1 GBP = 88.70 INR                       

BREAKING NEWS

ഹോസ്റ്റലുകളിലെ വിദ്യാര്‍ത്ഥിനികള്‍ ലഹരി ഉപയോഗത്തിന് വിസ്സമ്മതിച്ചാല്‍ മറ്റു വഴികള്‍; ചതിപ്രയോഗത്തിന് ഐസ്‌ക്രീം പാര്‍ലറുകളും ബേക്കറികളും കേന്ദ്രീകരിച്ച് പ്രത്യേക സംഘം; കൊക്കെയിന്‍ മുതല്‍ കഞ്ചാവ് വരെ സാമ്പിള്‍ സൗജന്യമായി എത്തിച്ച് കൊടുക്കും; ലഹരിക്ക് അടിമപ്പെട്ട് കഴിഞ്ഞാല്‍ പണമില്ലെങ്കിലും സാധനം നല്‍കി ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കും; സ്നിപ്പര്‍ ഷെയ്ക്കും സംഘവും സിനിമാക്കഥയെ പോലും വെല്ലുന്ന കഞ്ചാവ് മാഫിയയുടെ ഭാഗമെന്ന് എക്സൈസ്

Britishmalayali
പ്രകാശ് ചന്ദ്രശേഖര്‍

ആലുവ: ഹോസ്റ്റലുകളില്‍ തങ്ങുന്ന വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍ ആണ് ലഹരി മാഫിയയുടെ പ്രധാന ഇരകള്‍. സൗഹൃദം മുതലെടുത്ത് ടെസ്റ്റ് ഡോസ് നല്‍കി വശത്താക്കുന്നത് സാധാരണം. ഉപയോഗിക്കാന്‍ വിസമ്മതിക്കുന്ന യുവതി -യുവാക്കളെ ലഹരിക്കടിമകളാക്കാന്‍ ചതിപ്രയോഗവും നടത്തും. ഐസ്‌ക്രീം പാര്‍ലറുകളും ബേക്കറികളും കേന്ദ്രീകരിച്ച് ഇതിനായി പ്രത്യേക സംഘങ്ങളുടെ പ്രവര്‍ത്തനവും വ്യാപകം. വിദ്യാര്‍ത്ഥി -വിദ്യാര്‍ത്ഥിനികളെയും വിമന്‍സ് ഹോസ്റ്റലുകളില്‍ തങ്ങുന്ന അന്തേവാസികളെയും ലഹരിക്കടിമകളാക്കുന്നതിന് മയക്കുമരുന്ന് മാഫിയയുടെ അവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്ന കര്‍മ്മപദ്ധതികള്‍ ആരെയും അത്ഭുതപ്പെടുന്നതും ഞെട്ടിക്കുന്നതുമെന്ന് അധികൃതര്‍.

കഴിഞ്ഞ ദിവസം പിടിയിലായ മയക്കുമരുന്ന് കടത്ത് കേസ്സിലെ മുഖ്യ പ്രതി സ്‌നിപ്പര്‍ ഷെയ്ക്ക് എന്നറിയപ്പെടുന്ന മുഹമ്മദ് സിദ്ദിഖ് (22), ഇയാളുടെ അടുത്ത കൂട്ടാളികളായ നവനീത് (22) അന്ധകാരം ബാബു എന്ന് അറിയപ്പെടുന്ന രാഹുല്‍ (21) എന്നിവരില്‍ നിന്നാണ് ഇത് സംമ്പന്ധിച്ച് എക്‌സൈസ് അധികതര്‍ക്ക് ഇത് സംമ്പന്ധിച്ച് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചത്. കറുത്ത നിറത്തിലുള്ള കോളയിലേയ്ക്ക് മയക്കുമരുന്ന് ഗുളിക ഇട്ടുകഴിഞ്ഞാല്‍ ഗുളിക കോളയില്‍ കിടന്ന് അതിവേഗം കറങ്ങുമെന്നും പെട്ടെന്ന് അലിഞ്ഞ് ഇല്ലാതാകുമെന്നും ഇവര്‍ വെളിപ്പെടുത്തിയെന്ന് അധികൃതര്‍ അറിയിച്ചു.

