1 GBP = 87.30 INR                       

BREAKING NEWS

പുതിയ സാരഥികളുമായി കലാകേരളം ഗ്ലാസ്‌ഗോ ആറാം വയസിലേയ്ക്ക്; പ്രസിഡന്റ് സെബാസ്റ്റ്യന്‍ കാറ്റാടി, സെക്രട്ടറി സിബി തോമസ്, ബാബു തോമസ് ട്രഷറര്‍

Britishmalayali
ജിമ്മി ജോസഫ്

2006 മുതല്‍ ഗ്ലാസ്ഗോയിലെ കാമ്പസ് ലാംഗ് കേന്ദ്രീകൃതമായി പ്രവര്‍ത്തിച്ചിരുന്ന കലാകേരളം ഗ്ലാസ്‌ഗോ ആറാം വയസിലേയ്ക്ക്. ചുരുങ്ങിയ കാലയളവ് കൊണ്ട് യുകെയിലെ തന്നെ ഏറ്റവും മികച്ച സംഘടനയായി അംഗീകരിക്കപ്പെട്ട കലാകേരളം നവ നേതൃത്വവുമായാണ് ഇപ്പോള്‍മുന്നോട്ടു കുതിക്കുന്നത്. മികച്ച പ്രവര്‍ത്തന മികവ് കാഴ്ച വെച്ച ജോമോന്‍ ജോസഫ്, പോള്‍സണ്‍ ലോനപ്പന്‍, തോമസ് ജോസ്, ജയന്‍ ലോനപ്പന്‍, ആന്റണി ജോസഫ്, സുനിത സൂസന്‍ വര്‍ഗീസ്, ടെസ്സി കാട്ടടി എന്നിവര്‍ സ്ഥാനമൊഴിയുമ്പോള്‍, സംഘടനാ പ്രവര്‍ത്തന പാടവം കൊണ്ടും പരിചയസമ്പന്നത കൊണ്ടും ഗ്ലാസ് ഗോ മലയാളികള്‍ക്കിടയില്‍ ചിരപരിചിതരായ വ്യക്തിത്വങ്ങളാണ് പുതിയ നേതൃത്വനിരയിലേക്ക് എത്തിയിരിക്കുന്നത്.

സെബാസ്റ്റ്യന്‍ കാറ്റാടി പ്രസിഡന്റ് ആയി ചുമതലയേല്‍ക്കുമ്പോള്‍, സിബി തോമസ് പാലയ്ക്കലാണ് സെക്രട്ടറി. ബാബു തോമസ് ട്രഷററായും, സേവ്യര്‍ ഇടശ്ശേരി വൈസ് പ്രസിഡന്റായും, ഫ്രാന്‍സിസ് മനക്കില്‍ ജോളി ജോയിന്റ് സെക്രട്ടറിയായും ചുമതലയേറ്റു. കൂടാതെ വനിതാ പ്രതിനിധികളായി മഞ്ജു തോമസ് പൈനാടത്ത്, ഷിജി ജോര്‍ജ്, നിജാ മാത്യു, സെലിന്‍ തോമസ്, ഷീന റൂബി എന്നിവരെയും തിരഞ്ഞെടുത്തു. പ്രസ്ഥാനത്തിന്റെ വളര്‍ച്ചക്കും, ഒപ്പം സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം കൊടുത്തുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് പുതിയ ഭരണസമിതി രൂപം കൊടുത്തിരിക്കുന്നത്.

കേരളത്തെ പിടിച്ചുലച്ച പ്രളയദുരിതത്തില്‍, കലാകേരളത്തിന്റെ കൈത്താങ്ങ് എല്ലാ ജില്ലകളിലും എത്തിക്കാന്‍ മുന്‍ ഭരണ സമിതിക്കു കഴിഞ്ഞു. കലാകേരളവും, ഫാദര്‍പോള്‍ മോര്‍ട്ടന്റെ നേതൃത്വത്തില്‍ സെന്റ്.ബ്രൈഡ്‌സ് ചര്‍ച്ച് കാമ്പസ് ലാംഗും ചേര്‍ന്നു നടത്തിയ ചാരിറ്റി പ്രവര്‍ത്തനങ്ങളിലൂടെ സമാഹരിച്ച തുക ഉപയോഗിച്ച് പൂര്‍ത്തിയാക്കിയ രണ്ടു വീടുകളില്‍ ആദ്യത്തേതിന്റെ വെഞ്ചരിപ്പ് കര്‍മ്മം മെയ് 16ന് നടന്നു. ജൂലായ് ആറിന് സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ, മത നേതാക്കളുടെയും കലാകേരള പ്രവര്‍ത്തക പ്രതിനിധികളുടെയും സാന്നിദ്ധ്യത്തില്‍ നടത്തപ്പെടുന്ന അതിവിപുലമായ ചടങ്ങില്‍ വച്ച് താക്കോല്‍ദാന - ഗൃഹപ്രവേശന ചടങ്ങും നടത്തപ്പെടും.

ഈ വര്‍ഷത്തെ കലാകേരളത്തിന്റെ കൂട്ടായ്മ യോഗങ്ങളില്‍ ചാരിറ്റി ഷോപ്പ് വഴി സമാഹരിക്കുന്ന തുക കൊണ്ട് കേരളത്തില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് വര്‍ഷത്തില്‍ ഒരു വീട് എന്ന വലിയ ആശയമാണ് നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നത്. മാതൃഭാഷ അന്യമാകുന്ന പുതു തലമുറയ്ക്കായി മലയാളം ക്ലാസുകള്‍, വാദ്യോപകരണസംഗീതം, സംഗീത - ഡാന്‍സ് ക്ലാസുകള്‍ എന്നിവ ഉടനെ ആരംഭിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ ചെയ്തു കഴിഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category