1 GBP = 93.20 INR                       

BREAKING NEWS

പ്രളയ നാട്ടിലെ ദുരിത കാലത്തു മിണ്ടാപ്രാണികള്‍ക്ക് സംഭവിച്ച കാഴ്ചകളുമായി കവന്‍ട്രിയിലെ നീലപ്പറവകള്‍; ലൈവ് വയലിന്‍ സംഗീതത്തിന്റെ പശ്ചാത്തലത്തില്‍ മനോഹരമായ സ്വാഗത നൃത്തം; രൂപവും ഭാവവും അടിമുടി മാറ്റി അവാര്‍ഡ് നൈറ്റ്

Britishmalayali
കെ ആര്‍ ഷൈജുമോന്‍

കവന്‍ട്രി: കേരളത്തില്‍ പ്രളയകാലത്തെ ദുരിതങ്ങള്‍ നേരിട്ട് കണ്ടില്ലെങ്കിലും മനസ് കൊണ്ട് ആ കാഴ്ചകള്‍ സമ്മാനിച്ച ദുരിതം അനുഭവിച്ചറിഞ്ഞവരാണ് യുകെ മലയാളികള്‍. ദുരിതം കണ്‍മുന്നില്‍ കണ്ടവരെക്കാള്‍ വേദനയോടെ ഏറ്റെടുത്ത പ്രവാസി സമൂഹം. പണമായും സാധനങ്ങളായും കഴിയുന്ന സഹായങ്ങള്‍ ചെയ്യാന്‍ ഓരോ യുകെ മലയാളിയും മുന്നിട്ടു നിന്ന കാലം. അഞ്ഞൂറു പേരുടെ ജീവനെടുത്ത പ്രളയം എന്നാണ് ഒടുവില്‍ കണക്കുകള്‍ പറയുന്നതെങ്കില്‍ അതിന്റെ അനേകമടങ്ങു കൂടുതല്‍ ഉള്ള മിണ്ടാപ്രാണിയുടെ ജീവനഷ്ടത്തിന്റെ കണക്ക് ഇനിയും ലഭ്യമല്ല.


പേരും വിലാസവും ഇല്ലാത്തവരെ ഈ ഭൂമുഖത്താരും ഓര്‍ത്തിരിക്കുന്നില്ല എന്ന സത്യമാണ് മിണ്ടാപ്രാണികളെ കുറിച്ച് ആലോചിക്കുമ്പോള്‍ ആദ്യം മനസ്സില്‍ എത്തുക. എന്നാല്‍ ഈ മിണ്ടാപ്രാണികളെ മനസിലേക്ക് ഏറ്റെടുത്ത കവന്‍ട്രിയിലെ നീലപ്പറവകള്‍ ഒരൊറ്റ നൃത്തത്തോടെ സംസാര വിഷയമായിരിക്കുകയാണ്. കലാഭവന്‍ നൈസ് കൊറിയോഗ്രാഫി ചെയ്ത ഈ നൃത്തം വത്യസതതയും പുതുമയും കൊണ്ടാണ് ആസ്വാദകരെ കീഴടക്കിയത്. 

കണ്ടപ്രറി രീതിയില്‍ ഉള്ള സിനിമാറ്റക് ഡാന്‍സിനോട് ചേര്‍ന്ന് നില്‍ക്കുന്ന വിധമാണ് ഈ നൃത്തം അരങ്ങില്‍ എത്തുക. യുക്മ കലോത്സവത്തില്‍ ഒന്നാം സമ്മാനം നേടിയ കൗമാരക്കാര്‍ അവതരിപ്പിക്കുന്ന നൃത്തം അവാര്‍ഡ് നൈറ്റില്‍ പ്രമേയം കൊണ്ടും അവതരണം കൊണ്ടും ശ്രദ്ധ നേടാന്‍ മികവുറ്റതാണ്. ഒരു മഴപ്പെയ്ത്തിന്റെ പശ്ചാത്തലത്തില്‍ ആരംഭിക്കുന്ന നൃത്തം എട്ടു പേരുടെ നടന മികവിലാണ് വികസിക്കുന്നത്.

നാടന്‍ പാട്ടിന്റെ കുലഗുരുവായ കാവാലം നാരായണപ്പണിക്കരുടെ കറുകറെ കാര്‍മുകില്‍ എന്നാരംഭിക്കുന്ന പാട്ടിന്റെ താളവും ഈണവും നൃത്തത്തിനൊത്തു ചേരുമ്പോള്‍ കാഴ്ചക്കാരിലും മഴമേഘങ്ങള്‍ പെയ്തിറങ്ങാന്‍ കാരണമാകും. അനബെല്‍ ജോര്‍ജുകുട്ടി, അനീറ്റ ഷിജോ, ആംസ്റ്റീന സ്റ്റീഫന്‍, മേല്‍ന പോള്‍സണ്‍, സാറ സെബാസ്റ്റിയന്‍, സാഷ ബോബി, ടാനിയ ജോസഫ്, ടിയാന സാബു എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിക്കുന്ന നൃത്തമാണ് ഇത്തവണ ആതിഥേയരായ കവന്‍ട്രി മലയാളി സമൂഹത്തിന്റെ സമ്മാനമായി അവാര്‍ഡ് നൈറ്റില്‍ എത്തുന്നത്. 

