1 GBP = 88.00 INR                       

BREAKING NEWS

മല്ലന്മാര്‍ ഹോളി ഫാമിലി യൂണിറ്റ് തന്നെ; ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് ബ്ലൂ ഹൗസിന്; സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ഒഎല്‍പിഎച്ച് മിഷന്‍ സെന്ററിന്റെ ആദ്യ കായിക മേള ആവേശകരമാക്കി അംഗങ്ങള്‍

Britishmalayali
kz´wteJI³

സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ഹൈസ്‌കൂളില്‍ വച്ച് യുകെയിലെ ഏറ്റവും വലിയ മിഷന്‍ സെന്ററുകളില്‍ ഒന്നായ ഒ എല്‍ പി എച്ച് മിഷന്‍ സെന്ററിന്റെ പ്രഥമ സ്‌പോര്‍ട്‌സ് മീറ്റ് ആഘോഷപൂര്‍വ്വം നടത്തി. മിഷന്‍ സെന്ററുള്ള 19 കുടുംബ യൂണിറ്റുകള്‍ തമ്മിലും അത് ഉള്‍ക്കൊള്ളുന്ന 300നോടടുത്ത കുടുംബാംഗങ്ങളും ആയിരത്തില്‍ പരം അംഗങ്ങളുള്ള യുകെയിലെ ഏറ്റവും വലിയ മിഷന്‍ സെന്ററുകളിലെ അംഗങ്ങള്‍ തമ്മില്‍ പരസ്പരം പരിചയപ്പെടുത്തുന്നതിനും കൂട്ടായ്മ വളര്‍ത്തുന്നതിനും, അതുപോലെ തന്നെ ഒരോ വ്യക്തികളുടെയും കുടുംബങ്ങളുടെയും ആരോഗ്യം, മാനസിക സാമൂഹിക വിശ്വാസ, കായിക പരമായ വളര്‍ച്ചയിലൂടെ ഓരോ കുട്ടികളെയും കുടുംബങ്ങളെയും  സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരുകയാണ് സ്‌പോര്‍ട്‌സിന്റെ ലക്ഷ്യം. 

രാവിലെ ഒന്‍പതു മണിക്ക് മിഷന്‍ വികാരി ഫാ. ജോര്‍ജ് എട്ടുപറ പതാക ഉയര്‍ത്തിയതോട് കൂടി കായിക മേളയ്ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് റെഡ്, ബ്ലു, ഗ്രീന്‍, യെല്ലോ ഹൗസുകള്‍ മാര്‍ച്ച്പാസ്റ്റ് നടത്തുകയും തുടര്‍ന്ന് വിവധയിനം കായിക മത്സരങ്ങള്‍ നടത്തപ്പെടുകയും ചെയ്തു. 

മത്സരങ്ങള്‍ക്ക് ഇയര്‍ ഒന്നു മുതല്‍ 35 വയസിന് മുകളിലേയ്ക്കുള്ള സൂപ്പര്‍ സീനിയര്‍ വരെയുള്ള വിവിധയിനം മത്സരങ്ങളില്‍ പങ്കെടുത്തു. അത് കൂടാതെ കുടുംബ യൂണിറ്റുകള്‍ തമ്മില്‍ അതിശക്തമായ വടംവലി മത്സരവും നടത്തി. വടംവലിക്ക് ഹോളി ഫാമിലി യൂണിറ്റ് ഒന്നാം സ്ഥാനവും, സെന്റ് അല്‍ഫോന്‍സാ യൂണിറ്റ് രണ്ടാം സ്ഥാനവും, എസ് എച്ച് യൂണിറ്റ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഏറ്റവും കൂടുതല്‍ പോയിന്റ് ലഭിച്ച ബ്ലൂ ഹൗസിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്, യെല്ലോ ഹൗസിന് 2, റെഡ് ഹൗസിന് മൂന്നാം സ്ഥാനം എന്നീ ക്രമത്തില്‍ കിരീടം അണിഞ്ഞു. 

സ്‌പോര്‍ട്‌സ് കമ്മിറ്റി ചെയര്‍മാന്‍ സിബി ജോസിന്റെ നേതൃത്വത്തില്‍ വിപുലമായ സ്‌പോര്‍ട്‌സ് കമ്മിറ്റി നേതൃത്വം നല്‍കി. മുന്‍ ഓള്‍ യുകെ വടംവലി ചാമ്പ്യന്‍ഷിപ്പ് ക്യാപ്റ്റന്‍ കൂടിയായ മാമച്ചന്റെ നേതൃത്വത്തില്‍ വടംവലി മത്സരങ്ങള്‍ നടത്തപ്പെട്ടു. സണ്‍ഡേ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ തോമസ് കുട്ടിയുടെ നേതൃത്വത്തില്‍ കുട്ടികളുടെ വിവിധ കായിക മത്സരങ്ങള്‍ നടത്തപ്പെട്ടു. 

എല്ലാ വിജയികളെയും മിഷന്‍ വികാരി ഫാ. ജോര്‍ജ് എട്ടുപറ അഭിനന്ദിക്കുകയും കിരീടം അണിയിക്കുകയും ചെയ്തു. സ്‌പോര്‍ട്‌സിന് സഹകരിച്ച എല്ലാ കമ്മിറ്റി അംഗങ്ങള്‍ക്കും, കുട്ടികള്‍ക്കും, കുടുംബാംഗങ്ങള്‍ക്ക് ഫാമിലി യൂണിറ്റ് ലീഡേഴ്‌സിനും നന്ദി അറിയിച്ചു. വൈകീട്ട് നാലരയോടെ കായിക മാമാങ്കത്തിന് പരിസമാപ്തി കുറിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category