1 GBP = 88.00 INR                       

BREAKING NEWS

കൊല്ലും കൊലയുമായുള്ള രാഷ്ട്രീയം മടുത്തപ്പോള്‍ മാറ്റി കുത്തിയാല്‍ മാറ്റം കാണാം എന്ന മുദ്രാവാക്യം ഉയര്‍ത്തി കളത്തിലിറങ്ങി; കണ്ണൂരിലെ സിപിഎമ്മിന്റെ കണ്‍കണ്ട ദൈവത്തിന് ഭീഷണി ഉയര്‍ത്തി 3000 വോട്ടുവരെ മറിയുമെന്ന് ഉറപ്പായപ്പോള്‍ മറ്റൊരു ഒഞ്ചിയം ആവര്‍ത്തിക്കാതിരിക്കാന്‍ തീര്‍ത്തുകളയാന്‍ തീരുമാനിച്ചു; തലങ്ങും വിലങ്ങും വെട്ടേറ്റ കണ്ണൂരിലെ സിപിഎമ്മിന്റെ മുന്‍ കണ്ണിലുണ്ണി ഗുരുതാവസ്ഥയില്‍ തുടരുന്നു; സിപിഎമ്മിനോട് കളിച്ചാല്‍ തീര്‍ത്തുകളയുമെന്ന സന്ദേശത്തിന്റെ ഇരയായി വെട്ടേറ്റ് പുളഞ്ഞ് സിഒടി നസീര്‍

Britishmalayali
kz´wteJI³

വടകര: വടകരയില്‍ വെട്ടേറ്റ സിപിഎം വിമത സ്ഥാനാര്‍ത്ഥിയും മുന്‍ ഡിവൈഎഫ്ഐ നേതാവുമായ സിഒടി നസീര്‍ പാര്‍ട്ടിയുടെ കണ്ണിലെ കരടായത് മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് നേരേ തിരിഞ്ഞതോടെ. വടകരയില്‍ ജയരാജനെതിരെ വിമതനായതോടെ പാര്‍ട്ടിക്ക് അത് പൊറുക്കാനാവാത്ത തെറ്റായി. മറ്റൊരു ഒഞ്ചിയം ആവര്‍ത്തിക്കുമെന്ന ഭയം പാര്‍ട്ടിയെ പിടികൂടിയതായി വേണം സംശയിക്കണം. ടി.പി.ചന്ദ്രശേഖരനുണ്ടായ ദുരനുഭവം ഓര്‍മ്മിപ്പിക്കും വിധമുള്ള ആക്രമണം. തലയ്ക്കും വയറിനും കൈകാലുകള്‍ക്കുമാണു പരുക്ക്. സ്‌കൂട്ടറില്‍ വീട്ടിലേക്കു പോകുമ്പോള്‍ ബൈക്കിലെത്തിയ 3 അംഗ സംഘം സ്‌കൂട്ടര്‍ ഇടിച്ചിട്ടു വെട്ടിപരുക്കേല്‍പിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ നസീറിനെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോയി. ബെക്കിലെത്തിയ സംഘം വെട്ടിയപ്പോള്‍ തടുക്കുമ്പോഴാണ് പരിക്കേറ്റത്.

സിപിഎം ലോക്കല്‍ കമ്മറ്റി അംഗമായിരുന്ന സിഒടി നസീര്‍ ഏതാനും വര്‍ഷം മുമ്പാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോയത്. പി.ജയരാജനെതിരെ മത്സരരംഗത്ത് വന്നപ്പോള്‍' 'മാറ്റി കുത്തിയാല്‍ മാറ്റം കാണാംട എന്നതായിരുന്നു പ്രചരണ വാക്യം.തലശ്ശേരി നഗരസഭ കൗണ്‍സിലറും സിപിഎം. പ്രാദേശിക നേതാവും ആയിരുന്ന സി.ഒ.ടി. നസീര്‍ 2015 ലാണ് പാര്‍ട്ടിയുമായി അകന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഷംസീറിനെതിരെ തലശ്ശേരിയില്‍ മത്സരിക്കാന്‍ തയ്യാറായിരുന്നു. പക്ഷേ, അവസാന നിമിഷം പിന്മാറുകയാണുണ്ടായത്. മേപ്പയ്യൂര്‍ ടൗണില്‍ വോട്ടഭ്യര്‍ഥിച്ച് സംസാരിക്കുന്നതിനിടെ ഏപ്രിലില്‍ ഇദ്ദേഹത്തിന് നേരെ ആക്രമണമുണ്ടായിരുന്നു. ഇത് മൂന്നാം തവണയാണ് വെട്ടേല്‍ക്കുന്നത്.

