1 GBP = 88.00 INR                       

BREAKING NEWS

ബ്രിട്ടനില്‍ ഇതാ മറ്റൊരു മലയാളി മേയര്‍ കൂടി; ബ്രിസ്റ്റോളിലെ ബ്രാഡ്ലെ സ്റ്റോക്ക് കൗണ്‍സില്‍ മേയറായി തെരഞ്ഞെടുക്കപ്പെട്ടത് റാന്നി സ്വദേശിയായ ടോം ആദിത്യ

Britishmalayali
kz´wteJI³

സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ ബ്രിസ്റ്റോളിലെ ബ്രാഡ്ലെ സ്റ്റോക്ക് കൗണ്‍സിലിന്റെ മേയറായി മലയാളി ടോം ആദിത്യ തെരഞ്ഞെടുക്കപ്പെട്ടു. ഇതോടെ ഓമന ഗംഗാധരനും മഞ്ജു ഷാഹുല്‍ ഹമീദിനും ശേഷം യുകെയില്‍ ഇതാ മറ്റൊരു മലയാളി കൂടി മേയര്‍ സ്ഥാനത്തെത്തിയിരിക്കുകയാണ്. കുടിയേറ്റക്കാരെ മഷിയിട്ട് നോക്കിയാല്‍ കാണാത്ത ബ്രാഡ്ലെ സ്റ്റോക്ക് കൗണ്‍സിലിന്റെ മേയറായിത്തീരാനാണ് ആദിത്യയ്ക്ക് സാധിച്ചിരിക്കുന്നതെന്നത് എടുത്ത് പറയാവുന്ന നേട്ടമാണ്.  യുകെ മലയാളികളെ സംബന്ധിച്ചിടത്തോളം ഈ റാന്നി സ്വദേശിയുണ്ടാക്കിയിരിക്കുന്ന നേട്ടം അഭിമാനത്തിന്റെ നിമിഷമാണ്.

അടുത്തിടെ നടന്ന കൗണ്‍സില്‍ ഇലക്ഷനില്‍ ബ്രാഡ്ലെ സ്റ്റോക്ക് ടൗണ്‍ കൗണ്‍സിലിന്റെ സൗത്ത് വാര്‍ഡില്‍ നിന്നാണ് ആദിത്യ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടത്. നിലവില്‍ ഡെപ്യൂട്ടി മേയറായ ടോം 2011 ലും 2015 ലും നടന്ന തെരഞ്ഞെടുപ്പുകളിലും വിജയിച്ചിരുന്നു. തുടര്‍ച്ചയായി മൂന്ന് ഇലക്ഷനുകളില്‍ ഈ വാര്‍ഡിനെ പ്രതിനിധീകരിച്ച് കൗണ്‍സിലറായെന്ന നേട്ടവും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ച ആദിത്യയ്ക്കുണ്ട്. കൗണ്‍സില്‍ ഇലക്ഷനുകളില്‍ യുകെയിലാകമാനം കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് കനത്ത തിരിച്ചടികളുണ്ടാവുകയും നിരവധി സീറ്റുകള്‍ നഷ്ടപ്പെടുകയും ചെയ്ത സാഹചര്യത്തിലും തിളക്കമാര്‍ന്ന വിജയം കാഴ്ച വച്ച് തന്റെ സീറ്റ് നിലനിര്‍ത്താനും മേയര്‍ സ്ഥാനത്തെത്താനും സാധിച്ചുവെന്നതാണ് ആദിത്യയെ വ്യത്യസ്തനാക്കുന്നത്.

സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ ബ്രിസ്റ്റോള്‍ സിറ്റിയും ഒന്‍പതു സമീപ ജില്ലകളും ഉള്‍പ്പെടുന്ന എവണ്‍ ആന്‍ഡ് സോമര്‍സെറ്റ് പോലീസ് ബോര്‍ഡിന്റെ (സൂക്ഷ്മ പരിശോധനാ പാനല്‍) വൈസ് ചെയര്‍മാനായും സേവനം ചെയ്യുന്ന ടോം ഈ കൗണ്ടിയില്‍ (പ്രവിശ്യയില്‍) തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ഏഷ്യന്‍ വംശജന്‍ എന്ന ബഹുമതിക്ക് കൂടി അര്‍ഹനാണ്. ബ്രിസ്റ്റോള്‍ നഗരത്തിലെ പൊതു പ്ലാറ്റ്ഫോമായ ബ്രിസ്റ്റോള്‍ ഫോറത്തിന്റെ (മള്‍ട്ടി ഫെയിത്ത് ഫോറം) ചെയര്‍മാന്‍ കൂടിയായ ടോം 98 ശതമാനം വെള്ളക്കാര്‍ താമസിക്കുന്ന തെക്കന്‍ ഗ്ലോസ്റ്റര്‍ഷെയര്‍ കൗണ്ടിയില്‍ തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ഇന്ത്യക്കാരനും ആദ്യ ഏഷ്യക്കാരനുമാണ്.
മുമ്പ് കൗണ്‍സിലറായിരിക്കെ സമൂഹത്തില്‍ ചെയ്ത പ്രവര്‍ത്തികളും വികസന പ്രവര്‍ത്തനങ്ങളുമാണ് ആദിത്യ ഈ പ്രതികൂല സാഹചര്യത്തിലും തെരഞ്ഞെടുക്കപ്പെടാന്‍ വഴിയൊരുക്കിയതെന്ന് റിപ്പോര്‍ട്ടുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തകനെന്നതിന് പുറമെ കോളമിസ്റ്റും മാനേജ്മെന്റ് കണ്‍സള്‍ട്ടന്റുമാണ് ആദിത്യ. സൗത്ത് ഗ്ലോസ്റ്റര്‍ ഷെയറിലെ ബ്രാഡ്ലെ സ്റ്റോക്കില്‍ നിന്നും കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഏഷ്യക്കാരനാണെന്ന ബഹുമതിയും ആദിത്യയ്ക്ക് സ്വന്തമാണ്. ഇതിന് പുറമെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ച ആദ്യത്തെ സൗത്ത് ഇന്ത്യക്കാരന്‍, യുകെ പോലീസ് അഡൈ്വസറി പാനലിലെ ആദ്യ മലയാളി എന്നീ അപൂര്‍വ ബഹുമതികളും ആദിത്യയ്ക്ക് സ്വന്തമാണ്.

