1 GBP = 87.30 INR                       

BREAKING NEWS

രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ ജൂണ്‍ എട്ടിന്; മാര്‍.സ്രാമ്പിക്കലിനൊപ്പം സോജി ഓലിക്കലും പൗലോസ് പാറേക്കര കോര്‍ എപ്പിസ്‌കോപ്പയും

Britishmalayali
kz´wteJI³

ബര്‍മിങ്ഹാം: ജൂണ്‍ മാസ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ ജൂണ്‍ എട്ടിന് നടക്കും. സെഹിയോന്‍ യുകെ ഡയറക്ടര്‍ ഫാ.സോജി ഓലിക്കല്‍ കണ്‍വെന്‍ഷന്‍ നയിക്കും. ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ബിഷപ്പ് മാര്‍.ജോസഫ് സ്രാമ്പിക്കല്‍ പങ്കെടുക്കുന്ന കണ്‍വെന്‍ഷനില്‍ പ്രശസ്ത വചന പ്രഘോഷകന്‍ ഫാ.പൗലോസ് പാറേക്കര കോര്‍ എപ്പിസ്‌കോപ്പയും എത്തിച്ചേരും.

ഇവര്‍ക്കൊപ്പം വചന പ്രഘോഷകനും രോഗശാന്തി ശുശ്രൂഷകനുമായ ഫാ. ഫെര്‍ണാണ്ടോ സോറസ്, അഭിഷേകാഗ്‌നി മിനിസ്ട്രിയുടെ പ്രമുഖ ആത്മീയ ശുശ്രൂഷകരായ ബ്രദര്‍ തോമസ് ജോസഫ്, സോജി ബിജോ എന്നിവരും ശുശ്രൂഷകള്‍ നയിക്കും. പ്രകടമായ അത്ഭുത അടയാളങ്ങളിലൂടെ അനേകര്‍ക്ക് ജീവിത നവീകരണവും രോഗശാന്തിയും സാധ്യമായിക്കൊണ്ടിരിക്കുന്ന കണ്‍വെന്‍ഷനില്‍ ഏറെ പുതുമകളോടെ കുട്ടികള്‍ക്കും ശുശ്രൂഷകള്‍ ഉണ്ടായിരിക്കും.

ഫാ.സോജി ഓലിക്കലും സെഹിയോന്‍ യൂറോപ്പും രണ്ടുദിവസത്തെ ഈ സായാഹ്ന ആത്മീയവിരുന്നിലേക്ക് ഏവരെയും ക്ഷണിക്കുന്നു.
സ്ഥലത്തിന്റെ വിലാസം
Bethel Convention Centre, Kelvin Way, West Bromwich, Birmingham, ( Near J 1 of the M5), B70 7JW
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ജോണ്‍സണ്‍ -07506810177, ഷാജി-07878149670, അനീഷ് -07760254700, ബിജുമോന്‍ മാത്യു -07515 368239
Sandwell and Dudley ട്രെയിന്‍ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് യുകെയുടെ വിവിധ പ്രദേശങ്ങളില്‍നിന്നും ഏര്‍പ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങള്‍ക്ക്, ടോമി ചെമ്പോട്ടിക്കല്‍ 07737935424, ബിജു എബ്രഹാം -07859 890267 എന്നിവരെ ബന്ധപ്പെടുക.
 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category