വികസനത്തോടൊപ്പം അക്രമരാഷ്ട്രീയമില്ലാത്ത ഒരു നാളെയുണ്ടാകണമെന്ന രാഷ്ട്രീയം ഉയര്‍ത്തിയായിരുന്നു വടകരയില്‍ പി ജയരാജനെതിരെ സിഒടി നസീര്‍ സ്ഥാനാര്‍ത്ഥിയായത്. ലോക്സഭ തിരഞ്ഞെടുപ്പില്‍ പല സന്നദ്ധ സംഘടനകളും ഇദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. യുവാക്കളുടെ പിന്തുണയോടെ വര്‍ഗ്ഗീയതയും കൊലപാതക രാഷ്ട്രീയവും വിഷയമാക്കിയുള്ള പ്രചാരണമാണ് നസീര്‍ നടത്തിയത്. വടകര മണ്ഡലത്തിലെ യുവാക്കളും നാട്ടുകാരും തനിക്ക് പിന്തുണ നല്‍കിയെന്നാണ് നസീര്‍ അവകാശപ്പെട്ടിരുന്നത്. പുതിയ ആശയം പുതിയ രാശഷ്ട്രീയം എന്നിവയാണ് താന്‍ മുന്നോട്ടു വെയ്ക്കുന്നത്. സൗഹാര്‍ദപരമായ രാഷ്ട്രീയം കേരളത്തില്‍ രൂപപ്പെടണമെന്നും നസീര്‍ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു.

അക്രമമല്ല സേവനമാണ് രാഷ്ട്രീയ പ്രവര്‍ത്തനം. ഒച്ചിന്റെ വേഗത്തിലല്ല കുതിരയുടെ വേഗത്തിലാണ് വികസനം വരേണ്ടതെന്നുമുള്ള നസീറിന്റെ പ്രചരണം ഏറെ ചലനം സൃഷ്ടിച്ചിരുന്നു.എന്നാല്‍ അക്രമരാഷ്ട്രീയത്തിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തിയ നസീറിനു തന്നെ അതിന്റെ ഇരയായി മാറേണ്ടിയും വന്നുനേരത്തെ പാര്‍ട്ടി അംഗവും ജനപ്രതിനിധിയുമായ നസീറിന് തലശ്ശേരിയിലെ ന്യൂനപക്ഷ മേഖലയില്‍ ചെറുതല്ലാത്ത സ്വാധീനമുണ്ട്. തെരഞ്ഞെടുപ്പില്‍ നസീര്‍ മൂവായിരത്തിനും നാലായിരത്തിനുമിടയില്‍ വോട്ടുപിടിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. തലശ്ശേരി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കിവീസ് ക്ലബിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ് നസീര്‍ സി.പി. എം ഭരിക്കുന്ന നഗരസഭയുമായും പാര്‍ട്ടിയുമായും തെറ്റുന്നത്. പിന്നീടത് പരസ്യയുദ്ധത്തിലേക്കും നസീറിന്റെ പുറത്തേക്കുള്ള പോക്കിലും കലാശിച്ചു.

