1 GBP = 88.00 INR                       

BREAKING NEWS

പരിശീലനം നേടിയത് പര്‍വതങ്ങള്‍ക്കിടയിലൂടെയും സമദ്രനിരപ്പിന് ഏറെ മുകളിലൂടെയും മഞ്ഞിനിടയിലൂടെയും വിമാനം പറത്താന്‍; ലക്ഷ്യം ലോകം മുഴുവന്‍ പറന്നു കീഴടക്കല്‍; സ്വന്തമാക്കുന്നത് ആറിലധികം റെക്കോഡുകള്‍; ചെറുവിമാനത്തില്‍ ഒറ്റയ്ക്കു അറ്റ്ലാന്റിക് സമുദ്രം താണ്ടിയ ആദ്യ വനിത ആരോഹി പണ്ഡിറ്റിന്റേത് ഉയരെപ്പറന്ന് റെക്കോഡുകള്‍ സ്വന്തമാക്കുന്ന ജീവിതം

Britishmalayali
kz´wteJI³

ചെറുവിമാനം ഒറ്റയ്ക്കു പറത്തി അറ്റ്ലാന്റിക് സമുദ്രം താണ്ടിയ ആദ്യവനിത ആരോഹി പണ്ഡിറ്റിന്റേത് ചെറുവിമാനം പറത്തി റെക്കോഡുകള്‍ സ്വന്തമാക്കുന്ന ജീവിതം. ചെറിയവിമാനത്തില്‍ പറന്നുകൊണ്ട് ആരോഹി മറികടക്കുന്ന ആദ്യ റെക്കോഡല്ല ഇത്. മഹി എന്ന ഒറ്റ എന്‍ജിന്‍ ലൈറ്റ് സ്പോര്‍ട്‌സ് വിമാനത്തില്‍ ലോകം ചുറ്റുന്നതിനിടെ ഗ്രീന്‍ലന്‍ഡ് മഞ്ഞുമലകള്‍ക്ക് മുകളിലൂടെ തനിച്ച് വിമാനംപറത്തിയ വനിതയെന്ന പദവിയും ആരോഹി എന്ന 23 വയസ്സുകാരിക്ക് സ്വന്തമാണ്. പദ്ധതി അവസാനിക്കുന്നതോടെ ചുരുങ്ങിയത് ആറു റെക്കോഡുകളെങ്കിലും ആരോഹിയുടെ പേരിലുണ്ടാവും എന്നാണ് പറയുന്നത്. തന്റെയടുത്ത സുഹൃത്ത് കിതര്‍ മിസ്‌ക്വിറ്റയ്ക്കൊപ്പമാണ് ഈ പ്രയത്നത്തിന് ആരോഹി തയ്യാറായത്. ഇരുവരും കൊമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സ് എടുത്തവരാണ്.

തിങ്കളാഴ്ച രാത്രിയാണ് ഈ അപൂര്‍വനേട്ടം 23-കാരി സ്വന്തമാക്കുന്നത്. മോശമായ കാലാവസ്ഥയെയും മറികടന്ന് സ്‌കോട്ട്‌ലന്‍ഡിലെ വിക്കില്‍നിന്ന് പറന്ന് കാനഡയിലെ ഇഖ്വാലിറ്റ് വിമാനത്താവളത്തില്‍ ഇറങ്ങുമ്പോള്‍ ഈ പെണ്‍കുട്ടി ലോകത്തെ തന്റെ കാല്‍ക്കീഴിലാക്കുകയായിരുന്നു. ഇടയ്ക്ക് ഗ്രീന്‍ലന്‍ഡിലും ഐസ്ലന്‍ഡിലും ഇറങ്ങിയായിരുന്നു യാത്ര.

ബ്രിട്ടനില്‍നിന്ന് കാനഡ വരെ, മോശം കാലവസ്ഥയെ അതിജീവിച്ച് അറ്റ്ലാന്റിക്കിനു മുകളിലൂടെ വിമാനം പറത്തിയപ്പോള്‍ ആരോഹി താണ്ടിയത് 3000 കിലോമീറ്റര്‍. കാനഡയിലെത്തിയ ആരോഹി ഇന്ത്യന്‍ സ്ഥാനപതി വികാസ് സ്വരൂപിനൊപ്പം ത്രിവര്‍ണപതാകയേന്തി. മുംബൈക്കാരി സുഹൃത്ത് കീത്തൈര്‍ മിസ്‌ക്വിറ്റ(24)യ്‌ക്കൊപ്പം കഴിഞ്ഞ വര്‍ഷം ജൂണ്‍ 30ന് പഞ്ചാബിലെ പട്യാലയില്‍നിന്നാണ് ഭൂഖണ്ഡങ്ങള്‍ കടന്നുള്ള യാത്ര തുടങ്ങിയത്. പാക്കിസ്ഥാന്‍, ഇറാന്‍, തുര്‍ക്കി, സെര്‍ബിയ, സ്ലൊവേനിയ, ജര്‍മനി, ഫ്രാന്‍സ് വഴി ബ്രിട്ടന്‍ വരെ ഇരുവരും ഒരുമിച്ചായിരുന്നു.

അറ്റ്ലാന്റിക് സമുദ്രത്തിനു മുകളിലൂടെ പറക്കുമ്പോള്‍ കടലില്‍ ഇറക്കേണ്ട അടിയന്തര സാഹചര്യം വന്നാല്‍ ആവശ്യമാകാവുന്ന ശുദ്ധജലവും ഭക്ഷണവും മറ്റ് സുരക്ഷാ ഉപകരണങ്ങളും വിമാനത്തില്‍ കരുതണം. ഇതിന് സഹപൈലറ്റിന്റെ സീറ്റില്‍ മാത്രമേ ഇടമുള്ളൂ. അതിനാല്‍, ബ്രിട്ടനില്‍നിന്ന് ആരോഹി ഒറ്റയ്ക്കു യാത്ര തുടര്‍ന്നു. ഇനി റഷ്യ വഴി ജൂലൈ 30ന് മുംബൈയില്‍ തിരിച്ചെത്തും. ഏതാണ്ട് 37,000 കിലോമീറ്ററാണ് അതിനകം പിന്നിടുക.

മഹി എന്നുപേരിട്ടിരിക്കുന്ന ചെറുവിമാനത്തിലാണ് ആരോഹിയുടെ പറക്കല്‍. 400 കിലോ തൂക്കമുള്ള ഒരു എന്‍ജിന്മാത്രമുള്ള വിമാനം സ്ലോവേന്യയിലാണ് നിര്‍മ്മിച്ചത്. കടലിനുമുകളിലും പര്‍വതങ്ങള്‍ക്കുമുകളിലും മഞ്ഞിനിടയിലും സമുദ്രനിരപ്പില്‍നിന്ന് ഏറെ ഉയരത്തിലും പറക്കാനുള്ള എല്ലാതരം പരിശീലനവും നേടിയശേഷമായിരുന്നു ഈ ലോകംചുറ്റല്‍. ഇന്ത്യയിലും തുടര്‍ന്ന് ഗ്രീന്‍ലന്‍ഡ്, സൈബീരിയ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍നിന്നെല്ലാം പരിശീലനം ലഭിക്കുകയുണ്ടായി. കാനഡയില്‍ കുറച്ചുദിവസം തങ്ങിയശേഷം റഷ്യയിലൂടെയും അടുത്ത രാജ്യങ്ങളിലൂടെയും പറന്നശേഷമായിരിക്കും ജൂലായ് 30-ന് അവര്‍ ഇന്ത്യയില്‍ തിരികെയെത്തുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category