1 GBP = 88.00 INR                       

BREAKING NEWS

ഇടുക്കി ജില്ലാ സംഗമത്തിന് നവസാരഥികള്‍; ഒമ്പതാമത്‌ ഇടുക്കി ജില്ലാ സംഗമത്തെ ജിമ്മി ജേക്കപ്പ് നയിക്കും

Britishmalayali
ജസ്റ്റിന്‍ എബ്രഹാം

ടുക്കിജില്ലയില്‍ നിന്നും യുകെയില്‍ പ്രവാസികളായി കഴിയുന്ന ഇടുക്കിജില്ലക്കാരുടെ കൂട്ടായ്മയായ ഇടുക്കിജില്ലാ സംഗമത്തിന്റെ(IJS )
2019 - 20 പ്രവര്‍ത്തനങ്ങള്‍ക്കായി പുതിയ കമ്മറ്റി നിലവില്‍ വന്നു. ബര്‍മിംഹ്ഹാമില്‍ വെച്ച് നടന്ന പ്രൗഡഗംഭീരമായ എട്ടാമത് ഇടുക്കി ജില്ലാ സംഗമത്തില്‍ കവന്‍ട്രിയിലുഉള്ള ജിമ്മി ജേക്കപ്പിനെ കണ്‍വീനര്‍ ആയി തെരഞ്ഞെടുക്കപെട്ടു.

ജിമ്മി ജേക്കപ്പിന് ഒപ്പം നാല് ജോയിന്റ് കണ്‍വീനര്‍മാരെയും, പത്തോളം കമ്മറ്റി മെമ്പേഴ്‌സിനെയും തെരഞ്ഞ് എടുത്തു.യഥാക്രമം ജോയിന്റ് കണ്‍വീനെര്‍മാരായി വിന്‍സി വിനോദ് (മാഞ്ചസ്റ്റര്‍), സൈജൂ വേലംകുന്നേല്‍(ലിവര്‍പൂള്‍ ) സാന്റ്റോ ജേക്കബ് ( ബര്‍മിംഹ്ഹാം),റോയി ജോസഫ് (പീറ്റര്‍ബ്രോ) തുടങ്ങിയവരും, കമ്മറ്റി മെബര്‍മാരായി, ബാബു തോമസ് (നോര്‍ത്താംബറ്റണ്‍),ജസ്റ്റിന്‍ എബ്രഹാം(റോതര്‍ഹാം) ,റോയി മാത്യു (മാഞ്ചസ്റ്റര്‍),സിജോ വേലംകുന്നേല്‍(കോള്‍ചെസ്റ്റര്‍),ബെന്നി മേച്ചേരിമണ്ണില്‍(റെക്‌സാം ),പീറ്റര്‍ താണോലി (വെയില്‍സ്) ,ജിന്റ്റോ ജോസഫ് (മാഞ്ചസ്റ്റര്‍)സിബി ജോസഫ് (ബാസില്‍ഡണ്‍)ജില്‍ജി ഇമ്മാനുവല്‍(ചെംസ് ഫോര്‍ഡ്)ബാലസജീവ് കുമാര്‍ ( കോള്‍ചെസ്റ്റര്‍) തുടങ്ങിയവരെയും തിരെഞ്ഞ് എടുത്തു.

ഇടുക്കി ജില്ലാ സംഗമം എല്ലാ വര്‍ഷവും ക്രിസ്തുമസ് / ന്യൂ ഇയറിനോട് അനുബന്ധിച്ച് മാത്രമേ ചാരിറ്റി നടത്തുന്നുള്ളൂ. 8 വര്‍ഷങ്ങള്‍ക്ക്
മുന്‍മ്പ് പ്രവര്‍ത്തനം ആരംഭിച്ച ഈ സ്‌നേഹകൂട്ടായ്മ യു കെയിലും, നാട്ടിലുമായി നിരവധി പ്രവര്‍ത്തനങ്ങള്‍ ഇടുക്കി ജില്ലാ സംഗമം നടത്തി വരുന്നു. അതില്‍ നമ്മുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ എടുത്ത് പറയേണ്ടതാണ്. ഇടുക്കി ജില്ലാ സംഗമത്തിന്റെ നേത്യത്തില്‍ നാല് വീടുകളുടെ പണികള്‍ ഇപ്പോള്‍ പുരോഗമിച്ച് കൊണ്ട് ഇരിക്കുന്നു.

യുകെയില്‍ പ്രവാസികളായി കഴിയുമ്പോള്‍ ഇടുക്കി ജില്ലക്കാരായവരുടെയും, മറ്റുള്ളവരുടെയും, വെക്തികളുടെയോ, കുടുംബത്തിന്റയോ ഏതെങ്കിലും തരത്തിലുള്ള അത്യാവശ്യ സാഹചര്യത്തില്‍ അവര്‍ക്ക് ഒരു സഹായത്തിനു കൈതാങ്ങ് ആയി ഇടുക്കിജില്ലാ സംഗമം ഏപ്പോഴും കൂടെ ഉണ്ടായിരിക്കുമെന്നും, ഈ സ്‌നേഹ കൂട്ടായ്മ നല്ലരീതിയില്‍ ഓരോ വര്‍ഷം കഴിയും തോറും കൂടുതല്‍ ആവേശത്തോടെ മുന്നേറാന്‍ യുകെയില്‍ ഉള്ള എല്ലാ ഇടുക്കി ജില്ലക്കാരുടെയുംസഹകരണം ഉണ്ടാകണം എന്ന് ഇടുക്കി ജില്ലാ സംഗമം കണ്‍വീനര്‍ ജിമ്മി ജേക്കപ്പ് അഭ്യര്‍ത്ഥിച്ചു.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category