1 GBP = 88.30 INR                       

BREAKING NEWS

എന്റെ രക്തത്തിനു ദാഹിച്ചവര്‍ ഒന്നോര്‍ത്തോളൂ.. ഉയര്‍ത്തെഴുന്നേല്‍പ്പ് ഇന്നല്ലെങ്കില്‍ നാളെ ഉറപ്പായും ഉണ്ടാകുമെന്ന് കസ്റ്റഡിയിലും ഭീഷണി: തട്ടിപ്പു കേസില്‍ അറസ്റ്റിലായിട്ടും സൈബര്‍ ഗുണ്ട മൊബൈല്‍ ഉപയോഗം തുടര്‍ന്നതിന് തെളിവ്; നൂറിലേറെ പേരെ വഞ്ചിച്ച് തട്ടിയെടുത്തത് ഒന്നരക്കോടി രൂപ; ഒരിക്കലും പിടിക്കപ്പെടാതിരിക്കാന്‍ അജിത്ത് ജോര്‍ജിനെ മാനേജരാക്കിയതും രക്ഷ ഒരുക്കിയില്ല; എല്ലാം സേഫ് എന്ന് കരുതി ഇരിക്കുമ്പോള്‍ പരാതിക്കാരന്റെ മൊഴി നിര്‍ണ്ണായകമായി; ഫിജോ ജോസഫിന്റെ തട്ടിപ്പുകളുടെ അടിവേരു തേടി പൊലീസ് അന്വേഷണം

Britishmalayali
ആര്‍ കനകന്‍

കോട്ടയം: സൈബര്‍ ഗുണ്ട ഏറ്റുമാനൂര്‍ തോപ്പില്‍ വീട്ടില്‍ ഫിജോ ജോസഫും ഒപ്പം താമസിക്കുന്ന ഹാരിഷ് സേട്ടും ചേര്‍ന്ന് നടത്തിയ തട്ടിപ്പിന്റെ വ്യാപ്തി ഒന്നരക്കോടി മുതല്‍ രണ്ടു കോടി വരെയാകാമെന്ന് പൊലീസ്. നൂറിലധികം പേര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ട്. മിക്കവരെയും ഹാരിഷും ഫിജോയും ഗുണ്ടകളും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ പരാതിയുമായി പോയിരുന്നില്ല. എന്നാല്‍, തട്ടിപ്പ് സംഘം പിടിയിലായതോടെ കൂടുതല്‍ പേര്‍ പരാതിയുമായി എത്തുമെന്ന കണക്കു കൂട്ടലിലാണ് പൊലീസ്.

പൊലീസ് കസ്റ്റഡിയില്‍ ഫിജോ മൊബൈല്‍ ഉപയോഗിച്ചതും വിവാദമാകുന്നുണ്ട്. പൊലീസ് അറസ്റ്റ് ചെയ്ത ശേഷവും ഫിജോ ഫെയ്സ് ബുക്കില്‍ പോസ്റ്റ് ഇട്ടിട്ടുണ്ട്. 15ന് രാത്രി എന്റെ രക്തത്തിനു ദാഹിച്ചവര്‍ ഒന്നോര്‍ത്തോളൂ.. ഉയര്‍ത്തെഴുനേല്‍പ്പ് ഇന്നല്ലെങ്കില്‍ നാളെ ഉറപ്പായും ഉണ്ടാകും--എന്നാണ് ഫിജോയുടെ പോസ്റ്റ്. ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് കൊണ്ടു വന്നപ്പോഴും ഫോണ്‍ ഉപയോഗിച്ചു. ഇത് കോട്ടയം എസ് പിയുടെ ശ്രദ്ധയില്‍ ചിലര്‍ പെടുത്തി. ഇതോടെ ഫോണ്‍ പിടിച്ചെടുത്തു. അതുവരെ ഫോണ്‍ ഉപയോഗിച്ചിരുന്നു. അതിന് ശേഷമാണ് ഫിജോ സബ് ജയിലില്‍ പോയത്. പൊലീസുകാരെ വിരട്ടിയായിരുന്നു ഈ ഫോണ്‍ ഉപയോഗമെന്നും സൂചനയുണ്ട്. വളരെ ആസൂത്രിതമായിരുന്നു തട്ടിപ്പ്.

