1 GBP = 87.40 INR                       

BREAKING NEWS

സംസ്ഥാന കമ്മറ്റി വിളിക്കാതെ താല്‍കാലിക ചെയര്‍മാന്‍ പദവിയില്‍ തന്നെ തുടരാന്‍ നീക്കങ്ങളുമായി ജോസഫ് മുന്നോട്ട്; നാലിലൊന്നു പേര്‍ ഒപ്പിട്ട് അപേക്ഷിച്ചാല്‍ യോഗം വിളിക്കണമെന്ന നിബന്ധന നടപ്പിലാക്കാന്‍ ഒപ്പു ശേഖരണവുമായി ജോസ് കെ മാണിയെ പിന്തുണയ്ക്കുന്നവരും; സംസ്ഥാന കമ്മറ്റി വിളിച്ചു ചേര്‍ത്തു തെരഞ്ഞെടുപ്പ് നടത്താന്‍ ജോസഫ് ഭയപ്പെടുത്തുന്നത് എന്തിനാ എന്ന ചോദ്യം ഉയര്‍ത്തി മാണിയുടെ മകനും സംഘവും; കേരളാ കോണ്‍ഗ്രസില്‍ ഒരുങ്ങുന്നത് കൂട്ടയടിക്കുള്ള സാഹചര്യങ്ങള്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസിലെ അടുത്ത ചെയര്‍മാനെ ചൊല്ലിയുള്ള പ്രതിസന്ധി തീരുന്നില്ല. എങ്ങനേയും ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് നീട്ടിക്കൊണ്ട് പോകാനാണ് പിജെ ജോസഫിന്റെ ശ്രമം. കെ എം മാണിയുടെ മരണത്തിന് മുമ്പ് വര്‍ക്കിങ് ചെയര്‍മാനായിരുന്നു ജോസഫ്. മാണിയുടെ മരണത്തോടെ ഈ പഴുതുപയോഗിച്ച് ജോസഫ് ചെയര്‍മാന്റെ ചുമതല ഏറ്റെടുത്തു. കേരളാ കോണ്‍ഗ്രസിന്റെ സംഘടനാ ജനറല്‍ സെക്രട്ടറിയായ ജോയി എബ്രഹാമിനെ കൂട്ടുപിടിച്ചായിരുന്നു ഇത്. ഇതോടെ സംസ്ഥാന സമിതി വിളിച്ച് തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമായി. എന്നാല്‍ സംസ്ഥാന സമിതിയിലെ ബഹുഭൂരിഭാഗവും ജോസ് കെ മാണിയെ പിന്തുണയ്ക്കുന്നുവെന്ന തിരിച്ചറിവില്‍ ജോസഫ് തെരഞ്ഞെടുപ്പ് നീട്ടിക്കൊണ്ട് പോവുകയാണ്. ഇതാണ് കേരളാ കോണ്‍ഗ്രസിലെ ഭരണ പ്രതിസന്ധിക്ക് കാരണം.

സംസ്ഥാന സമിതിയില്‍ 400 അംഗങ്ങളാണ് ഉള്ളത്. ഇതില്‍ 300 പേരും ജോസ് കെ മാണിയെ പിന്തുണയ്ക്കുന്നവരാണ്. ഭരണ ഘടന അനുസരിച്ച് സംസ്ഥാന സമിതി വേണം ചെയര്‍മാനെ കണ്ടെത്താന്‍. സംസ്ഥാന സമിതി വിളിക്കേണ്ടത് ചെയര്‍മാന്റെ നിര്‍ദ്ദേശം അനുസരിച്ച് സംഘടനാ ജനറല്‍ സെക്രട്ടറിയാണ്. മാണിയുടെ അതിവിശ്വസ്തനായിരുന്നു ജോയി എബ്രഹാം. രാജ്യസഭാ അംഗവുമായി. എന്നാല്‍ മാണിയുടെ മരണത്തോടെ പാലാ സീറ്റിലാണ് ജോയി എബ്രഹാമിന്റെ കണ്ണ്. ഇതിന് വേണ്ടിയാണ് ജോസ് കെ മാണിയെ ജോയി എബ്രഹാം തള്ളിപ്പറയുന്നത്. ഇതോടെ പിജെ ജോസഫിനൊപ്പം കൂടി അട്ടിമറിയും തുടങ്ങി. ജോസഫിനെ താല്‍കാലിക ചെയര്‍മാനായി പ്രഖ്യാപിക്കാനുള്ള സാഹചര്യം ഒരുക്കിയത് ജോയി എബ്രഹാമാണ്. എങ്ങനേയും സംസ്ഥാന കമ്മറ്റി വിളിക്കാതെ താല്‍കാലിക ചെയര്‍മാന്‍ പദവിയില്‍ തന്നെ തുടരാന്‍ നീക്കങ്ങളുമായി ജോസഫ് മുന്നോട്ട് പോകുന്നുവെന്നാണ് റിപ്പോര്‍ട്ട്.