ഇത്തരം പാനിയങ്ങള്‍ അകത്തുചെല്ലുന്നതോടെ കഴിക്കുന്നവര്‍ക്ക് ഉന്മേഷം പതിന്മടങ്ങാവും.തുടര്‍ച്ചയായി ഓരേ സ്ഥാപനങ്ങളില്‍ നിന്നും ഭക്ഷണവും പാനിയങ്ങളും കഴിക്കുന്നവരാണ് ഈ നീക്കത്തില്‍ അകപ്പെട്ടുപോകുന്നത്. ലഹരിക്ക് അടിമയായി എന്ന് ഉത്തമ ബോദ്ധ്യം വരുന്ന സാഹചര്യത്തിലാണ് മാഫിയ സംഘം നേരില്‍ ഇടപെടല്‍ ആരംഭിക്കുക. കാര്യമായ നിരീക്ഷണങ്ങള്‍ക്കു ശേഷമാണ് ഓരോ സ്ഥലത്തും ലഹരിമാഫിയയുടെ രംഗപ്രവേശം. സ്ഥിരം കണ്ടുമുട്ടലുകളിലൂടെ പരിചയം സ്ഥാപിച്ച്, വിശ്വാസമാര്‍ജ്ജിച്ചാണ് ഓരോ ഇരകളെയും ഇക്കൂട്ടര്‍ വലയിലാക്കുന്നത്.

ഗുളികകള്‍, പൊടിരൂപത്തിലുള്ള ലഹരിപദാര്‍ത്ഥങ്ങള്‍, കഞ്ചാവ്, കൊക്കെയിന്‍, എല്‍എസ്ഡി തുടങ്ങി മയക്കുമരുന്നിന്റെ എല്ലാ വകഭേദങ്ങളുമായിട്ടാണ് ഇവര്‍ ഇരകളെത്തേടി കളത്തിലിറങ്ങുന്നത്. സാമ്പിള്‍ ഉപയോഗം സൗജന്യമായി നല്‍കുന്ന ഇവര്‍ ഇരകള്‍ അടിമകളാകുന്നതോടെ തനി സ്വഭാവം പുറത്തെടുക്കും. വന്‍തുക ഈടാക്കിയാണ് പിന്നീട് മാഫിയ സംഘങ്ങള്‍ ഇരകള്‍ക്ക് മയക്കുമരുന്നുകള്‍ എത്തിച്ചു നല്‍കുന്നത്.

പണം ഇല്ലാത്ത അവസ്ഥയില്‍ ലഹരി വസ്തുക്കള്‍ നല്‍കണമെങ്കില്‍ ഇവര്‍ പറയുന്നതെല്ലാം ഇരകള്‍ അനുസരിക്കണം. വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികളെ ക്യാര്യര്‍മാരായി മാറ്റുകയാണ് ഇത്തരം അവസരങ്ങളിലെ ഇവരുടെ സാധാരണ രീതി. കാര്യാര്‍മാരാവാന്‍ സന്നദ്ധരല്ലാത്ത വിദ്യാര്‍ത്ഥിനികളെയും യുവതികളെയും രഹസ്യ സങ്കേതങ്ങളില്‍ എത്തിച്ച് പീഡിപ്പിക്കുകയും ആവശ്യക്കാര്‍ക്ക് വന്‍തുക വാങ്ങി കാഴ്ചവയ്ക്കുകയും ചെയ്യുന്നവരും ഇവര്‍ക്കിടയിലുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങളില്‍ വ്യക്തമാവുന്നത്.

സിനിമ-സീരിയല്‍ കഥകളെ വെല്ലുന്നതാണ് ലഹരിമാഫിയ സംഘങ്ങളുടെ പ്രവര്‍ത്തന തന്ത്രമൈന്നാണ് ഇതുവരെ നടത്തിയ അന്വേഷണത്തില്‍ നിന്നും എക്‌സൈസ് അധികൃതര്‍ക്ക് ലഭിച്ച വിവരം. ലഹരിക്കടിമകളായ നിരവധി വിദ്യാര്‍ത്ഥികള്‍ വാഹന പരിശോധനകള്‍ക്കിടെ എക്‌സൈസ് സംഘത്തിന്റെ പിടിയില്‍ അകപ്പെട്ടിരുന്നു. അടുത്തിടെ കോതമംഗലത്ത് കഞ്ചാവ് കടത്തിയതിന് ബി ഡി എസ് വിദ്യാര്‍ത്ഥിനി പിടിയിലായിരുന്നു. മാഫിയ സംഘങ്ങളുടെ പലതരത്തിലുള്ള ഭീഷിണി മൂലം ഒന്നും പുറത്ത് പറയാനാവാതെ ഇക്കൂട്ടര്‍ പറയുന്നതെല്ലാം അക്ഷരം പ്രതി അനുസരിക്കുന്നവരും ഉണ്ടെന്നാണ് അധികൃതര്‍ക്ക് ലഭിച്ച വിവരം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category