1 GBP = 88.30 INR                       

BREAKING NEWS

ഒന്നരക്കോടി ആളുകളെ കണ്ടു; 10,000 നേതാക്കളോട് ചര്‍ച്ചകള്‍ നടത്തി; ഒരു ലക്ഷം കിലോമീറ്റര്‍ യാത്ര ചെയ്തു; 50 ദിവസത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മോദി സൃഷ്ടിച്ചത് സര്‍വകാല റെക്കോര്‍ഡ്; ഊര്‍ജ്ജം തിരിച്ചു പിടിക്കാന്‍ പ്രത്യേക ഗുഹയില്‍ ധ്യാനത്തിനായി പ്രധാനമന്ത്രി ഹിമാലയത്തിലേക്ക്; തോല്‍വി തിരിച്ചറിഞ്ഞ് സന്യാസത്തിനെന്ന് കളിയാക്കി സോഷ്യല്‍ മീഡിയയും

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ഇന്നലത്തെ പത്ര സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തീര്‍ത്തും നിരാശനായിരുന്നു. ചോദ്യങ്ങള്‍ക്ക് പോലും ഉത്തരം പറയാതെ എല്ലാം അമിത് ഷായെ ഏല്‍പ്പിച്ച മോദി. അഞ്ച് കൊല്ലം മുമ്പത്തെ പ്രസരിപ്പ് മോദിയുടെ മുഖത്ത് ഇപ്പോഴില്ല. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണം അവസാനിക്കുമ്പോള്‍ മോദി തീര്‍ത്തും ക്ഷീണിതനാണ്. തോല്‍വി മണത്തതുകൊണ്ടാണ് ഇതെന്നാണ് സോഷ്യല്‍ മീഡിയയുടെ കളിയാക്കല്‍. അതിനൊപ്പം മോദിയുടെ ഹിമാലയ യാത്രയും ചര്‍ച്ചകളിലെത്തുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ ചൂട് തീര്‍ന്ന സാഹചര്യത്തില്‍ നരേന്ദ്ര മോദി തീര്‍ത്ഥയാത്ര പുറപ്പെട്ടു. ഉത്തരാഖണ്ഡിലെ കേദാര്‍നാഥ്, ബദ്രിനാഥ് എന്നിവിടങ്ങളിലാണ് സന്ദര്‍ശനം. ഹിന്ദു തീര്‍ത്ഥാടന കേന്ദ്രങ്ങളായ ഇരു സ്ഥലങ്ങളിലും മോദിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് കനത്ത സുരക്ഷ ഒരുക്കി. മോദിക്ക് താമസിക്കാന്‍ പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്. കേദാര്‍നാഥിലെത്തിയ മോദി ഞായറാഴ്ച രാവിലെയാണ് ബദ്രിനാഥിലേക്ക് പോകുക. മോദിക്ക് ധ്യാനത്തിന് വേണ്ടി പ്രത്യേക ഗുഹാ സൗകര്യം ഒരുക്കിയിട്ടുണ്ട്. രണ്ടിടത്തെയും സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം മോദി ഞായറാഴ്ച വൈകീട്ട് ഡല്‍ഹിയിലേക്ക് തിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മോദി ഇനി തിരിച്ചു വരില്ലെന്നും തോല്‍വി മണത്തറിഞ്ഞ മോദി സന്യാസത്തിന് പോവുകയാണെന്നുമാണ് സോഷ്യല്‍ മീഡിയയുടെ കളിയാക്കല്‍. ഇന്നലത്തെ പത്ര സമ്മേളനത്തിലെ മുഖഭാവം കൂടി വിലയിരുത്തിയാണ് ഇതെല്ലാം.

