1 GBP = 88.40 INR                       

BREAKING NEWS

ഫുട്ബാള്‍ ലോകകപ്പിനായുള്ള രണ്ടാമത്തെയും സ്റ്റേഡിയം തുറന്ന് ഖത്തര്‍; അല്‍വക്റ സ്റ്റേഡിയം തുറന്നതോടെ 2022 ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്കുള്ള വേദിയും സജ്ജമായി; വിവാദങ്ങള്‍ നിറഞ്ഞാടിയ സ്റ്റേഡിയത്തില്‍ 40,000 പേര്‍ക്ക് മത്സരം കാണാം; മുഖച്ഛായ ആകെ മാറ്റി അല്‍വക്റ നഗരം

Britishmalayali
kz´wteJI³

 

ദോഹ: 2022 ഫുട്ബാള്‍ ലോകകപ്പിലേക്കുള്ള രണ്ടാമത്തെ സ്റ്റേഡിയവും ലോകത്തിനായി തുറന്നു നല്‍കി ഖത്തര്‍. ആയിരക്കണക്കിന് ഫുട്ബോള്‍ ആരാധകരെ സാക്ഷിയാക്കി അല്‍വക്റ സ്റ്റേഡിയം ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ലോകത്തിന് സമര്‍പ്പിച്ചു. ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയും പെങ്കടുത്തു. അമീര്‍ കപ്പിന്റെ മാതൃക സ്റ്റേഡിയത്തിന്റെ മധ്യത്തില്‍ വിരിഞ്ഞാണ് ഉദ്ഘാടനം നടന്നത്. ഉദ്ഘാടനചടങ്ങിന് ശേഷം അമീര്‍ കപ്പ് ഫൈനല്‍ പോരാട്ടത്തിനും സ്റ്റേഡിയം വേദിയായി. ഗംഭീരവെടിേക്കെട്ടാടെയായിരുന്നു ചടങ്ങ് നടന്നത്.

ഖത്തര്‍ ലോകകപ്പ് ഫുട്ബാളിന്റെ ആദ്യസ്റ്റേഡിയമായ ഖലീഫ ഇന്റര്‍നാഷനല്‍ സ്റ്റേഡിയം കഴിഞ്ഞ വര്‍ഷം തന്നെ ഉദ്ഘാടനം ചെയ്തിരുന്നു. ബാക്കിയുള്ള ആറ് സ്റ്റേഡിയങ്ങളുടെ പണികള്‍ വേഗത്തില്‍ നടക്കുകയാണ്. റെക്കോര്‍ഡ് വേഗത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ അല്‍വക്റ സ്റ്റേഡിയം ലോക റെക്കോര്‍ഡ് സമയത്തിനുള്ളില്‍ മൈതാനത്ത് പച്ചപുല്‍ വിരിച്ചും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. വിഖ്യാത ഇറാഖി ബ്രിട്ടീഷ് വാസ്തുശില്പിയായ സഹാ ഹാദിദാണ് സ്റ്റേഡിയം രൂപകല്‍പന ചെയ്തത്. 575 മില്യണ് യു എസ് ഡോളറാണ് നിര്മാണച്ചെലവ് പ്രതീക്ഷിക്കുന്നത്. ഉള്ളിലേക്കു മടക്കിവെക്കാവുന്ന രീതിയിലുള്ളതാണ് മേല്ക്കൂരയുടെ ഘടന. 2022 ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരങ്ങളാണിവിടെ നടക്കുക.ഗ്ലോബല്‍ സസ്റ്റെനബിലിറ്റി അസസ്മെന്റ് സിസ്റ്റത്തിന്റെ പഞ്ചനക്ഷത്ര പദവിയും സ്റ്റേഡിയത്തിന് ലഭിച്ചിട്ടുണ്ട്.

