1 GBP = 87.40 INR                       

BREAKING NEWS

ഘോഷയാത്രയും വാദ്യമേളങ്ങളും ഒക്കെയായി ഒത്തുകൂടാനൊരുങ്ങി ചാലക്കുടിക്കാര്‍;ചാലക്കുടി ചങ്ങാത്തം ജൂണ്‍ 29ന് നോട്ടിംഗ്ഹാമില്‍

Britishmalayali
ജിയോ ജോസഫ്‌

ചാലക്കുടി മേഖലയില്‍ നിന്നു യുകെയില്‍ കുടിയേറിയ എല്ലാവരും നാടിന്റെ നൊമ്പരങ്ങളും, സ്നേഹാദരവും പങ്കു വയ്ക്കാന്‍ ജൂണ്‍ 29 ശനിയാഴ്ച നോട്ടിന്‍ഹാമില്‍ സമ്മേളിക്കുന്നു. രണ്ടു ദശാബ്ദത്തോടക്കുന്ന മലയാളി കുടിയേറ്റത്തിന്റെ ആനുകാലികമായ സാഹചര്യങ്ങളെയും സന്ദര്‍ഭങ്ങളെയും വിലയിരുത്താനും, സംവാദത്തിനും ഒരു അവസരമാണിത്. അന്നേ ദിവസം രാവിലെ വാദ്യമേളങ്ങളുടെയും താലത്തിയിന്‍ഡാ അകമ്പടിയോടെ ഘോഷയാത്ര പ്രധാന ഹാളില്‍ എത്തുന്നതോടെ നിലവിളക്ക് കൊളുത്തി പരിപാടി ആരംഭിക്കുന്നതാണ്. 

നാട്ടില്‍ നിന്നും ഇപ്പോള്‍ യുകെയില്‍ ഉള്ള മാതാപിതാക്കളെ ആദരിക്കുന്നതാണ്. കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികള്‍ അണിയറയില്‍ ഒരുങ്ങികൊണ്ടിരിക്കുകയാണ്. അതിനു പുറമെ വിഭവ സമൃദ്ധമായ നാടന്‍ സദ്യ ഒരുക്കുന്നുണ്ട്.

ഇനിയും ഈ സ്‌നേഹകൂട്ടായ്മയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും വേഗം ബന്ധപ്പെടുക.

പ്രസിഡന്റ് ബാബു ഔസേപ്പ് (നോട്ടിങ്ഹാം) - 07932069137, സെക്രട്ടറി  ജിയോ ജോസഫ് (ചെസ്റ്റര്‍ഫീല്‍ഡ)് - 07741209516, ട്രഷറര്‍ ടാന്‍സി പാലാട്ടി (വാല്‍സാള്‍) - 07475204829
Hall address 
Clifton methodist church hall, 
Rivergreen, 
Clifton, 
Nottingham, 
NG11 8AU. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category