1 GBP = 88.30 INR                       

BREAKING NEWS

വിദ്യാഭ്യാസ രീതി ശരിയല്ലാത്തതിനാല്‍ പ്ലസ് ടുവില്‍ പഠനം നിര്‍ത്തിയ മിടു മിടുക്കന്‍; നിയന്ത്രണമില്ലാത്ത പണം കൈയിലെത്തിയതോടെ യാത്രകള്‍ ആഡംബരക്കാറിലാക്കിയ സഞ്ചാരപ്രിയന്‍; വിദ്യാര്‍ത്ഥിനികളുടെ ഹോസ്റ്റലുകളിലും വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലുകളിലും എപ്പോഴും ആര്‍ക്കും സംശയം തോന്നതെ കടന്നു ചെല്ലാം; ആലുവയില്‍ പിടിയിലായ പെണ്‍മുഖമുള്ള സ്നിപ്പര്‍ ഷെയ്ഖ് സിദ്ദിഖിന്റെ കഥ

Britishmalayali
പ്രകാശ് ചന്ദ്രശേഖര്‍

ആലുവ: സ്‌കൂളിലെ കൂട്ടുകെട്ടുകള്‍ മയക്കുമരുന്നിനടിമയാക്കി. യാത്ര കാറുകളില്‍ മാത്രം. സുഹൃത്തുക്കള്‍ക്കുവേണ്ടി എന്തും ചെയ്യുന്ന സ്വാഭാവ സവിശേഷത മയക്കുമരുന്ന് മാഫിയ ശരിക്കും പ്രയോജനപ്പെടുത്തി. ഉപഭോക്താവില്‍ നിന്നും വില്‍പ്പനക്കാരനായി വളര്‍ന്നപ്പോള്‍ തട്ടകം ആലുവയിലേയ്ക്ക് മാറ്റി. പിടിയിലായപ്പോള്‍ നിങ്ങള്‍ക്ക് എത്രയാവേണ്ടതെന്ന് ചോദിച്ച് ഉദ്യോഗസ്ഥരോട് വിലപേശലും വിട്ടില്ലങ്കില്‍ അനുഭവിക്കുമെന്ന വിരട്ടലും.

ആലുവയില്‍ കഴിഞ്ഞ ദിവസം മയക്കുമരുന്ന് കേസ്സില്‍ എക്‌സൈസ് സംഘത്തിന്റെ പിടിയിലായ സ്‌നിപ്പര്‍ ഷേക്ക് ' എന്നറിയപ്പെട്ടിരുന്ന കൊല്ലം കിളികൊല്ലൂര്‍ ആരീഫ് മന്‍സലില്‍ മുഹമ്മദ് സാഹീറിന്റെ മകന്‍ മുഹമ്മദ് സിദ്ദിഖി(22)ന് മയക്കുമരുന്ന് കടത്ത് വെറും കുട്ടിക്കളി. മുഹമ്മദിന്റെ പ്രായത്തിനപ്പുറമുള്ള പ്രവര്‍ത്തികളും ചിന്തകളുടെ പഠനകാലത്തുതന്നെ വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. സ്‌കൂളിലെ കൂട്ടുകെട്ടുകള്‍ ഇയാളെ മയക്കുമരുന്നിനടിമയാക്കിയിരുന്നു. കാറുകളില്‍ മാത്രം യാത്ര ചെയ്തിരുന്ന മുഹമ്മദിനെ മയക്കുമരുന്ന് കടത്തുകാരനാക്കിയതും സ്‌നിപ്പര്‍ പട്ടം നേടികൊടുത്തതും അടുത്ത സുഹൃത്തുക്കള്‍ ഉള്‍പ്പെടുന്ന മയക്കുമരുന്ന് മാഫിയ സംഘമാണെന്നാണ് എക്‌സൈസ് സംഘത്തിന്റെ തെളിവെടുപ്പില്‍ വ്യക്തമായിട്ടുള്ളത്.

ഇന്ത്യയിലെ വിദ്യാഭ്യാരീതി ശരിയല്ലന്ന് വീട്ടുകാരോട് വെളിപ്പെടുത്തി പ്ലസ് ടു കഴിഞ്ഞപ്പോള്‍ മുഹമ്മദ് പഠനം നിര്‍ത്തുകയായിരുന്നെന്നാണ് സൂചന. കൂട്ടുകാര്‍ക്കുവേണ്ടി എന്തും ചെയ്യുന്ന സ്വഭാവ രീതി പഠനകാലത്തുതന്നെ മുഹമ്മദിന്റെ സഹപാഠികള്‍ നന്നായി മുതലെടുത്തിരുന്നെന്നാണ് അടുത്ത സുഹൃത്തില്‍ നിന്നും അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. നല്ല സാമ്പത്തിക ചുറ്റുപാടില്‍ കഴിഞ്ഞിരുന്നതിനാല്‍ ഏതുകാര്യത്തിനും മുഹമ്മദിന് പണം ഒരു പ്രശ്‌നമായിരുന്നില്ലന്നും നിയന്ത്രണമില്ലാതെ പണം കൈയിലെത്തുന്ന സാഹചര്യവും ആഡംബര കാറുകളിലെ യാത്രയും മറ്റുമാണ് ഇയാളെ വരുതിയിലാക്കാന്‍ മയക്കുമരുന്ന് മാഫിയയ്ക്ക് പ്രചോദനമായതെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.

