1 GBP = 88.70 INR                       

BREAKING NEWS

കര്‍ദ്ദിനാളിന്റെ പേരില്‍ വ്യാജരേഖ നിര്‍മ്മിച്ച കേസില്‍ മുരിങ്ങൂര്‍ പള്ളി വികാരിയെ അറസ്റ്റ് ചെയ്യാന്‍ അര്‍ദ്ധരാത്രിയില്‍ പൊലീസെത്തി; കൂട്ടമണി അടിച്ച് ആളെക്കൂട്ടി വിശ്വാസികള്‍; വൈദികരുടെ കന്യാസ്ത്രീകളും അടക്കം തടിച്ചുകൂടിയത് നൂറുകണക്കിന് പേര്‍; പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് പിന്മാറി; മുരിങ്ങൂരില്‍ സംഘര്‍ഷം തുടരുന്നു

Britishmalayali
kz´wteJI³

ചാലക്കുടി; മുരിങ്ങൂരില്‍ കഴിഞ്ഞ ദിവസം ചോദ്യം ചെയ്യാനായി വിളിപ്പിച്ച ഫാദര്‍ ടോണി കല്ലൂക്കാരന്‍ അടക്കമുള്ളവരെ വീണ്ടും വിളിപ്പിക്കാന്‍ സാധ്യത. ഇദ്ദേഹത്തെ തിരഞ്ഞ് കഴിഞ്ഞ രാത്രി പൊലീസ് സംഘം വീണ്ടും മുരിങ്ങൂരില്‍ എത്തിയിരുന്നു. കര്‍ദിനാളിന്റെ പേരില്‍ ചമച്ചെന്ന് പറയുന്ന വ്യാജരേഖ ഫാദര്‍ പോള്‍ തേലക്കാട്ടിന്റെ പക്കല്‍ എത്തിച്ചെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ആദിത്യനെയും മുരിങ്ങൂര്‍ ഇടവക വികാരി ഫാദര്‍ ടോണി കല്ലൂക്കാരനെയും പൊലീസ് ചോദ്യം ചെയ്യാന്‍ വിളിച്ചത്. രണ്ടുദിവസം മുമ്പ് ആലുവ ഡിവൈഎസ്പി മുമ്പാകെ ഹാജരായ ആദിത്യനെ കസ്റ്റഡിയില്‍ നിര്‍ത്തിയാണ് ഇന്നലെ ഫാദര്‍ ടോണി കല്ലൂക്കാരനെയും പൊലീസ് വിളിച്ചുവരുത്തിയത്.

എന്നാല്‍ പകല്‍ മുഴുവന്‍ ആലുവ ഡിവൈഎസ്പി ഓഫിസിലിരുന്ന വൈദികനെ ചോദ്യം ചെയ്തില്ല. ഒടുവില്‍ ഇടവകക്കാരുടെയും വൈദികരുടെയും പ്രതിഷേധത്തെ തുടര്‍ന്ന് ഇന്നലെ വൈകിട്ട് തന്നെ വിട്ടയച്ചു. പിന്നീടും വികാരിയെ കസ്റ്റഡിയിലെടുക്കാനുള്ള ശ്രമം നടന്നെങ്കിലും ഇടവകക്കാര്‍ തടഞ്ഞു. രാത്രി പൊലീസെത്തിയപ്പോള്‍ പള്ളിമണിയടിച്ച് നൂറുകണക്കിന് വിശ്വാസികള്‍ ഒത്തുചേരുകയായിരുന്നു.

മുരിങ്ങൂര്‍ സാന്‍ജോ നഗര്‍ പള്ളിവികാരി ഫാ. ടോണി കല്ലൂക്കാരനെ കസ്റ്റഡിയിലെടുക്കാനാണ് പൊലീസെത്തിയത്. രാത്രി 11 മണിയോടെ എറണാകുളത്തുനിന്ന് ആലുവ ഡിവൈ.എസ്പി.യുടെ നേതൃത്വത്തില്‍ മൂന്ന് വണ്ടികളിലായാണ് പൊലീസ് എത്തിയത്.

സംഭവമറിഞ്ഞ് സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് വിശ്വാസികള്‍ പള്ളിയിലേക്കെത്തി. പ്രതിഷേധത്തെത്തുടര്‍ന്ന് വികാരിയെ പിടികൂടാനായില്ല. പൊലീസ് എത്തുംമുന്പ് വിവരം ചോര്‍ന്നു. വാട്സ് ആപ്പിലൂടെയും സന്ദേശം പ്രചരിച്ചു.

വിവിധ ഇടവകകളില്‍നിന്നുള്ള വികാരിമാരും പാതിരാത്രിയോടെ സ്ഥലത്തെത്തി. സംഘര്‍ഷാവസ്ഥ കണക്കിലെടുക്ക് കൊരട്ടി പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. എറണാകുളം പൊലീസ് അവിടെനിന്ന് മാറിനില്‍ക്കുകയാണ്. ഫാ. ടോണിയെ വെള്ളിയാഴ്ച പൊലീസ് ചോദ്യം ചെയ്തിരുന്നു.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category