മാപ്പു പറഞ്ഞും സിപിഎമ്മിന്റെ ശത്രുവായി
നേരത്തേ കണ്ണൂരില്‍ ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ പ്രതിയായിരുന്നു. എന്നാല്‍ പ്രതിയല്ലെന്നും മനഃപൂര്‍വ്വം കൂടുക്കിയതാണെന്നുമായിരുന്നു നസീറിന്റെ വാദം. ഇത് ഉമ്മന്‍ ചാണ്ടിയെ നേരിട്ട് കണ്ട് ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ പ്രതിയായ നസീര്‍ പിന്നീടൊരിക്കല്‍ ഉമ്മന്‍ ചാണ്ടി തലശ്ശേരിയിലെത്തിയപ്പോള്‍ പരസ്യമായി മാപ്പുപറഞ്ഞത് വന്‍വിവാദമായിരുന്നു. ഇതോടെ സി.പി. എമ്മിന്റെ മുഖ്യശത്രുക്കളിലൊരാളായി നസീര്‍ മാറി. സിപിഎമ്മിനെതിരെ മുന്‍പ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇതും വിവാദത്തിന് വഴിവെച്ചിരുന്നു.
ശനിയാഴ്ച സന്ധ്യയോടെ തലശ്ശേരി പുതിയസ്റ്റാന്റ് പരിസരത്തെ കായ്യത്ത് റോഡില്‍ വച്ചാണ് സംഭവം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ പ്രതിയാണ് നസീര്‍. മൂന്ന് പേര്‍ ചേര്‍ന്നാണ് വെട്ടിയതെന്ന് നസീറിന്റെ മൊഴി. തലശ്ശേരി നഗരസഭയിലെ മുന്‍ സിപിഎം കൗണ്‍സിലറാണ്. നസീറിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൈക്കും കാലുകള്‍ക്കും ദേഹത്തും വെട്ടേറ്റിട്ടുണ്ട്. നസീറിന് ഗുരുതരമായി വെട്ടേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. കായ്യത്ത് റോഡില്‍ വച്ചു നസീറിനെ വളഞ്ഞിട്ടു വെട്ടിപരുക്കേല്‍പ്പിക്കുകയായിരുന്നു. നസീറിനെ രക്ഷിക്കാന്‍ ചെന്ന നൗറിഫിനെ ബൈക്ക് കൊണ്ടു തട്ടി സമീപത്തെ ഓവുചാലില്‍ തെറിപ്പിച്ചു. അടിയേറ്റ നസീര്‍ എഴുന്നേറ്റ് ഓടിയെങ്കിലും അക്രമികള്‍ വീണ്ടും പിന്തുടര്‍ന്ന് അടിച്ചു വീഴ്ത്തി. വീണ്ടും എഴുന്നേറ്റപ്പോള്‍ ബൈക്ക് കാലില്‍ കയറ്റിയെന്നും നൗറിഫ് പറഞ്ഞു.
ബഹളം കേട്ട് ആളുകള്‍ ഓടിയെത്തുമ്പോഴേക്കും അക്രമി സംഘം സ്ഥലംവിട്ടു. നസീറിനെ ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയും പരുക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റുകയുമായിരുന്നു. തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ നേരത്തേ നസീറിനു നേരെ രണ്ടു തവണ സിപിഎം സംഘം അക്രമം നടത്തിയിരുന്നു.

ആക്രമണത്തില്‍ പങ്കില്ലെന്ന് സിപിഎം; ആസുത്രിതമെന്ന് മുല്ലപ്പള്ളി
നസീറിനു നേരെയുണ്ടായ അക്രമത്തില്‍ സിപിഎമ്മിനു ബന്ധമില്ലെന്നു തലശ്ശേരി ടൗണ്‍ ലോക്കല്‍ കമ്മിറ്റി അറിയിച്ചു. സംഭവത്തെ സിപിഎമ്മിന്റെ മേല്‍ കെട്ടിവയ്ക്കാന്‍ നടത്തുന്ന ശ്രമത്തെ അപലപിക്കുകയും ചെയ്തു.
സി.ഒ.ടി. നസീറിനെതിരെ ഉണ്ടായ ആക്രമണത്തെ കെപിസിസി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അപലപിച്ചു. നസീറിനെ ആക്രമിച്ച സിപിഎം. നടപടി പ്രതിഷേധാര്‍ഹമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ കുറ്റപ്പെടുത്തി. സിപിഎമ്മിന്റെ തെറ്റായ നയങ്ങള്‍ തുറന്ന് കാണിക്കാന്‍ ശ്രമിച്ച ടി.പി ചന്ദ്രശേഖരന് ഉള്‍പ്പടെ ഉണ്ടായ അനുഭവമാണ് സി.ഒ.ടി നസീറിനും ഉണ്ടായിരിക്കുന്നത്. എതിര്‍പ്പിന്റെ ശബ്ദം ഏത് ഭാഗത്ത് നിന്നും ഉയര്‍ന്നാലും അടിച്ചമര്‍ത്തുകയെന്നതാണ് സിപിഎം നിലപാട്. മുഖ്യമന്ത്രിയുടേയും പാര്‍ട്ടി സെക്രട്ടറിയുടേയും വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടേയും തട്ടകമായ തലശ്ശേരിയില്‍ സംഘടിതവും ആസൂത്രിതവുമായി വാടക കൊലയാളികളെ ഉപയോഗിച്ച് നസീറിനെ വധിക്കാനാണ് ശ്രമിച്ചതെന്നും ഇത് ഒരിക്കലും ന്യായീകരിക്കാന്‍ സാധ്യമല്ലെന്നും മുല്ലപ്പള്ളി പ്രസ്താവനയിലൂടെ വ്യക്തമാക്കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category