1 GBP = 88.00 INR                       

BREAKING NEWS

ഒരേ ട്രെയിനില്‍ സ്ലീപ്പറിലും എസിയിലും ടിക്കറ്റെടുത്ത് സ്ഥിരം യാത്ര; യാത്രയ്ക്കിടെ ആര്‍ക്കും സംശയം തോന്നാത്ത വിധത്തില്‍ മോഷ്ടിക്കും; ട്രെയിന്‍ പുറപ്പെടുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് സ്റ്റേഷനില്‍ എത്തി യാത്രക്കാരുടെ ലിസ്റ്റ് നോക്കി ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് മോഷ്ടിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കും; കുടുങ്ങിയത് വിവാഹഭ്രാന്ത് തലയ്ക്ക് പിടിച്ചപ്പോള്‍: മലേഷ്യയിലെ ഹോട്ടല്‍ മുതലാളി കേരളത്തിലെ മോഷ്ടാവായതിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

Britishmalayali
kz´wteJI³

ചെന്നൈ: മലേഷ്യയില്‍ ഹോട്ടല്‍ മുതലാളിയാണെങ്കിലും ശീലിച്ച് പോയത് മാറ്റാന്‍ ഷാഹുല്‍ ഹമീദിന് ആയില്ല. ഒപ്പം മാറി മാറി വിവാഹം കഴിക്കാനുള്ള അടങ്ങാത്ത മോഹവും. പല നാള്‍ കള്ളന്‍ ഒരു നാള്‍ പിടിക്കപ്പെടും എന്നു പറഞ്ഞത് പോലെ ട്രെയിനിലെ മോഷണത്തില്‍ വിരുതനും തൃശൂര്‍ സ്വദേശിയാുമായ ഈ 39 കാരന്‍ പിടിയിലായപ്പോള്‍ പുറത്തുവരുന്നത് കൗതുകം നിറഞ്ഞ കഥകളാണ്.

മലേഷ്യയിലെ കോലാലംപൂരിലാണ് ഇയാള്‍ക്ക് ഹോട്ടലുള്ളത്. രണ്ടാം വിവാഹത്തില്‍ മനം മടുത്ത മൂന്നാം വിവാഹത്തിന് ഒരുങ്ങുകയായിരുന്നു. കൂടുതല്‍ പണം സമ്പാദിക്കാനുള്ള തിരക്കിട്ട മോഷണത്തിനിടെ വെള്ളിയാഴ്ച പിടിവീണു. കേരളത്തില്‍ നിന്നും ചെന്നൈയിലേക്കും തിരിച്ചുമുള്ള റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകളിലാണ് ഷാഹുല്‍ പതിവായി മോഷണം നടത്തി വന്നിരുന്നത്. ചെന്നൈ റെയില്‍വേ സ്റ്റേഷനില്‍ മാന്യന്‍ എന്ന് തോന്നിക്കും വിധം വസ്ത്രധാരണം നടത്തി അലക്ഷ്യമായി നടക്കുന്നതിനിടെയാണ് ഷാഹുല്‍ അറസ്റ്റിലായത്. ഇയാളെ ചോദ്യം ചെയ്തതിന് പിന്നാലെ വന്‍ തട്ടിപ്പിന്റെ പിന്നാമ്പുറ കഥയാണ് പുറത്ത് വന്നത്.

കണ്ടാല്‍ മാന്യന്‍; ഇരകള്‍ ഒറ്റയ്ക്ക് സഞ്ചരിക്കുന്ന സ്ത്രീകള്‍
2016 മുതലാണ് ഷാഹുല്‍ ഹമീദ് ട്രെയിനില്‍ മോഷണം തുടങ്ങിയത്. മലേഷ്യയില്‍ നിന്ന് ചെന്നൈയിലേക്ക് ഫ്‌ളൈറ്റില്‍ എത്തുന്ന ഇയാള്‍ തുടര്‍ന്ന് കേരളത്തിലേക്കുള്ള ട്രെയിനില്‍ കയറി യാത്ര ചെയ്ത് മോഷണം നടത്തും. ഇയാളില്‍ നിന്ന് 28 ലക്ഷം രൂപ മൂല്യം വരുന്ന 110 ആഭരണങ്ങള്‍ പിടിച്ചെടുത്തു. ഒരു ട്രെയിനില്‍ തന്നെ സ്ലീപ്പര്‍ ക്ലാസ്, എസി ടിക്കറ്റുകള്‍ എടുത്ത് കോച്ചുകള്‍ മാറിമാറിയാണ് മോഷണം നടത്തിയിരുന്നത്. പ്രധാനമായും ഒറ്റയ്ക്ക് യാത്ര ചെയ്തിരുന്ന സ്ത്രീകളാണ് ഇയാളുടെ ഇരകള്‍.

