1 GBP = 87.50 INR                       

BREAKING NEWS

ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്ത മലയാളി വിദ്യാര്‍ത്ഥി ഋഷി ജോഷ്വ വിഷാദരോഗത്തിന് അടിമ; മരിക്കുന്നതിനു മുമ്പ് തന്റെ ഇംഗ്ലീഷ് പ്രൊഫസര്‍ക്ക് ആത്മഹത്യാ കുറിപ്പ് അയച്ചത് ഇ മെയിലായി; എംഎ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ ഋഷി ജീവന്‍ സ്വയം ഒടുക്കിയത് അവസാന സെമസ്റ്റര്‍ പരീക്ഷ പോലും എഴുതാതെ

Britishmalayali
kz´wteJI³

ഡല്‍ഹി: മലയാളി വിദ്യാര്‍ത്ഥിയെ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ (ജെഎന്‍യു) ലൈബ്രറി കെട്ടിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എം എ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ ഋഷി ജോഷ്വ തോമസിനെയാണ് കാമ്പസിലെ ലൈബ്രറിക്ക് താഴെയുള്ള മുറിയില്‍ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

കാമ്പസിലെ ഇംഗ്ലീഷ് പ്രൊഫസര്‍ക്ക് ഋഷിയുടെ ആത്മഹത്യാ കുറിപ്പ് ഇമെയിലായി ലഭിച്ച ഉടന്‍ അദ്ധ്യാപകന്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഋഷിയെ ഹോസ്റ്റല്‍ മുറിയില്‍ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ലൈബ്രറി കെട്ടിടത്തിന്റെ താഴ്നിലയിലെ മുറി അകത്തു നിന്നു പൂട്ടിയിരിക്കുകയായിരുന്നു. കതകില്‍ മുട്ടിയപ്പോള്‍ ഒരു പ്രതികരണവും ഉണ്ടായില്ല.

തുടര്‍ന്നു വാതില്‍ ബലം പ്രയോഗിച്ചു തുറന്ന് അകത്തു പ്രവേശിച്ചപ്പോഴാണ് ഋഷിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ സഫ്ദര്‍ജങ് ആശുപത്രിയില്‍ ഉടനെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജോഷ്വാ താമസിച്ചിരുന്ന മഹി മാദ്വി ഹോസ്റ്റലിന്റെ വാര്‍ഡന്‍ രാവിലെ 11.30നാണു സംഭവം പൊലീസില്‍ അറിയിച്ചത്.

ഋഷി ഏതാനും നാളായി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നെന്നും വിഷാദത്തിനു ചികിത്സ തേടിയിരുന്നെന്നും പറയുന്നു. ചൊവ്വാഴ്ച നടന്ന അവസാന സെമസ്റ്റര്‍ പരീക്ഷ ഋഷി എഴുതിയിരുന്നില്ല. ജോഷ്വായുടെ കുടുംബം വര്‍ഷങ്ങളായി തമിഴ്നാട് വെല്ലൂരാണു താമസം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category