1 GBP = 91.50 INR                       

BREAKING NEWS

തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം ശേഷിക്കെ ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ മമതയ്ക്ക് തരിച്ചടി; മുന്‍ കൊല്‍ക്കത്ത കമ്മീഷണര്‍ രാജീവ് കുമാറിനെ സിബിഐ കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവിട്ട് സുപ്രീം കോടതി; പരമോന്നത കോടതി പരിഗണിച്ചത് തെളിവ് നശിപ്പിച്ചെന്ന വാദം; തൃണമൂല്‍ എംപിമാരേയും എംഎല്‍എമാരേയും അറസ്റ്റു ചെയ്തപ്പോള്‍ ഇല്ലാത്ത പ്രതിഷേധമുയര്‍ത്തി മമത രക്ഷിക്കാന്‍ ശ്രമിച്ച കമ്മീഷണര്‍ കുരുക്കിലേക്കോ?

Britishmalayali
kz´wteJI³

ഡല്‍ഹി: ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് തിരിച്ചടി. ശാരദ ചിട്ടിതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത മുന്‍ പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ അനുമതി നല്‍കിയാണ് സുപ്രീം കോടതി വിധി. സിബിഐ നല്‍കിയ ഹര്‍ജിയില്‍ ആണ് സുപ്രീംകോടതി അനുകൂല വിധി പറഞ്ഞത്. ബംഗാളില്‍ വോട്ടെടുപ്പിന് രണ്ട് ദിവസം മാത്രം ശേഷിക്കേ രാജീവ് കുമാറിനെ കസ്റ്റഡിയിലെടുക്കാന്‍ കോടതി അനുമതി നല്‍കിത് മമത സര്‍ക്കാരിന് വലിയ തിരിച്ചടിയാകും.

1989 പശ്ചിമ ബംഗാള്‍ കേഡര്‍ ഐപിഎസ് ഉദ്ദ്യോഗസ്ഥനായ രാജീവ് കുമാറിനായിരുന്നു ശാരദ ചിട്ടി തട്ടിപ്പു കേസിന്റെ പ്രത്യേക അന്വേഷണ ചുമതല ഉണ്ടായിരുന്നത്. കേസില്‍ നഷ്ടപ്പെട്ട ഫയലുകളെക്കുറിച്ച് ചോദിച്ചറിയുവാന്‍ സിബിഐ രണ്ടു വട്ടം രാജീവ് കുമാറിന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും അദ്ദേഹം പ്രതികരിച്ചിരുന്നില്ല.കേസ് വൈകിപ്പിക്കാനും ഇല്ലാതാക്കുവാനുമുള്ള ശ്രമങ്ങളില്‍ രാജീവ് കുമാറിന് പങ്കുണ്ടെന്നാണ് സിബിഐ കരുതുന്നത്. ചിട്ടി തട്ടിപ്പു കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായി 2013 ലാണ് രാജീവ് കുമാര്‍ നിയമിതനാകുന്നത്.രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സിബിഐ സംഘത്തെ ബംഗാള്‍ പൊലീസ് അറസ്റ്റ് ചെയ്തത് വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു.എന്നാല്‍ പിന്നീട് സിബിഐ രാജീവ് കുമാറിനെ വിശദമായി ചോദ്യം ചെയ്തിരുന്നു.ശാരദ ചിട്ടിഫണ്ട് കേസുമായി ബന്ധപ്പെട്ട് സിബിഐ റിപ്പോര്‍ട്ടില്‍ രാജീവ് കുമാറിനെതിരെ അതീവ ഗുരുതരമായ വിവരങ്ങള്‍ ഉണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

തൃണമൂല്‍ എംപിമാരേയും എംഎല്‍എമാരേയും അറസ്റ്റുചെയ്തപ്പോള്‍ കാണിക്കാത്ത പ്രതിഷേധവുമായി കമ്മിഷണര്‍ രാജീവ്കുമാറിനെ സിബിഐ തൊടുമെന്ന ഘട്ടം വന്നപ്പോള്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്തെത്തിയത് എന്തിനാണ്? ആയിരക്കണക്കിന് ചെറുകിട നിക്ഷേപകരുടെ പണം തട്ടിച്ച ശാരദാ, റോസ് വാലി ചിട്ടി തട്ടിപ്പുകളുടെ പിന്നാമ്പുറം തേടി സിബിഐ എത്തുമ്പോള്‍ അതിന് പിന്നില്‍ മോദിയുടെയും ബിജെപിയുടേയും പ്രത്യേക താല്‍പര്യങ്ങളും കളികളും ഉണ്ടെന്ന് മമതയും തൃണമൂല്‍ കോണ്‍ഗ്രസും ഭയപ്പെടുന്നു. വാസ്തവത്തില്‍ തൃണമൂല്‍ മാത്രമല്ല, കോണ്‍ഗ്രസ് നേതൃത്വത്തിലേക്കും നീളുന്ന ചില കുരുക്കുകള്‍ ഉണ്ട് ശാരദാ, റോസ് വാലി ചിട്ടി തട്ടിപ്പുകളില്‍. പ്രത്യേകിച്ചും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുകൂടിയായ മുന്‍ കേന്ദ്ര ധനമന്ത്രി പി ചിദംബരത്തിന്റെ പത്‌നി നളിനി ചിദംബരത്തിന് എതിരെ ഉള്‍പ്പെടെ ഈ തട്ടിപ്പുകളില്‍ സിബിഐ കേസെടുത്ത സാഹചര്യത്തില്‍.

പക്ഷേ, ഈ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി പ്രധാന എതിരാളികളായി കാണുന്ന കോണ്‍ഗ്രസിനേയും പ്രധാനമന്ത്രി മോഹംവച്ച് പ്രതിപക്ഷ മുന്നണിയിലേക്ക് കാര്യങ്ങളെത്തിക്കുന്ന ബംഗാള്‍ മുഖ്യമന്ത്രി മമതയേയും കുരുക്കാന്‍ പ്രധാന തുരുപ്പുചീട്ടായി ബിജെപി കാണുന്ന കേസുകളാണ് ബംഗാളിലെ ശാരദാ, റോസ് വാലി ചിട്ടി തട്ടിപ്പുകള്‍. ഇതില്‍ മമതയുടെ പാര്‍ട്ടിയായ തൃണമൂലിന്റെ നിലവധി നേതാക്കള്‍ക്ക് പങ്കുണ്ടെന്നും രാഷ്ട്രീയക്കാരും ചിട്ടി നടത്തിപ്പുകാരും തമ്മില്‍ വലിയ ഒത്തുകളി നടന്നുവെന്നുമാണ് ആക്ഷേപങ്ങള്‍. ഒരു ഘട്ടത്തില്‍ മമതയ്‌ക്കെതിരെ ഈ കേസുയര്‍ത്തി രംഗത്തുവന്നിരുന്നത് കോണ്‍ഗ്രസ് ആയിരുന്നെങ്കിലും അവര്‍ പിന്നീട് നില മയപ്പെടുത്തി എന്നതും ശ്രദ്ധേയമാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category