1 GBP = 88.30 INR                       

BREAKING NEWS

സ്വത്ത് തര്‍ക്കം പരിഹരിക്കാമെന്ന് വാഗ്ദാനം ചെയ്ത് കാറില്‍ കൊണ്ടു പോയത് എഐഎംഐഎം പാര്‍ട്ടി നേതാവ്; കൊന്ന് തള്ളിയത് തൗഫീഖ് തന്നെയെന്ന് സൂചന; കൊല്ലപ്പെട്ടത് ജെഡിഎസില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് കൂടു മാറിയ തീപ്പൊരി വനിതാ നേതാവ്; ദേവഗൗഡയുടെ വിശ്വസ്ത കളം മാറിയത് 2018ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ച കുമാരസ്വാമിയോടുള്ള ഭിന്നത കാരണം; രേഷ്മ പഡകാനൂരയുടെ കൊലപാതകത്തില്‍ ഞെട്ടി കര്‍ണ്ണാടക രാഷ്ട്രീയം

Britishmalayali
kz´wteJI³

ഹൈദരാബാദ്: കോണ്‍ഗ്രസ് യുവനേതാവ് രേഷ്മ പഡകാനൂരയെ കൊലപ്പെടുത്തിയത് തന്നെയെന്ന് സ്ഥിരീകരിച്ച്. കൃഷ്ണാ നദിയിലാണ് മൃതദേഹം കണ്ടെത്തിയത്. കോലാറിലെ ബസവനബാഗവഡി ജില്ലയിലാണ് രേഷ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജെ.ഡി.എസിന്റെ മുന്‍ വനിതാ ജില്ലാ പ്രസിഡന്റാണ് രേഷ്മ. വസ്തു തര്‍ക്കമാണ് രേഷ്മയുടെ കൊലപാതകത്തിന് കാരണമെന്നാണ് സൂചന.

കൃഷ്ണാ നദിയിലാണ് മൃതദേഹം കാണപ്പെട്ടത്. കൊലയാളികള്‍ രേഷ്മയെ കൊലപ്പെടുത്തിയതിന് ശേഷം നദിയില്‍ വലിച്ച് എറിയുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. വ്യാഴാഴ്ച രാത്രി എ.ഐ.എം.ഐ.എം പാര്‍ട്ടി നേതാവിന്റെ കൂടെ കാറില്‍ സഞ്ചരിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അസ്വാഭാവിക മരണത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എ.ഐ.എം.ഐ.എം നേതാവായ തൗഫീഖ് ഷെയ്ഖിനൊപ്പമാണ് ഇവരെ അവസാനമായി കണ്ടത്. തൗഫീഖും രേഷ്മയുടെ കുടുംബവുമായി സ്വത്ത് തര്‍ക്കം ഉണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. തൗഫീഖിന് വേണ്ടി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

സ്വത്ത് തര്‍ക്കം പറഞ്ഞു തീര്‍ക്കാനെന്ന പേരില്‍ രേഷ്മയെ കാറില്‍ കയറ്റി കൊണ്ടു പോയി കൊന്നുവെന്നാണ് സൂചന. രേഷ്മയുടെ മരണത്തിന് മുമ്പ് പീഡനം നടന്നോ എന്ന് പൊലീസ് പരിശോധിക്കും. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടാകും നിര്‍ണ്ണായകമാവുക. തന്റെ ഭാര്യയുടെ മരണത്തിന് പിന്നില്‍ തൗഫീഖാണെന്ന് രേഷ്മയുടെ ഭര്‍ത്താവും ആരോപിച്ചു കഴിഞ്ഞു. ഇതോടെയാണ് പൊലീസിനും സ്വത്ത് തര്‍ക്കത്തിന്റെ സൂചന ലഭിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലെ ഷോലാപൂര്‍ സെന്‍ട്രലില്‍ ഇയാള്‍ മത്സരിച്ചിരുന്നു. എഐഎംഐഎം കടുത്ത നിലാപാടുകളുള്ള മുസ്ലിം രാഷ്ട്രീയ പ്രസ്ഥാനമാണ്. ഇയാളെ കണ്ടെത്താനായി പൊലീസ് അന്വേഷണം തുടങ്ങി,

ബസവനബാഗവഡി ജില്ലയില്‍ കൃഷ്ണാ നദിയിലാണ് മൃതദേഹം കാണപ്പെട്ടത്. ജെഡിഎസിന്റെ മുന്‍ ജില്ലാ പ്രസിഡന്റായിരുന്നു രേഷ്മ. അസ്വഭാവിക മരണത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനിടെയാണ് ഭര്‍ത്താവിന്റെ മൊഴി കിട്ടിയത്. രേഷ്മയുടെ മരണവിവരം രാഷ്ട്രീയവൃത്തങ്ങളില്‍ നടുക്കം ഉണ്ടാക്കിയിട്ടുണ്ട്. കൊലയാളികളെ ഉടന്‍ പിടികൂടണമെന്ന് രാഷ്ട്രീയ നേതാക്കള്‍ ആവശ്യപ്പെട്ടു.

കോണ്‍ഗ്രസില്‍ ചേരുന്നതിന് മുമ്പ് ജെഡിഎസിന്റെ വനിതാ വിഭാഗത്തിന്റെ പ്രധാനിയായിരുന്നു. രേഷ്മ 2013ല്‍ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും തോറ്റു. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഇവര്‍ക്ക് സീറ്റ് നിഷേധിച്ചു. തുടര്‍ന്ന് ജെഡിഎസ് വിട്ട ഇവര്‍ പിന്നീട് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. ദേവഗൗഡയുമായും കുമാരസ്വാമിയുമായി ഏറെ അടുപ്പമുണ്ടായിരുന്ന നേതാവാണ് രേഷ്മ. വളരെ ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിച്ചിട്ടും 2018ല്‍ സീറ്റ് കിട്ടാത്തതാണ് ജെഡിഎസുമായി അകലാന്‍ കാരണം.

കുമാരസ്വാമിയാണ് ഇവര്‍ക്ക് സീറ്റ് നിഷേധിച്ചത്. കോണ്‍ഗ്രസിലും പ്രമുഖ സ്ഥാനം അവര്‍ക്ക് കിട്ടിയിരുന്നു. ഈ ലോക്സഭാ തെരഞ്ഞെടുപ്പിലും പ്രചരണത്തില്‍ സജീവമായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category