ഓരോ ദുരന്തത്തിലും ചത്തൊടുങ്ങുന്ന അനേകം ജീവജാലങ്ങളുടെ കദനവും കണ്ണീരുമാണ് ഈ നൃത്തം കാഴ്ചക്കാരോട് സംവദിക്കുന്നത്. നൃത്തത്തിന്റെ രണ്ടാം ഭാഗത്തിലാണ് കൂടുതല്‍ വികാര സാന്ദ്രമായ മുഹൂര്‍ത്തങ്ങള്‍ പിറക്കുന്നത്. നിസ്സഹായതയും വിലാപവും വേദനയും എല്ലാം കന്റംപ്രറി സംഗീതത്തില്‍ ഇഴുകി ചേര്‍ന്നിരിക്കുന്നു. കഴിഞ്ഞ ഏതാനും ആഴ്ചയായി പരിശീലനം പൂര്‍ത്തിയാക്കിയ സംഘം അവാര്‍ഡ് നൈറ്റില്‍ എത്തുന്ന പ്രൊഫഷണല്‍ കലാ സംഘങ്ങളുമായി ഏറ്റുമുട്ടാന്‍ തയാറായാണ് വേദിയില്‍ എത്തുന്നതും. കൗമാരപ്രായക്കാര്‍ അവതരിപ്പിക്കുന്ന നൃത്തം എന്ന നിലയില്‍ കാണികള്‍ മുന്‍വിധിയോടെ സമീപിക്കണ്ടന്നും നര്‍ത്തകര്‍ അവകാശപ്പെടുന്നു. 

അതിനിടെ പ്രശസ്ത വയലിന്‍ സംഗീതജ്ഞന്റെ സാനിധ്യം ഉറപ്പായതോടെ സ്വാഗത നൃത്തം ലൈവ് സംഗീതത്തിനൊപ്പം ആയാലോ എന്ന ചിന്തയും സജീവമായിട്ടുണ്ട്. ഇത്തരം കാഴ്ചകള്‍ അപൂര്‍വമായ യുകെയില്‍ ഇക്കുറി രൂപവും ഭാവവും മാറുന്ന അവാര്‍ഡ് നൈറ്റ് ആണ് പ്രമുഖ കൊറിയോഗ്രാഫറായ ചിത്ര ലക്ഷ്മി ലക്ഷ്യമിടുന്നത്. മലയാള തനിമയോട് ചേര്‍ന്ന് നില്‍ക്കുന്ന അവാര്‍ഡ് നൈറ്റിന് ഏറ്റവും അനുയോജ്യവും അത്തരം പാട്ടുകള്‍ തന്നെയാകും. ഇത്തരം ഒരു പരീക്ഷണം ആദ്യമായാണ് ബ്രിട്ടീഷ് മലയാളി ഉപയോഗിക്കുന്നത്. സംഗീതവും നൃത്തവും ഒരുപോലെ മുന്നില്‍ എത്തുമ്പോള്‍ കണ്ണും കാതും ഏതാനും നിമിഷ നേരത്തേക്ക് വേദിയില്‍ തന്നെ പിടിച്ചു നിര്‍ത്തുക എന്നതാണ് ഈ നൃത്തരൂപം സാധിച്ചെടുക്കുന്ന മാന്ത്രികത.

ജൂണ്‍ ഒന്നിന് കവന്‍ട്രിയിലെ വില്ലന്‍ ഹാളിലാണ് ഇത്തവണത്തെ അവാര്‍ഡ് നൈറ്റ് നടക്കുക. ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റിന് മാത്രമല്ല യുകെയിലെ സര്‍വ പരിപാടികളുടെയും മുഖ്യ സ്പോണ്‍സറായി അലൈഡ് മോര്‍ട്ട്ഗേജ് സര്‍വ്വീസസ് ആദ്യമായി എത്തുന്ന പരിപാടി എന്ന സവിശേഷത കൂടിയുണ്ട് ഇതിന്.
യുകെയിലെ ഏറ്റവും പ്രശസ്തരായ കലാകാരന്മാര്‍ക്കൊപ്പം നാട്ടില്‍നിന്നുള്ള പ്രൊഫഷണല്‍ കലാകാരന്മാരും ചേര്‍ന്നായിരിക്കും ഇക്കുറി അവാര്‍ഡ് നൈറ്റ് ഒരുക്കുക. ഇതോടൊപ്പം പതിവ് പോലെ ഈ വര്‍ഷം യുകെ മലയാളികളില്‍ ഏറെ സ്വാധീനം ചെലുത്തിയ വാര്‍ത്ത താരം, യുവ പ്രതിഭ, മികച്ച മലയാളി നഴ്സ് എന്നിവര്‍ക്കുളള പുരസ്‌കാര വിതരണവും ഉണ്ടാകും.
അവാര്‍ഡ് നൈറ്റ് വേദിയുടെ വിലാസം
Willenhall, Coventry, CV3 3FY
 

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category