തട്ടിപ്പ് പിടിക്കപ്പെട്ടാലും ഒരു കാരണവശാലും തങ്ങള്‍ അകത്തു പോകരുതെന്ന് ഫിജോയ്ക്കും ഹാരിഷിനും നിര്‍ബന്ധമുണ്ടായിരുന്നു. ഇതു കാരണം തട്ടിപ്പു കമ്പനിയുടെ തലപ്പത്ത് നിന്ന് ഇവരുടെ പേര് ഒഴിവാക്കി. പകരം സന്തത സഹചാരിയും ക്വട്ടേഷന്‍ നേതാവുമായ തൃശൂര്‍ സ്വദേശി അജിത്ത് ജോര്‍ജിന്റെ പേരില്‍ തുടങ്ങിയ ഫോര്‍ലൈന്‍ കണ്‍സള്‍ട്ടന്‍സി മുഖേനെയായിരുന്നു റിക്രൂട്ട്‌മെന്റ് തട്ടിപ്പ്. ഇവിടേക്ക് ആളെ എത്തിച്ചു കൊടുക്കാനാണ് ഹാരിഷിന്റെ പേരില്‍ ഹാറ്റ്‌സ് കോര്‍പ്പറേറ്റ്‌സ് തുടങ്ങിയത്. രണ്ടു ഏജന്‍സികളും തമ്മില്‍ പ്രത്യക്ഷത്തില്‍ ബന്ധമൊന്നുമില്ല. ഇതു കാരണം ഫോര്‍ലൈന്‍ നടത്തുന്ന തട്ടിപ്പുകള്‍ക്ക് തങ്ങള്‍ക്ക് ഉത്തരവാദിത്തം വരികയില്ല എന്നും ഫിജോ കരുതി. പക്ഷേ, ഇവരുടെ കണക്കു കൂട്ടല്‍ തെറ്റിച്ചത് തട്ടിപ്പിനെതിരേ പരാതി നല്‍കിയ ഡോക്ടര്‍ ആയിരുന്നു.
അജിത്ത് ജോര്‍ജിനെയാണ് പുറമറ്റം സ്വദേശിയായ ഡോ ആഷ്ബി ആദ്യം പരിചയപ്പെട്ടത്. 2017 ഓഗസ്റ്റ് 29 നായിരുന്നു കേസിന് ആസ്പദമായ സംഭവം. ഇന്റര്‍നെറ്റില്‍ ഇവരുടെ വാഹനം വില്‍പനയ്ക്ക് എന്ന് പരസ്യം ചെയ്തിരുന്നു. അതേപ്പറ്റി അന്വേഷിക്കാനാണ് ഡോക്ടര്‍ അജിത്തിനെ വിളിക്കുന്നത്. പിന്നീട് ഇവര്‍ സൗഹൃദത്തിലായി. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ഡോ. ആഷ്ബിയെ ബഹറിന്‍ ഡിഫന്‍സ് റോയല്‍ മെഡിക്കല്‍ സര്‍വീസിലും സഹോദരന്‍ എബിക്ക് ദുബായ് എയര്‍പോര്‍ട്ടിലും ജോലി ശരിയാക്കാമെന്നായിരുന്നു വാഗ്ദാനം. അതിന്റെ ഭാഗമായി ആദ്യം 1.5 ലക്ഷം രൂപയും രണ്ടാം തവണ രണ്ടു ലക്ഷം രൂപയും മൂന്നാം തവണ നാലു ലക്ഷം രൂപയും അജിത്തിന്റെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുകയായിരുന്നു.

