1 GBP = 88.70 INR                       

BREAKING NEWS

ആമിയും ഓര്‍ക്കോയും ഒന്നായി, ഒരുമിപ്പിച്ചതും സംഘടന പ്രവര്‍ത്തനം; ആശിര്‍വദിക്കാന്‍ രൂപേഷ് ജയിലില്‍ നിന്നെത്തി; വിവാഹത്തില്‍ പങ്കെടുത്തത് ബിനോയ് വിശ്വം അടക്കം 19പേര്‍; പരോളില്‍ ഇറങ്ങിയ മാവോയിസ്റ്റ് നേതാവ് വീട്ടിലെത്തിയത് കനത്ത സുരക്ഷയില്‍

Britishmalayali
kz´wteJI³

തൃശൂര്‍: മാവോയിസ്റ്റ് ദമ്പതികളായ രൂപേഷ് - ഷൈന എന്നിവരുടെ മകള്‍ ആമി വിവാഹിതയായി. ബംഗാള്‍ സ്വദേശിയായ ഓര്‍ക്കോദീപുമായാണ് ആമിയുടെ വിവാഹം നടന്നത്. വലപ്പാട് ചന്ദപ്പടിയിലെ വീട്ടില്‍ വിയ്യൂര്‍ ജയിലില്‍ കഴിയുന്ന രൂപേഷിന്റേയും ജാമ്യം ലഭിച്ച അമ്മ ഷൈനിയുടേയും സാന്നിധ്യത്തില്‍ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. ഇന്നലെയായിരുന്നു വിവാഹ രജിസ്ട്രേഷന്‍.

ബംഗാളിലെ 24 ഫര്‍ഗാനാസിലെ മദന്‍ ഗോപാല്‍ ഗോസ്വാമിയുടേയും ടുള്‍ ടുള്‍ ഗോസ്വാമിയുടേയും മകനാണ് ഓര്‍ക്കോദീപ്. ഒന്നിച്ചുള്ള ദീര്‍ഘകാലത്തെ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനങ്ങളില്‍ പരസ്പരം പരിചയപ്പെട്ടാണ് ഇവര്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. തൃപ്രയാര്‍ സബ് രജിസ്ട്രാര്‍ ചന്തപ്പടിയിലെ ഇവരുടെ വീട്ടിലെത്തിയാണ് വിവാഹവുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിച്ചത്. മുന്‍ മന്ത്രിയും സിപിഐ. നേതാവുമായ ബിനോയ് വിശ്വം ഉള്‍പ്പടെ അടുത്ത സുഹൃത്തുക്കളായ പത്തൊമ്പത് പേര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

വിയ്യൂര്‍ ജയിലില്‍ കഴിയുന്ന പിതാവ് രൂപേഷ് ഒരു ദിവസത്തെ പരോളിനിറങ്ങിയാണ് മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. കനത്ത പൊലീസ് സുരക്ഷയോടെയാണ് രൂപേഷിനെ വീട്ടിലെത്തിച്ചത്. ബോംബുസ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധനക്കെത്തിയിരുന്നു. ചാലക്കുടി ഡിവൈ.എസ്പി പി. ലാല്‍ജിക്കായിരുന്നു സുരക്ഷാ ചുമതല. രാവിലെ പത്തുമണിയോടെ വീട്ടിലെത്തിയ രൂപേഷ് പരോള്‍ സമയം പൂര്‍ത്തിയാക്കി വൈകീട്ട് അഞ്ചുമണിയോടെ വിയ്യൂര്‍ ജയിലിലേക്കുമടങ്ങി. ഇന്ന് വാടാനപ്പള്ളി വ്യാപാര ഭവന്‍ ഹാളില്‍ വിവാഹ സല്‍ക്കാരത്തിന് ശേഷം വധൂവരന്മാര്‍ ബംഗാളിലേക്ക് മടങ്ങും. സവേരയാണ് ആമിയുടെ അനിയത്തി.

ഏപ്രില്‍ 20ന് തന്റെ മകള്‍ ആമിയുടെ വിവാഹത്തിന് എല്ലാവരും കൂടെയുണ്ടാവണമെന്ന് ആവശ്യപ്പെട്ട് ആമിയുടെ അച്ഛനും തടവില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാവുമായ രൂപേഷിന്റെ കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇന്നലെ രജിസ്ട്രേഷനിടെ രാവിലെ പത്ത് മുതല്‍ വൈകിട്ട് അഞ്ചു വരെ രൂപേഷ് വീട്ടിലുണ്ടായിരുന്നു. പൊലീസ് അകമ്പടിയോടെയാണ് എത്തിയത്.

ഇന്ന് വാടാനപ്പിള്ളി വ്യാപാരഭവന്‍ ഹാളില്‍ ലളിതമായ സ്വീകരണ പരിപാടിയുണ്ട്, സുരക്ഷാകാരണങ്ങളാല്‍ പങ്കെടുക്കാന്‍ അനുമതിയില്ല. സിപിഐ നേതാവ് ബിനോയ് വിശ്വം എംപിയും വീട്ടില്‍ എത്തി. ശാന്തിനികേതന്‍ വിശ്വഭാരതി യൂണിവേഴ്സിറ്റിയില്‍ യൂറോപ്യന്‍ സ്റ്റഡീസില്‍ ബിരുദ വിദ്യാര്‍ത്ഥിനിയാണ് ആമി. കൊല്‍ക്കത്തയില്‍ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിയായ ഓര്‍ക്കോ ദീപ് വിപ്ളവ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ യുണൈറ്റഡ് ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് ഫ്രണ്ടിന്റെ നേതാവാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category