1 GBP = 88.40 INR                       

BREAKING NEWS

പിണറായി വിജയന്‍ യുകെയിലെത്തിയപ്പോള്‍ കാണാന്‍ ആഗ്രഹിച്ചത് ഒരേ ഒരാളെ മാത്രം; സ്വിറ്റ്‌സര്‍ലണ്ടില്‍ നിന്നും മുഖ്യമന്ത്രി വിളിച്ചപ്പോള്‍ ഫോണ്‍ എടുക്കാതിരുന്നയാളെ വിവരം അറിയിച്ചത് എം എ ബേബി നേരിട്ട്; തലയില്‍ രോമത്തൊപ്പി ധരിച്ചു ലണ്ടന്‍ തെരുവിലൂടെ വെറുതെ നടക്കുന്ന ആ മനുഷ്യന്‍ ഇവിടെയുണ്ട്

Britishmalayali
kz´wteJI³

ലണ്ടന്‍: സിപിഎം പഴയ സിപിഎം അല്ല. മുതലാളിമാരും ലോബിയിസ്റ്റുകളും ആ പാര്‍ട്ടിയെ പിടി മുറുക്കിയിരിക്കുന്നു. മന്ത്രിമാരും നേതാക്കളും വിദേശ രാജ്യങ്ങളില്‍ എത്തുമ്പോള്‍ അവരെ കൊണ്ടു നടക്കുന്നതും കാര്യങ്ങള്‍ അവതരിപ്പിക്കുന്നതും പ്രാഞ്ചിയേട്ടന്മാരും പൊങ്ങച്ചക്കാരും അടങ്ങിയ സംഘമാണ്. മന്ത്രി തോമസ് ഐസക്കും കടകംപള്ളി സുരേന്ദ്രനും ലണ്ടനില്‍ എത്തുമ്പോഴൊക്കെ ഇത്തരക്കാരുടെ പിടിയില്‍ നിന്നും രക്ഷപെടുന്നില്ല എന്ന ആരോപണമുണ്ട്. 200 കോടിയുടെ വ്യവസായം ഉണ്ട്, രാജ്യാന്തര മാധ്യമ സ്ഥാപനത്തിന്റെ ലണ്ടന്‍ പ്രതിനിധിയാണ് എന്നൊക്കെ നുണ പറഞ്ഞു ബന്ധം കൂടി പീഡന കേസുകള്‍ വരെ ഒതുക്കി കാശു വാങ്ങുന്ന ചിലരും ഇക്കൂട്ടത്തില്‍ ഉണ്ട്. മസാലബോണ്ടിനായി മുഖ്യമന്ത്രിയും മന്ത്രിമാരും എത്തിയപ്പോഴും അവരില്‍ ചിലര്‍ രംഗത്തുണ്ടായിരുന്നു. അവരൊക്കെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താനും സെല്‍ഫിയെടുക്കാനും മന്ത്രിമാരെക്കൊണ്ട് വരെ പരിശ്രമിച്ചു നോക്കിയെങ്കിലും നടന്നില്ല.

എന്നാല്‍ ലണ്ടനില്‍ എത്തുന്നതിന് മുന്‍പ് സ്വിറ്റ്‌സര്‍ലണ്ടില്‍നിന്നും മുഖ്യമന്ത്രി ലണ്ടനിലെ ഒരു നമ്പരിലേയ്ക്ക് പലതവണ വിളിച്ചു. നാട്ടിലേയ്ക്ക് വിളിക്കുന്ന ലൈക മൊബൈല്‍ ആയിരുന്നതിനാല്‍ വിളിക്കപ്പെട്ടയാള്‍ അറിഞ്ഞില്ല. ഒടുവില്‍ മുഖ്യമന്ത്രി പരാതി പറഞ്ഞത് പോളിറ്റ് ബ്യൂറോ അംഗം കൂടിയായ എം എ ബേബിയോട്. ബേബി വിളിച്ചു വിവരം പറഞ്ഞപ്പോള്‍ ലണ്ടനിലെ ഈ അതിഥി മുഖ്യമന്ത്രിയെ നേരിട്ടു വിളിച്ചു. അപ്പോള്‍ പിണറായിയും എടുത്തില്ല. എന്നാല്‍ ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം ലണ്ടന്‍ മലയാളിയുടെ ലാന്റ് ഫോണിലേയ്ക്ക് മുഖ്യന്ത്രി വിളിച്ചു ഹോട്ടലില്‍ വന്നു കാണാന്‍ പറഞ്ഞു.