40000 പേര്‍ക്കിരിക്കാവുന്ന സ്റ്റേഡിയം ലോകകപ്പ് കഴിഞ്ഞാല്‍ 20,000 സീറ്റ് ആയി കുറച്ച് അല്‍വഖ്റ സ്‌പോര്‍ട്‌സ് ക്ലബിന്റെ ഹോം ഗ്രൗണ്ടായി ഉപയോഗിക്കും. ബാക്കിയുള്ള ഇരിപ്പിടങ്ങള്‍ മറ്റ് രാജ്യങ്ങളിലെ കായിക വികസനത്തിനായി നല്‍കും. സ്റ്റേഡിയത്തിന്റെ മേല്‍ക്കൂര പൂര്‍ണമായും 30 മിനുട്ടിനുള്ളില്‍ തുറക്കാനും അടക്കാനും സാധിക്കും. ഏറ്റവും ശബ്ദമുഖരിതമായ ലോകത്തിലെ പ്രധാന സ്റ്റേഡിയങ്ങളിലൊന്നായിരിക്കും ഇത്. സ്റ്റേഡിയത്തിലെ കൈയടികളും ആഹ്ലാദാരവങ്ങളും മേല്‍ക്കൂരയില്‍ തട്ടി പ്രതിഫലിക്കുന്നതിനാലാണിത്.

ഹമദ് വിമാനത്താവളത്തില്‍ നിന്ന് 15 കിലോമീറ്റര്‍ ദൂരം മാത്രമാണ് വക്റ സ്റ്റേഡിയത്തിലേക്കുള്ളത്. ദോഹയില്‍ നിന്നും കേവലം അര മണിക്കൂര്‍. മൂന്ന് രീതിയിലൂടെ സ്റ്റേഡിയത്തിലേക്ക് കാണികള്‍ക്ക് എത്താം. ദോഹെേ മട്രാ വഴി അല്ലെങ്കില്‍ സ്വന്തം വാഹനത്തില്‍ നിശ്ചയിക്കപ്പെട്ട സ്ഥലം അതിന് ശേഷം ബസ്സില്‍ സ്റ്റേഡിയത്തിലേക്ക്, അതുമല്ലെങ്കില്‍ സ്വന്തം വാഹനത്തില്‍ സ്റ്റേഡിയം പാര്‍ക്കിങ് വരെ അതിന് ശേഷം കാല്‍നടയായി സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാം.

