1 GBP = 94.40 INR                       

BREAKING NEWS

കോളയും ലെമണൈഡും മാത്രമല്ല ഫ്രൂട്ട് ജ്യൂസും നിങ്ങളുടെ ആരോഗ്യം കവരും; ദിവസം 150 മില്ലി ലിറ്ററില്‍ കൂടുതല്‍ ഫ്രൂട്ട് ജ്യൂസുകള്‍ കഴിച്ചാല്‍ മരണം നേരത്തെയെത്തും; ജേര്‍ണല്‍ ഓഫ് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്റെ കണ്ടെത്തല്‍ കുഴപ്പത്തിലാക്കുന്നത് ഫ്രൂട്ട്സ് പ്രേമികളെ

Britishmalayali
kz´wteJI³

ഫ്രൂട്ട് ജ്യൂസുകള്‍  ആരോഗ്യകരമായ പാനീയമായിട്ടാണ് പൊതുവെ വിലയിരുത്താറുള്ളത്.  എന്നാല്‍ പഞ്ചസാര ഏറെ കലര്‍ന്ന ഫ്രൂട്ട് ജ്യൂസുകള്‍ സ്ഥിരമായി  കഴിക്കുന്നവര്‍ നേരത്തെ മരിക്കുന്നതിന് കാരണമാകുമെന്നാണ് ഏറ്റവും പുതിയൊരു പഠനം മുന്നറിയിപ്പേകുന്നത്. ഇത് പ്രകാരം കോളയും ലെമണൈഡും മാത്രമല്ല ഫ്രൂട്ട് ജ്യൂസും നിങ്ങളുടെ ആരോഗ്യം കവരുമെന്നാണ് മുന്നറിയിപ്പ്.  ദിവസം 150 മില്ലി ലിറ്ററില്‍ കൂടുതല്‍ ഫ്രൂട്ട് ജ്യൂസുകള്‍ കഴിച്ചാല്‍ മരണം നേരത്തെയെത്തുമെന്ന് പ്രത്യേകം ഓര്‍ക്കണമെന്നും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.    ജേര്‍ണല്‍ ഓഫ് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്റെ കണ്ടെത്തല്‍ കുഴപ്പത്തിലാക്കുന്നത് ഫ്രൂട്ട്സ് പ്രേമികളെയാണ്.

അമേരിക്കയിലെ  എമോറി ആന്‍ഡ് കോര്‍ണെലിലെ ഗവേഷകരാണ് പുതിയ പഠനത്തിലൂടെ ഞെട്ടിപ്പിക്കുന്ന വിവരം പുറത്ത് വിട്ടിരിക്കുന്നത്.  ഫ്രൂട്ട് ജ്യൂസുകള്‍ സോഡയേക്കാള്‍ അപകടകരമാണെന്നും ഇതിലൂടെ മരണസാധ്യത 11 ശതമാനം വര്‍ധിക്കുമെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്.  പരിധി വിട്ട് ഫ്രൂട്ട് ജ്യൂസുകള്‍ കഴിച്ചാല്‍ നേരത്തെയുളള മരണ സാധ്യതയില്‍ 24 ശതമാനമാണ് വര്‍ധനവുണ്ടാകുന്നത്. ഈ പഠന ഫലം ആശങ്കയുണ്ടാക്കുന്നതാണെന്നും എന്നാല്‍ പ്രതിദിനം 150 മില്ലി ഗ്ലാസ് ഫ്രൂട്ട് ജ്യൂസ് കഴിക്കുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ലെന്നാണ് ഒരു എക്സ്പര്‍ട്ട് പ്രതികരിച്ചിരിക്കുന്നത്. 

പഞ്ചസാര കലര്‍ന്ന കോള, ലെമണൈഡ് പോലുള്ള പാനീയങ്ങളെയും 100 ശതമാനം ഫ്രൂട്ട് ജ്യൂസുകളെയും  താരതമ്യം ചെയ്ത് കൊണ്ട് ഇതാദ്യമായിട്ടാണ് ഇത്തരത്തിലൊരു പഠനം നടത്തിയിരിക്കുന്നത്.   ഫ്രൂട്ട് ജ്യൂസുകള്‍ കഴിച്ചാലും ഷുഗറി ഡ്രിങ്കുകള്‍ കഴിച്ചാലും നേരത്തെ മരണമെത്തുന്നതിനുള്ള ഒട്ടേറെ സമാന സാധ്യതകളുണ്ടെന്നാണ് പുതിയ പഠനത്തിലൂടെ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.  ഇതിന്റെ കൂടുതല്‍ അപകടങ്ങള്‍ മനസിലാക്കുന്നതിനായി ഇനിയും കൂടുതല്‍ ഗവേഷണങ്ങള്‍ നടത്തേണ്ടിയിരിക്കുന്നുവെന്നും ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു.

13,440 ആളുകളില്‍ നിന്നുമുള്ള ഇത് സംബന്ധിച്ച ഡാറ്റ വിശകലനം ചെയ്താണ് പുതിയ പഠനം നടത്തിയിരിക്കുന്നത്.  ക്വസ്റ്റ്യണയറിലൂടെയാണ് 100 ശതമാനം ഫ്രൂട്ട്  ജ്യൂസുകള്‍, ഷുഗറി ഡ്രിങ്ക്സുകള്‍ എന്നിവയുടെ  ഉപയോഗത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ആളുകളില്‍ നിന്നും ശേഖരിച്ചിരുന്നത്. ഓരോ ദിവസവും ഉള്ളിലേക്കെത്തുന്ന കലോറിയില്‍ 8.4 ശതമാനം ഷുഗറി ഡ്രിങ്ക്സുകളില്‍ നിന്നും നാല് ശതമാനം ഫ്രൂട്ട് ജ്യൂസുകളില്‍ നിന്നാണെന്നും ഈ പഠനത്തില്‍ പങ്കെടുത്തവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഷുഗറി ഡ്രിങ്ക്സുകള്‍ കഴിക്കുന്നവര്‍ക്ക് മാത്രമല്ല ഫ്രൂട്ട് ജ്യൂസുകള്‍ പരിധി വിട്ട് കഴിക്കുന്നവര്‍ക്ക് പൊണ്ണത്തടിയുണ്ടാകുന്നതിനും സാധ്യതയുണ്ടെന്നും വെളിപ്പെട്ടിട്ടുണ്ട്. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category