സംഘടനാ ജനറല്‍ സെക്രട്ടറി യോഗം വിളിക്കാത്ത സാഹചര്യത്തില്‍ ബദല്‍ മാര്‍ഗ്ഗത്തെ കുറിച്ചും പാര്‍ട്ടി ഭരണ ഘടന വിശദീകരിക്കുന്നുണ്ട്. സംസ്ഥാന സമിതിയിലെ നാലിലൊന്ന് അംഗങ്ങള്‍ നോട്ടീസ് നല്‍കിയാല്‍ സംഘടനാ ജനറല്‍ സെക്രട്ടറിക്ക് സംസ്ഥാന സമിതി വിളിക്കേണ്ടി വരും. അതായത് 400 അംഗങ്ങളില്‍ 100 പേര്‍ ഒപ്പിട്ട കത്ത് നല്‍കിയാല്‍ മാത്രം ഇതിന് മതിയാകും. ഇത്തരത്തിലൊരു നടപടിയുണ്ടായിട്ടും സംഘടനാ ജനറല്‍ സെക്രട്ടറി യോഗം വിളിച്ചില്ലെങ്കില്‍ മറ്റേതെങ്കിലും ജനറല്‍ സെക്രട്ടറിക്ക് ഇടപെടാം. അദ്ദേഹത്തിന് യോഗം വിളിക്കുകയും ചെയ്യാം. നിലവില്‍ കേരളാ കോണ്‍ഗ്രസിന് 25 ജനറല്‍ സെക്രട്ടറിമാരാണുള്ളത്. ഇതില്‍ ബഹുഭൂരിഭാഗവും ജോസ് കെ മാണിയുടെ പക്ഷക്കാരാണ്. അതുകൊണ്ടാണ് സംസ്ഥാന സമിതിയിലെ ഭൂരിഭാഗത്തിന്റെ ഒപ്പുമായി കത്ത് നല്‍കാന്‍ ജോസ് കെ മാണി വിഭാഗം നീക്കം ശക്തമാക്കിയത്. വിമത യോഗം വിളിക്കാതെ എല്ലാവരേയും നേരിട്ട് കണ്ട് ഒറ്റയ്ക്കൊറ്റയ്ക്ക് ഒപ്പിടിപ്പിക്കാനാണ് നീക്കം. 300 പേര്‍ ഒപ്പിട്ട കത്ത് പാര്‍ട്ടി ചെയര്‍മാനും ജോയി എബ്രഹാമിനും പിന്നെ വൈസ് ചെയര്‍മാനായ സിഎഫ് തോമസിനും നല്‍കും.

എന്നിട്ടും യോഗം വിളിച്ചില്ലെങ്കില്‍ ജോസ് കെ മാണി പക്ഷത്തെ ജനറല്‍ സെക്രട്ടറി യോഗം വിളിക്കും. ഈ യോഗം ജോസ് കെ മാണിയെ ചെയര്‍മാനായി തിരഞ്ഞെടുക്കുകയും ചെയ്യും. ഇത്തരമൊരു യോഗത്തിലേക്ക് ജോസഫും കൂട്ടരും എത്താനും സാധ്യതയുണ്ട്. എങ്ങനേയും ഈ യോഗത്തെ സംഘര്‍ഷത്തിലാക്കി വീണ്ടും തീരുമാനം നീട്ടിക്കൊണ്ട് പോകാനാണ് ശ്രമം. എന്നാല്‍ എന്ത് വിലകൊടുത്തും യോഗം നടത്താനാണ് ജോസ് കെ മാണിയുടെ പക്ഷം തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാന സമിതി വിളിച്ചാല്‍ പാര്‍ട്ടിയില്‍ നിന്ന് എല്ലാ പദവികളും ജോസഫിന് നഷ്ടമാകും. വീണ്ടും പുതിയ പാര്‍ട്ടിയും ഉണ്ടാക്കേണ്ടി വരും. ഇത് തീരെ ചെറിയ പാര്‍ട്ടിയുമാകും. ഈ സാഹചര്യത്തിലാണ് സിഎഫ് തോമസിനേയും ജോയി എബ്രഹാമിനേയും കൂടെ നിര്‍ത്തി പാര്‍ട്ടിയില്‍ ഭിന്നതയുണ്ടാക്കാനും മാണിയുടെ വിശ്വസ്തരെ അടര്‍ത്തിയെടുക്കാനും ശ്രമിച്ചത്. എന്നാല്‍ നേതാക്കളെ മാത്രമേ ജോസഫിന് കിട്ടിയൂള്ളൂ. സംസ്ഥാന സമിതി അംഗങ്ങള്‍ പോലും ജോസ് കെ മാണിക്കൊപ്പം അടിയുറച്ച് നില്‍ക്കുകയാണ്.

