാതായി. 1990ല്‍ കടവൂര്‍ ശിവദാസന്‍ കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തു. പിന്നീട് കരുണാകന്റെ വിശ്വസ്തനുമായി. കൊല്ലത്ത് ഐ ഗ്രൂപ്പിന് പുന്‍ര്‍ ജീവന്‍ നല്‍കിയത് കടവൂരായിരുന്നു. കടവൂര്‍ കോണ്‍ഗ്രസില്‍ എത്തിയതോടെ കൊല്ലത്ത് കോണ്‍ഗ്രസിന് കരുത്ത് കൂടി. 1980ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശ്രീകണ്ഠന്‍നായരുടെ തോല്‍വിയെ തുടര്‍ന്നുണ്ടായ അസ്വാരസ്യങ്ങളായിരുന്നു ആര്‍.എസ്പി എസിന്റെ രൂപീകരണത്തിന് കാരണമായത്. ഒടുവില്‍ ശ്രീകണ്ഠന്‍ നായരുടെ മരണശേഷം നേതാക്കള്‍ പലരും മാതൃസംഘടനയിലേക്കോ മറ്റ് പാര്‍ട്ടികളിക്കോ തിരിച്ചുപോയതോടെ ആര്‍.എസ്പി എസ് ഇല്ലാതായി. ആര്‍.എസ്പിഎസിലെ തീപ്പൊരി നേതാവായിരുന്ന കടവൂര്‍ ശിവദാസന്‍ കോണ്‍ഗ്രസിലെത്തി കരുണാകരന്റെ വിശ്വസ്ഥനായി മാറി.കടവൂര്‍ മാത്രമായിരുന്നു ഇതില്‍ അതിജീവിച്ചത്. കൊല്ലം തീരമേഖലയുടെ വളര്‍ച്ചയ്ക്ക് കടവൂര്‍ നല്‍കിയ സേവനം വളരെ വലുതായിരുന്നു.

എല്ലാ സമകാലിക വിഷയത്തിലും കടവൂരിന് വ്യത്യസ്ത നിലപാടുണ്ടായിരുന്നു. അത് ശബരിമലയിലും പ്രതിഫലിച്ചു. ശബരിമല പ്രശ്നത്തില്‍ കോണ്‍ഗ്രസ് നിലപാട് തള്ളി കടവൂര്‍ ശിവദാസന്‍ പരസ്യമായി രംഗത്ത് വന്നു. ശബരിമല പ്രശ്നം ശരിയായ ആത്മീയതയില്‍ നിന്ന് രാഷ്ട്രീയത്തിലേക്കു വഴിമാറിയെന്നും തന്ത്രിമാര്‍ പറയുന്ന ആചാരങള്‍ ഹിന്ദു ധര്‍മ്മമല്ലെന്നും അനാചാരങളെ എതിര്‍ക്കാര്‍ ദൈവം സുപ്രീംകോടതിയായി അവതരിച്ചതാണെന്നും കടവൂര്‍ശിവദാസന്‍ പറഞ്ഞിരുന്നു. വേദോപനിഷത്തുകളും വ്യാസനും വിവേകാനന്ദനും അപ്രസക്തമാവുകയും തന്ത്രിമാര്‍ രൂപം കൊടുത്ത ആചാരങള്‍ ശക്തിപ്രാപിക്കുകയും ചെയ്യുന്ന കാലമാണിത്. ദേവിയും ലക്ഷമിയും സരസ്വതിയും ഉള്‍പ്പെട്ട സ്ത്രീ ദൈവങള്‍ ഉള്ള രാജ്യത്ത് തത്വമസി എന്നു രേഖപ്പെടുത്തിയ അമ്പലത്തില്‍ സ്ത്രീ കയറിയാല്‍ ദൈവത്തിനിഷ്ടപെടില്ല എന്ന വാദം എങ്ങനെ അംഗീകരിക്കുമെന്ന് കടവൂര്‍ ശിവദാസന്‍ ചോദിച്ചു. വേദകാലത്ത് ക്ഷേത്രങളൊ ആചാരങളൊ ഇല്ലായിരുന്നു.ബ്രാഹ്മണരൊഴികെ ആരും ക്ഷേത്രത്തില്‍ കയറരുതെന്ന ആചാരം ചിത്തിരതിരുനാളിന്റെ കാലത്ത് തിരുത്തിയെന്നും ഇന്നു കോലഹലങള്‍ ഉണ്ടാക്കുന്നവര്‍ ക്ഷേത്ര പ്രവേശന വിളമ്പരത്തെ കുറിച്ചെന്തു പറയുന്നുവെന്നും കടവൂര്‍ ശിവദാസന്‍ ചോദിച്ചു.

