1 GBP = 88.00 INR                       

BREAKING NEWS

സ്വന്തം നാടായ ത്രിഭുവനത്ത് ഇരുവരും തികഞ്ഞ മാന്യ യുവതികള്‍; കേസുകളൊന്നും ഇതുവരെയില്ല; ഭര്‍ത്താക്കന്മാര്‍ക്ക് ബിസിനസ്; റസിഡന്‍ഷ്യല്‍ കോളനിയിലെ ആഡംബര വീട്ടില്‍ മാതൃകാദമ്പതികളായി ജീവിതം; മക്കള്‍ പഠിക്കുന്നതു കൊടൈക്കനാലിലെ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍; പേരിലും പ്രായത്തിലെയും സാമ്യത കൊണ്ട് സഹോദരിമാരാണെന്ന് പൊലീസിനെ തെറ്റിദ്ധരിപ്പിക്കും; ഒരുസ്ഥലത്ത് പണിപാളിയാല്‍ അവിടെ വിടും; മാല മോഷണത്തിലെ ജഗജില്ലികളായ ജ്യോതിയുടെയും ജയന്തിയുടെയും കഥ

Britishmalayali
kz´wteJI³

കാസര്‍കോഡ്: മാല മോഷണത്തിന് പിടിയിലയ തമിഴ്നാട് സ്വദേശിനികളായ ജ്യോതിയുടെയും ജയന്തിയും തട്ടിപ്പ് നടത്തുന്നത് കേരളവും ബെഗളൂരുവും കേന്ദ്രീകരിച്ച്. ജയന്തിയുടെ ഭര്‍ത്താവിന് ഇവര്‍ മോഷ്ടിച്ചു കൊണ്ടുവരുന്ന മുതലുകള്‍ വില്‍ക്കുന്ന പണിയാണ്. ജ്യോതിയുടെ ഭര്‍ത്താവിന് സ്വന്തമായി ബിസിനസ് ഉണ്ട്. തമിഴ്നാട്ടില്‍ എവിടെയും ഇവര്‍ക്കെതിരെ കേസുകളില്ല. എന്നിരുന്നാലും കൂട്ടാളികള്‍ക്കായി പൊലീസ് അന്വേഷണം തുടരുന്നു. നാട്ടില്‍ ഇരുവര്‍ക്കുമുള്ളത് എസി ഉള്‍പ്പെടെയുള്ള ആധുനിക സൗകര്യങ്ങളെല്ലാമുള്ള ഇരുനില വീട്. റസിഡന്‍ഷ്യല്‍ മേഖലയിലാണ് വീട്. ആഡംബര വീടുകളാണ് രണ്ടു പേരുടെയും. മക്കള്‍ പഠിക്കുന്നതു കൊടൈക്കനാലിലെ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍. ഒരാള്‍ക്ക് മൂന്നും മറ്റൊരാള്‍ക്കു രണ്ടും കുട്ടികളാണ് ഉള്ളത്. എല്ലാവരുടെയും പഠനം ലക്ഷങ്ങള്‍ ചെലവഴിച്ച്. ജീവിതവും ആഡംബരം നിറഞ്ഞതാണ്. മികച്ച കായിക പരിശീലനമടക്കമാണ് കുട്ടികള്‍ക്ക് നല്‍കുന്നത്.


48 കാരിയായ ജ്യോതിയുടെയും, 43 കാരിയായ ജയന്തിയുടെയും സ്വദേശം തമിഴ്നാട്ടില്‍ തിരുപ്പൂര്‍ വാരാണസി പാളയമാണെന്നാണ് ഇവര്‍ പൊലീസിനോടു പറഞ്ഞിരുന്നത്. ഇതനുസരിച്ചു ഇവിടെ അന്വേഷിച്ചെത്തിയ പൊലീസ് സംഘം വിലാസം തെറ്റാണെന്നു മനസിലായതോടെ തമിഴ്നാട് പൊലീസിന്റെ സഹായം തേടി. തുടര്‍ന്നാണ് മധുരയ്ക്കടുത്തുള്ള ശിവഗംഗയ്ക്കു സമീപം ത്രിഭുവനം എന്ന സ്ഥലത്തെത്തിയത്. എന്നാല്‍ ത്രിഭുവനത്ത് ഇരുവരും മാന്യന്മാരായാണ് അറിയപ്പെടുന്നത്. ത്രിഭുവനം പൊലീസ് സ്റ്റേഷനില്‍ ഇരുവര്‍ക്കുമെതിരെ കേസുകളൊന്നുമില്ല.