ഭാര്യയ്ക്കും മറ്റൊരു പങ്കാളിക്കും ഒപ്പമാണ് ഇയാള്‍ മലേഷ്യയില്‍ ഹോട്ടല്‍ നടത്തുന്നത്. മൂന്നാമത്തെ പങ്കാളിയുടെ ഓഹരി കൂടി വാങ്ങാനുള്ള പണം കണ്ടെത്താനാണ് മോഷണം നടത്തിയിരുന്നത്. ട്രെയിന്‍ പുറപ്പെടുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് ഇയാള്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തും തുടര്‍ന്ന് അതേ ട്രെയിനിലെ യാത്രക്കാരെ നിരീക്ഷിച്ച് മോഷണം നടത്തേണ്ടവരെ കണ്ടുവയ്ക്കും തുടര്‍ന്ന് അര്‍ദ്ധരാത്രിക്ക് ശേഷം മോഷണം നടത്തും. താന്‍ ഇതുവരെ നടത്തിയ മുഴുവന്‍ മോഷണങ്ങളുടെയും വിവരങ്ങള്‍ ഇയാള്‍ ലാപ്‌ടോപ്പില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

മോഷ്ടിച്ച് ആഭരണങ്ങള്‍ തൃശൂരിലും മുംബൈയിലുമായി വില്‍ക്കുകയോ പണയം വച്ചോ പണമായി മാറ്റുകായിരുന്നു ഇയാളുടെ രീതി. ഈ പണവുമായി മലേഷ്യയിലേക്ക് കടക്കും. നെതര്‍ലാന്റില്‍ നിന്ന് മാസ്റ്റര്‍ ഡിഗ്രി കരസ്ഥമാക്കിയിട്ടുണ്ട്. 11 വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. സ്പാനിഷും ഫ്രഞ്ചും ഉള്‍പ്പെടെ ആറോളം ഭാഷകള്‍ നന്നായി കൈകാര്യം ചെയ്യും. എല്ലാ മാസവും അള്‍ജീരിയയില്‍ നിന്നും ഫ്രാന്‍സില്‍ നിന്നുമൊക്കെ മേഡലുകളെ കൊണ്ടുവന്ന് തന്റെ ഹോട്ടലില്‍ ഫാഷന്‍ ഷോ നടത്തുന്നതും ഇയാളുടെ പതിവായിരുന്നു.

മോഷണരീതി
ട്രെയിന്‍ പുറപ്പെടുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് സ്റ്റേഷനിലെത്തുന്ന ഹമീദ് കൊള്ളയടിക്കാന്‍ പറ്റിയ യാത്രക്കാരെ കണ്ടുപിടിച്ചു പിന്തുടരും. മോഷണം നടത്തുന്ന യാത്രക്കാരുടെ വിവരങ്ങള്‍ സ്വന്തം ലാപ്‌ടോപില്‍ കൃത്യമായി രേഖപ്പെടുത്തുക ചെയ്യും. മോഷ്ടിക്കപ്പെടുന്ന ആഭരണങ്ങള്‍ പണയംവച്ചും വിറ്റും പണമാക്കി മാറ്റും. ഈ പണവുമായാണു മലേഷ്യയിലെ ഹോട്ടല്‍ സാമ്രാജ്യത്തിലേക്കുള്ള യാത്ര.

