1 GBP = 87.30 INR                       

BREAKING NEWS

ഞാന്‍ വായാടിയാണെന്നാണ് അമ്മ പറയുന്നത്...രാഷ്ട്രീയത്തില്‍ പ്രവേശിക്കുമ്പോള്‍ സൂക്ഷിച്ച് സംസാരിക്കണമെന്നായിരുന്നു ഉപദേശം; വീട്ടുജോലിക്കാരുടെ തര്‍ക്കം തീര്‍ത്ത് സമയം കളയാതെ വേഗം രാഷ്ട്രീയം കളിച്ചോളാനായിരുന്നു മകന്റെ ഉപദേശം; മുത്തശ്ശി ഇന്ദിരാ ഗാന്ധിയുമായുള്ള സാദൃശ്യം ഞങ്ങള്‍ വിശ്വസിക്കുന്ന കാര്യങ്ങള്‍ക്ക് വേണ്ടി പോരാടുന്നവരെന്നുമാത്രം; ഹിന്ദുസ്ഥാന്‍ ടൈംസിനോട് മനസ് തുറന്ന് പ്രിയങ്ക

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: അനുകൂല സാഹചര്യം വന്നാല്‍, അമേഠിയില്‍ മത്സരിക്കുമെന്ന് സൂചന നല്‍കി പ്രിയങ്ക ഗാന്ധി. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയങ്ക നിലപാട് വ്യക്തമാക്കിയത്. രാഹുല്‍ ഗാന്ധി അമേഠിയിലും, വയനാട്ടിലും മാറ്റുരയ്ക്കുകയാണ്. സഹോദരന്‍ അമേഠി ഉപേക്ഷിച്ച് വയനാടിനെ തിരഞ്ഞെടുത്താല്‍ താന്‍ സ്ഥാനാര്‍ത്ഥിയാവുന്ന കാര്യം തീരുമാനിക്കും, പ്രിയങ്ക പറഞ്ഞു. ഗോഡ്സെയെ കുറിച്ച് പ്രധാനമന്ത്രിയുടെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഗാന്ധിജിയുടെ ഘാതകന്റെ കാര്യത്തില്‍ എന്താണ് മോദിയുടെ നിലപാട്?, പ്രിയങ്ക ചോദിച്ചു.

രാഷ്ട്രീയത്തില്‍ സജീവമാകാന്‍ വൈകിയത് എന്തുകൊണ്ടെന്ന ചോദ്യത്തിനും പ്രിയങ്കയ്ക്ക് ഉത്തരമുണ്ട്. കുട്ടികള്‍ നന്നേ ചെറുതായിരുന്നതാണോ കാരണം? ' എന്റെ കുട്ടികള്‍ക്ക് സ്വാഭാവികവും ലളിതവുമായ ബാല്യം വേണമെന്നുണ്ടായിരുന്നു. രാഹുലും ഞാനും അക്രമത്തിന്റെയും നഷ്ടത്തിന്റെയും നിഴലിലാണ് വളര്‍ന്നത്. എന്റെ കുട്ടികള്‍ക്ക് അങ്ങനെയാവരുതെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. രാഷ്ട്രീയ ജീവിതത്തിന്റെ ഭാരം പലപ്പോഴും കുടുംബമാണ്, വിശേഷിച്ചും കുട്ടികളാണ് പേറുന്നത്. കുട്ടികള്‍ മുതിര്‍ന്നപ്പോള്‍, അവര്‍ക്കും ഞാന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കണമെന്നായി. മകന്‍ എന്നെ കൂടെ കൂടെ കളിയാക്കും. പാചകക്കാരന്റെയും ഇലക്ട്രീഷ്യന്റെയും പ്രശ്നങ്ങള്‍ പരിഹരിച്ച് ഞാന്‍ എന്റെ രാഷ്ട്രീയ കഴിവുകള്‍ പാഴാക്കുകയാണെന്ന്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി രണ്ടുകുട്ടികളും എന്നെ രാഷ്ട്രീയത്തില്‍ പ്രവശിക്കാന്‍ പ്രോത്സാഹിപ്പിച്ച് വരികയായിരുന്നു.

എന്ത് ഉപദേശമാണ് രാഹുല്‍ നല്‍കിയതെന്നും പ്രിയങ്ക ഓര്‍ക്കുന്നു. അത് വളരെ വ്യക്തമായിരുന്നു. കഷ്ടത അനുഭവിക്കുന്നവര്‍ക്കൊപ്പം നില്‍ക്കണം, അവര്‍ക്ക് വേണ്ടി പോരാടണം, അവര്‍ക്ക് രാഷ്ട്രീയ സംവിധാനത്തില്‍ പ്രാതിനിധ്യം ഉറപ്പാക്കുക. എന്റെ അമ്മയുടെ ഉപദേശം ഞാന്‍ അമിതമായി സംസാരിക്കുന്നുവെന്നും, കൂടുതല്‍ വിവേകബുദ്ധിയോടെ സംസാരിക്കണമെന്നുമായിരുന്നു. ഈ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ താന്‍ അധികപ്രസംഗിയായിട്ടില്ലെന്നും പ്രിയങ്ക വിലയിരുത്തി.

പ്രധാനമന്ത്രിക്കെതിരായ 'ദുര്യോധനന്‍ പരാമര്‍ശം കടന്നുപോയെന്ന് കരുതുന്നില്ല. മഹാഭാരത കാലം മുതലേ ധാര്‍ഷ്യത്തെ വച്ചുപൊറുപ്പിക്കാത്ത ചരിത്രമാണ് ഭാരതത്തിനുള്ളത്. അതുകൊണ്ട് അതില്‍ എന്താണ് തെറ്റുള്ളത്? പിതാവ് രാജീവ് ഗാന്ധിയെ മോദി ആക്രമിച്ചപ്പോള്‍ ദേഷ്യമൊന്നും തോന്നിയില്ല. മറിച്ച് അതിലെ കൗതുകകരമായ കാര്യം അത് അദ്ദേഹത്തിന്റെ ദൗര്‍ബല്യത്തെ കാണിക്കുന്നുവെന്നതാണ്.

മുത്തശ്ശി ഇന്ദിരാഗാന്ധിയുമായി തന്നെ താരമത്യപ്പെടുത്തുന്നതില്‍ കഥയില്ല. അവര്‍ ഭയരഹിതയായ നേതാവായിരുന്നു. ഞാനോ മൂന്നുമാസം മുമ്പ് രാഷ്ട്രീയത്തില്‍ പ്രവേശിച്ച വ്യക്തിയും. അവര്‍ ഒരുവിപ്ലവകാരിയും പോരാളിയുമായിരുന്നു. ഞാന്‍ ഒരുപോരാളി മാത്രം. സാദൃശ്യം എന്നുപറയുന്നത്, ഞങ്ങള്‍ വിശ്വസിക്കുന്ന എന്തിന് വേണ്ടിയും അവസാനം വരെ പോരാടും എന്നതാണ്. മുത്തശ്ശിയെ കുറിച്ച് സംസാരിക്കേണ്ട സാഹചര്യത്തില്‍ മാത്രമേ അക്കാര്യം പരാമര്‍ശിക്കാറുള്ളുവെന്നും പ്രിയങ്ക പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category