അഴിമതിയുടെ ഇടപെടല്‍ മനസ്സിലാക്കി എസ് എന്‍ സി ലാവ്‌ലിനുമായുള്ള ധാരണാപത്രം പുതുക്കാതിരുന്ന വൈദ്യുതി മന്ത്രിയും കടവൂരായിരുന്നു. ലാവ്‌ലിന്‍ കരാര്‍ പ്രകാരമുള്ള ധാരണാപത്രം പുതുക്കാത്തതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം കടവൂര്‍ ശിവദാസനു തന്നെയാണെന്നും, ഒരു തവണ പുതുക്കുകയും രണ്ടാമത് പുതുക്കാതിരിക്കുകയും ചെയ്തതിന്റെ രഹസ്യം കടവൂരാണ് വ്യക്തമാക്കേണ്ടതെന്നും പിണറായി വിജയനും പറഞ്ഞിരുന്നു. ധാരണാപത്രം പുതുക്കാത്തതിന് പിന്നില്‍ കടവൂരിന്റെ രഹസ്യ അജണ്ടയുണ്ടെന്ന് പിണറായി ആരോപിച്ചു. ലാവ്‌ലിന്‍ കരാര്‍ സംബന്ധിച്ച കമ്പനിയുടെ വിശദീകരണത്തിന് മറുപടി നല്‍കേണ്ടത് അന്നത്തെ വൈദ്യുത മന്ത്രിയായിരുന്ന കടവൂര്‍ ശിവദാസനാണെന്ന പിണറായിയുടെ വിമര്‍ശനത്തെ കടവൂര്‍ പുച്ഛിച്ച് തള്ളി. പിന്നീട് ലാവ്ലിനിലെ അഴിമതികള്‍ പുറത്തായപ്പോള്‍ കടവൂരിന്റെ നടപടി ശരിയാണെന്ന് തെളിയുകയും ചെയ്തു. അപൂര്‍വ ധാതുക്കളുടെ വിളനിലമായ കൊല്ലം - ആലപ്പുഴ തീരത്തെ കരിമണല്‍ സംരക്ഷിക്കാനും കടവൂര്‍ മുന്നില്‍ നിന്നു. കരിമണ്ണ് ഖനനം ചെയ്യുന്നതിന് സ്വകാര്യസംരംഭകരെ ഉള്‍പ്പെടുത്തുവാനുള്ള നീക്കം അഭികാമ്യമല്ലെന്ന് തുറന്നു പറഞ്ഞ അപൂര്‍വ്വം നേതാക്കളില്‍ ഒരാളായിരുന്നു കടവൂര്‍. കരിമണല്‍ കള്ളക്കടത്തിന്റെ ഉറവിടം കണ്ടെത്തി അവിടെ ഉപരോധം ഏര്‍പ്പെടുത്തണമെന്നും കെഎംഎംഎല്ലും ഐആര്‍ഇയും അവര്‍ക്ക് ആവശ്യമായ ഇല്‍മനൈറ്റ് സംഭരിക്കുന്നതിന് ഗേറ്റ് കളക്ഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പ്രാതിനിധ്യം ഉള്ള എല്ലാ സംഘടനകളുമായും ആലോചിച്ച് തീരുമാനമെടുക്കണമെന്നുമായിരുന്നു ഇക്കാര്യത്തില്‍ കടവൂരിന്റെ നിലപാട്.

ശാശ്വതീകാനന്ദയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നെ വാദവുമായി കടവൂര്‍ ശിവദാസന്‍ എത്തിയതും ചര്‍ച്ചയായിരുന്നു. നന്നായി നീന്തലറിയാവുന്ന ശാശ്വതീകാനന്ദ മുങ്ങിമരിക്കുമോ എന്ന സംശയം എല്ലാവര്‍ക്കുമുണ്ടെന്നും സത്യം തെളിയാന്‍ സിബിഐ അന്വേഷണമാണ് ഉചിതമെന്നും കടവൂര്‍ ശിവദാസന്‍ പറഞ്ഞിരുന്നു. ശ്വാശ്വതീകാനന്ദ തന്റെ അടുത്ത സുഹൃത്തായിരുന്നു. നന്നായി നീന്തല്‍ അറിയാവുന്ന സ്വാമി മുങ്ങി മരിച്ചു എന്നതില്‍ കോടതി പോലും സംശയം പ്രകടിപ്പിച്ചു കഴിഞ്ഞു. മരണത്തില്‍ അസ്വഭാവിക ഉണ്ടെന്നത് സത്യമാണ്. സത്യം പുറത്തുവരാന്‍ അന്വേഷണം വേണം. പുതിയ വെളിപ്പെടുത്തലുകള്‍ ഉണ്ടാവുകയും വെള്ളാപ്പള്ളി ഉള്‍പ്പടെ അന്വേഷണത്തെ സ്വാഗതം ചെയ്ത സാഹചര്യത്തില്‍ സിബിഐ അന്വേഷണം തന്നെയാണ് ഉചിതമെന്നായിരുന്നു കടവൂരിന്റെ നിലപാട്. ശാശ്വതീകാനന്ദ മരിക്കുമ്പോള്‍ ആന്റണി മന്ത്രിസഭയിലെ വൈദ്യുതി മന്ത്രിയായിരുന്നു കടവൂര്‍ ശിവദാസന്‍. ശിവഗിരി മഠത്തിലെ തര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ കണ്‍വീനറുമായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category