ശനിയാഴ്ച രാവിലെ ജോല്ലിഗ്രാന്റ് വിമാനത്താവളത്തിലെത്തിയ മോദി കേദാര്‍നാഥിലേക്ക് പുറപ്പെട്ടു. ഇവിടെ ധ്യാനത്തിനും മറ്റും സൗകര്യം ഒരുക്കിയിട്ടുണ്ട്. പ്രളയ ദുരന്തത്തിന് ശേഷം നടക്കുന്ന പുനര്‍നിര്‍മ്മാണ പ്രവൃത്തികള്‍ മോദി പരിശോധിക്കുമെന്നും സൂചനയുണ്ട്. ഞായറാഴ്ച രാവിലെ ബദ്രിനാഥിലേക്ക് പോകും. വൈകീട്ട് ഡല്‍ഹിയിലേക്ക് തിരിക്കും. പിന്നീട് രാഷ്ട്രീയ ചര്‍ച്ചകള്‍ വീണ്ടും സജീവമാകുമെന്നാണ് സൂചന. ഉത്തരാഖണ്ഡില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും മഞ്ഞുവീഴ്ചയുണ്ടായാല്‍ മോദിയെ രക്ഷപ്പെടുത്താനുള്ള മാര്‍ഗം ഉദ്യോഗസ്ഥര്‍ മുന്‍കൂട്ടി കണ്ടിട്ടുണ്ടെന്നും ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുകയും ചെയ്തു. ഇത്തരത്തില്‍ ഒരു യാത്രയെയാണ് സോഷ്യല്‍ മീഡിയ കളിയാക്കുന്നത്. മുമ്പും ഹിമാലയത്തില്‍ ധ്യാനത്തിന് മോദി പോയിട്ടുണ്ട്. എന്നാല്‍ ഇതൊന്നും കണക്കിലെടുക്കാതെയാണ് സോഷ്യല്‍ മീഡിയയുടെ പരിഹാസം.

ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കാര്യത്തില്‍ ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും റെക്കോര്‍ഡിട്ടുവെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. അവസാനഘട്ട തെരഞ്ഞെടുപ്പിന്റെ പ്രചാരണം ഇന്നലെയാണ് അവസാനിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ 50 ദിവസങ്ങള്‍ക്കിടെ മോദി ഒന്നരക്കോടി ആളുകളെയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കണ്ടിരിക്കുന്നത്. 10,000 നേതാക്കന്മാരുമായി അദ്ദേഹം ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു. പ്രചാരണത്തിനായി പ്രധാനമന്ത്രി സഞ്ചരിച്ചിരിക്കുന്നത് ഒരു ലക്ഷത്തോളം കിലോമീറ്ററുകളാണ്. ഇത്തരത്തില്‍ 50 ദിവസത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മോദി സൃഷ്ടിച്ചിരിക്കുന്നത് സര്‍വകാല റെക്കോര്‍ഡാണ്.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍ക്ക് വേണ്ടി ബിജെപി ഒരു വര്‍ഷം മുമ്പ് തന്നെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതിനാല്‍ ചിട്ടയോടെയും കൂടുതല്‍ വ്യാപകമായ തോതിലും പ്രചാരണം നടത്തുന്നതിന് മറ്റാരെക്കാളും ബിജെപിക്ക് സാധിച്ചിരുന്നു. 50 ദിവസത്തെ പ്രചാരണത്തിനിടയില്‍ മോദി 142 റാലികളെയാണ് അഭിസംബോധന ചെയ്ത് സംസാരിച്ചിരിക്കുന്നത്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ഇത്രയ്ക്കും കടുത്ത രീതിയിലും കഠിനാധ്വാനത്തോട് കൂടിയും ആരും തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിട്ടുണ്ടാവില്ലെന്നാണ് പ്രചാരണത്തിന്റെ സമാപനം കുറിച്ച് കൊണ്ട് ഡല്‍ഹിയില്‍ മോദിക്കൊപ്പം പങ്കെടുത്ത പത്രസമ്മേളനത്തില്‍ വച്ച് ബിജെപി അധ്യക്ഷന്‍ അമിത്ഷാ അവകാശപ്പെട്ടിരിക്കുന്നത്.

തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നതിന് ആറ് മാസങ്ങള്‍ക്ക് മുമ്പ് തന്നെ ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ ത്വരിത ഗതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നുവെന്നും ഷാ വെളിപ്പെടുത്തുന്നു. ഇതിനായി 7000ത്തില്‍ അധികം ലോക്‌സഭാ സ്റ്റിയറിങ് കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഇത്തരത്തില്‍ കടുത്ത രീതിയിലുള്ള പ്രചാരണവും പ്രവര്‍ത്തനങ്ങളും നടത്തിയിരിക്കുന്നതിനാല്‍ 543 സീറ്റുകളില്‍ തന്റെ പാര്‍ട്ടിക്ക് ചുരുങ്ങിയത് 300 സീറ്റുകളെങ്കിലും ലഭിക്കുമെന്നും ഷാ അവകാശപ്പെടുന്നു. 2014ലെ തെരഞ്ഞെടുപ്പില്‍ 282 സീറ്റുകളാണ് ബിജെപി നേടിയിരുന്നത്.ഇതിലൂടെ മൂന്ന് ദശാബ്ദത്തിനിടെ ഭൂരിപക്ഷ സര്‍ക്കാര്‍ രൂപീകരിക്കുന്ന ഒറ്റ പാര്‍ട്ടിയെന്ന ബഹുമതി നേടാനും ബിജെപിക്ക് സാധിച്ചിരുന്നു.

