1 GBP = 88.70 INR                       

BREAKING NEWS

കാമുകനൊപ്പം കഴിയാന്‍ ഭര്‍ത്താവിനെതിരെ ഭാര്യയുടെ ക്വട്ടേഷന്‍: കാമുകനും സംഘവും ചേര്‍ന്ന് ഭര്‍ത്താവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് അവശനാക്കി വഴിയില്‍ ഉപേക്ഷിച്ചു; ഓട്ടോയില്‍ കയറ്റിക്കൊണ്ടു പോയത് പൊലീസാണെന്ന് തെറ്റിദ്ധരിപ്പിച്ച്; കൂത്താട്ടുകുളത്ത് ഭാര്യയും കാമുകനും അടക്കം നാലംഗ സംഘം പിടിയില്‍

Britishmalayali
kz´wteJI³

കൂത്താട്ടുകുളം: കാമൂകനൊപ്പം കഴിയാന്‍ വേണ്ടി ഭര്‍ത്താവിനെതിരെ ഭാര്യയുടെ ക്വട്ടേഷന്‍. കാമുകനും കൂട്ടാളികള്‍ക്കും തന്നെയാണ് ക്വട്ടേഷന്‍ നല്‍കിയത്. പൊലീസ് ചമഞ്ഞായിരുന്നു തട്ടിക്കൊണ്ടുപോകല്‍. മണ്ണത്തൂര്‍ ബലിക്കുളത്തില്‍ സുരേഷാണ് (36) ക്രൂരമര്‍ദനത്തിന് ഇരയായത്. ഭാര്യ നിഷയുടെ കാമുകന്‍ പ്രജീഷ് അടങ്ങുന്ന നാലംഗ സംഘമാണ് സുരേഷിനെ തട്ടിക്കൊണ്ടു പോയി വഴിയില്‍ ഉപേക്ഷിച്ചത്. സംഘത്തെ കൂത്താട്ടുകുളം പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യ ക്വട്ടേഷന്‍ നല്‍കിയത് അനുസരിച്ചാണ് സംഘം അക്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

സുരേഷിന്റെ ഭാര്യ നിഷ (26), കൂത്താട്ടുകുളം ദേവമാതാ ആശുപത്രിക്കു സമീപം താമസിക്കുന്ന കളപ്പുരയ്ക്കല്‍ പ്രജീഷ് (32), സുഹൃത്തുക്കളായ കടനാട് ചെറുപുറത്ത് ജസ്സിന്‍ (28), ഒലിയപ്പുറം നിരപ്പില്‍ നിബിന്‍ (32) എന്നിവരെ സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ യു. ബിജുവിന്റെ നേതൃത്വത്തില്‍ പൊലീസ് പിടികൂടുകയായിരുന്നു. ഇവരെ കോടതി റിമാന്‍ഡ് ചെയ്തു.

കൂട്ടുപ്രതി തിരുമാറാടി ടാഗോര്‍ കോളനിയില്‍ താമസിക്കുന്ന ലോറന്‍സ് (40) ഒളിവിലാണ്. നിഷയും പ്രജീഷും അടുപ്പത്തിലായിരുന്നു. ഭര്‍ത്താവിനെ അകറ്റുക എന്ന ലക്ഷ്യത്തിലാണ് ഭാര്യ നിഷ ക്വട്ടേഷന്‍ കൊടുത്തത്. സുരേഷിനെ മര്‍ദിച്ച് അവശനാക്കിയ ശേഷം ഇരുവരും ഒരുമിച്ചാണ് കഴിഞ്ഞിരുന്നതെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ 5നു വൈകിട്ട് 5.30നു പൊലീസ് എന്നു പരിചയപ്പെടുത്തി ജസ്സിനും, പ്രദീഷും ചേര്‍ന്നു സുരേഷിനെ പ്രജീഷിന്റെ ഓട്ടോറിക്ഷയില്‍ ബലമായി കയറ്റിക്കൊണ്ടു പോകുകയായിരുന്നു. നിബിനും ലോറന്‍സും വഴിയില്‍ നിന്ന് ഓട്ടോറിക്ഷയില്‍ കയറി. സുരേഷിനെ സംഘം വായില്‍ തുണി തിരുകി രാത്രി മുഴുവന്‍ മര്‍ദിച്ചെന്നാണു കേസ്.

ഇയാളെ പിറ്റേന്നു പകല്‍ മീങ്കുന്നം പെട്രോള്‍ പമ്പിനു സമീപം വഴിയില്‍ ഉപേക്ഷിച്ചു സംഘം കടന്നു കളഞ്ഞു. കുറെ സമയത്തിനു ശേഷം ബോധം വീണ്ടെടുത്ത സുരേഷ് ഭയന്ന് ഇക്കാലമത്രയും സുഹൃത്തിന്റെ വര്‍ക്ഷോപ്പില്‍ ഒളിവില്‍ കഴിയുകയായിരുന്നു. സുരേഷിനെ കാണാനില്ലെന്നു കാണിച്ച് സഹോദരന്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ദമ്പതികള്‍ക്ക് ഏഴുവയസുള്ള മകനുണ്ട്. കുട്ടിയെ പൊലീസ് സുരേഷിന്റെ സംരക്ഷണയിലാക്കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category