1 GBP = 88.00 INR                       

BREAKING NEWS

ചിക്കന്‍പോക്സ് ചികിത്സ വേണ്ടാത്ത സാധാരണ രോഗം എന്ന പട്ടികയില്‍ നിന്നും മാറുന്നു; ബ്രിട്ടനില്‍ ജനിക്കുന്ന എല്ലാ കുട്ടികള്‍ക്കും ചിക്കന്‍പോക്സ് വാക്സിനേഷന്‍ നിര്‍ബന്ധമാക്കും; ശ്രദ്ധിച്ചില്ലെങ്കില്‍ സെപ്സിസിനോ ന്യൂമോണിയക്കോ കാരണമാകുമെന്ന് റിപ്പോര്‍ട്ടുകള്‍

Britishmalayali
kz´wteJI³

നി മുതല്‍ ചിക്കന്‍ പോക്സ് രോഗത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ ബ്രിട്ടന്‍ തീരുമാനിച്ചുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി ബ്രിട്ടനില്‍ ജനിക്കുന്ന എല്ലാ കുട്ടികള്‍ക്കും ചിക്കന്‍ പോക്സ് വാക്സിനേഷന്‍ നിര്‍ബന്ധമാക്കാന്‍ പോവുകയാണ്. ചികിത്സ ആവശ്യമില്ലാത്ത സാധാരണ രോഗം എന്ന പട്ടികയില്‍ നിന്നും ചിക്കന്‍ പോക്സിനെ മാറ്റാനും നീക്കമുണ്ട്. വേണ്ടത്ര ശ്രദ്ധിച്ചില്ലെങ്കില്‍ ചിക്കന്‍ പോക്സ് സെപ്സിസിനോ ന്യൂമോണിയക്കോ മസ്തിഷ്‌ക തകരാറിനോ കാരണമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ മുന്നറിയിപ്പേകുന്നത്.

ബ്രിട്ടനില്‍ ജനിക്കുന്ന എല്ലാ കുട്ടികള്‍ക്കും ചിക്കന്‍ പോക്സിനെതിരായ വാക്സിനേഷന്‍ നല്‍കുന്നതിനായി ഒരു നാഷണല്‍ ക്യാമ്പയിന്‍ നടത്തുന്നത് ഗവണ്‍മെന്റ് സയന്റിസ്റ്റുമാര്‍ ഇപ്പോള്‍ പരിഗണിച്ച് വരുന്നുണ്ട്. മിക്കവരിലും ചിക്കന്‍പോക്സ് ആപത്തൊന്നുമുണ്ടാക്കാതെ കടന്നു പോകുന്നുവെങ്കിലും ചിലരില്‍ ഇത് മേല്‍ സൂചിപ്പിച്ച സങ്കീര്‍ണതകള്‍ക്കും ഗുരുതരാവസ്ഥകള്‍ക്കും വഴിയൊരുക്കുന്നതിനാലാണ് പുതിയ മുന്‍കരുതലുകള്‍ക്കായി അധികൃതര്‍ ഒരുങ്ങുന്നത്. ഇംഗ്ലണ്ടിലും വെയില്‍സിലും ഓരോ വര്‍ഷവും ചിക്കന്‍ പോക്സ് ബാധിച്ച് ഏതാണ്ട് 25 പേരെങ്കിലും മരിക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവരില്‍ അഞ്ചിലൊന്നു പേരും കുട്ടികളാണെന്ന് 2001ല്‍ ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണല്‍ നടത്തിയ വിശകലനം എടുത്തു കാട്ടിയിരുന്നു.

ഈ വിധത്തില്‍ ചിക്കന്‍പോക്സിനെതിരായുള്ള വാക്സിനേഷന്‍ ക്യാമ്പയിന്‍ രാജ്യവ്യാപകമായി നടത്തുന്നതുമായി ബന്ധപ്പെട്ട അനുകൂലപ്രതികൂലവാദമുഖങ്ങള്‍ പ്രത്യേകമായി കമ്മീഷന്‍ ചെയ്യപ്പെട്ട ഡോക്ടര്‍മാര്‍ വിലയിരുത്തുന്നുണ്ട്. വര്‍ഷം തോറും യുകെയില്‍ കുത്തി വയ്പിന് വിധേയരാകുന്നുവെന്ന് ഇതിന്റെ ഭാഗമായി കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ ഈ ഡോക്ടര്‍മാര്‍ ഒരു വര്‍ഷത്തിനകം മിനിസ്റ്റര്‍മാര്‍ക്ക് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ജോയിന്റ് കമ്മിറ്റി ഓണ്‍ വാക്സിനേഷന്‍ ആന്‍ഡ് ഇമ്മ്യൂണൈസേഷന്‍(ജെസിവിഐ) ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമൊന്നുമെടുത്തിട്ടില്ല.

ചിക്കന്‍പോക്സ് കാരണം കുട്ടികളിലുണ്ടാകുന്ന ആഘാതത്തെ നിസാരമായെടുക്കരുതെന്നാണ് ലണ്ടനിലെ പോര്‍ട്ട്ലാന്‍ഡ് ഹോസ്പിറ്റലിലെ പീഡിയാട്രീഷ്യനായ ഡോ. ആന്‍ഡി റാഫില്‍സ് മുന്നറിയിപ്പേകുന്നത്. ഇതിനാല്‍ ചിക്കന്‍ പോക്സിനെതിരായ വാക്സിനേഷന്‍ നിര്‍ബന്ധമാക്കുന്നതിനെ താന്‍ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. ചിക്കന്‍ പോക്സുമായി ബന്ധപ്പെട്ട സെപ്സിസ് കാരണം രണ്ട് ആരോഗ്യമുള്ള കുട്ടികള്‍ മരിക്കുന്നതിന് താന്‍ സാക്ഷിയായിരുന്നുവെന്നാണ് ഈ ഡോക്ടര്‍ മുന്നറിയിപ്പേകുന്നത്. എന്നാല്‍ ദേശീയവ്യാപകമായി ചിക്കന്‍പോക്സിനെതിരായ വാക്സിനേഷന്‍ നിര്‍ബന്ധമാക്കിയാല്‍ അത് ചിലരില്‍ പാര്‍ശ്വഫലങ്ങളുണ്ടാക്കുമെന്നും അതിനെ തുടര്‍ന്നുള്ള കടുത്ത ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്നും വ്യാപകമായ വാക്സിനേഷനെ എതിര്‍ക്കുന്നവര്‍ ആശങ്ക പ്രകടിപ്പിക്കുന്നുമുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category