1 GBP = 88.30 INR                       

BREAKING NEWS

സ്വര്‍ണം കടത്താന്‍ ബിജു ഉപയോഗിച്ചത് 40ലേറെ സുന്ദരിമാരെ; കാരിയര്‍മാരായത് വിവിഐപി ബന്ധമുള്ള സ്ത്രീകളെന്ന് തിരിച്ചറിഞ്ഞ് അന്വേഷണം; ഭാര്യ വിനീതയെ സ്വര്‍ണ്ണക്കടത്തിന് അഭിഭാഷകന്‍ ഉപയോഗിച്ചത് നാലു തവണ; വിനീതയുടെ മൊഴി ഭര്‍ത്താവിനെ കുടുക്കും; ബിജു മോഹനനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും; ജിത്തുവിനായി വിദേശത്തേക്ക് അന്വേഷണം; ആളുകളെ സംഘത്തിലേക്ക് അടുപ്പിച്ചത് സെറീന തന്നെ; സ്വര്‍ണ്ണക്കടത്തിലെ വഴികള്‍ തേടി ഡിആര്‍ഐ മുന്നോട്ട്

Britishmalayali
kz´wteJI³

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ എട്ടരക്കോടി വിലയുള്ള സ്വര്‍ണം കടത്തിയതിന്റെ മുഖ്യകണ്ണിയായ ഒളിവില്‍പ്പോയ അഭിഭാഷകന്‍ കഴക്കൂട്ടം വെട്ടുറോഡ് കരിയില്‍ സ്വദേശി ബിജുമോഹനെതിരെ (45) ഡയറക്ടര്‍ ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്‍.ഐ) ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. ഇയാളെ കിട്ടിയാല്‍ സ്വര്‍ണക്കടത്തിന്റെ ചുരുളഴിക്കാനാവും. അതിനാല്‍ ചില ജുവലറിക്കാര്‍ ഇയാളെ ഒളിപ്പിച്ചിരിക്കുകയാണെന്ന് സൂചനയുണ്ട്. ബിജുവിനെ കണ്ടെത്താന്‍ തലസ്ഥാനത്തെ വിവിധയിടങ്ങളിലും ബന്ധുവീടുകളിലും അന്വേഷണ സംഘം പരിശോധന നടത്തി. നെട്ടയം,കാച്ചാണി, വട്ടിയൂര്‍ക്കാവ് എന്നിവിടങ്ങളില്‍ ബിനാമികളെ ഉപയോഗിച്ച് കോടിക്കണക്കിന് രൂപയുടെ വസ്തുക്കള്‍ ഇയാള്‍ വാങ്ങിയിട്ടുണ്ടെന്നാണ് വിവരം. നെട്ടയത്തുള്ള സുഹ്യത്തുക്കളാണ് ഇയാളെ ഒളിപ്പിച്ചിരിക്കുന്നതെന്നും സൂചനയുണ്ട്.

ഇയാള്‍ വിദേശത്തേക്ക് കടക്കുന്നത് തടയാന്‍ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ജാഗ്രതാനിര്‍ദ്ദേശം നല്‍കി. ബിജുവിന്റെ ഭാര്യ വിനീതാ രത്നകുമാരിയെ (38) സ്വര്‍ണക്കടത്ത് കേസില്‍ ഡി.ആര്‍.ഐ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. ഭാര്യയെ ജയിലിലടയ്ക്കുകയും കേസില്‍ പ്രതിയാക്കുകയും ചെയ്തതിനെത്തുടര്‍ന്ന് ബിജു ചില അഭിഭാഷകര്‍ മുഖേന കീഴടങ്ങാന്‍ സന്നദ്ധത പ്രകടിപ്പിച്ചതായും സൂചനയുണ്ട്. വിനീതയും അഭിഭാഷകയാണ്. പിടിയിലായവര്‍ക്കെതിരെ കൊഫെപോസ (വിദേശനാണ്യ വിനിമയ സംരക്ഷണവും കള്ളക്കടത്തും സംബന്ധിച്ച ചട്ടം) ചുമത്തി. വിനീതയെ കള്ളക്കേസില്‍ കുടുക്കിയെന്നാരോപിച്ച് തലസ്ഥാനത്തെ അഭിഭാഷകര്‍ ഡി.ആര്‍.ഐ ഓഫീസ് വളഞ്ഞു. എന്നാല്‍ വിനീതയ്ക്കെതിരേ എടുത്തത് കള്ളക്കേസല്ലെന്നും സ്വര്‍ണക്കടത്ത് നടത്തിയതിന് വ്യക്തമായ തെളിവുണ്ടെന്നും ഡി.ആര്‍.ഐ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഈ നീക്കത്തിന് പിന്നില്‍ ബിജുവാണെന്നാണ് സൂചന.

