1 GBP = 87.30 INR                       

BREAKING NEWS

വമ്പന്‍ കടത്തില്‍ വീണ തോമസ് കുക്ക് അടച്ചു പൂട്ടുമെന്ന ആശങ്ക എങ്ങും; സമ്മര്‍ ഹോളിഡേസ് ആഘോഷിക്കാന്‍ ബുക്ക് ചെയ്ത പതിനായിരങ്ങള്‍ക്ക് ഉറക്കം നഷ്ടപ്പെട്ടു; ലോകത്തെ ഏറ്റവും വലിയ ഹോളിഡേ കമ്പനിക്ക് എന്താണ് സംഭവിക്കുന്നത്?

Britishmalayali
kz´wteJI³

ലോകത്തിലെ ഏറ്റവും വലിയ ഹോളിഡേ കമ്പനിയില്‍ തങ്ങളുടെ ഇപ്രാവശ്യത്തെ സമ്മര്‍ ഹോളിഡേ ട്രിപ്പ് ബുക്ക് ചെയ്തവരെല്ലാം ഇപ്പോള്‍ അങ്കലാപ്പിലാണ്. വമ്പന്‍ കടത്തില്‍ വീണ തോമസ് കുക്ക് ഉടന്‍  അടച്ച് പൂട്ടുമെന്ന ആശങ്ക ശക്തമായിരിക്കുന്നതാണ് ലോകമാകമാനമുള്ള പതിനായിരങ്ങളുടെ ഉറക്കം കെടുത്തിയിരിക്കുന്നത്. തോമസ് കുക്കിന് എന്താണ് സംഭവിക്കുന്നത്...? എന്ന ചോദ്യവും ഇതിനെ തുടര്‍ന്ന് ശക്തമായിട്ടുണ്ട്. 1.5 ബില്യണ്‍ പൗണ്ടിന്റെ നഷ്ടം തോമസ് കുക്കിനുണ്ടായതിനെ തുടര്‍ന്നാണ് കമ്പനി അടച്ചു പൂട്ടലിന്റെ വക്കിലെത്തിയിരിക്കുന്നത്.

യുകെയിലെ ഏറ്റവും പഴയ ട്രാവല്‍ ഓപ്പറേറ്ററായ തോമസ് കുക്ക് കടബാധ്യത മൂലം നിരവധി സ്റ്റോറുകള്‍ സമീപകാലത്ത് അടച്ചു പൂട്ടുകയും ജീവനക്കാരെ പിരിച്ച് വിടുകയും ചെയ്തിരുന്നു. കൂടാതെ തങ്ങളുടെ എയര്‍ലൈന്‍ കമ്പനിയെ വില്‍പനക്ക് വയ്ക്കാനും തോമസ് കുക്ക് നിര്‍ബന്ധിതമായിരുന്നു. കമ്പനി അടച്ച് പൂട്ടാന്‍ ഒരുങ്ങുന്നുവെന്ന ആശങ്ക പരന്നതോടെ തോമസ് കുക്കിന്റെ ഒഫീഷ്യല്‍ പേജിലേക്ക് നിരവധി ഹോളിഡേ മേയ്ക്കര്‍മാരാണ് ഉത്കണ്ഠ നിറഞ്ഞ അന്വേഷണങ്ങളോടെയും ചോദ്യങ്ങളോടെയും ഇരച്ചെത്തിയിരുന്നത്.