പാര്‍ട്ടി ചെയര്‍മാന്‍സ്ഥാനം, നിയമസഭാകക്ഷി നേതൃസ്ഥാനം എന്നിവ വിട്ടുനല്‍കാന്‍ മാണിഗ്രൂപ്പിന് താത്പര്യമില്ല. ജോസ് കെ. മാണി ചെയര്‍മാനും സി. എഫ്. തോമസ് നിയമസഭാകക്ഷി നേതാവുമാകട്ടെയെന്നാണ് മാണിഗ്രൂപ്പിന്റെ ആദ്യ താത്പര്യം. എന്നാല്‍ സിഎഫിനെ ഒഴിവാക്കുന്നതും ഇപ്പോള്‍ ചര്‍ച്ചയിലാണ്. പി.ജെ. ജോസഫ് ചെയര്‍മാനാകണമെന്ന് ജോസഫ് ഗ്രൂപ്പ് പറയുന്നു. സി എഫ് തോമസിന് പാര്‍ട്ടി ലീഡര്‍ സ്ഥാനവും. അങ്ങനെ രണ്ടിടത്തും സി എഫ് തോമസിന് സ്ഥാനമുണ്ട്. സി എഫിനും ക്യാന്‍സര്‍ രോഗമാണ്. അസുഖം നേതാവിനെ നന്നായി ബാധിച്ചിട്ടുമുണ്ട്. അപ്പോഴും അധികാരത്തിന് വേണ്ടി തന്ത്രപരമായ നീക്കമാണ് സിഎഫ് നടത്തുന്നത്. രണ്ടിടത്തും നില്‍ക്കാതെയുള്ള കളി. ഇതും കേരളാ കോണ്‍ഗ്രസിന് ബാധിക്കുന്നുണ്ട്. ജോസ് കെ മാണിക്കൊപ്പമാണെന്നാണ് അണികളോട് സിഎഫ് പറയുന്നത്. എന്നാല്‍ പാര്‍ട്ടിയിലെ പ്രതിസന്ധി തീര്‍ക്കും വിധം ഇടപെടലുകള്‍ സിഎഫ് നടത്തുന്നുമില്ല. പരോക്ഷമായി ജോസഫിനൊപ്പമാണ് സിഎഫ് എന്ന സംശയം പാര്‍ട്ടിക്കാര്‍ക്കുണ്ട്.