അതിനിടെ തിരുവനന്തപുരത്തെ വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തിനു പിന്നില്‍ സ്ത്രീകളുടെ വലിയ സംഘം പ്രവര്‍ത്തിക്കുന്നതായി ഡിആര്‍ഐക്ക് വിവരം ലഭിച്ചു. 2018 നവംബര്‍ മുതല്‍ വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്തിയ 40 സ്ത്രീകളുടെ വിവരങ്ങള്‍ ലഭിച്ചു കഴിഞ്ഞു. സ്ത്രീകളില്‍ ചിലര്‍ക്ക് ഉന്നത ബന്ധങ്ങളുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. പിടിയിലായ സ്വര്‍ണ കടത്തുകാരില്‍നിന്നു ലഭിച്ച വിവരത്തെത്തുടര്‍ന്നു യാത്രാരേഖകള്‍ പരിശോധിച്ചാണു സ്ത്രീകളെ തിരിച്ചറിഞ്ഞത്. ചിലരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ സ്വര്‍ണക്കടത്തിന്റെ വിവരങ്ങള്‍ ലഭിച്ചു. ഇവരില്‍ പലരും ഒരു മാസത്തിനിടെ പലതവണ വിദേശത്തേക്ക് പോയിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഡിആര്‍ഐ വ്യക്തമാക്കി.

വിമാനത്താവളം വഴി 25 കിലോ സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ സെറീന സ്ഥിരമായി സ്വര്‍ണം കടത്തിയിരുന്നു. അഡ്വ.ബിജുവുമായി സെറീനയ്ക്ക് അടുത്ത ബന്ധം ഉണ്ടായിരുന്നു. സെറീന ഇടയ്ക്കിടെ ദുബായിലേക്ക് പോയിരുന്നു. സെറീന വഴിയാണ് സ്വര്‍ണക്കടത്തിലേക്ക് ആളുകളെ ആകര്‍ഷിച്ചിരുന്നത്. ബിജുവിനു പിന്നില്‍ വലിയ സംഘം പ്രവര്‍ത്തിക്കുന്നതായാണ് വിവരം. ബിജുവിന്റെ നിര്‍ബന്ധത്തെത്തുടര്‍ന്ന് ഭാര്യ വിനീത 4 തവണ സ്വര്‍ണം കടത്തിയതായി ഡിആര്‍ഐ പറയുന്നു. നിയമബിരുദധാരിയാണ് വിനീതയും. പഠനകാലത്തെ പ്രണയമായിരുന്നു ഇവരുടെ വിവാഹത്തിലേക്ക് എത്തിച്ചത്. നാലോ അഞ്ചോ പേരടങ്ങുന്ന സംഘമായാണ് ഈ സംഘം ദുബൈയിലേക്ക് പോയി സ്വര്‍ണം കേരളത്തിലേക്ക് കടത്തുന്നത്.

