1 GBP = 88.00 INR                       

BREAKING NEWS

ഒരു വര്‍ഷത്തിനിടയില്‍ മൂന്നാമത്തെ രാജവിവാഹത്തിന് സാക്ഷ്യം വഹിച്ച് ബ്രിട്ടന്‍; ഇന്നലെ അതിഗംഭീരമായി താലി കെട്ടിയത് 52-ാമത്തെ കിരീടാവകാശിയായ ആദ്യ കിരീടാവകാശി ചാള്‍സിന്റെ സഹോദരന്‍ മൈക്കലിന്റെ മകള്‍ ഗബ്രിയേല

Britishmalayali
kz´wteJI³

ദ്യ കിരീടാവകാശി ചാള്‍സ് രാജകുമാരന്റെ സഹോദരന്‍ മൈക്കലിന്റെ പുത്രി ലേഡി ഗബ്രിയേലയുടെയും തോമസ് കിംഗ്സ്റ്റണിന്റെയും വിവാഹം ഇന്നലെ അതിഗംഭീരമായി നടന്നു. ഒരു വര്‍ഷത്തിനിടയില്‍ മൂന്നാമത്തെ രാജവിവാഹമാണ് നടന്നിരിക്കുന്നത്. നിലവില്‍ 52-ാമത്തെ കിരീടാവകാശിയാണ് ഗബ്രിയേല. വിന്‍ഡ്സര്‍ കാസിലിലെ സെന്റ് ജോര്‍ജ് ചാപെലില്‍ വച്ചാണ് ഇവരുടെ വിവാഹം നടന്നത്. വരനായ തോമസ് കിംഗ്സ്റ്റണ്‍ ഫിനാന്‍സിയറായാണ് പ്രവര്‍ത്തിക്കുന്നത്. ഹാരി-മേഗന്‍ വിവാഹവും യൂജിന്‍ രാജകുമാരിയുടെ വിവാഹവുമായിരുന്നു ഇതിന് മുമ്പ് ഈ വര്‍ഷം രാജകുടുംബത്തില്‍ അരങ്ങേറിയിരുന്നത്.

എലിസബത്ത് രാജ്ഞി, ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന്‍, ചാള്‍സ് രാജകുമാരന്‍, ഭാര്യ കാമില തുടങ്ങിയ പ്രമുഖ രാജകുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. തന്റെ കടിഞ്ഞൂല്‍ സന്തതി ആര്‍ച്ചിയുടെ ജനനത്തിനു ശേഷം ഹാരി പങ്കെടുത്ത ആദ്യ രാജകീയ വിവാഹവും കൂടിയായിരുന്നു ഇത്. പ്രമുഖ നടി സോഫി വിന്‍കിള്‍ മാനൊപ്പമായിരുന്നു ഹാരി ചടങ്ങിനെത്തിയത്. ഗബ്രിയേലയുടെ സഹോദരന്‍ ലോര്‍ഡ് ഫ്രെഡറിക്കിന്റെ ഭാര്യയാണിവര്‍. രണ്ടു വര്‍ഷം മുമ്പ് റിട്ടയര്‍ ചെയ്തതിന് ശേഷം വളരെ കുറച്ചു മാത്രം ചടങ്ങുകളില്‍ പങ്കെടുക്കാറുള്ള ഫിലിപ്പ് രാജകുമാരന്‍ വിവാഹത്തിന് എത്തിയത് ശ്രദ്ധേയമായിരുന്നു.

ഡ്യുചസ് ഓഫ് യോര്‍ക്കായ സാറയും മുന്‍ ഭര്‍ത്താവ് പ്രിന്‍സ് ആന്‍ഡ്ര്യൂ, അവരുടെ പുത്രി ബിയാട്രീസ് രാജകുമാരിയും ബോയ്ഫ്രണ്ട് എഡോര്‍ഡോ മാര്‍പെലി മോസിയടക്കം നിരവധി പേര്‍ ചടങ്ങിനെത്തിയിരുന്നു. ഗ്രീസിലെ രാജാവ് കോണ്‍സ്റ്റാന്റിന്‍ രണ്ടാമനും ഭാര്യ ആനി മേരി രാജ്ഞിയുമടക്കം നിരവധി വിദേശ രാജകുടുംബാംഗങ്ങളും എത്തിയിരുന്നു.
കേയ്റ്റ് രാജകുമാരിയുടെ സഹോദരി പിപ്പ മിഡില്‍ടണും ഭര്‍ത്താവ് ജെയിംസ് മാത്യൂസ് പിപ്പയുടെ സഹോദരനായ ജെയിംസ് മിഡില്‍ടണ്‍ അദ്ദേഹത്തിന്റെ ഫ്രഞ്ച് ഗേള്‍ഫ്രണ്ട് ആലീസ് തെവെനെറ്റ് എന്നിവരും വിവാഹത്തിനെത്തിയിരുന്നു.

ചടങ്ങിന് ശേഷം ലേഡി ഗബ്രിയേലയും കിംഗ്സ്റ്റണും സെന്റ് ജോര്‍ജ് ചാപലിന്റെ പടിക്കെട്ടുകളില്‍ വച്ച് പരസ്പരം ചുംബിച്ചിരുന്നു. തുടര്‍ന്ന് ബ്രൈഡല്‍ പാര്‍ട്ടിക്കും വളരെ അടുത്ത കുടുംബാംഗങ്ങള്‍ക്കുമൊപ്പം ഇവിടം വിട്ട് പോവുകയും ചെയ്തിരുന്നു. ചാപലിന്റെ പടിക്കെട്ടുകളില്‍ ഫോട്ടോക്ക് പോസ് ചെയ്യുന്ന വേളയില്‍ ദമ്പതികള്‍ സ്നേഹവായ്പോടെ പരസ്പരം നോക്കുന്നത് കാണാമായിരുന്നു.
തുടര്‍ന്ന് ക്ലാറെറ്റ് കളറിലുള്ള വിന്റേജ് വെഡിംഗ് കാറില്‍ ഇരുവരും കയറിപ്പോവുകയായിരുന്നു. ലൂയിസ ബെകാറിയ ഡിസൈന്‍ ചെയ്ത കസ്റ്റം ലേയ്സ് ഗൗണായിരുന്നു ലേഡി ഗബ്രിയേല ധരിച്ചിരുന്നത്. ഇതിന് മുകളില്‍ റിബണുകള്‍ കൊണ്ടുള്ള പൂക്കളുടെയും പൂമൊട്ടുകളുടെയും ഡിസൈനുമുണ്ടായിരുന്നു.ആറ് മീറ്ററോളം നീളമുള്ള ശിരോവസ്ത്രം ഇതിനെ കൂടുതല്‍ മനോഹരമാക്കിയിരുന്നു.

വെഡിംഗ് റിസപ്ഷന്‍ നടന്നത് ഫ്രോഗ്മോര്‍ ഹൗസില്‍ വച്ചായിരുന്നു. മേഗനും ഹാരിയും തങ്ങളുടെ വെഡിംഗ് ഡിന്നര്‍ ഇവിടെ വച്ചായിരുന്നു നടത്തിയത്. വിഭവസമൃദ്ധമായ റിസപ്ഷനാണ് ഇവിടെ നടന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category