1 GBP = 88.30 INR                       

BREAKING NEWS

ഗൂഗിള്‍ പേ വഴി കടം നല്‍കിയത് 2900 രൂപ; ടോന്‍സ് യുഡിഎഫിനൊപ്പമുള്ള ആര്‍ജെഡി; ഞാന്‍ എല്‍ഡിഎഫിലെ ആര്‍ജെഡിയും; പാര്‍ട്ടി മാറിയപ്പോള്‍ പഴയ നേതാവിനോട് കാശ് തിരികെ ചോദിച്ചപ്പോള്‍ കിട്ടിയത് അമ്മയെയും പെങ്ങളെയും ചേര്‍ത്ത് തെറിവിളിയും ഭീഷണിയും; പരാതി കൊടുക്കാന്‍ എത്തിയപ്പോള്‍ വാദി പ്രതിയും; എഫ് ബിയില്‍ പൊലീസിനെതിരെ ലൈവ് ഇട്ടത് വിനയായി; ഈരാറ്റുപേട്ടക്കാരെ ഹെല്‍മറ്റ് വയ്പ്പിക്കാന്‍ ഇറങ്ങിയ ആല്‍ബിച്ചന്‍ മുരിങ്ങയില്‍ ചെന്നു പെട്ടത് പ്രതിസന്ധിയില്‍

Britishmalayali
എം മനോജ് കുമാര്‍

പാലാ: ആല്‍ബിന്‍ മാത്യു എന്ന ആല്‍ബിച്ചന്‍ മുരിങ്ങയില്‍ ഒരു പരാതിയും കയ്യില്‍വെച്ചിരിക്കുന്നു. പരാതിയുമായി പാലാ സിഐയ്ക്ക് മുന്‍പാകെ ചെല്ലാന്‍ ആല്‍ബിച്ചന് ചില്ലറ തടസങ്ങള്‍ ഉള്ളതിനാലാണ് ഈ പരാതി ഇപ്പോഴും ആല്‍ബിച്ചന്‍ മുരിങ്ങയിലിന്റെ കയ്യിലിരുന്നു വിറയ്ക്കുന്നത്. ടോമിച്ചനെ അറിയില്ലേ? ഈരാറ്റുപേട്ടക്കാരെ ഹെല്‍മറ്റ് വയ്ക്കാത്തതിന്റെ പേരില്‍ താലിബാന്‍കാരെന്ന് വിശേഷിപ്പിച്ച ഫെയ്‌സ് ബുക്ക് ലൈവിന് ഒടുവില്‍ നടുറോഡില്‍ ജീവനും കൊണ്ട് ഓടേണ്ടി വന്ന സോഷ്യല്‍ മീഡിയാ താരം തന്നെ.

കേരള ആര്‍ജെഡി ഔദ്യോഗിക വിഭാഗം യൂത്ത് ജനറല്‍ സെക്രട്ടറി ടോന്‍സ് രാമപുരത്തിനെതിരെയുള്ള പരാതിയാണ് ആല്‍ബിച്ചന്റെ കയ്യിലിരിക്കുന്നത്. 2900 രൂപ ടോന്‍സ് ആല്‍ബിന്റെ കയ്യില്‍ നിന്നും വാങ്ങിയിരുന്നു. ഈ പണം ആല്‍ബിന്‍ തിരിച്ചു ചോദിച്ചു. പക്ഷെ മറുപടിയായി ആല്‍ബിന്റെ അമ്മയെയും പെങ്ങളെയും കേട്ടാല്‍ അറക്കുന്ന തരത്തില്‍ തെറിയാണ് ലഭിച്ചത്. ഈ തെറിവിളിയുടെ പേരിലാണ് ടോന്‍സിന്റെ പേരില്‍ ആല്‍ബിന്‍ പരാതി നല്‍കാന്‍ തയ്യറായി ഇരിക്കുന്നത്. ഈ പരാതി നല്‍കാന്‍ ഒരു തവണ പാലാ പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോഴുള്ള അനുഭവം ഓര്‍ത്താണ് ആല്‍ബിച്ചന്‍ പോകാന്‍ മടിക്കുന്നത്.