സ്വര്‍ണക്കടത്തില്‍ അറസ്റ്റിലായ സുനില്‍കുമാര്‍, സെറീന എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് ബിജുവിനെക്കുറിച്ചും വിനീതയെക്കുറിച്ചും വിവരം ലഭിച്ചത്. ഇതിനിടെ ബിജുവിന്റെ കള്ളക്കടത്തിനു കൂടുതല്‍ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. ഭാര്യയെ സ്വര്‍ണക്കടത്തിന്റെ കാരിയറായി ഉപയോഗിച്ചു. ദുബായില്‍ ഒളിവില്‍ കഴിയുന്ന മുഖ്യകണ്ണിയായ ജിത്തുവിനെ പിടികൂടാന്‍ വിദേശ ഏജന്‍സികളുടെ സഹായം തേടാനും ഡിആര്‍ഐ തീരുമാനിച്ചു. പിടികൂടിയ 25 കിലോ സ്വര്‍ണക്കടത്തിന്റെ മുഖ്യകണ്ണികളിലൊരാള്‍ കഴക്കൂട്ടം സ്വദേശിയായ അഭിഭാഷകന്‍ ബിജു മോഹനനാണെന്നാണു ഡിആര്‍ഐയുടെ നിഗമനം. കാരിയേഴ്സിനെ ഉപയോഗിച്ചു പല തവണ സ്വര്‍ണം കടത്തിയെന്നും പറയുന്നു. ഇതിനു കൂടുതല്‍ തെളിവ് ലഭിക്കുന്ന മൊഴി ബിജുവിന്റെ ഭാര്യ വിനീത രത്മകുമാരിയില്‍നിന്നു ലഭിച്ചെന്നാണു ഡിആര്‍ഐ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ബിജുവിന്റെ നിര്‍ദ്ദേശ പ്രകാരം സ്വര്‍ണക്കടത്തിന്റെ കാരിയറായി പ്രവര്‍ത്തിച്ചെന്നാണ് വിനീതയുടെ മൊഴി. 20 കിലോ സ്വര്‍ണമാണ് ഇത്തരത്തില്‍ കടത്തിയത്. ഇതു കൂടാതെ വിദേശ കറന്‍സികളുടെ കടത്തലിനും കാരിയറായെന്നും മൊഴിയില്‍ പറയുന്നു. ഈ മൊഴികളുടെ അടിസ്ഥാനത്തിലാണ് വിനീതയെ റിമാന്‍ഡ് ചെയ്തത്. ബിജുവും സ്വര്‍ണക്കടത്ത് സംഘത്തിലെ മറ്റ് മുഖ്യകണ്ണികളായ വിഷ്ണു, ജിത്തു എന്നിവരും ഒളിവിലാണ്. മലയാളിയെങ്കിലും പൂര്‍ണമായും ദുബായില്‍ കേന്ദ്രീകരിച്ചിരിക്കുന്ന ജിത്തു അവിടെയാണ് ഒളിവിലുള്ളത്. ഇയാളെ കണ്ടെത്താന്‍ വിദേശ ഏജന്‍സികളുടെ സഹായം തേടിയേക്കും.

എട്ടു കോടി രൂപ വിലമതിക്കുന്ന 25 കിലോഗ്രാം സ്വര്‍ണവുമായി വിമാനത്താവളത്തില്‍ പിടിയിലായ കെ.എസ്.ആര്‍.ടി.സി. കണ്ടക്ടര്‍ തിരുമല സ്വദേശി സുനില്‍കുമാര്‍, കഴക്കൂട്ടം സ്വദേശിനി സെറീന എന്നിവരില്‍നിന്നാണ് ഇതിനു പിന്നിലുള്ള സംഘത്തെപ്പറ്റി വിവരം ലഭിച്ചത്. അഭിഭാഷകനായ ബിജുവാണു സംഘത്തിലെ പ്രധാനിയെന്നു തുടരന്വേഷണത്തില്‍ വ്യക്തമായി. വിനീതയെ ഉപയോഗിച്ച് നാലു തവണ സ്വര്‍ണം കടത്തിയിട്ടുണ്ടെന്നാണു വിവരം. തിരുവനന്തപുരം മേയര്‍ വി കെ പ്രശാന്തിന്റെ അടുത്ത സൂഹൃത്താണ് ബിജു മോഹനന്‍. ഇരുവരും ഒരേ ഓഫീസിലാണ് പ്രാക്ടീസ് ചെയ്തിരുന്നത്. നഗരസഭാ തെരഞ്ഞെടുപ്പില്‍ പ്രശാന്ത് മത്സരിച്ച വാര്‍ഡില്‍ ബിജുവിനേയും സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചിരുന്നു.

എന്നാല്‍ പ്രശാന്തിനാണ് മത്സരിക്കാന്‍ അവസരമുണ്ടായത്. അഡ്വ.ബിജുവിന്റെ നിര്‍ദ്ദേശപ്രകാരമാണെന്ന് അറസ്റ്റിലായ സുനില്‍കുമാറും സെറീനയും മൊഴി നല്‍കിയിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category