1 GBP = 88.30 INR                       

BREAKING NEWS

ഹോണ്‍ മുഴക്കരുത് പ്ലീസ്..പ്രധാനമന്ത്രി മൗനത്തിലാണ്: തലക്കെട്ടില്ലാതെ ട്രാഫിക് മുന്നറിയിപ്പും മോദിയുടെ ആദ്യ വാര്‍ത്താസമ്മേളനത്തിലെ ഏഴു വ്യത്യസ്ത ഭാവങ്ങളുമായി ദി ടെലിഗ്രാഫ് പത്രത്തിന്റെ കിടിലന്‍ പഞ്ച്; മോദി അമിത് ഷായുടെ കൈമണിക്കാരന്‍ മാത്രമെന്നും പത്രം; 'മീറ്റ് ദ ആക്‌സിഡന്റല്‍ ടൂറിസ്റ്റ്' എന്ന പഞ്ച് തലക്കെട്ടിന് ശേഷം ചോദ്യങ്ങളെ ഭയക്കുന്ന മോദിയെ ട്രോളിയ ടെലിഗ്രാഫിന് കൈയടിച്ച് സോഷ്യല്‍ മീഡിയയും

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏഴുവ്യത്യസ്ത ഭാവങ്ങളുമായി സൂക്ഷ്മമായ വിമര്‍ശനവുമായി ടി ടെലിഗ്രാഫ് പത്രം. ഒന്നാംപേജില്‍ ഹോണ്‍ മുഴക്കരുത് എന് ട്രാഫിക് ചിഹ്നത്തോടെയാണ് ടെലിഗ്രാഫ് മോദിയുടെ നിശ്ശബ്ദതയെ ചോദ്യം ചെയ്യുന്നത്. വൈറ്റ് സ്പേസില്‍ തലക്കെട്ടില്ലാതെ ഹോണ്‍ മുഴക്കരുത് എന്ന ട്രാഫിക് ചിഹ്നം മാത്രം. മോദിയുടെ ആദ്യ വാര്‍ത്താസമ്മേളനമാണ് വിഷയം. 1817 ദിവസങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് മാധ്യമപ്രവര്‍ത്തകരെ മുള്‍മുനയില്‍ നിര്‍ത്തി ബിജെപി ആസ്ഥാനത്ത് വാര്‍ത്താസമ്മേളനം വിളിച്ചത്.

2014, മെയ് 26 ന് സത്യപ്രതിജ്ഞ ചെയ്ത ശേഷമുള്ള ആദ്യ വാര്‍ത്താസമ്മേളനത്തിന്റെ മധ്യേ 12 മിനിറ്റ് മാത്രമാണ് മോദി സംസാരിച്ചത്. ചോദ്യങ്ങള്‍ക്കൊന്നും മറുപടിയില്ല. എല്ലാം അമിത് ഷാ പറയും. 36,37, 41, 44, 45,47, 51 മിനിറ്റുകളിലെ മോദിയുടെ മുഖഭാവങ്ങള്‍ ഒപ്പിയെടുത്താണ് ടെലിഗ്രാഫ് അദ്ദേഹത്തിന്റെ നിശ്ശബ്ദതയെ ട്രോളുന്നത്. മോദി അമിത്ഷായുടെ കൈമണിക്കാരനായി എന്നാണ് ടെലിഗ്രാഫിന്റെ സബ്ഹെഡിങ്. മോദിയെ വിമര്‍ശിക്കുന്നതിനൊപ്പം രാഹുലിനെ ഉയര്‍ത്തിക്കാട്ടാനും ശ്രമിക്കുന്നു പത്രം. രാഹുല്‍ ആന്‍സേഴ്സ് ക്വസ്റ്റ്യന്‍സ് എന്നാണ് തലക്കെട്ട്.

പ്രഗ്യാ സിങ്ങിനോട് പൊറുക്കാനാവില്ലെന്ന മുന്‍ പ്രസ്താവനയെ കുറിച്ച് ചോദിച്ചപ്പോഴാണ് മോദി ഇങ്ങനെ പറഞ്ഞത്: ഞാന്‍ അച്ചടക്കമുള്ള പടയാളിയാണ്. പാര്‍ട്ടി അദ്ധ്യക്ഷനാണ് ഞങ്ങള്‍ക്ക് പരമപ്രധാനം. ഇതിന് ശേഷം തികഞ്ഞ ആലോചനാഭാവത്തിലായിരുന്നു പ്രധാനമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ഉടനീളം. 12 മിനിറ്റ് സംസാരിച്ചപ്പോള്‍ അല്‍പം രസമൊക്കെ കൊണ്ടുവരാന്‍ മോദി ശ്രമിക്കുകയും ചെയ്തു. വാര്‍ത്താസമ്മേളനത്തില്‍ ഉണ്ടായിരുന്ന ചില മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരോടുള്ള പരിചയം പുതുക്കി. പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ മാധ്യമപ്രവര്‍ത്തകരുമായി ചായ പങ്കിട്ടിരുന്ന കാലം ഓര്‍മിച്ചു.