തങ്ങളുടെ ട്രാവല്‍ പ്ലാനുകള്‍ തകിടം മറിയുമോയെന്നായിരുന്നു ഇവര്‍ക്ക് അറിയേണ്ടിയിരുന്നത്. എന്നാല്‍ തങ്ങള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധികള്‍ യാത്രക്കായി ബുക്ക് ചെയ്തവരെ ഒരിക്കലും ബാധിക്കില്ലെന്ന് തോമസ് കുക്ക് പ്രതികരിച്ചിരുന്നു. തോമസ് കുക്ക് ''വര്‍ത്ത്ലെസ്'' ആയെന്നും ഇതിന്റെ വില പൂജ്യമായെന്നും ഇന്‍വെസ്റ്റ്മെന്റ് ബാങ്കായ സിറ്റിഗ്രൂപ്പ് വിലയിരുത്തിയതിനെ തുടര്‍ന്നാണ് കമ്പനിയുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകള്‍ ശക്തമായിരുന്നത്. കമ്പനി കൂടുതല്‍ നഷ്ടത്തിലേക്ക് കൂപ്പ് കുത്തുന്നതിന് മുമ്പ് കസ്റ്റമര്‍മാര്‍ ബുക്കിംഗ് പാക്കേജുകള്‍ പിന്‍വലിക്കുന്നതാണ് നന്നായിരിക്കുകയെന്നും ബാങ്ക് നിര്‍ദേശിച്ചിരുന്നു.

തോമസ് കുക്ക് നേരിടുന്ന പ്രതിസന്ധി വര്‍ധിക്കുന്നതിനെ തുടര്‍ന്ന് ഇതില്‍ ബുക്ക് ചെയ്തിരിക്കുന്ന കസ്റ്റമര്‍മാരെ സെറ്റില്‍ ചെയ്യാനാവാത്ത അവസ്ഥയിലേക്ക് കൂപ്പ് കുത്തുമെന്നും ബുക്കിംഗില്‍ കൂടുതല്‍ ദൗര്‍ബല്യങ്ങള്‍ അനുഭവപ്പെടുമെന്നുമായിരുന്നു സിറ്റി അനലിസ്റ്റായ ജെയിംസ് എയ്ന്‍ലെ മുന്നറിയിപ്പേകിയിരുന്നത്. നിലവില്‍ തോമസ് കുക്കിന് 180 മില്യണ്‍ പൗണ്ടിന്റെ മൂല്യമാണുള്ളത്. ഹോളിഡേ മേയ്ക്കര്‍മാരുടെ യാത്രാ ശീലങ്ങളില്‍ വന്ന മാറ്റങ്ങളാണ് തോമസ് കുക്കിനെ പ്രതിസന്ധിയിലാക്കുന്നതിന് പ്രധാന കാരണമായി വര്‍ത്തിച്ചിരിക്കുന്നത്.

ഹോളിഡേ മേയ്ക്കര്‍മാര്‍ പാക്കേജ് ഡീലുകള്‍ക്ക് നേരെയും പരമ്പരാഗത റിസോര്‍ട്ടുകള്‍ക്ക് നേരെയും പുറം തിരിച്ചത് തോമസ് കുക്കിന്റെ നില പ്രതിസന്ധിയിലാക്കിയിരുന്നു. എന്നാല്‍ ബ്രക്സിറ്റ് അനിശ്ചിതത്വം മൂലം ബ്രിട്ടീഷുകാര്‍ തങ്ങളുടെ ട്രാവല്‍ പ്ലാനുകള്‍ വേണ്ടെന്ന് വച്ചതാണ് പ്രതിസന്ധിക്ക് പ്രധാന കാരണമെന്നാണ് തോമസ് കുക്ക് ബോസായ പീറ്റര്‍ ഫാങ്ക്ഹൗസെര്‍ പ്രതികരിച്ചിരിക്കുന്നത്. തോമസ് കുക്കിന്റെ പാക്കേജ് ഹോളിഡേകള്‍ എടിഒഎല്‍ പ്രൊട്ടക്ഷനുള്ളതിനാല്‍ ഇതില്‍ ബുക്ക് ചെയ്തവര്‍ ആശങ്കപ്പെടേണ്ടതില്ല. യുകെ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ട്രാവല്‍ ബിസിനസുകളിലൂടെയും വില്‍ക്കപ്പെടുന്ന മിക്ക എയര്‍പാക്കേജ് ഹോളിഡേസിനും ലഭിക്കുന്ന ഫിനാന്‍ഷ്യല്‍ പ്രൊട്ടക്ഷന്‍ സ്‌കീമാണ് എടിഒഎല്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category