പേരിലെയും പ്രായത്തിലെയും സാമ്യത കൊണ്ടു സഹോദരിമാരാണെന്നു പൊലീസിനെ തെറ്റിദ്ധരിപ്പിക്കാറുണ്ടെങ്കിലും ഇരുവരും സഹോദരിമാരല്ലെന്നും അന്വേഷണ സംഘം കണ്ടെത്തി. ഒരു സ്ഥലത്തു കുറെ മോഷണക്കേസുകളില്‍ പെട്ടു തിരിച്ചറിയുന്ന സ്ഥിതി വന്നാല്‍ അവിടം ഉപേക്ഷിച്ചു മറ്റൊരു സ്ഥലത്തേക്കു പോകുന്നതാണ് ഇവരുടെ രീതി. 2010ല്‍ പാലക്കാട്ടാണ് മോഷണത്തിനു തുടക്കമിട്ടത്. പിന്നീട് മലപ്പുറം ജില്ലയിലും കണ്ണൂരിലും തമ്പടിച്ചു. മലപ്പുറത്തെ തിരൂര്‍ പൊലീസ് സ്റ്റേഷനില്‍ ഇവര്‍ പിടികിട്ടാപ്പുള്ളികളാണ്. കാസര്‍കോട് വിദ്യാനഗര്‍, പയ്യന്നൂര്‍, പെരിങ്ങോം പൊലീസ് സ്റ്റേഷനുകളില്‍ വാറണ്ട് പ്രതികളും.

കഴിഞ്ഞ ഏപ്രില്‍ 27നാണ് കുന്നുമ്മല്‍ ക്ഷേത്ര പരിസരത്ത് നിന്നു വീട്ടമ്മയുടെ മാല പൊട്ടിച്ചോടിയ കേസില്‍ ഇവരെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. തിരുപ്പൂരില്‍ നിന്നു മുല്ലപ്പു വില്‍പ്പനയ്ക്ക് വന്നതാണെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍ മോഷണമാണ് ഇവരുടെ മുഖ്യ തൊഴിലെന്നും ഇവര്‍ക്കു പിന്നില്‍ വന്‍ സ്രാവുകളുണ്ടെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.

കള്ളി വെളിച്ചത്തായാല്‍ രക്ഷപ്പെടാന്‍ വിചിത്ര വഴികള്‍
മാല പൊട്ടിച്ചു ഓടുന്നതിനിടെ പൊലീസ് പിടിയിലായാല്‍ രക്ഷപ്പെടാന്‍ എതു മാര്‍ഗവും സ്വീകരിക്കും. മലമൂത്ര വിസര്‍ജനം നടത്തുകയാണ് ഇതില്‍ ആദ്യ പടി. ഇതോടെ പൊലീസ് ഇവരെ ഒഴിവാക്കാനുള്ള ശ്രമം നടത്തും. ഇത് പരാജയപ്പെട്ടാല്‍ ഗുഹ്യഭാഗത്ത് മുറിവുണ്ടാക്കും. സ്ത്രീകളായതിനാല്‍ തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ പൊലീസ് വിട്ടയക്കും.

