1 GBP = 88.00 INR                       

BREAKING NEWS

ഭ്രാന്ത് പിടിച്ച അമേരിക്കയില്‍ എങ്ങനെ ജീവിക്കാന്‍ പറ്റും? ഇപ്പോള്‍ കള്ളന്മാര്‍ക്ക് പ്രിയം ഗര്‍ഭിണികളെ കൊന്ന് കുഞ്ഞുങ്ങളെ മോഷ്ടിക്കുന്നത്; 19 കാരിയെ കൊന്ന് കുഞ്ഞിനെ മോഷ്ടിച്ച കേസില്‍ അറസ്റ്റിലായ സംഘം വെളിപ്പെടുത്തുന്നത് മനസാക്ഷിയെ ഞെട്ടിക്കുന്ന പുതിയ അമേരിക്കന്‍ സംസ്‌കാരത്തിന്റെ കഥ

Britishmalayali
kz´wteJI³

യുഎസില്‍ ഗര്‍ഭിണികളെ കൊന്ന് കുഞ്ഞുങ്ങളെ മോഷ്ടിക്കുന്ന കൊള്ളസംഘങ്ങള്‍ പെരുകി വരുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട് മുന്നറിയിപ്പേകുന്നു. ചിക്കാഗോയിലെ 19 കാരിയായ ഗര്‍ഭിണി മാര്‍ലെന്‍ ഓക്ഹോവയെ വധിച്ച് അവരുടെ ഗര്‍ഭത്തിലെ കുട്ടിക്ക് ഗുരുതരമായ പരുക്കേല്‍പ്പിച്ച കേസില്‍  ക്ലാറിസ ഫിഗുറോവ എന്ന 46കാരിക്ക് മേലും ഡെസിറീ ഫിഗുറോവ (24), പിയോടര്‍ ബോബക്ക് (40) എന്നിവര്‍ക്ക് മേലും ഇന്നലെ കേസ് ചാര്‍ജ് ചെയ്തിരുന്നു.

ഈ സംഘം വെളിപ്പെടുത്തിയ കഥകള്‍ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. അമേരിക്കയില്‍ പടരുന്ന പൈശാചികമായ സംസ്‌കാരത്തിന്റെ നേര്‍ചിത്രമാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നത്. ഈ വിധത്തില്‍ ഗര്‍ഭിണികളെ കൊന്ന് കുഞ്ഞുങ്ങളെ മോഷ്ടിക്കുന്ന സംഘങ്ങള്‍ പെരുകുന്ന സാഹചര്യത്തില്‍  അമേരിക്കയില്‍ എങ്ങനെ ജീവിക്കാന്‍ പറ്റും എന്ന ചോദ്യം ശക്തമാകുന്നുണ്ട്.

ക്ലാറിസ, ഡെസിറീ ഫിഗുറോവ എന്നിവര്‍ക്ക് മേല്‍ ഫസ്റ്റ് ഡിഗ്രി ഓഫ് മര്‍ഡര്‍ കേസും ഗര്‍ഭത്തിലുള്ള കുട്ടിക്ക് മാരകമായ പരുക്കേല്‍പ്പിച്ച കേസുമാണ് ചാര്‍ജ് ചെയ്തിരിക്കുന്നത്. കൊലപാതക കുറ്റം മറച്ച് വച്ചുവെന്ന കുറ്റമാണ് ബോബക്കിന് മേല്‍ ചുമത്തിയിരിക്കുന്നത്. ഈ മൂന്ന് പേരും ഇന്ന് കോടതിയില്‍ വിചാരണക്കായി ഹാജരാകുന്നതാണ്. ഓക്ഹോവ കടുത്ത നരകയാതനകള്‍ അനുഭവിച്ചാണ് കൊലപാതകികളുടെ കൈകളില്‍ കിടന്ന് മരിച്ചിരിക്കുന്നതെന്നാണ് ഇവരുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്. കുട്ടിക്ക് വേണ്ടിയുള്ള വസ്ത്രങ്ങള്‍ സൗജന്യമായി നല്‍കാമെന്ന വാഗ്ദാനമേകിയാണ് കൊലപാതകികള്‍ ഓക്ഹോവയുടെ വീട്ടില്‍ തന്ത്രപരമായി എത്തിച്ചേര്‍ന്നതെന്നാണ് പോലീസ് പറയുന്നത്.

ക്ലാറിസ ഫിഗുറോവയും ഡെസിറീ ഫിഗുറോവയും  ഇലക്ട്രോണിക്സ് വയര്‍ ഉപയോഗിച്ച് 19കാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും ഗര്‍ഭത്തിലെ കുഞ്ഞിനെ മുറിച്ചെടുക്കുകയുമായിരുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്. താന്‍ ഒരു കുഞ്ഞിന് ജന്മമേകിയെന്നും എന്നാല്‍  അതിന് ശ്വസിക്കാനാവുന്നില്ലെന്നും വ്യാജമായി നടിച്ച് ഏപ്രില്‍ 23ന് ക്ലാറിസ 911 നമ്പറില്‍ വിളിക്കുകയായിരുന്നു. എന്നാല്‍ ഈ കുട്ടിയെ ക്ലാറിസ പ്രസവിച്ചതല്ലെന്ന് ഡിഎന്‍എ പരിശോധനകളിലൂടെ പിന്നീട് തെളിയിച്ചിരുന്നു. കുട്ടി കൊല്ലപ്പെട്ട ഓക്ഹോവയുടേതാണെന്നും ഈ ടെസ്റ്റിലൂടെ വെളിപ്പെട്ടിരുന്നു.

ഓക്ഹോവയുടെ മൃതദേഹവും കൊല്ലാനുപയോഗിച്ച ആയുധവും പോലീസ് അന്വേഷണത്തിലൂടെ കൊലപാതകിയുടെ വീടിന് പുറകില്‍ നിന്നും ബുധനാഴ്ച കണ്ടെത്തുകയായിരുന്നു. ഗര്‍ഭത്തില്‍ നിന്നും മുറിച്ചെടുത്ത ആണ്‍കുട്ടി ഓക്ഹോവയുടെ ഭര്‍ത്താവിന്റെ അടുത്താണ്. നിലവില്‍ കുട്ടി ജീവനും മരണത്തിനും ഇടയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഈ കുട്ടിയുടെ മാതാപിതാക്കള്‍ തങ്ങളാണെന്ന് അവകാശപ്പെട്ട് ക്ലാറിസയും ബോബക്കും ധനസഹായത്തിനായി ഓണ്‍ലൈന്‍ അപ്പീല്‍ ലോഞ്ച് ചെയ്തിരുന്നു. വ്യാഴാഴ്ച രാവിലെ മൂവരെയും ചിക്കാഗോയിലെ വീട്ടില്‍ നിന്നും കൈവിലങ്ങ് അണിയിച്ച് കൊണ്ടു വരുന്ന ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. ഇത്തരം സംഘങ്ങള്‍ യുഎസില്‍ പെരുകി വരുന്ന സാഹചര്യത്തിലാണ് ഇവിടുത്തെ ജീവിതത്തിന്റെ സുരക്ഷിതത്വത്തെ പറ്റി ആശങ്ക രേഖപ്പെടുത്തി നിരവധി പേര്‍ രംഗത്തെത്തിയിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category