പിന്നീട് ഇവര്‍ ഏറ്റുമാനൂര്‍ ഫോര്‍ലൈന്‍ കണ്‍സള്‍ട്ടന്‍സിയില്‍ എത്തി ഫിജോയ്ക്കും ഹാരിഷിനുമായി രണ്ടു ലക്ഷം രൂപ കൈമാറി. വര്‍ഷം പുതിയ ജോലിയില്‍ പ്രവേശിക്കുന്നതിന് ഡോക്ടര്‍ ആശുപത്രിയിലെ ജോലിയും സഹോദരന്‍ എബി ബഹറിനില്‍ ഉണ്ടായിരുന്ന ജോലിയും ഉപേക്ഷിച്ചു. വര്‍ഷം രണ്ടു കഴിഞ്ഞിട്ടും പണമോ പണിയോ കിട്ടാതെ വന്നപ്പോള്‍ ഇവര്‍ വാങ്ങിയ പണം തിരികെ ചോദിച്ചു. അപ്പോഴാണ് ഹാരിഷും ഫിജോയും ഭീഷണി മുഴക്കിയത്. ഇതേ തുടര്‍ന്നാണ് ഇവര്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. പരാതിക്കാര്‍ മൊഴിയില്‍ ഫിജോയുടെയും ഹാരിഷിന്റെയും പേര് പറഞ്ഞതാണ് ഇരുവര്‍ക്കും വിനയായത്. ഇവര്‍ മുന്‍പ് കണക്കു കൂട്ടിയത് അനുസരിച്ചായിരുന്നെങ്കില്‍ ഈ പരാതിയില്‍ അജിത്ത് ജോര്‍ജ് മാത്രമാകുമായിരുന്നു പ്രതി. മുന്‍പ് ഇങ്ങനെ പല കേസുകളിലും അജിത്തിനെ മാത്രം പ്രതിയാക്കി ഫിജോയും ഹാരിഷും തല ഊരുകയായിരുന്നു പതിവ്.
ഇതിന് ശേഷം ഫേസ്ബുക്ക് ലൈവില്‍ വന്ന് അജിത്തിനെ തള്ളിപ്പറയുകയും ചെയ്യും. ഹാറ്റ്‌സ് കോര്‍പ്പറേറ്റ്‌സിലും ഫോര്‍ലൈന്‍ കണ്‍സള്‍ട്ടന്‍സിയിലുമായി നിരവധി ജീവനക്കാരെയും നിയമിച്ചിരുന്നു. ശമ്പളം കിട്ടാതെ വന്നതോടെ ഇവര്‍ പലരും ജോലി ഉപേക്ഷിച്ചു പോയി. ഇവരില്‍ ചിലര്‍ തട്ടിപ്പിന്റെ രേഖകളുമായിട്ടാണ് പോയിരിക്കുന്നത്. വെളിയില്‍ വന്നത് 9.5 ലക്ഷത്തിന്റെ തട്ടിപ്പ് മാത്രമാണെന്നേ ഉള്ളൂവെന്ന് ഇവര്‍ പറയുന്നു. നൂറിലധികം പേര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടത്രേ. ഇതേപ്പറ്റിയുള്ള അന്വേഷണം പൊലീസ് ആരംഭിച്ചു. അതേസമയം, ഫിജോ നിരപരാധിയാണെന്ന് വരുത്താന്‍ വേണ്ടി സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചാരണം ആരംഭിച്ചിട്ടുണ്ട്. ഇതിനെ ട്രോളി മറ്റുള്ളവരും രംഗത്തു വന്നു. ഏറ്റുമാനൂരില്‍ അടുത്തിടെ സ്വന്തമായി തുടങ്ങിയ റെഡിമെയ്ഡ് വസ്ത്രവ്യാപാര സ്ഥാപനവും തട്ടിപ്പിനായി ഉപയോഗിച്ചു.
 
ഒരു ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലും തുടങ്ങി. ഇതൊക്കെ പരാതിക്കാരെ ഭീഷണിപ്പെടുത്താനും ഉപയോഗിച്ചു. തട്ടിപ്പു സംഘത്തില്‍ ശ്രീവിജി, ഇന്ദുജ പ്രകാശ് എന്നീ യുവതികളും ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് വിവരം. നേരത്തേ നന്മ ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകരിച്ച് തട്ടിപ്പു നടത്തിയെന്ന പരാതിയും ഇവര്‍ക്കെതിരേ ഉണ്ട്. സോഷ്യല്‍ മീഡിയ ഫിജോയെ കൊന്നു കൊലവിളിക്കുമ്പോള്‍ ഇവരുടെ മറ്റൊരു സൈബര്‍ ഗുണ്ട എബി ഫെര്‍ണാണ്ടസ് അസഭ്യ വര്‍ഷവുമായി ഫേസ് ബുക്കില്‍ നിറഞ്ഞാടുകയാണ്. നേരത്തേ തന്നെ ഇയാള്‍ക്കെതിരേ നിരവധി പരാതികള്‍ ഹൈടെക് സെല്ലിന് ലഭിച്ചിട്ടുണ്ട്.
 
ഇപ്പോള്‍ ഇയാള്‍ക്കെതിരേയും നിരീക്ഷണം കര്‍ശനമാക്കിയിട്ടുണ്ട് എന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഗള്‍ഫിലുള്ള ഇയാളെ നാട്ടിലെത്തിച്ച് കസ്റ്റഡിയില്‍ എടുക്കാനും നീക്കമുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category