1 GBP = 87.30 INR                       

BREAKING NEWS

ഇക്കുറി ബിജെപി വോട്ടിങ് ശതമാനം ഉയര്‍ത്തുകയും സിപിഎം തകര്‍ന്നടിയുകയും കോണ്‍ഗ്രസ് വന്‍ കുതിപ്പും നടത്താന്‍ ഇടയുള്ളത് എന്തുകൊണ്ട്? ബിജെപിയും സിപിഎമ്മും രണ്ട് സീറ്റുകള്‍ വീതം നേടി സമാസമം നേടിയാലും ആരും അത്ഭുതപ്പെടരുത്; വോട്ടിങ്ങിന് ശേഷം മറുനാടന്‍ നടത്തിയ പ്രവചന മത്സരം എന്തുകൊണ്ട് സിപിഎമ്മിന്റെ ഉറക്കം കെടുത്തുന്നു?

Britishmalayali
ഷാജന്‍ സ്‌കറിയ

തിരഞ്ഞെടുപ്പ് ഫലം വരാന്‍ ഇനി ഒരാഴ്ച്ച പോലും ബാക്കിയില്ല. ഓരോ ദിവസവും കണക്ക് കൂട്ടലുകള്‍ മാറിയും മറിഞ്ഞും വരികയാണ്. പൊതുവേ കേരളത്തില്‍ യുഡിഎഫിന് അനുകൂലമായ സാഹചര്യം ഉണ്ട് എന്ന് വിശ്വസിക്കുകയാണ് എല്ലാവരും. അതിന് രണ്ട് കാരണങ്ങളാണ് വിലയിരുത്തപ്പെടുന്നത്. ഒന്ന് ശബരിമല വിഷയത്തില്‍ ഇടതു സര്‍ക്കാരിനോടുള്ള ഹിന്ദു ഭൂരിപക്ഷത്തിന്റെ എതിര്‍പ്പും രണ്ട് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ വന്നതോടുകൂടി മോദി വിരുദ്ധ ബിജെപി വിരുദ്ധ വികാരം കോണ്‍ഗ്രസിന് അനുകൂലമായി മാറിയതുമാണ്.

അതായത് സിപിഎം വോട്ടിന്റെ വലിയ ചോര്‍ച്ച ബിജെപിക്ക് അനുകൂലമായി ഉണ്ടാകുമ്പോള്‍ ന്യൂനപക്ഷങ്ങളുടെ വോട്ട് യുഡിഎഫിന് അനുകൂലമായി മാറുന്നത് ഈ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും എന്ന വിശ്വാസമാണ്. അതുകൊണ്ട് തന്നെ രണ്ട് കാര്യങ്ങളില്‍ എല്ലാവരും ഒരേ വിശ്വാസമുള്ളവരാണ്. ഒന്ന് യുഡിഎഫിന് കഴിഞ്ഞ തവണത്തെക്കാള്‍ കൂടുതല്‍ സീറ്റ് ലഭിക്കും. രണ്ട് ബിജെപിക്ക് കഴിഞ്ഞ തവണത്തെക്കാള്‍ കൂടുതല്‍ വോട്ട് ലഭിക്കും. ഈ രണ്ട് കാര്യത്തിലും ആര്‍ക്കും തര്‍ക്കമുണ്ട് എന്ന് കരുതുന്നില്ല. ഒട്ടേറെ അഭിപ്രായ സര്‍വേകള്‍ ഇതുമായി ബന്ധപ്പെട്ട് പുറത്ത് വന്നു.

ഞങ്ങള്‍ തന്നെ രണ്ട് തവണ ഫീല്‍ഡ് സര്‍വേ നടത്തി. ആദ്യ സര്‍വേയില്‍ ഒന്‍പത് സീറ്റുകള്‍ ഇടത് മുന്നണിക്കും പതിനൊന്ന് സീറ്റുകള്‍ യുഡിഎഫിനും അനുകൂലമായിരുന്നെങ്കില്‍ രണ്ടാമത് ഞങ്ങള്‍ സര്‍വേ നടത്തിയപ്പോള്‍ യുഡിഎഫിന്റെ സീറ്റ് പതിനാലായി ഉയരുകയും എല്‍ഡിഎഫിന്റെ സീറ്റ് ആറായി മാറുകയും ചെയ്തിരുന്നു. ഒട്ടേറെ ഘടകങ്ങള്‍ ഈ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന തരത്തില്‍ ഉണ്ടായി. അതിനിടയിലാണ് തിരഞ്ഞെടുപ്പിന് ശേഷം ഞങ്ങള്‍ ഒരു സര്‍വേ നടത്തുന്നത്. സര്‍വേ എന്ന് വിളിക്കുന്നതിനേക്കാള്‍ ഉചിതം പ്രവചനം എന്ന് വിളിക്കുന്നതായിരിക്കും.


