1 GBP = 87.30 INR                       

BREAKING NEWS

നിലംപതിച്ചാല്‍ കിലോമീറ്ററുകളോളം പ്രദേശത്ത് സര്‍വജീവജാലങ്ങളെയും തുടച്ച് നീക്കും; ലോകപോലീസ് പദവി നിലനിര്‍ത്താന്‍ അമേരിക്ക വികസിപ്പിച്ച ബി2 സ്റ്റെല്‍ത്ത് ബോംബുകള്‍ ഭൂമിയിലേക്ക് പതിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പങ്ക് വച്ച് യുഎസ് എയര്‍ഫോഴ്സ്; യുദ്ധത്തിനൊരുങ്ങുന്നു എന്ന സന്ദേശം ഇറാന് കൈമാറാന്‍ അമേരിക്ക കണ്ടെത്തിയ കുറുക്കുവഴി ഇങ്ങനെ

Britishmalayali
kz´wteJI³

റാനും അമേരിക്കയും തമ്മില്‍ കടുത്ത യുദ്ധ സാധ്യത വര്‍ധിച്ച് വരവെ ഇറാന് കടുത്ത താക്കീതേകാനെന്നോണം യുഎസ് ബി2 സ്റ്റെല്‍ത്ത് ബോംബുകള്‍ ഭൂമിയിലേക്ക് വര്‍ഷിക്കുന്ന ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വിട്ടു. നിലംപതിച്ചാല്‍ കിലോമീറ്ററുകളോളം പ്രദേശത്ത് സര്‍വജീവജാലങ്ങളെയും തുടച്ച് നീക്കാന്‍ പ്രാപ്തിയുള്ള ബോംബാണിത്. പക്ഷേ ഇത് ന്യൂക്ലിയര്‍ അല്ലാത്തതിനാല്‍ ലക്ഷ്യം കണ്ടാല്‍ തുടര്‍ദുരന്തങ്ങള്‍ ഉണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ട്. ലോകപോലീസ് പദവി നിലനിര്‍ത്താന്‍ അമേരിക്ക വികസിപ്പിച്ച ബി2 സ്റ്റെല്‍ത്ത് ബോംബുകള്‍ വര്‍ഷിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വിട്ട് യുഎസ് എയര്‍ഫോഴ്സ് പുറത്ത് വിട്ടിരിക്കുന്നത് തങ്ങള്‍ യുദ്ധത്തിനൊരുങ്ങുന്നു എന്ന സന്ദേശം ഇറാന് കൈമാറാന്‍ വേണ്ടിയാണെന്നും സൂചനയുണ്ട്.

ഇതിന് മുമ്പ് യുഎസ് എയര്‍ഫോഴ്സ് പുറത്ത് വിട്ടതിനേക്കാള്‍ ഹൈ ഡെഫനിഷന്‍ ക്വാളിറ്റിയിലുള്ള വീഡിയോയാണിത്. രണ്ട് ജിബിയു-57 മാസീവ് ഓര്‍ഡ്നന്‍സ് പെനെട്രേറ്ററുകള്‍ (എംഒപിഎസ്) ഒരു ഗ്രൗണ്ട് ടാര്‍ജറ്റിന് നേരെ  വര്‍ഷിക്കുന്ന ഫൂട്ടേജാണ് പുറത്ത് വന്നിരിക്കുന്നത്. എവിടെ വച്ചാണീ പരീക്ഷണം നടത്തിയിരിക്കുന്നതെന്ന് യുഎസ് വെളിപ്പെടുത്തിയിട്ടുമില്ല. ബി-52ന്റെ വെപ്പണ്‍ വേയില്‍ നിന്നും 33,000 എല്‍ബി ബോംബുകള്‍ വര്‍ഷിക്കുന്നത് ഇതില്‍ കാണാം.തുടര്‍ന്ന് അല്‍പനിമിഷത്തിനകം ഇത് അഗ്‌നിസ്ഫുലിംഗങ്ങള്‍ വിടര്‍ത്തിക്കൊണ്ട് പൊട്ടിച്ചിതറുന്നതും വീഡിയോയില്‍ കാണാം.

ലോകത്തില്‍ വച്ച് ഏറ്റവും ശക്തമായ നോണ്‍-ന്യൂക്ലിയര്‍ ബങ്കര്‍ ബസ്റ്ററാണ് എംഒപി. ജിപിഎസ് സിസ്റ്റമുപയോഗിച്ചാണ് ഇതിന് വഴി കാട്ടുന്നത്. ഭൂമിക്കടിയില്‍ വളരെ ആഴത്തിലുള്ള ലക്ഷ്യങ്ങളെ പോലും അനായാസം കണ്ടെത്തി നശിപ്പിക്കാന്‍ ശേഷിയുള്ള ബോംബാണിത്. മണ്ണിനടിയിലും പാറക്കടിയിലും കോണ്‍ക്രീറ്റിനടിയിലും സര്‍വോപരി ഏത് ഇന്‍ഫ്രാസ്ട്രക്ചറിനുള്ളിലും ചെന്ന് ശത്രുവിനെ മുച്ചൂടും നശിപ്പിക്കാന്‍ പ്രാപ്തിയുള്ള ബോംബുകളാണിവ. സൂപ്പര്‍ സ്റ്റെല്‍ത്തി ബി2 ബോംബറിന് ഒരു ജോഡി എംഒപിഎസിനെ വഹിക്കാന്‍ സാധിക്കും. ലോകത്തില്‍ എവിടെയും ഇത് വിന്യസിക്കാന്‍ സാധിക്കുന്നതാണ്.

ഇറാനും യുഎസും തമ്മിലുള്ള സ്പര്‍ധ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് അമേരിക്ക സൈനികരെയും യുദ്ധ വിമാനങ്ങളും കപ്പലുകളും ഗള്‍ഫിലേക്ക് യുദ്ധ സന്നദ്ധമായി അയക്കാന്‍ തുടങ്ങിയതിനിടെയാണ് ഈ വീഡിയോ പുറത്ത് വിട്ടിരിക്കുന്നതെന്നത് കടുത്ത ആശങ്കയാണ് ജനിപ്പിക്കുന്നത്. ഇന്നലെ രാവിലെ അമേരിക്കന്‍ എയര്‍ക്രാഫ്റ്റ് കാരിയറായ യുഎസ്എസ് അബ്രഹാം ലിന്‍കോളിന്‍അറേബ്യന്‍ കടലില്‍ എത്തിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ 20 കൗണ്ടര്‍ ഇലക്ട്രോണിക്‌സ് ഹൈ പവര്‍ മൈക്രോവേവ് അഡ്വാന്‍സ്ഡ് മിസൈല്‍ പ്രൊജക്ട് ( സിഎച്ച്എഎംപി അഥവാ ചാംപ്) മിസൈലുകള്‍ യുഎസ് എയര്‍ഫോഴ്‌സ് ഇറാനെ ലക്ഷ്യമിട്ട് സജ്ജമാക്കി നിര്‍ത്തിയെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category