1 GBP = 88.70 INR                       

BREAKING NEWS

തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ ആദ്യം പത്ര സമ്മേളനം; വൈകുന്നേരം അഞ്ചര മുതല്‍ പങ്കജ് ഹോട്ടലില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കായി ഒരു അതിഗംഭീര പാര്‍ട്ടി; മട്ടനും ചിക്കനും ബീഫും കുഴിമന്തിയും മാത്രമല്ല ഒന്നാന്തരം ജോണിവാക്കറും വിളമ്പും; തെരഞ്ഞെടുപ്പ് പ്രവചനം അടിപൊളിയാക്കാന്‍ സജീവന്‍ സ്വാമി ഒരുക്കിയ വിഭവങ്ങള്‍ കണ്ട് കേസെടുക്കുമെന്ന് പൊലീസ് മുന്നറിയിപ്പ്; ഇതൊക്കെ എന്തിന് പരസ്യമാക്കിയെന്ന് ചോദിച്ച് പത്രക്കാര്‍

Britishmalayali
എം മനോജ് കുമാര്‍

തിരുവനന്തപുരം: ലോക്സഭാ-നിയമസഭാ തിരഞ്ഞെടുപ്പ് സമയങ്ങളില്‍ ആര് അധികാരത്തില്‍ വരുമെന്ന് വ്യക്തമാക്കി തിരുവനന്തപുരം പ്രസ് ക്ലബില്‍ പ്രവചനങ്ങള്‍ നടത്താറുള്ള സജീവന്‍ സ്വാമി പ്രവചനത്തിന്റെ പേരില്‍ ഇത്തവണ പിടിച്ചത് വന്‍ പുലിവാല്. മെയ് 20 നു നടത്തുന്ന പ്രവചനം റിപ്പോര്‍ട്ട് ചെയ്യാനായി മാധ്യമങ്ങളെ ക്ഷണിച്ച് കത്ത് നല്‍കിയപ്പോള്‍ അതോടൊപ്പം മാധ്യമപ്രവര്‍ത്തകര്‍ക്കായുള്ള അതിഗംഭീര പാര്‍ട്ടിയിലെ ജോണി വാക്കര്‍ അടക്കമുള്ള മദ്യങ്ങളുടെ പേരും ചേര്‍ത്താണ് സ്വാമി വിവാദങ്ങളിലേക്ക് നടന്നു കയറിയത്. 24 അതിവിശിഷ്ടമായ വിഭവങ്ങളാണ് സ്വാമി ഒരുക്കുന്നത്.

പത്രസമ്മേളനങ്ങളുടെ ഭാഗമായി ഇത്തരം പാര്‍ട്ടികള്‍ പതിവാണ്. അതീവ രഹസ്യമായി സംഘാടകര്‍ പാര്‍ട്ടിയെ കുറിച്ച് പത്രക്കാരെ അറിയിക്കും. അവര്‍ പങ്കെടുക്കുകയും ചെയ്യും. ഈ പതിവാണ് സ്വാമി തെറ്റിച്ചത്. പാര്‍ട്ടി നടത്തുന്ന കാര്യവും വിശദ മെനുവും പത്രക്കാര്‍ക്ക് നല്‍കി. കൗതുകം തോന്നിയ പത്രക്കാരില്‍ ഒരാള്‍ ഇത് സോഷ്യല്‍ മീഡിയില്‍ ഇടുകയും ചെയ്തു. ഇതോടെയാണ് സംഭവം വൈറലായത്. അതിഗംഭീര പാര്‍ട്ടിയിലേക്ക് ക്യാമറാമാനും റിപ്പോര്‍ട്ടര്‍ക്കുമാണ് ക്ഷണമുള്ളത്. 24 ഇനങ്ങളുള്ള മെനുവിലെ വിഭവങ്ങള്‍ ഉള്ള പാര്‍ട്ടിയുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് സജീവന്‍ സ്വാമിയുടെ ഇപ്പോഴത്തെ തീരുമാനവും.

