1 GBP = 88.40 INR                       

BREAKING NEWS

എലിസബത്ത് രാജ്ഞി യുടെ ഗാര്‍ഡന്‍ പാര്‍ട്ടിയില്‍ പങ്കെടുത്തവരില്‍ അജിമോള്‍ പ്രദീപും; കേരള സാരി അണിഞ്ഞ് ചാള്‍സ് രാജകുമാരനുമായി സംസാരിക്കുന്ന ചിത്രങ്ങള്‍ വിദേശ മാധ്യമങ്ങളിലും

Britishmalayali
kz´wteJI³

ലിസബത്ത് രാജ്ഞി കഴിഞ്ഞ ദിവസം നടത്തിയ ഗാര്‍ഡന്‍ പാര്‍ട്ടിയിലേക്ക് ക്ഷണം ലഭിച്ച ജോബിന്‍ മാത്യു വിന്റെ വാര്‍ത്ത കഴിഞ്ഞ ദിവസമാണ് ബ്രിട്ടീഷ് മലയാളിയിലൂടെ യുകെ മലയാളികള്‍ വായിച്ചറിഞ്ഞത്. പാര്‍ട്ടിയിലെ പ്രധാന ഷെഫുമാരില്‍ പന്ത്രണ്ടാമത്തെ ആളായാണ് ലിവര്‍പൂള്‍ മലയാളിയായ ജോബിന് രാജ്ഞിയുടെ പ്രത്യേക ക്ഷണം ലഭിച്ചത്.

ഇപ്പോഴിതാ, മലയാളികള്‍ക്ക് സന്തോഷിക്കാന്‍ വക നല്‍കിക്കൊണ്ട് മറ്റൊരു മലയാളി കൂടി ഗാര്‍ഡന്‍ പാര്‍ട്ടിയില്‍ പങ്കെടുത്തിരിക്കുകയാണ്. എലിസബത്ത് രാജ്ഞിയുടെ ബ്രിട്ടീഷ് എമ്പയര്‍ പുരസ്‌കാരം നേടിയ കെന്റിലെ മലയാളി നഴ്സായ അജിമോള്‍ പ്രദീപ് ആണ് കഴിഞ്ഞ ദിവസത്തെ ഗാര്‍ഡന്‍ പാര്‍ട്ടിയില്‍ പങ്കെടുത്തത്. പ്രത്യേക ക്ഷണപ്രകാരമാണ് അജിമോളും പാര്‍ട്ടിയില്‍ പങ്കെടുത്തത്. രാജകുടുംബാംഗങ്ങളെ അടുത്തു കാണാന്‍ സാധിച്ചു വെന്നു മാത്രമല്ല, ചാള്‍സ് രാജകുമാരനുമായി അല്‍പ നേരം സംസാരിക്കുവാനും സാധിച്ചുവെന്ന് അജിമോള്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അദ്ദേഹവുമായി സംസാരിച്ചപ്പോള്‍ സാധാരണക്കാരായ ജനങ്ങള്‍ക്കും സമൂഹത്തിനും അവര്‍ നല്‍കുന്ന പ്രാധാന്യം മനസിലാക്കുവാന്‍ സാധിച്ചു. വലിയൊരു കുടുംബത്തിന്റൈ ചെറിയ ഭാഗമാകുവാന്‍ സാധിച്ചതില്‍ താന്‍ ഏറെ അനുഗ്രഹീതയാണെന്ന് അജിമോള്‍ പറഞ്ഞു. കേരളത്തിന്റെ പാരമ്പര്യവും സംസ്‌കാരവും വിളിച്ചോതുന്ന കേരള സാരി അണിഞ്ഞു കൊണ്ടാണ് അജിമോല്‍ പരിപാടിയില്‍ പങ്കെടുത്തത്. ഗാര്‍ഡന്‍ പാര്‍ട്ടിയില്‍ പങ്കെടുക്കുവാന്‍ തനിക്ക് അവസരം ഒരുക്കിയ നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസിനും സുഹൃത്തുക്കള്‍ക്കും എല്ലാം അജിമോള്‍ നന്ദി പറയുന്നു. 

എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റില്‍ ട്രാന്‍സ്പ്ലാന്റ് കോര്‍ഡിനേറ്ററായ അജിമോള്‍ പ്രദീപ് അര്‍ഹയായത്. അവയവ ദാന പരിപാടിയിലൂടെ മലയാളികളുടെ മനം കവര്‍ന്ന അജിമോളിനെ തേടി 2014ല്‍ ബ്രിട്ടണിലെ ഏറ്റവും മികച്ച നഴ്സായി ബ്രിട്ടീഷ് ജേണല്‍ ഓഫ് നഴ്സിങ് അജിമോളെ തെരഞ്ഞെടുത്തിരുന്നു. അനേകം നഴ്സുമാരെ പിന്നിലാക്കിയാണ് അജിമോള്‍ പ്രദീപ് നേഴ്സ് ഓഫ് ദി ഇയര്‍ അവാര്‍ഡിന് അര്‍ഹയായത്. യുകെയിലെ നഴ്സുമാര്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ പുരസ്‌കാരങ്ങളില്‍ ഒന്നാണ് ബിജെഎം നഴ്സ് ഓഫ് ദി ഇയര്‍ അവാര്‍ഡ്. വിവിധ വിഭാഗങ്ങളില്‍ നഴ്സുമാര്‍ക്ക് ബിജെഎം അവാര്‍ഡുകള്‍ നല്‍കാറുണ്ടെങ്കിലും അതില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ട അവാര്‍ഡായാണ് ഇത് അറിയപ്പെടുന്നത്. എന്‍എച്ച്എസ് നഴ്സുമാരുടെ ബ്രാന്റ് അംബാസിഡറായും അജിമോളെ തെരഞ്ഞെടുത്തിട്ടുണ്ട്.

അവയവങ്ങള്‍ ലഭിക്കാത്തത് കൊണ്ട് അകാലത്തില്‍ മരിക്കുന്ന ബ്രിട്ടണിലെ ഏഷ്യക്കാരുടെ ദുരിതങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കാന്‍ അജിമോള്‍ നടത്തിയ പ്രയത്നങ്ങള്‍ കണക്കിലെടുത്താണ് പുരസ്‌കാരം നല്‍കിയത്. അജിമോളില്‍ നിന്നും ആവേശം ഉള്‍ക്കൊണ്ട് കൊണ്ട് ഒട്ടേറെ പേര്‍ അവയവദാനത്തിന് തയ്യാറായി രംഗത്ത് വന്നു. യുകെയിലെ ഏത് പ്രധാന ഏഷ്യന്‍ പരിപാടിക്കും അവയവദാന പ്രചാരണവുമായി അജിമോള്‍ എത്താറുണ്ട്. 

സാധാരണ നഴ്സായി യുകെയില്‍ എത്തിയ അജിമോള്‍ ബിഎസ്ഇയും എംഎസ്ഇയും ഒക്കെ എടുത്ത് ശേഷം റിസേര്‍ച്ച് ആരംഭിച്ചപ്പോള്‍ വേണ്ട പിന്തുണയുമായി രംഗത്തെത്തിയതും പ്രചാരണം നല്‍കിയതും ബ്രിട്ടീഷ് മലയാളി ആയിരുന്നു. റിസേര്‍ച്ച് പൂര്‍ത്തിയാക്കാനുള്ള ചോദ്യാവലികളില്‍ പലതും ബ്രിട്ടീഷ് മലയാളിയിലൂടെയാണ് പ്രസിദ്ധീകരിച്ചത്. തുടര്‍ന്നാണ് ഡോക്ടറേറ്റ് എടുക്കുകയും ഉപഹാര്‍ എന്നൊരു സംഘടന ആരംഭിക്കുകയും ചെയ്ത അജിമോള്‍ ബ്രിട്ടണിലെ ഏറ്റവും അംഗീകാരമുള്ള നഴ്സായി മാറിയപ്പോള്‍ അജിമോള്‍ക്ക് ആദ്യം പുരസ്‌കാരം നല്‍കിയത് ബ്രിട്ടീഷ് മലയാളി ആണ് എന്ന അഭിമാനം കൂടിയുണ്ട്. അവയവദാനത്തെ പ്രോത്സാഹിപ്പിക്കാനായി അജിമോള്‍ ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റിന്റെ സമയത്ത് പ്രത്യേക അനുമതി വാങ്ങി വേദിക്ക് മുന്നില്‍ കൗണ്ടര്‍ തുറന്ന് അവയവദാന സമ്മത പത്രത്തില്‍ ഒപ്പുവയ്ക്കാന്‍ മലയാളികളെ പ്രേരിപ്പിച്ചതും ഏറെ പ്രാധാന്യം നേടിയിരുന്നു.
 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category