അതായത് തിരഞ്ഞെടുപ്പിന് ശേഷം ആള്‍ക്കാരുടെ രാഷ്ട്രീയ ചിന്ത മാറുന്നതുകൊണ്ട് അവരുടെ നിഷ്പക്ഷത പുറത്ത് വരുന്നത്കൊണ്ട് അവര്‍ക്ക് ധൈര്യത്തോടുകൂടി അവര്‍ക്ക് സത്യസന്ധമായി മറുപടി പറയാം എന്ന സാഹചര്യം. തിരഞ്ഞെടുപ്പിന് മുന്‍പ് ഒരു ബിജെപികാരന് ബിജെപി ജയിക്കുമെന്നെ പറയാന്‍ കഴിയൂ. ഒരു സിപിഎംകാരന് സിപിഎം ജയിക്കുമെന്നെ പറയാന്‍ കഴിയൂ. അതാണ് അഭിപ്രായ സര്‍വേ. അതുകൊണ്ടാണ് അഭിപ്രായ സര്‍വേകളില്‍ ഇടതു പക്ഷവും വലത് പക്ഷവും ഏതാണ്ട് ഒരുപോലെ മുന്നേറുമ്പോള്‍ മൂന്നാമതായി ബിജെപി മാറുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പിന് ശേഷം ഞങ്ങള്‍ നടത്തിയ പ്രവചന മത്സരത്തില്‍ വോട്ടു ചെയ്യുന്നവര്‍ക്ക് രാഷ്ട്രീയമില്ല.

അവര്‍ക്ക് അവരുടെ അറിവിന്റെ പുറത്ത് അവരുടെ സാഹചര്യത്തിന്റെ വിലയിരുത്തലിന്റെ പുറത്ത് മണ്ഡലത്തിലെ അവരുടെ പരിചയങ്ങളുടെ പുറത്ത് അവര്‍ എത്തുന്ന വ്യക്തിപരമായ നിഷ്പക്ഷമായ സമീപനമാണ്. അതായത് തെരഞ്ഞെടുപ്പിന് മുന്‍പ് 20 മണ്ഡലങ്ങളിലും വിജയിക്കും എന്നേ ബിജെപികാര്‍ക്ക് പോലും പറയാന്‍ കഴിയൂ. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം ബിജെപിക്കാര്‍ അവരുടെ അവകാശവാദം അഞ്ചായി കുറയ്ക്കുന്നു. അങ്ങനെ തന്നെയാണ് എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും അവസ്ഥ. ഈ സാഹചര്യത്തില്‍ ഞങ്ങള്‍ നടത്തുന്ന സര്‍വേയില്‍ ഞങ്ങള്‍ സമ്മാനം കൂടി പ്രഖ്യാപിക്കുന്നതുകൊണ്ട് പൊതുവേ അത് ശരിയാവുകയാണ് പതിവ്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ സമാനമായ അഭിപ്രായ സര്‍വേ നടത്തുകയും ആ അഭിപ്രായ സര്‍വേയില്‍ ഞങ്ങള്‍ ചോദിച്ച പതിനഞ്ച് ചോദ്യങ്ങളില്‍ പതിനാലു ചോദ്യങ്ങളിലും ഭൂരിപക്ഷം പേരും പറഞ്ഞ വസ്തുതകള്‍ ശരിയാവുകയും ചെയ്തു. അതായത് എല്‍ഡിഎഫ് അധികാരത്തില്‍ വരുമെന്ന് 78 ശതമാനം പേര്‍ വോട്ടു രേഖപ്പെടുത്തിയെങ്കില്‍ അത് ശരിയായി മാറി. ഒരു ചോദ്യമൊഴികെ ബാക്കി എല്ലാം ഞങ്ങളുടെ അഭിപ്രായ സര്‍വേയിലെ ഭൂരിപക്ഷം പോലെയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category