ലോക്‌സഭാ സീറ്റിന് വേണ്ടി ജോസഫ് പല നീക്കവും നടത്തി. അന്നും ഇതേ സമീപനമായിരുന്നു സിഎഫ് എടുത്തത്. എന്നാല്‍ മാണിയുടെ ചടുലമായ നീക്കങ്ങള്‍ ജോസഫിനെ തകര്‍ത്തു. അന്ന് തന്നെ മാണിക്ക് രോഗമുണ്ടെന്ന് ജോസഫ് തിരിച്ചറിഞ്ഞു. അതുകൊണ്ട് തന്നെ പതിയെ പിന്നോട്ട് വലിഞ്ഞു. എന്നാല്‍ മാണി മരിച്ചതോടെ കളികളും തുടങ്ങി. ഇതിന് വേണ്ടി മാണിയുടെ വിശ്വസ്തനായ ജോയി എബ്രഹാമിനെ കൂടെ കൂട്ടി. പാലാ സീറ്റില്‍ മത്സരിപ്പിക്കാമെന്ന വാഗ്ദാനമാണ് ജോയി എബ്രഹാമിന് നല്‍കിയത്. പാര്‍ട്ടിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയാണ് ജോയി എബ്രഹാം. തീരുമാനങ്ങള്‍ എടുക്കുന്നതിലെ നിര്‍ണ്ണായക ഘടകം. ഈ പദവി ഉപയോഗിച്ചാണ് മാണിയുടെ മരണത്തെ തുടര്‍ന്ന് വര്‍ക്കിങ് ചെയര്‍മാനായ ജോസഫ് പാര്‍ട്ടിയുടെ താല്‍കാലിക ചെയര്‍മാനായത്. അതിന് ശേഷം മാണി അനുസ്മരണം തിരുവനന്തപുരത്ത് ചേര്‍ന്നു. എങ്ങനേയും ചെയര്‍മാന്‍ പദവിയില്‍ എത്തി ജോസ് കെ മാണിയെ വെട്ടുകയാണ് ജോസഫ് ലക്ഷ്യമിട്ടത്. കോടതി ഉത്തരവിലൂടെ ഇത് മാണി ഗ്രൂപ്പ് തടഞ്ഞു.

ഒത്തുതീര്‍പ്പ് ഫോര്‍മുലയില്‍ യോജിച്ചശേഷം പാര്‍ട്ടി ഉന്നതാധികാരസമിതി, സംസ്ഥാനകമ്മിറ്റി തുടങ്ങിയ യോഗങ്ങള്‍ വിളിച്ചുചേര്‍ക്കാനാണ് ജോയി എബ്രഹാം ഉദ്ദേശിക്കുന്നത്. എന്നാല്‍, സമവായസാധ്യതകള്‍ നീണ്ടുപോകുന്നതിനാല്‍ പാര്‍ട്ടിസമിതികള്‍ ചേരുന്നതും നീണ്ടുപോകും. അങ്ങനെ വന്നാല്‍ പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കുന്നതുവരെ പി.ജെ. ജോസഫ് ചെയര്‍മാന്‍സ്ഥാനത്തു തുടരും. ഇതിലും മാണിഗ്രൂപ്പ് അസ്വസ്ഥരാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാന സമിതി ചേരാന്‍ ഒപ്പു ശേഖരണം നടത്തുന്നത്. ചെയര്‍മാന്‍ സ്ഥാനത്തേക്ക് സി. എഫ് തോമസിനെ കൊണ്ട് വരുന്നതിനോട് പി.ജെ ജോസഫിന് താല്പര്യമുണ്ട്. അങ്ങനെ വന്നാല്‍ പാര്‍ലിമെന്ററി പാര്‍ട്ടി സ്ഥാനവും ഡപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനവും സ്വന്തമാക്കാന്‍ സാധിക്കുമെന്നും ഇവര്‍ കണക്ക് കൂട്ടുന്നു. മാണി വിഭാഗക്കാരായ നേതാക്കളെ ഒപ്പം നിര്‍ത്തുന്നതിലൂടെ ഇത് സാധ്യമാകുമെന്നാണ് വിലയിരുത്തല്‍. ചെയര്‍മാന്റെ അസാന്നിധ്യത്തില്‍ വൈസ് ചെയര്‍മാന് അധികാരമുണ്ടെന്ന് ജോയ് എബ്രഹാം വ്യക്തമാക്കിയതോടെ ചെയര്‍മാനെ തെരഞ്ഞെടുക്കാനുള്ള ശ്രമം ജോസഫ് വിഭാഗം നടത്തി. എന്നാല്‍ കോടതി വിധി നേടിയാണ് ഇതിനെ മാണി വിഭാഗം തടഞ്ഞിരിക്കുന്നത്. സി.എഫ് തോമസിനെ ചെയര്‍മാനായി കൊണ്ടു വന്നാലും പാര്‍ട്ടി കൈവിട്ട് പോകുമെന്നാണ് ജോസ് കെ മാണിവിഭാഗംപറയുന്നത്. അത്കൊണ്ട്തന്നെ സംസ്ഥാന സമിതിയിലും സ്റ്റിയിറിങ് കമ്മിറ്റിയിലുമുള്ള ഭൂരിപക്ഷം ഉപയോഗിച്ച് കരുക്കള്‍ നീക്കാനാണ് ജോസ് കെ മാണി വിഭാഗം ശ്രമിക്കുന്നത്. സംസ്ഥാന സമിതിയിലും ഇവര്‍ക്ക് ഭൂരിപക്ഷം ഉണ്ട്.