വിദ്യാര്‍ത്ഥിനികളെയും വീട്ടമ്മമാരെയും മയക്കുമരുന്നിനടിമകളാക്കുന്നതില്‍ ഇയാള്‍ ആനന്ദം കണ്ടെത്തിയിരുന്നോ എന്ന കാര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ബലമായ സംശയമുണ്ട്. ഫോണ്‍ കോള്‍ ഹിസ്റ്ററി പരിശോധിച്ചപ്പോള്‍ നിരവധി വിദ്യാര്‍ത്ഥിനികളുടെയും വീട്ടമ്മമാരുടെയും നമ്പറുകള്‍ കണ്ടെത്തിയതാണ് ഇത്തരത്തിലൊരു സംശയം ബലപ്പടാന്‍ കാരണം. തന്റെ രൂപ ഭാവങ്ങള്‍ ഇയാള്‍ സ്ത്രികളെ മയക്കുമരുന്നിനടിമകളാക്കാന്‍ ഇയാള്‍ പ്രയോജനപ്പെടുത്തിയിരുന്നോ എന്നും അധികൃതര്‍ അന്വേഷിക്കുന്നുണ്ട്. മുടി നീട്ടിവളര്‍ത്തി ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ രൂപഭാവമാണ് പിടികൂടുമ്പോള്‍ മുഹമ്മദിന് ഉണ്ടായിരുന്നത്.

മുടി അഴിച്ചിട്ടാലും കെട്ടിവച്ചാലും ഇയാളെ കണ്ടാല്‍ ഒറ്റനോട്ടത്തില്‍ പെണ്‍കുട്ടിയാണെന്നേ തോന്നു. വിദ്യാര്‍ത്ഥിനികളുടെ ഹോസ്റ്റലുകളിലും വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലുകളിലുമൈല്ലാം ആരുടെയും ശ്രദ്ധയില്‍പ്പെടാതെ മയക്കുമരുന്ന് എത്തിക്കാന്‍ ഈ രൂപം ഇയാള്‍ക്ക് സഹായകമായിട്ടുണ്ടാകാം എന്നുതന്നെയാണ് ഉദ്യോഗസ്ഥ സംഘത്തിന്റെ കണക്കുകൂട്ടല്‍. മയക്കുമരുന്ന് മാഫിയ സംഘം വാട്‌സാപ്പ് വഴി അല്ലെങ്കില്‍ മെസേജുകള്‍ വഴി പരസ്പരം വിവരങ്ങള്‍ കൈമാറുന്നത് കോഡുകള്‍ ഉപയോഗിച്ചാണെന്ന് നേരത്തെ നടത്തിയ അന്വേഷണങ്ങളില്‍ അധികൃതര്‍ക്ക് വ്യക്തമായിരുന്നു. സ്‌നിപ്പര്‍ എന്ന വിളിപ്പേരിലാണ് ഇയാള്‍ മയക്കുമരുന്ന് മാഫിയ സംഘങ്ങള്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നതെന്ന് നേരത്തെ പിടിയിലായ മയക്കുമരുന്ന് കടത്തുകാരില്‍ നിന്നും എക്‌സൈസ് സംഘത്തിന് വിവരം ലഭിച്ചിരുന്നു.

യാതൊരുവിധ ഭയപ്പാടോ ആശങ്കകളോ ഇല്ലാതെയാണ് ഇയാള്‍ മയക്കുമരുന്ന് കടത്ത് നടത്തിയിരുന്നതെന്ന് ചോദ്യം ചെയ്യലില്‍ നിന്നും ലഭിച്ച വിവരങ്ങളില്‍ നിന്നും വ്യക്തമായതായും അധികൃതര്‍ അറിയിച്ചു. പിടികൂടുമ്പോള്‍ യാതൊരുഭവ ഭേദവുമില്ലാതെ കാറിലിരുന്ന മുഹമ്മദ്, കേസ്സെടുക്കാതെ വിട്ടയക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ലക്ഷങ്ങള്‍ ഓഫര്‍ ചെയ്തതായും സൂചനയുണ്ട്. ഏതുകേസ്സിലും പണവും സ്വാധീനവും പ്രയോജനപ്പെടുത്തി ഇയാളെ രക്ഷിച്ചെടുക്കാന്‍ അടുപ്പക്കാരുടെ ഭാഗത്തുനിന്നും ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നുള്ള സൂചനകളും പുറത്തുവന്നിട്ടുണ്ട്. സ്‌നിപ്പറിനെ മോചിപ്പിച്ചാല്‍ 10 ലക്ഷം രുപ നല്‍കാമെന്ന വാഗ്ദാനവുമായി ഇക്കൂട്ടര്‍ ഉദ്യോഗസ്ഥരെ സമീപിച്ചിരുന്നതായും അറിയുന്നു.

ആദ്യം സൗഹാര്‍ദ്ദത്തില്‍ ഇടപെട്ട മുഹമ്മദ് കേസ്സ് ചാര്‍ജ്ജ് ചെയ്യുമെന്ന ഘട്ടമെത്തിയപ്പോള്‍ ഉദ്യോഗസ്ഥരോട് നിങ്ങള്‍ വിവരമറിയും എന്നും മറ്റും വിരട്ടിയെന്നും കേസൊതുക്കാന്‍ രംഗത്തെത്തിയ ഇയാളുടെ അടുപ്പക്കാര്‍ സ്വീകരിച്ചതും ഇതേ നയം തന്നെയായിരുന്നെന്നുമാണ് അധികൃതരില്‍ നിന്നും ലഭിച്ച സൂചന.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category