1 GBP = 87.30 INR                       

BREAKING NEWS

തിരഞ്ഞെടുപ്പ് പ്രവചനവും അതിഗംഭീര പാര്‍ട്ടിയുമായി തയ്യാറെടുത്ത സജീവന്‍ സ്വാമി വച്ച കാല്‍ പിന്നോട്ട് വയ്ക്കില്ല: പ്രസ്‌ക്ലബ്ബില്‍ പ്രവചനവാര്‍ത്താസമ്മേളനത്തിന് അനുമതി കിട്ടിയില്ലെങ്കില്‍ ഞായറാഴ്ച വൈകുന്നേരത്തിനകം പണി തരുമെന്ന് സെക്രട്ടറി രാധാകൃഷ്ണന് ഭീഷണി; ജോണി വാക്കറും കുഴിമന്തിയും ഒരുക്കി പത്രപ്രവര്‍ത്തകരെ കാത്തിരുന്ന സ്വാമിക്ക് അനുമതി നിഷേധിച്ചത് ആഡംബരക്ഷണക്കത്ത് പുറത്തുവന്നതോടെ; സ്വാമിയെ പ്രസ്‌ക്ലബിന്റെ പടിചവിട്ടിക്കില്ലെന്ന് സെക്രട്ടറി; സത്കാരം ആഘോഷിക്കാമെന്ന് കരുതിയവര്‍ നിരാശയിലും

Britishmalayali
പി.വിനയചന്ദ്രന്‍

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് രണ്ട് ദിവസം മുന്‍പ് തലസ്ഥാന നഗരിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മദ്യവും വിഭവസമൃദ്ധമായ ഭക്ഷണവും വിളമ്പി പേരെടുക്കാന്‍ ശ്രമിച്ച സജീവന്‍ സ്വാമിയെ പ്രസ്‌ക്ലബിന്റെ പടി ചവിട്ടാന്‍ അനുവദിക്കില്ലെന്ന് സെക്രട്ടറി രാധാകൃഷ്ണന്‍. ഇതോടെ തുക അടച്ച് പത്രസമ്മേളനം ബുക്ക് ചെയ്‌തെങ്കിലും സെക്രട്ടറി നിലപാടെടുത്തു. തുടര്‍ന്ന് മാധ്യമങ്ങള്‍ക്ക് പ്രസ്‌ക്ലബില്‍ നിന്നും അറിയിപ്പും നല്‍കി. എന്നാല്‍ ഇക്കര്യം ഫോണ്‍ മുഖാന്തിരം സെക്രട്ടറി സജീവന്‍ സ്വാമിയെ അറിയിച്ചെങ്കിലും അദ്ദേഹം രോഷാകുലനായി. ഇന്ന് വൈകുന്നേരത്തിനുള്ളില്‍ തനിക്ക് പണി തരുമെന്നാണ് സ്വാമിയുടെ ഭീഷണി.

എന്തുവന്നാലും വാര്‍ത്താസമ്മേളനും അനുവദിക്കില്ലെന്നാണ് പ്രസ്‌ക്ലബ് ഭാരവാഹികളുടെ നിലപാട്. സെക്രട്ടറി രാധാകൃഷ്ന്‍ ഇക്കാര്യം അദ്യം സ്വാമിയുടെ സെക്രട്ടറിയെയാണ് അറിയിച്ചത്. സെക്രട്ടറി സൗമ്യനായി പെരുമാറിയെങ്കിലും പിന്നാലെ വിളിച്ച സ്വാമി രാധാകൃഷ്ണനോട് തട്ടികയറി. പിന്നാലെ സ്വാമിയുടെ പത്രസമ്മേളനം റദ്ദാക്കിയതായുള്ള അറിയിപ്പ് പ്രസക്ലബില്‍ നിന്ന് നല്‍കുകയും ചെയ്തു. ഭക്ഷണവിവരങ്ങളും വിളമ്പുന്ന മദ്യത്തിന്റെ പേരും ഉള്‍പ്പെടെ വിശദീകരിച്ചാണ് കുറിപ്പ് തയ്യാറാക്കിയിട്ടുള്ളത്.

തിങ്കളാഴ്ചത്തേയ്ക്ക് പ്രസ്‌ക്ലബ് ബുക്ക് ചെയ്തതിന് പിന്നാലെ സ്വാമിയുടൈ അനുയായികള്‍ ഭക്ഷണവിവരം ഉള്‍പ്പെടെയുള്ള കുറിപ്പ് മാധ്യമങ്ങളുടെ ഓഫീസുകളില്‍ നേരിട്ട് എത്തിക്കുകയും ചെയ്തു. ചില മാധ്യമപ്രവര്‍ത്തകര്‍ ഇതുകണ്ട് രസിച്ചെങ്കിലും ഭൂരിഭാഗം പേരും കടുത്ത എതിര്‍പ്പുമായി രംഗത്തെത്തി. പലരും സെക്രട്ടറി രാധാകൃഷ്ണനെ ഫോണിലൂടെ ബന്ധപ്പെട്ട് രോഷം പ്രകടിപ്പിക്കുകയും ചെയ്തു. ഇതോടെയാണ് വാര്‍ത്താസമ്മേളനം റദ്ദാക്കാന്‍ സെക്രട്ടറി നിര്‍ബന്ധിതനായത്.

മാധ്യമപ്രവര്‍ത്തകര്‍ക്ക് വേണ്ടി വമ്പന്‍ സല്‍ക്കാരമായിരുന്നു സ്വാമി തീരുമാനിച്ചിരുന്നത്. മട്ടന്‍ ഫ്രൈ, ചിക്കന്‍ ഫ്രൈ, ബീഫ് ഫ്രൈ, ചിക്കന്‍, മട്ടണ്‍, ബീഫ് ബിരിയാണി, ചിക്കന്‍ കുഴിമന്തി ഉള്‍പ്പെടെ ഫുഡ് മെനുവില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതിന്റെ കൂടെ ജോണിവാക്കറും ബിയറും ഉള്‍പ്പെടുത്തിയിരുന്നു. രാവിലെ പത്രസമ്മേളനം നടത്തിയ ശേഷം. വൈകിട്ട് 4മുതല്‍ 9വരെ ഹോട്ടല്‍ പങ്കജിലായിരുന്നു ഭക്ഷണം മദ്യസത്ക്കാരവും ഒരുക്കിയിരിക്കുന്നത്.

ശനിയാഴ്ച വൈകിട്ടോടെയാണ് രണ്ട് പേജുള്ള ക്ഷണകത്ത് തലസ്ഥാനത്തെ മാധ്യമസ്ഥാപനങ്ങളിലെത്തുന്നത്. പ്രവചനപരിപാടിയുടെ വാര്‍ത്താസമ്മേളനത്തിന് പിന്നാലെ വൈകുന്നേരം 4 മുതല്‍ അതിഗംഭീര പാര്‍ട്ടിയുണ്ടാകുമെന്ന് അറിയിപ്പ് ആദ്യപേജില്‍ തന്നെ ഉണ്ടായിരുന്നു. തുടര്‍ന്നാണ് ഫൈസ്റ്റാര്‍ ഹോട്ടലുകളിലേതിന് സമാനമായ മെനു ലിസ്റ്റും ഉള്‍പ്പെടുത്തിയിരുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category