ഭക്ഷ്യ വിഭവങ്ങളുടെ ലിസ്റ്റിനൊപ്പമാണ് സ്വാമി ജോണി വാക്കറും ബിയറും ചേര്‍ത്തത്. ഇതോടെ നടത്താന്‍ പോകുന്ന പ്രവചനങ്ങളെക്കാള്‍ വിവാദമായി പ്രവചനത്തിനുള്ള ക്ഷണം മാറുകയും ചെയ്തു. ഒരു സ്വാമി നോണ്‍ അടങ്ങിയ മുഴുവന്‍ വിഭവങ്ങളും ഒപ്പം ജോണി വാക്കര്‍ അടക്കമുള്ള മദ്യങ്ങളും ഓഫര്‍ നല്‍കുകയും പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തപ്പോള്‍ അത് വിവാദങ്ങള്‍ക്ക് മറ്റൊരു നിറം പകരുകയും ചെയ്തു. ഇതിനിടെ ഈ ലിസ്റ്റിനെ കുറിച്ച് പൊലീസും അറിഞ്ഞു. മദ്യ പാര്‍ട്ടികള്‍ക്ക് വലിക്കുകള്‍ ഏറെയാണ്. ബാറുകളില്‍ മാത്രമാണ് വിളമ്പാന്‍ കഴിയുക. ഇതോടെ മദ്യ പാര്‍ട്ടി നടത്തുന്ന സ്വാമിയെ കുറിച്ച് പൊലീസ് അന്വേഷണവും നടത്തി. മദ്യം നല്‍കിയാല്‍ കേസെടുക്കേണ്ടി വരുമെന്നും പറഞ്ഞു.

സെക്രട്ടറിയേറ്റിനു തൊട്ടുമുന്നിലുള്ള പങ്കജ് ഹോട്ടലിലാണ് മെയ് 20 നു വൈകിട്ട് അഞ്ചു മുതല്‍ രാത്രി എട്ടുവരെ സ്വാമി മദ്യ മടക്കമുള്ള ഡിന്നര്‍ പ്രഖ്യാപിച്ചത്. സ്വാമി പ്രവചനത്തിനൊപ്പം ഫൈവ് സ്റ്റാര്‍ ഡിന്നര്‍ ഏര്‍പ്പെടുത്തുകയും അതില്‍ ജോണി വാക്കര്‍ പോലുള്ള മദ്യത്തിന്റെ പേരുകള്‍ കൂടി അനൗണ്‍സ് ചെയ്തപ്പോള്‍ ഇടപെടല്‍ വന്നത് പൊലീസിന്റെ ഭാഗത്ത് നിന്നുകൂടിയാണ് എന്നത് സ്വാമിക്ക് വ്യക്തിപരമായി ക്ഷീണം കൂടിയായി മാറി. മാധ്യമങ്ങള്‍ക്ക് നല്‍കിയ കത്തും ഡിന്നര്‍ പാര്‍ട്ടിയിലെ വിഭവങ്ങളും സോഷ്യല്‍ മീഡിയകളില്‍ കൂടി പ്രചരിച്ചപ്പോള്‍ പൊലീസ് ശക്തമായി ഇടപെടുക തന്നെ ചെയ്തു.

ആ രീതിയിലുള്ള വിഭവങ്ങളാണ് മാധ്യമപ്രവര്‍ത്തകര്‍ക്കായുള്ള ഡിന്നര്‍ മെനുവില്‍ കടന്നുകൂടിയതും. മട്ടന്‍ ഫ്രൈ, ചിക്കന്‍ ഫ്രൈ, ഫിഷ് ഫ്രൈ, ബീഫ് ഫ്രൈ, കരിമീന്‍ ഫ്രൈ, മട്ടന്‍ കുറുമ, ചിക്കന്‍ കറി, ചിക്കന്‍ ബിരിയാണി, മട്ടന്‍ ബിരിയാണി, ബീഫ് ബിരിയാണി. പാലപ്പം, പത്തിരി തുടങ്ങി 24 ഭക്ഷ്യ വിഭവങ്ങളാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കായുള്ള ഡിന്നറില്‍ സ്വാമി പ്രഖ്യാപിച്ചത്. ഇതിലെ 21, 22 മെനുവാണ് സ്വാമിയെ കുടുക്കിയത്. 21-ഡ്രിങ്ക്സ്, 22 -ജോണി വാക്കര്‍+ബിയര്‍ എന്നാണ് നല്‍കിയത്.

സ്വാമിയുടെ മെനു പുറത്തു വന്നതോടെ ഈ മെനു സോഷ്യല്‍ മീഡിയയില്‍ സ്വതന്ത്ര സഞ്ചാരം നടത്തുകയും ചെയ്തു. പാര്‍ട്ടിയിലെ ജോണി വാക്കര്‍ ഉള്‍പ്പെടെയുള്ളവ ഉടനടി പിന്‍വലിക്കാനാണ് സ്വാമിയോട് പൊലീസ് ആവശ്യപ്പട്ടത്. ഇല്ലെങ്കില്‍ സ്വാമിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യും എന്നാണ് പൊലീസ് സ്വാമിയെ അറിയിച്ചത്. മാധ്യമ പ്രവര്‍ത്തകരും ഒപ്പം എതിര്‍പ്പുമായി വന്നു. ഇതോടെയാണ് ഡിന്നറില്‍ നിന്നും ജോണി വാക്കര്‍ പിന്‍വലിക്കാന്‍ സ്വാമി തീരുമാനിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category