എന്നാല്‍, ഈ ഊര്‍ജ്ജവും ഊഷ്മളതയുമൊക്കെ ചോദ്യങ്ങളെ നേരിടാന്‍ തയ്യാറല്ലെന്ന് മോദി വ്യക്തമാക്കിയതോടെ നഷ്ടമായെന്ന് ടെലിഗ്രാഫ് പറയുന്നു. വാര്‍ത്താസമ്മേളനത്തിന്റെ അവസേഷിച്ച് 18 മിനിറ്റും മോദി മൗനി ബാബയായി. സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പെരുമഴയായി. മോദിയുടേത് ജൂംല ആണെന്നും പ്രസ് കോണ്‍ഫറന്‍സ് അല്ല പ്രസ് അപ്പിയറന്‍സ് ആയി മാറിയെന്നും സോഷ്യല്‍ മീഡിയ പരിഹസിക്കുന്നതായും ടെലിഗ്രാഫ് എഴുതി.

ചോദ്യങ്ങളെ ഭയക്കുന്ന മോദിയെയാണ് ടെലിഗ്രാഫ് പരിഹസിക്കുന്നത്. ഭരണകാലാവധി കഴിയുന്ന ഈ വേളയിലെങ്കിലും മോദിജി മാധ്യമങ്ങളോട് സംസാരിക്കുമെന്ന് പ്രതീക്ഷ അസ്ഥാനത്തായി. ഹോണ്‍ മുഴക്കരുത് എന്ന മുന്നറിയിപ്പോടെ നിശ്ശബ്ദത ആയുധമാക്കിയ പ്രധാനമന്ത്രിയെ രൂക്ഷമായി പരിഹസിക്കുകയാണ് പത്രം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധൂര്‍ത്തിനേയും പ്രചാരണ രാഷ്ട്രീയത്തേയും ടെലിഗ്രാഫ് നേരത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ''മീറ്റ് ദ ആക്‌സിഡന്റ്ല്‍ ടൂറിസ്റ്റ്'' എന്ന തലക്കെട്ടിലൂടെയാണ് ടെലിഗ്രാഫ് മോദിയെ വിമര്‍ശിച്ചത്. മോദിയുടെ വിദേശ യാത്രയുടെ ചെലവു സംബന്ധിച്ച വാര്‍ത്തയും മുന്‍ പ്രധാനമന്ത്രി മന്മോഹന്‍ സിങ്ങിനെക്കുറിച്ചുള്ള ദ ആക്‌സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍ എന്ന പുസ്തകത്തിന് ബിജെപി നല്‍കുന്ന പ്രചാരണത്തെക്കുറിച്ചുള്ള വാര്‍ത്തകളാണ് ''മീറ്റ് ദ ആക്‌സിഡന്റല്‍ ടൂറിസ്റ്റ് എന്ന തലക്കെട്ടില്‍ ടെലിഗ്രാഫ് നല്‍കിയത്. 2021 കോടിയാണ് പ്രധാനമന്ത്രി വിദേശയാത്രകള്‍ക്ക് ചിലവഴിച്ചതെന്ന കണക്കുകള്‍ വിദേശകാര്യമന്ത്രാലയം പുറത്തുവിട്ടിരുന്നു. ഇതിനെ സൂചിപ്പിക്കുന്ന തലക്കെട്ടിലെ ടൂറിസ്റ്റ് എന്ന വാക്ക്.

നേരത്തെയും ടെലഗ്രാഫിന്റെ തലക്കെട്ടുകള്‍ ശ്രദ്ധനേടിയിരുന്നു. ഇന്ത്യന്‍ മതേതരത്വവും ഭരണഘടനയും ചോദ്യം ചെയ്യപ്പെടുമ്പോഴും രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് നിരപരാധികള്‍ അഴിക്കുള്ളിലാവുകയും ചെയ്യുമ്പോഴും മൗനം പാലിക്കുന്ന പ്രധാനമന്ത്രിയെ 'THE NASHUN' എന്ന തലക്കെട്ടു നല്‍കിയാണ് ടെലിഗ്രാഫ് വിമര്‍ശിച്ചത്.

കേരളത്തിലെ തെരഞ്ഞെടുപ്പു പ്രചരണത്തിനു ചുക്കാന്‍ പിടിച്ച 93കാരന്‍ വി.എസിനെ തെരഞ്ഞെടുപ്പു വിജയത്തിനുശേഷം പാര്‍ട്ടി കറിവേപ്പില പോലെ എടുത്തുകളഞ്ഞു എന്നു പറയാന്‍ ''ബംഗാള്‍ കേരളത്തിനൊരു കാസ്ട്രോയെ സമ്മാനിക്കുന്നു എന്ന തലക്കെട്ടായിരുന്നു ടെലഗ്രാഫ് നല്‍കിയത്. മുന്‍പും മോദി സര്‍ക്കാരിനും ബംഗാളിലെ ത്രിണമൂല്‍ സര്‍ക്കാരിനെതിരെയും കനത്ത വിമര്‍ശനം നടത്തിയിട്ടുള്ളതാണ് ദി ടെലിഗ്രാഫ്. ദേശീയ മാധ്യമങ്ങള്‍ പോലും മോദി സ്തുതി പാടുന്ന കാലത്താണ് കൊല്‍ക്കത്തയില്‍ നിന്ന് ടെലിഗ്രാഫ് ബിജെപിക്കും മോദിക്കുമെതിരെ ആഞ്ഞടിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category