ഇത്രയും കേള്‍ക്കുമ്പോള്‍ തോന്നും ഏതോ വലിയ പ്രാഞ്ചിയേട്ടന്‍ ആണ് കക്ഷിയെന്ന്. ഒരിക്കലും അല്ല. തിരുവനന്തപുരത്തെ മത്സ്യ തൊഴിലാളി മേഖലയില്‍ വളര്‍ന്ന വെറും ഒരു സാധാരണക്കാരന്‍. ലണ്ടനില്‍ അധികം ആഡംബരങ്ങള്‍ ഒന്നുമില്ലാതെ ഉള്ളതുകൊണ്ടു ജീവിച്ചുപോകുന്ന ഒരു പാവം, എപ്പോഴും കറുത്ത രോമ തൊപ്പി ധരിച്ച് ഏതു സാധാരണക്കാരനും സഹായങ്ങള്‍ ചൊരിഞ്ഞു ജീവിക്കുന്ന ഒരു പാവത്താന്‍. പേര് കാര്‍മല്‍ മിറാന്‍ഡ എന്നാണ്. സ്വന്തമായി ഒന്നും നേടിയിട്ടില്ല മിറാന്‍ഡ പക്ഷേ, ആയിരങ്ങളുടെ മനസു കീഴടക്കിയിട്ടുണ്ട്. ഒരു സാധാരണ കമ്യൂണിസ്റ്റുകാരനായി ലണ്ടനില്‍ അകപ്പെട്ടുപോയ പാവങ്ങള്‍ക്കായി ജീവിതം മാറ്റി വച്ചു. അനേകര്‍ക്ക് ജോലി വാങ്ങി കൊടുത്തു. അനേകരുടെ പട്ടിണി മാറ്റാന്‍ കാശുണ്ടാക്കി നല്‍കി.

സ്വന്തമായി ഒന്നും ഇതുവരെ നേടിയില്ലെങ്കിലും മിറിന്റക്കൊരു വിശ്വാസ്യതയുണ്ട്. ഒരു സത്യസന്ധതയുണ്ട്. ഉപജാപങ്ങള്‍ നടത്തി നേതാവാകാന്‍ ഇല്ലാത്തതിനാല്‍ വലിയ പദവികളിലും എത്തപ്പെട്ടില്ല. ഇപ്പോഴും തിരുവനന്തപുരത്തെ തീരദേശത്തെ പാവങ്ങളുടെ പട്ടിണി മാറ്റാന്‍ എന്തെങ്കിലുമൊക്കെ ചെയ്തുകൊണ്ടിരിക്കുന്നു. അനേകം തവണ മുഖ്യമന്ത്രിയെ കണ്ടിട്ടുണ്ട്. വിളിച്ചിട്ടുമുണ്ട്. ഒക്കെ പാവങ്ങള്‍ക്ക് വേണ്ടി മാത്രം. അതുകൊണ്ടായിരിക്കണം മുഖ്യമന്ത്രി മിറാന്‍ഡയെ മാത്രം കാണാന്‍ ആഗ്രഹിച്ചതും കണ്ടു മടങ്ങിയതും

എയര്‍പോര്‍ട്ട് മുതല്‍ മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും ഒപ്പം നിഴല്‍ പോലെ മിറാന്‍ഡ ഉണ്ടായിരുന്നു. വ്യാഴാഴ്ച ഹോട്ടലില്‍ രാത്രി സന്ദര്‍ശിക്കാന്‍ മലയാളികളില്‍ അനുവാദം ലഭിച്ചതും ഇദ്ദേഹത്തിന് മാത്രമാണ്. ഇതില്‍ നിന്നു തന്നെ വ്യക്തമാണ് ഇരുവരും തമ്മിലെ ബന്ധത്തിന്റെ ഇഴയടുപ്പം. ഇന്ത്യക്കു വെളിയില്‍ പാര്‍ട്ടിയുടെ പോളിറ്റ് ബ്യുറോ സംവിധാനം പ്രവര്‍ത്തിക്കുന്ന ബ്രിട്ടനിലെ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി ആയി പ്രവര്‍ത്തിക്കുന്ന ഹര്‍സെവ് ബിശ്വാസിനും മുഖ്യമന്ത്രിയെ കാണാന്‍ അവസരം ലഭിച്ചിരുന്നു. കേരളത്തിലെ പാര്‍ട്ടിയും ബ്രിട്ടനിലെ പാര്‍ട്ടിയും തമ്മിലുള്ള പാലമാണ് ഹര്‍സെവ് ബിശ്വാസ് എന്നും വിശേഷിപ്പിക്കാം.