മാണി രോഗാവസ്ഥയിലായപ്പോള്‍ പാര്‍ട്ടി പിടിക്കാന്‍ രംഗത്തിറക്കിയ പിജെ ജോസഫിനെ തള്ളി കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒന്നടങ്കം എത്തുമ്പോള്‍ ആ വികാരം സിഎഫ് ഉള്‍ക്കൊണ്ടു. ഇതോടെ സിഎഫ് തോമസിനെ മുമ്പില്‍ നിര്‍ത്തി കളിക്കാനുള്ള ജോസഫിന്റെ നീക്കം പൊളിഞ്ഞു. അങ്ങനെ പാര്‍ട്ടിയില്‍ സാങ്കേതികമായി മുതിര്‍ന്ന നേതാവ് ഒറ്റപ്പെടുകയാണ്. മാണിയുടെ രാഷ്ട്രീയ തന്ത്രമാണ് ഇതിനെല്ലാം കാരണം. ഇടതുപക്ഷത്ത് നിന്ന് മാണിക്കൊപ്പം ജോസഫ് എത്തിയത് കോട്ടയത്തും ഇടുക്കിയിലും കരുത്ത് കൂട്ടാനുള്ള കേരളാ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നീക്കമായിരുന്നു. ഇങ്ങനെ ജോസഫ് എത്തിയപ്പോഴും മാണി വേണ്ട കരുതലെടുത്തു. സംസ്ഥാന സമിതിയിലും സെക്രട്ടറിയേറ്റിലും ഭാരവാഹിത്വങ്ങളിലുമെല്ലാം 30 ശതമാനം മാത്രമാണ് ജോസഫിന് നല്‍കിയത്. നിയമസഭയിലേക്ക് ജോസഫിനും മോന്‍സിനും ടിയു കുരുവിളയ്ക്കും മത്സരിക്കാന്‍ അവസരവും നല്‍കി. ഇതില്‍ ടിയു കുരുവിള തോറ്റതോടെ പാര്‍ലമെന്ററീ പാര്‍ട്ടിയിലും പിന്തുണ മാണിക്കായി. റോഷി അഗസ്റ്റിനും ജയരാജനും ജോസ് കെ മാണിക്കൊപ്പമാണ്. അതിനാല്‍ പാര്‍ട്ടി ലീഡര്‍ പദവിയും ജോസഫിന് കിട്ടില്ല.

സംസ്ഥാന സമിതിയിലും സെക്രട്ടറിയേറ്റിലും ജോസ് കെ മാണിയെ പിന്തുണയ്ക്കുന്നവര്‍ ഏറെയാണ്. അതിനാല്‍ നിഷ്പ്രയാസം ജോസ് കെ മാണി ചെയര്‍മാനാകും. പാലായിലെ സ്ഥാനാര്‍ത്ഥിയേയും ജോസ് കെ മാണി നിശ്ചയിക്കും. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ജോസ് കെ മാണിക്ക് വേണ്ടി സീറ്റ് ഒഴിയാന്‍ സന്നദ്ധമാകുന്നവര്‍ക്കാകും സീറ്റ് നല്‍കുകയെന്നാണ് സൂചന. അങ്ങനെ എല്ലാ അര്‍ത്ഥത്തിലും ജോസ് കെ മാണി പാര്‍ട്ടിയില്‍ പിടിമുറുക്കുകയാണ്. കോട്ടയത്തെ ലോക്‌സഭയില്‍ മത്സരിക്കാന്‍ പിജെ ജോസഫ് ശ്രമം നടത്തിയപ്പോള്‍ പൊളിച്ചത് മാണിയുടെ തന്ത്രമായിരുന്നു തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ത്ഥിയാക്കി കോട്ടയം സീറ്റ് മാണി ഗ്രൂപ്പിന് അവകാശപ്പെട്ടതാണെന്ന് സ്ഥാപിച്ചെടുക്കുകയും ചെയ്തു. ഇതിനൊപ്പം ഇടുക്കി ലോക്‌സഭാ സീറ്റ് ജോസഫിന് കിട്ടുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category