ഇത്തരത്തിലുള്ളൊരു വിജയം ലക്ഷ്യം വച്ചുള്ള പ്രചാരണമാണ് ബിജെപി ഇപ്രാവശ്യവും നടത്തിയിരിക്കുന്നത്. പ്രചാരണത്തിന്റെ ഭാഗമായി എല്ലാ സ്റ്റേറ്റുകളിലും സ്റ്റിയറിങ് കമ്മിറ്റികള്‍ രൂപീകരിച്ചിരുന്നു. ഓരോ സംസ്ഥാനത്തിന്റെയും വലുപ്പം അനുസരിച്ച് 14 മുതല്‍ 21 വരെ സ്റ്റിയറിങ് കമ്മിറ്റികളായിരുന്നു രൂപീകരിച്ചിരുന്നത്. ഓരോ പാര്‍ലിമെന്റ് മണ്ഡലത്തിലെയും പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു പ്രത്യേക കമ്മിറ്റിയും രൂപീകരിച്ചിരുന്നു. ഓരോയിടത്തും 11 തരത്തിലുള്ള പരിപാടികളാണ് സംഘടിപ്പിച്ചിരുന്നത്. ഇതില്‍ ബൂത്ത് ലെവല്‍ കോണ്‍ഫറന്‍സുകള്‍ മുതല്‍ ബൈക്ക് റാലി വരെ ഉള്‍പ്പെടുന്നുണ്ട്. പ്രധാനമന്ത്രി തന്റെ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങുന്നതിന് മുമ്പ് ഇവ നടത്തിയിരുന്നു.

മാര്‍ച്ച് 28ന് ഉത്തര്‍പ്രദേശിലെ മീററ്റിലായിരുന്നു മോദിയുടെ ഒരു റാലി തുടങ്ങിയത്. ഇന്നലെ തന്റെ അവസാന റാലിയില്‍ മോദി പങ്കെടുത്തത് മധ്യപ്രദേശിലെ ഖര്‍ഗോണെയിലാണ്. ഇതിനിടെ 15 മില്യണ്‍ പേരെയാണ് മോദി അഭിസംബോധന ചെയ്ത് സംസാരിച്ചിരിക്കുന്നത്. ഇതിനിടെ എംഎല്‍എമാര്‍ , എംപിമാര്‍ അടക്കമുള്ള 10,000 മുതിര്‍ന്ന ബിജെപി നേതാക്കന്മാരുമായി മോദി ചര്‍ച്ചകള്‍ നടത്തിയെന്നും അമിത് ഷാ വെളിപ്പെടുത്തുന്നു. റോഡ് മാര്‍ഗവും വിമാന മാര്‍ഗവും മോദി സഞ്ചരിച്ചത് 100, 500 കിലോമീറ്ററാണ്. ഏപ്രില്‍ 18ന് മാത്രം അദ്ദേഹം ഏറ്റവും കൂടുതല്‍ സഞ്ചരിച്ചത്.

അതായത് അന്ന് പ്രചാരണത്തിനായി 4000 കിലോമീറ്ററാണ് മോദി താണ്ടിയിരിക്കുന്നത്. ഗുജറാത്തിലെ അംറെലിയില്‍ നിന്നും തുടങ്ങിയ അന്നത്തെ മോദിയുടെ യാത്ര കര്‍ണാടകയിലെ ബാഗല്‍കോട്ട്, ചികോടി എന്നിവിടങ്ങളിലേക്കും തിരുവനന്ത പുരത്തേക്കും നീണ്ടിരുന്നു. 40 ഡിഗ്രിക്കും 46 ഡിഗ്രിക്കും ഇടയില്‍ താപനിലയുള്ള ഇടങ്ങളിലാണ് മോദി ഭൂരിപക്ഷവും പ്രചാരണത്തിലേര്‍പ്പെട്ടിരുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category