വിവാദങ്ങള്‍ നിറഞ്ഞാടിയ അല്‍ വക്റ സ്റ്റേഡിയം
കടല്‍ ജീവിതവുമായി കഴിഞ്ഞ അറബികളുടെ ഒഴിച്ചുകൂടാനാകാത്ത പായ്കപ്പലുകളുടെ മാതൃക അഥവാ പരമ്പരാഗത ദൗ ബോട്ടില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് സ്റ്റേഡിയം നിര്‍മ്മിച്ചിരിക്കുന്നത്. എന്നാല്‍, ആകാശ കാഴ്ച്ചയില്‍ സ്ത്രീകളുടെ ലൈംഗികാവയവത്തിനോടാണ് സ്റ്റേഡിയത്തിന് സാമ്യം എന്ന നിലയില്‍ സമൂഹമാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. 2014ല്‍ നിര്‍മ്മാണമാരംഭിച്ച സ്റ്റേഡിയത്തിന്റെ അടിത്തറ നിര്‍മ്മാണം 2016ലാണ് നടന്നത്. ദോഹയില്‍ നിന്നും മാറി 15 കിലോമീറ്റര്‍ അകലെ വക്റയുടെ ഹൃദയഭാഗത്താണ് സ്റ്റേഡിയം. ഖത്തറിനെ സംബന്ധിച്ച് ഏറെ പ്രാധാന്യമേറിയതും പാരമ്പര്യം നിറഞ്ഞതുമായ പ്രദേശമാണ് അല്‍ വക്റ. കരമാര്‍ഗവും സമുദ്രമാര്‍ഗവും ഖത്തറിലേക്കുള്ള പ്രധാന കവാടമായിട്ടാണ് ഇതിനെ കണക്കാക്കുന്നത്. മുത്തുവ്യാപാരത്തിനും മത്സ്യബന്ധനത്തിനും പേര് കേട്ട നഗരം കൂടിയാണ് വക്റ.
സ്റ്റേഡിയത്തോടൊപ്പം പ്രദേശത്തിന്റെ മുഖഛായ തന്നെ മാറ്റാന്‍ തക്കത്തിലുള്ള നിരവധി സൗകര്യങ്ങളാണ് നിലവില്‍ വരുന്നത്. സൈക്ലിങ് ട്രാക്ക്, റണ്ണിങ് ട്രാക്ക്, മള്‍ട്ടിപര്‍പസ് ഇന്‍ഡോര്‍ അറീന, പള്ളി, വെഡിങ് ഹാള്‍, റീട്ടെയില്‍ ഷോപ്പുകള്‍, മാര്‍ക്കറ്റ് തുടങ്ങിയവ സ്റ്റേഡിയത്തിലും പരിസരത്തുമായി നിര്‍മ്മാണം പൂര്‍ത്തിയാകുകയാണ്. മത്സരം കാണാനെത്തുന്നവര്‍ക്ക് മത്സരത്തിന് മുമ്പും ശേഷവുമായി സമയം ചെലവഴിക്കാനും വിശ്രമിക്കാനും സാധിക്കുന്ന രീതിയിലാണ് അടിസ്ഥാന സൗകര്യവികസന പ്രവര്‍ത്തനങ്ങള്‍.

മുഖച്ഛായ മാറി അല്‍ വക്റ
സ്റ്റേഡിയത്തിന്റെ നിര്‍മ്മാണത്തോടൊപ്പം അടിമുടി പുനര്‍നിര്‍മ്മിച്ചിരിക്കുകയാണ് അല്‍വക്റ നഗരം. നിരവധി റോഡുകളും മേല്‍പ്പാലങ്ങളും ഇതിനോടനുബന്ധിച്ച് നിര്‍മ്മാണം പുരോഗമിക്കുകയാണ്. കായിക മത്സരങ്ങള്‍ക്കുപരിയായി സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഇടമായി വക്റ സ്റ്റേഡിയത്തെയും പരിസരത്തെയും മാറ്റുകയെന്നതാണ് പ്രധാന ലക്ഷ്യം. ചാമ്പ്യന്‍ഷിപ്പിന് ശേഷവും ഖത്തറിനും ജനതക്കും എപ്രകാരം ഉപകാരപ്പെടുമെന്ന വ്യക്തമായ പഠനങ്ങള്‍ക്ക് ശേഷമാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നത്.
ആറ് ലക്ഷം ചതുരശ്രമീറ്റര്‍ വിസ്തൃതിയിലുള്ള പദ്ധതിയില്‍ 150000 ചതുരശ്രമീറ്റര്‍ ഭാഗമാണ് സ്റ്റേഡിയത്തി നായി നീക്കിവെച്ചിട്ടുള്ളത്. 90000 ചതുരശ്രമീറ്റര്‍ ഭാഗത്ത് പൂല്‍മേടുകളും മരങ്ങളും നട്ടുപിടിപ്പിക്കും. 700 മര ങ്ങളാണ് ഇവിടെ വളരുന്നത്. ബാക്കി ഭാഗങ്ങള്‍ സൈക്ലിങ്, ഹോഴ്സ് റേസിങ് ട്രാക്കുകള്‍, റണ്ണിങ് ട്രാക്കുകള്‍, കരാമ പവര്‍ സ്റ്റേഷന്‍ തുടങ്ങി മറ്റു സേവനങ്ങള്‍ക്കായി നീക്കിവെച്ചിരിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category