1 GBP = 88.00 INR                       

BREAKING NEWS

സിറിയയില്‍ നിന്നും നൈജീരിയയില്‍ നിന്നും കോംഗോയില്‍ നിന്നും ഓടി രക്ഷപ്പെട്ട് ഇറ്റലിയില്‍ അഭയം തേടിയ കുഞ്ഞുങ്ങളെ സ്വന്തം വാഹനത്തില്‍ കയറ്റി വിശ്വാസികളെ അനുഗ്രഹിച്ച് പോപ്പിന്റെ സുന്ദരമായ യാത്ര; പുത്തന്‍ വസ്ത്രമണിഞ്ഞ് കൈവീശി രാജകുമാരന്മാരെ പോലെ മനം നിറഞ്ഞ് കുരുന്നുകളും; കത്തോലിക്കാ സഭയെ രക്ഷിക്കാന്‍ വന്ന പോപ്പ് ഫ്രാന്‍സിസ് വീണ്ടും താരമാകുമ്പോള്‍

Britishmalayali
kz´wteJI³

ശരണരോടും അത്താണിയില്ലാത്തവരോടും എന്നും തന്റെ കാരുണ്യം ചൊരിഞ്ഞ് ഏവര്‍ക്കും മാതൃകയായ ചരിത്രമാണ് പോപ്പ് ഫ്രാന്‍സിനുള്ളത്. അഭയാര്‍ത്ഥികളായെത്തി ഏതാനും കുട്ടികളെ തന്റെ കാറില്‍ കയറ്റി ഉല്ലാസ യാത്ര നടത്തിയ പുതിയ സംഭവത്തിലൂടെ തന്റെ കാരുണ്യസ്പര്‍ശം ഒരിക്കല്‍ കൂടി വെളിപ്പെടുത്തിയിരിക്കുകയാണ് പോപ്പ് ഇപ്പോള്‍. സിറിയയില്‍ നിന്നും നൈജീരിയയില്‍ നിന്നും കോംഗോയില്‍ നിന്നും ഓടി രക്ഷപ്പെട്ട് ഇറ്റലിയില്‍ അഭയം തേടിയ കുഞ്ഞുങ്ങളെ തന്റെ ഔദ്യോഗിക വാഹനമായ പോപ്പ് മൊബൈലില്‍ കയറ്റിയ വിശ്വാസികളെ അനുഗ്രഹിച്ച് കൊണ്ടാണ് പോപ്പ് സുന്ദരമായ ഈ യാത്ര നടത്തിയിരിക്കുന്നത്.

പോപ്പിനൊപ്പം വാഹനത്തില്‍ കയറി പുത്തന്‍ വസ്ത്രമണിഞ്ഞ് കൈവീശി രാജകുമാരന്മാരെ പോലെ മനം നിറഞ്ഞിരിക്കുന്ന കുരുന്നുകള്‍ ഏവരുടെയും മനം നിറച്ചിരിക്കുകയാണ്. കത്തോലിക്കാ സഭയെ രക്ഷിക്കാന്‍ വന്ന പോപ്പ് ഫ്രാന്‍സിസ് വീണ്ടും താരമാകുന്നത് ഇത്തരത്തിലാണ്. എട്ട് അഭയാര്‍ത്ഥിക്കുട്ടികള്‍ക്കൊപ്പം സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലൂടെയാണ് ബുധനാഴ്ച പോപ്പ് ഈ അപൂര്‍വ ഉല്ലാസ യാത്ര നടന്നിരിക്കുന്നത്. പോപ്പിനൊപ്പം സഞ്ചരിക്കാന്‍ സാധിച്ചതിന്റെ സന്തോഷം രേഖപ്പെടുത്തുന്നതിനായി ചില കുട്ടികള്‍ കൈവീശുകയും ചിലര്‍ വിരല്‍ ഉയര്‍ത്തിക്കാട്ടുകയും ചെയ്തിരുന്നു.

വിടപറയുന്നതിന് മുമ്പ് പോപ്പിനൊപ്പം സെല്‍ഫിയെടുക്കാനും കുരുന്നുകള്‍ ആവേശം കാണിച്ചിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മൈഗ്രന്റ് ബോട്ടുകളില്‍ അപകടകരമായി സഞ്ചരിച്ച് ഇറ്റലിയിലെത്തിയ കുട്ടികളും ഇക്കൂട്ടത്തിലുണ്ടായിരുന്നുവെന്നാണ് വത്തിക്കാന്‍ വെളിപ്പെടുത്തുന്നത്. ഇവരില്‍ മറ്റ് ചിലര്‍ എത്തിയിരുന്നത് ഏപ്രില്‍ 29ന് തങ്ങളുടെ കുടുംബങ്ങള്‍ക്കൊപ്പം ഹ്യുമാനിറ്റേറിയന്‍ കോറിഡോറിലൂടെയണെന്നും വെളിപ്പെട്ടിട്ടുണ്ട്. ഇവരെ റോമിലെ ഹ്യൂമാനിറ്റേറിയന്‍ ഗ്രൂപ്പാണ് പരിപാലിക്കുന്നത്. ഇത്തരത്തില്‍ കുടിയേറ്റക്കാരുടെ രക്ഷകനായിറങ്ങിയ പോപ്പ് തന്റെ സ്ഥാനത്തിരുന്ന് കൊണ്ട് ചെയ്യുന്ന നിര്‍ണായക പ്രവൃത്തിയായിട്ടാണ് ഇതിനെ പലരും വിലിയിരുത്തുന്നത്.

യുഎസ് മെക്‌സിക്കോ അതിര്‍ത്തിയില്‍ തടഞ്ഞ് വയ്ക്കപ്പെട്ട കുടിയേററക്കാര്‍ക്കായി ഏപ്രിലില്‍ പോപ്പ് അര മില്യണ്‍ ഡോളര്‍ സംഭാവനയേകിയിരുന്നു. ഈ പണം 16 മെക്‌സിക്കന്‍ ഇടവകകള്‍ നടത്തുന്ന 27 പ്രൊജക്ടുകള്‍ക്കിടയിലാണ് വിതരണം ചെയ്തിരിക്കുന്നത്. ഇത്തരം പ്രൊജക്ടുകളിലൂടെ കുടിയേറ്റക്കാര്‍ക്ക് ഭക്ഷണം, താമസ സൗകര്യം, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയവ പ്രദാനം ചെയ്ത് വരുന്നുണ്ട്. 2016ല്‍ തന്റെ ഒഫീഷ്യല്‍ വിമാനത്തില്‍ കയറ്റി ഗ്രീസിലെ ലെസ്‌ബോസ് ക്യാമ്പില്‍ നിന്നും 12 സിറിയന്‍ അഭയാര്‍ത്ഥികളെ കയറ്റി ഇറ്റലിയിലെത്തിച്ചിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category