സൗത്ത് ഗ്ലോസ്റ്റര്‍ഷെയറിലെ ബ്ലാഡ്ലെ കൗണ്‍സില്‍ ബ്രിസ്റ്റോള്‍ നഗരത്തിന്റെ വടക്ക് വശത്താണ് നിലകൊള്ളുന്നത്. സ്വകാര്യ നിക്ഷേപത്തോടെ നിര്‍മിച്ചിരിക്കുന്ന യൂറോപ്പിലെ ഏറ്റവും വലിയ പുതിയ ടൗണുകളിലൊന്നാണ് ബ്രാഡ്ലെ സ്റ്റോക്ക്. ഏഴ് വാര്‍ഡുകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 15 കൗണ്‍സിലര്‍മാര്‍ അടങ്ങിയ ടൗണ്‍ കൗണ്‍സില്‍ ബ്രാഡ്ലെ സ്റ്റോക്കിനുണ്ട്. ഈ ടൗണ്‍ കൗണ്‍സില്‍ ചെയറായി വര്‍ത്തിക്കുന്നത് മേയറും അദ്ദേഹത്തെ സഹായിക്കാനായി ഡെപ്യൂട്ടി ടൗണ്‍ മേയറുമുണ്ട്. സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ ഏറ്റവും ധനികമായ ലോക്കല്‍ കൗണ്‍സിലുകളിലൊന്നുമാണ് ബ്രാഡ്ല സ്റ്റോക്ക്.
ടോറി പാര്‍ട്ടി ജയിക്കാന്‍ അത്യന്തം കഠിനായ സാഹചര്യമാണ് രാജ്യത്ത് നിലനിന്നതെന്നതിനാല്‍ തനിക്ക് വീണ്ടും കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെടുമെന്ന വിശ്വാസമില്ലായിരുന്നുവെന്നാണ് ഒരു വെബ്സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ ആദിത്യ പ്രതികരിച്ചിരിക്കുന്നത്. ബ്രക്സിറ്റ് തീര്‍ത്ത അനിശ്ചിതത്വവും പാര്‍ട്ടിയിലെ ഗ്രൂപ്പ് വഴക്കുകളും കാരണം ടോറി അംഗങ്ങള്‍ തന്നെ തനിക്ക് വോട്ട് ചെയ്യുമോ എന്ന ആശങ്ക ശക്തമായിരുന്നുവെന്നും എന്നാല്‍ അതിനെയെല്ലാം മറികടന്ന് ജയിക്കാനും മേയറാകാനും സാധിച്ചതിലുള്ള സന്തോഷം ആദിത്യ രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം തന്നെ താന്‍ കൗണ്‍സിലര്‍ സ്ഥാനത്ത് നിന്നും മാറാന്‍ തീരുമാനിച്ചിരുന്നുവെന്നും എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ തനിക്ക് പകരം ടോറി സ്ഥാനാര്‍ത്ഥിയായി ഇവിടെ മത്സരിക്കാനിരുന്ന ആള്‍ നോമിനേഷന്‍ നല്‍കുന്നതിന് തലേ ദിവസം മറ്റൊരു പാര്‍ട്ടിയിലേക്ക് കൂറു മാറുകയായിരുന്നുവെന്നും ആദിത്യ വെളിപ്പെടുത്തുന്നു. ഈ തെരഞ്ഞെടുപ്പില്‍ നിലവിലെ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍ തനിക്ക് കുറ്റബോധമുണ്ടായിരുന്നുവെന്നും എന്നാല്‍ ഈ പ്രതികൂല സാഹചര്യത്തിലും എതിരാളിയേക്കാള്‍ ഇരട്ടി വോട്ട് നേടി വിജയിക്കാന്‍ തനിക്ക് സാധിച്ചതില്‍ അഭിമാനമുണ്ടെന്നും ആദിത്യ പറയുന്നു.
റാന്നി ഇരൂരിയ്ക്കല്‍ ആദിത്യപുരം തോമസ് മാത്യുവിന്റെയും ഗുലാബി മാത്യുവിന്റെയും പുത്രനും പാലാ നഗര പിതാവായിരുന്ന സ്വതന്ത്രസമര സേനാനി വെട്ടം മാണിയുടെ പൗത്രനുമാണ് ടോം ആദിത്യ. ബിരുദം നേടിയ ശേഷം നിയമപഠനവും എംബിഎയും പൂര്‍ത്തിയാക്കിയ അദ്ദേഹം യുഎസിലെ  പ്രൊജക്ട് മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ഐഎഫ്എസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഫിനാന്‍ഷ്യല്‍ സര്‍വീസില്‍ ഉപരിപഠനവും പൂര്‍ത്തിയാക്കിയാണ് യുകെയില്‍ എത്തുന്നത്. ലിനിയാണ് ഇദ്ദേഹത്തിന്റെ പത്നി. അഭിഷേക്, അലീന, ആല്‍ബെര്‍ട്ട്, അഡോണ, അല്‍ഫോന്‍സ് എന്നിവരാണ് ആദിത്യയുടെ മക്കള്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category