വളരെക്കാലമായി പാര്‍ട്ടിക്ക് വേണ്ടി ബ്രിട്ടനില്‍ നിസ്വാര്‍ത്ഥ സേവനം നടത്തുന്ന രണ്ടു വ്യക്തികള്‍ എന്ന നിലയില്‍ കൂടിയാണ് കാറല്‍ മിറാന്‍ഡയും ഹര്‍സെവ് ബിശ്വാസിനും കൂടിക്കാഴ്ചക്ക് അവസരം ഒരുങ്ങിയത്. ഇതിനുള്ള അംഗീകാരം കൂടിയായി കരുതപ്പെടുകയാണ് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച. രാഷ്ട്രീയവും സൗഹൃദവും എല്ലാം കൂടിക്കുഴഞ്ഞ കൂടിക്കാഴ്ചയാണ് ലണ്ടനിലെ ഹോട്ടലില്‍ വ്യാഴാഴ്ച അരങ്ങേറിയതും. മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങുകളില്‍ പങ്കെടുപ്പിക്കാന്‍ ഉള്ള ആളുകളെ ക്ഷണിക്കുന്നതിലും ഇരുവരുടെയും പങ്കും ഏറെ വലുതായിരുന്നു. 

ലണ്ടന്‍ താജ് ഹോട്ടലിലെ ബ്ലോക്ക് 51ല്‍ നടന്ന കൂടിക്കാഴ്ചയില്‍ യുകെ മലയാളികളുടെ നേര്‍ ജീവിത ചിത്രവും മിറാന്‍ഡ മുഖ്യമന്ത്രിക്ക് മുന്നില്‍ വിവരിച്ചിരുന്നു. വളരെ കുറച്ചു സമയം കൊണ്ട് ഒട്ടേറെ കാര്യങ്ങള്‍ ധരിപ്പിക്കാനായി. യുകെയിലും പാവങ്ങളായ മലയാളികള്‍ ഉണ്ടെന്നും അവരെ കണ്ടെത്താനും സഹായിക്കാനും കൂടിയുള്ള ശ്രമങ്ങള്‍ കേരള സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ഫെബ്രുവരി മുതല്‍ പ്ലാന്‍ ചെയ്ത ഈ പരിപാടി കുറച്ചു കൂടി കാര്യക്ഷമം ആക്കി മാറ്റുവാന്‍ സാധിക്കാതെ പോയതും ബ്രിട്ടനിലെ ലോക് കേരള സഭ അംഗങ്ങളെ സംബന്ധിച്ച വിവരങ്ങളും ഒക്കെ കൂടിക്കാഴ്ചയില്‍ വിഷയങ്ങളായി. ഈ കൂടിക്കാഴ്ചയില്‍ വിവരിക്കപ്പെട്ട കാര്യങ്ങള്‍ മുഖ്യമന്ത്രി കെഎസ്എഫ്ഇ ചിട്ടി ലോഞ്ചിങ്ങില്‍ നടത്തിയ പ്രസംഗത്തിലും നിഴലിച്ചിരുന്നു. 