ഇതാണ് കാലങ്ങളായി രക്ഷപ്പെടാന്‍ പ്രയോഗിക്കുന്ന അടവ്. എന്നാല്‍ ഹൊസ്ദുര്‍ഗ് പൊലീസിനു മുന്‍പില്‍ ഈ അടവുകള്‍ പരാജയപ്പെട്ടതോടെ ഇവരുടെ മുഴുവന്‍ കേസുകളും പൊങ്ങാന്‍ തുടങ്ങി. കൂടാതെ മുഴുവന്‍ വിവരങ്ങളും കണ്ടെത്താന്‍ ജില്ലാ പൊലീസ് മേധാവി നിര്‍ദ്ദേശം നല്‍കിയതോടെ കാഞ്ഞങ്ങാട് ഡിവൈഎസ്പി അന്വേഷണത്തിനായി പ്രത്യേക സംഘത്തെയും രൂപീകരിച്ചു. ചോദ്യം ചെയ്യലില്‍ സംസ്ഥാനത്ത് ഒട്ടേറെ കേസുകളില്‍ പ്രതിയാണ് ഇവരെന്ന് കണ്ടെത്തി. അമ്പലത്തറ, വിദ്യാനഗര്‍ സ്റ്റേഷനുകളിലും ഇവര്‍ക്കെതിരെ കേസുണ്ട്. ഇതിനു പുറമെ പയ്യന്നൂര്‍, തിരൂര്‍ എന്നിവിടങ്ങളിലും ഇവര്‍ക്കെതിരെ കേസുകളുണ്ടെന്ന വിവരം അന്വേഷണ സംഘത്തിന് ലഭിച്ചു. ഇവര്‍ക്കു സഹായികളായി വേറെയും ആളുകളുണ്ട്. മാല പൊട്ടിച്ചെടുത്താല്‍ ഉടന്‍ തന്നെ മറ്റൊരാള്‍ക്ക് കൈമാറുകയാണ് രീതി. പൊലീസ് പിടികൂടുമ്പോള്‍ മോഷണം ചെയ്ത മാലയുടെ ചെറിയൊരു ഭാഗം മാത്രമാണ് ഇവരില്‍ നിന്നു കണ്ടെത്താനായത്.

ഭക്ഷണശാലകള്‍ കേന്ദ്രീകരിച്ചാണ് മോഷണം. ഭക്ഷണം കഴിച്ച് കൈകഴുകുന്നതിനിടെയാണ് മാല പൊട്ടിച്ചെടുക്കുക. മുന്‍പിലുള്ള ആളുടെ കൈകള്‍ക്കിടയിലൂടെ കൈ കടത്തി ഇവര്‍ കൈ കഴുകാന്‍ ശ്രമിക്കും. ഇതിനിടയില്‍ അതി വിദഗ്ധമായി മാല പൊട്ടിച്ചെടുക്കും. പിന്നീട് ഇവിടെ നിന്നു രക്ഷപ്പെടുകയാണ് പതിവ്. വയോധികരായ സ്ത്രീകളെയാണ് മോഷണത്തിന് നോട്ടമിടുന്നത്. കുന്നുമ്മലില്‍ നിന്നു വയോധികയുടെ മാല പൊട്ടിക്കുന്നത് നാട്ടുകാരുടെ കണ്ണില്‍ പെട്ടതാണ് കുടുങ്ങാന്‍ കാരണം. തുടര്‍ന്നു നാട്ടുകാരും പൊലീസും നടത്തിയ പരിശോധനയില്‍ ജില്ലാ ആശുപത്രി പരിസരത്ത് വച്ചു രണ്ടു പേരെയും പിടികൂടുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി ജയിംസ് ജോസിന്റെ നിര്‍ദ്ദേശ പ്രകാരം കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ.സജീവിന്റെ നേതൃത്വത്തിലാണ് അന്വേഷണ സംഘം രൂപീകരിച്ചത്. സിഐ വിനീഷ് കുമാര്‍, എസ്‌ഐ വി.ജയപ്രസാദ് സിപിഒമാരായ സി.മനോജ്. കെ.വി.റിജേഷ്, ഗിരീഷ് കുമാര്‍, പി.ടി.വാഹിദ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ഇവരുടെ അന്വേഷണമാണ് തമിഴ് മോഷണ കഥയുടെ ചുരുളഴിച്ചത്. അന്വേഷണത്തില്‍ തമിഴ്നാട് പൊലീസിന്റെ സഹായവും ലഭിച്ചു. പ്രതികള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category