1 GBP = 87.30 INR                       

BREAKING NEWS

കരുവാറ്റയില്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്തത് അയല്‍വാസികളുടെ അസഭ്യവര്‍ഷത്തില്‍ മനംനൊന്ത്; ഇക്കഴിഞ്ഞ പ്ലസ്ടു പരീക്ഷയില്‍ വിജയം നേടിയ ഹൃദ്യ സ്വന്തം ജീവിതം അവസാനിപ്പിച്ചത് മുറിയിലെ ഫാനില്‍; മരണത്തിന് ഉത്തരവാദികളായവരുടെ പേരുകള്‍ കോറിയിട്ടത് ഭിത്തിയില്‍

Britishmalayali
kz´wteJI³

ആലപ്പുഴ: കരുവാറ്റയില്‍ പെണ്‍കുട്ടി തൂങ്ങിമരിച്ചത് അയല്‍ക്കാരുടെ അസഭ്യവര്‍ഷത്തില്‍ മനം നൊന്ത്. കരുവാറ്റ മണക്കത്ത് മണലില്‍ ഹരികുമാറിന്റെയും ബീനാറാണിയുടെയും ഏകമകള്‍ ഹൃദ്യ(ചക്കര-18)യാണ് മരിച്ചത്. കരുവാറ്റ എന്‍.എസ്.എസ്. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്ന ഹൃദ്യ ഇത്തവണ പ്ലസ്ടു പരീക്ഷയില്‍ വിജയിച്ചിരുന്നു.

കഴിഞ്ഞ ദിവസം അയല്‍വാസികളുമായി നടന്ന വഴക്കിനൊടുവിലാണ് ഹൃദ്യ സ്വന്തം മുറിയില്‍ കയറി വാതിലടച്ച ശേഷം ഫാനില്‍ തൂങ്ങി മരിച്ചത്. ഹൃദ്യയുടെ വീട്ടിലെ പശു അയല്‍വീട്ടിലെ പറമ്പില്‍ കയറിയതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് വഴക്കില്‍ കലാശിച്ചത്. ഇതേച്ചൊല്ലി അയല്‍വാസികള്‍ ഹൃദ്യയെ തുടര്‍ച്ചയായി അസഭ്യംപറഞ്ഞു. അയല്‍വാസികളായ ദമ്പതികളും അവരുടെ സഹോദരനും ചേര്‍ന്നാണ് അസഭ്യം പറഞ്ഞത്. വിഷമത്തോടെ വീടിനകത്തേക്ക് കയറിപ്പോയ ഹൃദ്യ മുറിയുടെ വാതിലടച്ച് കുറ്റിയിട്ടു. ഒരുമണിക്കൂറായിട്ടും പുറത്തേക്ക് കാണാത്തതിനാല്‍ വീട്ടുകാര്‍ നോക്കിയപ്പോള്‍ ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു. ഉടന്‍തന്നെ താഴെയിറക്കി ഹരിപ്പാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് വീടിന്റെ ഭിത്തിയില്‍ അയല്‍വാസികളുടെ പേര് ഹൃദ്യ എഴുതിവെച്ചിട്ടുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മൂന്നുപേരുടെ പേരുകളാണ് ഭിത്തിയില്‍ എഴുതിവച്ചിരുന്നത്. ഇവര്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ മരണത്തില്‍ അയല്‍വീട്ടുകാര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിച്ച് അനന്തര നടപടികള്‍ സ്വീകരിക്കുമെന്ന് ഹരിപ്പാട് എസ്ഐ. ടി.എല്‍.സ്റ്റെപ്പ്റ്റോ ജോണ്‍ പറഞ്ഞു.

മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ശവസംസ്‌കാരം ഇന്ന് രാവിലെ 11-ന്. ഹരിപ്പാട് പൊലീസ് കേസെടുത്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category