പതിനൊന്നു വിദേശരാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയ ഷാഹുല്‍ ഹമീദ് ഫ്രഞ്ചും സ്പാനിഷും ഉള്‍പ്പെടെ ആറോളം ഭാഷകളും സംസാരിക്കും. നെതര്‍ലന്‍ഡില്‍നിന്ന് മാസ്റ്റര്‍ ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. ഭാര്യയ്ക്കും മറ്റൊരു സുഹൃത്തിനുമൊപ്പമാണ് ഇയാള്‍ മലേഷ്യയില്‍ ഹോട്ടല്‍ നടത്തുന്നത്. റെയില്‍വേ ഡിജിപി സി.ശൈലേന്ദ്രബാബു,ഡിഐജി വി.ബാലകൃഷ്ണന്‍ എന്നിവരുടെ സംഘമാണു പ്രതിയെ പിടികൂടിയത്.

ട്രെയിന്‍ മോഷണങ്ങള്‍ പെരുകുന്നുവെന്ന് റിപ്പോര്‍ട്ട്
രാജ്യത്ത് കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ 1.71 ലക്ഷം മോഷണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് വിവരാവകാശ നിയമപ്രകാരം പുറത്തുവന്ന കണക്കുകള്‍ പറയുന്നു. ഏറ്റവും കൂടുതല്‍ മോഷണം നടന്നത് 2018ലാണ്. 36,584 കേസുകളാണ് ആ വര്‍ഷം രജിസ്റ്റര്‍ ചെയ്തത്. 2009നും 18നുമിടയില്‍ മോഷണ കേസുകള്‍ അഞ്ചു മടങ്ങായാണ് വര്‍ദ്ധിച്ചത്. റെയില്‍വെ യാത്രക്കാരുടെ സുരക്ഷ സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്നതാണ് കണക്കുകള്‍.

റെയില്‍വെ ക്രമസമാധാനപാലനം സംസ്ഥാന വിഷയമാണെന്നാണ് റെയില്‍വെ മന്ത്രാലയം നല്‍കുന്ന വിശദീകരണം. കുറ്റകൃത്യം തടയല്‍, കേസെടുക്കല്‍, അവയുടെ അന്വേഷണം, റെയില്‍വെ പരിസരങ്ങളിലും ട്രെയിനിനകത്തുമുള്ള ക്രമസമാധാനപാലനം തുടങ്ങിയവ അതത് സംസ്ഥാനങ്ങളുടെ ഉത്തരവാദിത്വമാണ്. ഗവണ്‍മെന്റ് റയില്‍വെ പൊലീസിനാണ് (ജി.ആര്‍.പി)ഈ ചുമതലകള്‍. അതത് ജില്ലാ പൊലീസിന് കീഴിലാണ് റെയില്‍വെ പൊലീസ്. ലോകത്തെ രണ്ടാമത്തെ വലിയ റെയില്‍വെയാണ് ഇന്ത്യയുടേത്.

19,000ത്തിലധികം ട്രെയിനുകളിലായി ദിവസേന കുറഞ്ഞത് 1.3കോടി യാത്രക്കാര്‍ സഞ്ചരിക്കുന്നുവെന്നാണ് കണക്ക്. യാത്രക്കാരുടെ സുരക്ഷയ്ക്കായി ദിവസേന ഏകദേശം 2,500 മെയില്‍, എക്‌സപ്രസ് ട്രെയിനുകളില്‍ റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സും ഏകദേശം 2,200 ട്രെയിനുകളില്‍ റെയില്‍വെ പൊലീസും എസ്‌കോട്ട് പോകുന്നുണ്ടെന്നും '- റെയില്‍മന്ത്രാലയം വ്യക്തമാക്കുന്നു.

ട്രെയിന്‍ യാത്രക്കാരുടെ പണം പിടിച്ചുപറിച്ച കേസുകളില്‍ കഴിഞ്ഞ നാലുവര്‍ഷത്തിനിടെ 73,837 ഭിന്നലിംഗക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 2015ല്‍ 13,546, 2016ല്‍ 19,800,2017ല്‍ 18,526, 2018ല്‍ 20,566 പേരും ഇത്തരം കേസുകളില്‍ അറസ്റ്റിലായി. 2019ല്‍ ജനുവരിയില്‍ മാത്രം അറസ്റ്റിലായത് 1,399 പേരാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category