മെയ് ഒന്‍പതിനാണ് ടോന്‍സ് രാമപുരത്തിനെതിരെയുള്ള പരാതിയുമായി ആല്‍ബിച്ചന്‍ പാലാ പൊലീസ് സ്റ്റേഷനില്‍ എത്തിയത്. വൈകീട്ട് മൂന്നിന് എത്തിയ ആല്‍ബിച്ചന് തിരികെ പോകാന്‍ കഴിഞ്ഞത് വൈകീട്ട് ആറിനാണ്. ഈ അനുഭവം ആല്‍ബിച്ചന്‍ മറുനാടന്‍ മലയാളിയോട് പറഞ്ഞത് ഇങ്ങിനെ:

മെയ് ഒന്‍പതിന് പാലാ പൊലീസ് സ്റ്റേഷനില്‍ ടോന്‍സിനെതിരെ പരാതി നല്‍കാന്‍ എത്തി. വൈകീട്ട് മൂന്നുമണിയോടെയാണ് എത്തിയത്. ആല്‍ബിന്‍ പരാതി നല്‍കാന്‍ എത്തിയപ്പോള്‍ ആല്‍ബിനെ പ്രതിയായാണ് പാലാ പൊലീസ് കണ്ടത്. വാദി പ്രതിയായ അനുഭവം. സ്റ്റേഷനില്‍ നിന്ന് ഇറങ്ങണമെങ്കില്‍ രണ്ടു ജാമ്യക്കാര്‍ ആദ്യം വരട്ടെയെന്നാണ് പാലാ പൊലീസ് പറഞ്ഞത്. പൊലീസ് കടുപ്പിച്ചു. സോഷ്യല്‍ മീഡിയ വഴി പൊലീസിനെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ ഉള്ള കേസാണ് ആല്‍ബിന്റെ പേരിലുള്ളത്. അപ്പോള്‍ മുതല്‍ ടോന്‍സിനെതിരെയുള്ള പരാതി ആല്‍ബിച്ചന്റെ കയ്യിലിരുന്ന് വിറച്ചു തുടങ്ങിയതാണ്. അന്ന് ആ പരാതി പൊലീസിന് നല്‍കാന്‍ ആല്‍ബിച്ചന് കഴിഞ്ഞില്ല. ആദ്യം മുന്‍ഗണനാ ക്രമം എന്ന് പൊലീസ് ശാഠ്യം പിടിച്ചു. വേറെ വഴിയില്ലായിരുന്നു. അതിനാല്‍ ആദ്യം ജാമ്യക്കാരെ ഒപ്പിക്കാന്‍ ആല്‍ബിച്ചന്‍ തുടരെ ഫോണ്‍ വിളികളായിരുന്നു.

ഞാന്‍ ഓപ്പണ്‍ ആയി ഇരിക്കുന്ന ഒരു വ്യക്തിയല്ലേ? പൊലീസ് എനിക്ക് സമന്‍സ് തരുകയല്ലേ വേണ്ടത്. അല്ലാതെ എന്നെ എടുത്ത് അകത്തിടുകയാണോ? നമ്മള്‍ ഒരാള്‍ക്ക് എതിരെ പൊലീസ് സ്റ്റേഷനില്‍ കേസ് കൊടുക്കാന്‍ പോകുമ്പോള്‍ നമ്മളെ അകാരണമായി തടഞ്ഞു വെയ്ക്കുക. ഫോണ്‍ പിടിച്ചു വയ്ക്കുക. ഇതാണോ കേരളാ പൊലീസ് ചെയ്യേണ്ടത്? ഏത് പ്രതിക്കും ഒരു അവകാശമില്ലേ? എനിക്ക് വെള്ളം പോലും തന്നില്ല. ഫോണ്‍ തടഞ്ഞു വെച്ചു. മാണി.സി.കാപ്പന്‍ സഹായിച്ചില്ലെങ്കില്‍ ഞാന്‍ അകത്താണ്. മാണി സി കാപ്പനാണ് രണ്ടു ജാമ്യക്കാരെ വിട്ടത്. ടോന്‍സിനെതിരെ പരാതി നല്‍കാന്‍ പൊലീസ് സമ്മതിച്ചില്ല. പാലാ പൊലീസ് എന്ന അകാരണമായി തടഞ്ഞുവെച്ചു- പാലാ പൊലീസിനെതിരെ ആല്‍ബിച്ചന്‍ പറയുന്നു.