വെള്ളിയാഴ്ച ഹോട്ടല്‍ മോന്റക്യാമില്‍ നടന്ന കെഎസ്എഫ്ഇയുടെ പ്രവാസി ചിട്ടി ലോഞ്ചിങ്ങില്‍ ഇരുവരുടെയും സാന്നിധ്യവും റോളും നിര്‍ണായകവും ആയിരുന്നു. തലയില്‍ റോസ് നിറത്തിലുള്ള രോമത്തൊപ്പി വച്ചു ബഹളം കൂട്ടാതെ ഓരോ ചെറിയ കാര്യങ്ങള്‍ക്കും ശ്രദ്ധ നല്‍കി മുന്നില്‍ നിന്ന ഒരു കുറിയ മനുഷ്യന്‍. നേരിട്ടറിയാവുന്നവര്‍ക്ക് അല്ലാതെ തിരിച്ചറിയാന്‍ പറ്റാത്ത വ്യക്തിത്വമായി കാര്‍മല്‍ മിറാന്‍ഡ പരിപാടിയുടെ നടത്തിപ്പില്‍ മുന്നില്‍ നില്‍ക്കുക ആയിരുന്നു. മലയാളികള്‍ അല്ലാത്തവരുടെ സാന്നിധ്യം ഉറപ്പാക്കി ഹര്‍സെവ്ബിശ്വാസും ഹാളില്‍ സജീവ സാന്നിധ്യമായി. താന്‍ പാര്‍ട്ടിക്ക് നല്‍കിയ സേവനത്തിനു പ്രത്യുപകാരം എന്ന നിലയില്‍ പാര്‍ട്ടിയില്‍ നിന്ന് ലഭിച്ച സ്‌നേഹോപഹാരമാണ് കാര്‍മല്‍ മിറാന്‍ഡയുടെ ലോക് കേരള സഭ അംഗത്വം. മറ്റു ആറുപേര്‍ കൂടി ബ്രിട്ടനില്‍ നിന്നും ലോക് കേരള സഭ അംഗങ്ങള്‍ ആണെങ്കിലും മുഖ്യമന്ത്രി എത്തിയപ്പോള്‍ പ്രധാനമായും ആളുകളെ കണ്ടെത്താന്‍ നിയോഗിക്കപ്പെട്ടിരുന്നതും മിറാന്‍ഡയെ ആയിരുന്നു. 

പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് യുകെയില്‍ എത്തിയ മിറാന്‍ഡയ്ക്കു ചെറുപ്പകാലത്തു കേരളത്തില്‍ നടന്ന സഹന സമരങ്ങളില്‍ കടുത്ത പോലീസ് മര്‍ദ്ദനത്തിന് ഇരയാകേണ്ടി വന്നിട്ടുണ്ട്. അതിന്റെതായ ശാരീരിക പ്രയാസങ്ങളും ഇദ്ദേഹം അനുഭവിക്കുന്നുണ്ട്. മറ്റുള്ളവരെ സഹായിക്കുക എന്ന ഏക അജണ്ടയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സാധു മനുഷ്യന്‍. അഥവാ സാമൂഹിക സേവനത്തിന്റെ മുന്‍നിരയില്‍ നിന്നപ്പോള്‍ സ്വന്തം കാര്യം മറന്നു പോയ ഒരാള്‍. ഇപ്പോഴും ഇത്തരം കാര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ ആദ്യം മുന്നില്‍ എത്തുന്നതും കാറല്‍ മിറാന്‍ഡയാണ. തികഞ്ഞ മനുഷ്യ സ്‌നേഹിയായ കാര്‍മല്‍ മിറാന്‍ഡ സ്വന്തമായി ചാരിറ്റി ഇവന്റുകളും സംഘടിപ്പിക്കുന്നുണ്ട്. വയലാര്‍ രാമവര്‍മ്മയുടെ പേരില്‍ ഉള്ളതടക്കമുള്ള ചാരിറ്റി സംഘടനകളുടെ സജീവ പ്രവര്‍ത്തകന്‍ കൂടിയാണ് കാര്‍മല്‍ മിറാന്‍ഡ. 

യുകെ മലയാളികള്‍ സ്‌നേഹം നഷ്ടപ്പെട്ടു കണ്ടാല്‍ മിണ്ടാതെയും പരസ്പരം സഹായിക്കാതെയും കഴിയുന്നവരായി മാറുകയാണ് എന്ന പരിഭവവും മിറാന്‍ഡയ്ക്കുണ്ട്. ആദ്യ കാലങ്ങളില്‍ അന്യനാട്ടില്‍ എത്തി കുടിയേറിയതിന്റെ വിഷമങ്ങള്‍ പരസ്പരം പങ്കിട്ടിരുന്ന ഒരു സമൂഹം ഇപ്പോള്‍ വ്യക്തികള്‍ തമ്മിലും സംഘടനകള്‍ തമ്മിലും എന്തിനു വീട്ടില്‍ പോലും കലഹിക്കുന്ന ആളുകളായി മാറുകയാണ്. എന്നാല്‍ ഒന്നിച്ചു നിന്നാല്‍ ഒരു ലോകം തന്നെ കീഴടക്കാനുള്ള കരുത്തുള്ളവരാണ് മലയാളികള്‍ എന്നും നമ്മള്‍ പലവട്ടം തെളിയിച്ചിട്ടുള്ളത് ആണെന്നും മിറാന്‍ഡ പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category