1 GBP = 87.30 INR                       

BREAKING NEWS

ജൂണ്‍ പത്ത് മുതല്‍ പുതിയ ഒരു ഡ്രൈവിംഗ് നിയമം കൂടി വരുന്നു; 100 പൗണ്ട് പിഴയും മൂന്നു പോയിന്റും വീട്ടില്‍ എത്തുമ്പോഴേ നിങ്ങളറിയൂ

Britishmalayali
kz´wteJI³

യുകെയില്‍ ഒരു മാസത്തിനകം പുതിയ മോട്ടോര്‍വേ ഡ്രൈവിംഗ് നിയമം നിലവില്‍ വരുമെന്ന് റിപ്പോര്‍ട്ട്.  ജൂണ്‍ പത്ത് മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ നിയമമനുസരിച്ച് യുകെയിലെ സ്മാര്‍ട്ട് മോട്ടോര്‍ വേകളിലെ  ലെയ്ന്‍ ക്ലോഷറുകളെ അവഗണിക്കുന്ന മോട്ടോറിസ്റ്റുകളില്‍ നിന്നും 100 പൗണ്ട് പിഴ ഈടാക്കുകയും അവരുടെ ലൈസന്‍സുകള്‍ക്ക് മേല്‍ മൂന്ന് പെനാല്‍റ്റി പോയിന്റുകള്‍ ചുമത്തുകയും ചെയ്യും. ഈ നിയമലംഘനം നടത്തുന്നവര്‍ക്ക് മേല്‍ പോലീസിന് ഓട്ടോമാറ്റിക്കായി പിഴ ചുമത്താന്‍ സാധിക്കുന്നതിനെ തുടര്‍ന്ന്  100 പൗണ്ട് പിഴയും 3 പെനാല്‍റ്റി പോയിന്റുകളും വീട്ടിലെത്തുമ്പോള്‍ മാത്രമേ നിങ്ങള്‍ വിവരമറിയുകയുള്ളൂ.

സ്മാര്‍ട്ട് മോട്ടോര്‍വേകളില്‍ ഇലക്ട്രോണിക് ഗ്രാന്‍ട്രീസ് ഉള്ളതിനാല്‍  ഇവയിലൂടെ മുന്നിലെ റോഡിനെ കുറിച്ചുള്ള വിവിധ വിവരങ്ങള്‍ മോട്ടോറിസ്റ്റുകള്‍ക്ക് കൃത്യമായി ലഭിക്കുന്ന സാഹചര്യമാണിന്നുള്ളത്. ഉദാഹരണമായി വേഗതാ പരിധിയിലെ വ്യത്യാസം, വ്യത്യസ്തമായ വേഗതകള്‍ തുടങ്ങിയവ ഇതിലൂടെ എളുപ്പം മുന്‍കൂട്ടി മനസിലാക്കാന്‍ സാധിക്കുന്നുണ്ട്. ഇതിലൂടെ  ഗതാഗതക്കുരുക്ക് കുറയ്ക്കാനും ട്രാഫിക്  ഒഴുക്ക് മെച്ചപ്പെടുത്താനും വഴിയൊരുങ്ങിയിട്ടുമുണ്ട്. ഒരു ലെയ്ന്‍ ക്ലോസ് ചെയ്തിട്ടുണ്ടോയെന്ന് മോട്ടോറിസ്റ്റുകള്‍ക്ക് മുന്‍കൂട്ടി മനസിലാക്കുന്നതിനും ഗ്രാന്‍ട്രി സഹായിക്കുന്നുണ്ട്.

ക്ലോസ് ചെയ്ത് ലെയ്നിനെ സൂചിപ്പിക്കുന്നതിനായി അതിന് മേല്‍ ഒരു റെഡ് എക്സ് സിഗ്‌നല്‍ സ്ഥാപിക്കാറുണ്ട്. ഇതിനെ അവഗണിച്ച് ഇതിലൂടെ വണ്ടിയോടിക്കുന്ന ഡ്രൈവര്‍മാര്‍ ക്യാമറയില്‍ കുടുങ്ങുകയും സ്വാഭാവികമായി പിഴയും പെനാല്‍റ്റി പോയിന്റുകളും ചുമത്തപ്പെടാന്‍ വിധേയരാവുകയും ചെയ്യുമെന്നാണ് പുതിയ നിയമം നിഷ്‌കര്‍ഷിക്കുന്നത്. എമര്‍ജന്‍സി സര്‍വീസുകള്‍ക്ക് കടന്നു പോകുന്നതിന് അവസരമൊരുക്കല്‍ പോലുള്ള ആവശ്യങ്ങള്‍ക്കും വാഹനങ്ങള്‍ റോഡില്‍ കുരുങ്ങിപ്പോകുന്ന സന്ദര്‍ഭങ്ങളിലും മറ്റുമാണ് ലെയ്ന്‍ റെഡ് എക്സ് സിഗ്‌നല്‍ വച്ച് അടച്ചിടേണ്ടി വരുന്നത്.

2017 ആദ്യം മുതല്‍ റെഡ് എക്സ് സൈനുകള്‍  അവഗണിച്ച ഏതാണ്ട് 1,80,000 ഡ്രൈവര്‍മാര്‍ക്കാണ് ഹൈവേസ് ഇംഗ്ലണ്ട് മുന്നറിയിപ്പ് ലെറ്ററുകള്‍ അയച്ചിട്ടുള്ളത്.  റോഡുകളിലെ സുരക്ഷിതത്വം വര്‍ധിപ്പിക്കുന്നതിന് പുതിയ നിയമം സഹായിക്കുമെന്നാണ് എഎ പ്രസിഡന്റായ എഡ്മണ്ട് കിംഗ് പ്രതികരിച്ചിരിക്കുന്നത്.  20ല്‍ ഒരു ഡ്രൈവര്‍ എന്ന തോതില്‍ ക്ലോസ് ചെയ്ത് ലെയ്നിലൂടെ വണ്ടിയോടിക്കാറുണ്ടെന്ന് തങ്ങള്‍ നടത്തിയ ഗവേഷണത്തിലൂടെ വെളിപ്പെട്ടിട്ടുണ്ടെന്നും കിംഗ് പറയുന്നു. റെഡ് എക്സ് സൈന്‍ കണ്ടാല്‍ അതിനെ തടസമായി പരിഗണിച്ച് ഡ്രൈവര്‍മാര്‍ വഴി തിരിഞ്ഞ് പോകണമെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു. പുതിയ നിയമം നിലവില്‍ വരുന്നതോടെ ഈ നിയമം ലംഘിക്കുന്നവരെ പിഴ ചുമത്താനുള്ള അധികാരമാണ് പോലീസിന് കൈവരുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category