ഗൂഗിള്‍ പേ വഴിയാണ് 2900 രൂപ പല സമയങ്ങളില്‍ ഞാന്‍ ടോന്‍സിനു നല്‍കിയത്. ടോന്‍സ് യുഡിഎഫിനൊപ്പം നില്‍ക്കുന്ന ആര്‍ജെഡിയാണ്. ഞാന്‍ എല്‍ഡിഎഫിലുള്ള ആര്‍ജെഡിയാണ്. പാര്‍ട്ടി മാറിയപ്പോള്‍ ഞാന്‍ ഞാന്‍ ടോന്‍സിനെ വിളിച്ചു. കാശ് തിരികെ ആവശ്യപ്പെട്ടു. പകരം എന്റെ അമ്മയെയും പെങ്ങളെയും ചേര്‍ത്ത് തെറിവിളിയും ഭീഷണിയുമാണ് നേരിടേണ്ടി വന്നത്. ഓഡിയോ ക്ലിപ്പ് എല്ലാം ഞാന്‍ സേവ് ചെയ്തിട്ടുണ്ട്. ഈ ഓഡിയോ ക്ലിപ്പ് സഹിതം ടോന്‍സിനെതിരെ പരാതി നല്‍കാനാണ് ഞാന്‍ പാലാ സ്റ്റേഷനില്‍ എത്തിയത്. അതിനാല്‍ വീണ്ടും എത്തി ഞാന്‍ പരാതി നല്‍കുക തന്നെ ചെയ്യും-ആല്‍ബിച്ചന്‍ പറയുന്നു.

ഈരാറ്റുപേട്ടയില്‍ ഒരു തരം ഭീകരാവസ്ഥ നിലനില്‍ക്കുന്നുണ്ട്. പൊലീസിന് അവിടെ നടപടികള്‍ എടുക്കാന്‍ കഴിയാത്ത അവസ്ഥയാണ്. എന്തെങ്കിലും സംഭവം ഉണ്ടായാല്‍ ആളുകള്‍ പൊലീസ് സ്റ്റേഷന്‍ വളഞ്ഞു തീരുമാനം എടുപ്പിക്കും. പഴയ നടുറോഡിലെ ഓട്ടം അനുസ്മരിച്ച് ആല്‍ബിച്ചന്‍ പറയുന്നു. ഇന്ത്യയില്‍ ഒരു നിയമം പോരെ എന്നാണ് ഞാന്‍ ചോദിച്ചത്. ആറുമാസമായി ഹെല്‍മെറ്റിന് വേണ്ടി ഞാന്‍ പോരാടുകയാണ്. അവിടെ എനിക്ക് ഒരു അവസരം ലഭിച്ചു. അതാണ് ഞാന്‍ ഉപയോഗിച്ചത്. ഈരാറ്റുപേട്ടയില്‍ ആളുകള്‍ ഹെല്‍മെറ്റ് ഇല്ലാതെയാണ് ബൈക്കുകള്‍ ഓടിക്കുന്നത്. നിലവിലിരിക്കുന്ന നിയമത്തിന്നെതിരെ ആള്‍ബലം കൂട്ടി പോരാടുന്നതാണ് താലിബാനിസം. ആ രീതിയിലുള്ള താലിബാനിസം എന്നാണ് ഈരാറ്റുപേട്ടയില്‍ ഞാന്‍ ഉദ്ദേശിച്ചത്. അതവര്‍ മതത്തിന്റെ രീതിയിലുള്ള താലിബാനിസം ആക്കി മാറ്റി. ആ സമയത്ത് പൊലീസിനെ കൂടി ഞാന്‍ തെറിവിളിച്ചു.

ഈരാറ്റുപേട്ടക്കാരെക്കൊണ്ട് പൊലീസ് ഹെല്‍മറ്റ് വയ്പ്പിക്കണം. അത് ഇതുവരെ നടപ്പിലായിട്ടില്ല. അത് എല്‍ഡിഎഫ് മുന്നണി യോഗത്തില്‍ ഞാന്‍ ചൂണ്ടിക്കാണിക്കും. ആളുകള്‍ തല്ലാന്‍ വരുമ്പോള്‍ ഓടി രക്ഷപ്പെടാതിരിക്കാന്‍. ഞാന്‍ രജനീകാന്ത് ഒന്നും അല്ലല്ലോ? ഞാന്‍ എന്റെ സ്വന്തം തടി നോക്കി. ഓടിരക്ഷപ്പെട്ടു. അതാണ് ഈരാറ്റുപേട്ടയില്‍ അന്ന് നടന്നത്. ദിവസവും ഓടുന്ന ആളാണ് ഞാന്‍. അതിനാല്‍ ഓടി രക്ഷപ്പെടാന്‍ കഴിഞ്ഞു. ഈരാറ്റുപേട്ടയില്‍ക്കൂടി ഹെല്‍മറ്റ് വെച്ച് ഒരൊറ്റയാള്‍ പ്രതിഷേധം നടത്താന്‍ പോവുകയാണ്. ആ പ്രതിഷേധം ഞാന്‍ നടത്തും. ടോന്‍സിനെ പൂട്ടിക്കെട്ടണം. അതിനാണ് പാലാ സിഐയെക്കണ്ടു ഇനിയും പരാതി നല്‍കും എന്ന് ഞാന്‍ പറയുന്നത്-ആല്‍ബിച്ചന്‍ പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category