1 GBP = 87.30 INR                       

BREAKING NEWS

ഇന്ദിരയെ കൊന്നപോലെ എന്നെയും അവര്‍ കൊല്ലും; എന്നെ കൊല്ലാന്‍ ഏല്‍പിച്ചിരുന്നത് സുരക്ഷാ ഉദ്യോഗസ്ഥരെ തന്നെ; ജീവനെടുക്കാന്‍ പറന്നുനടക്കുന്ന കഴുകന്മാരെ കുറിച്ച് സൂചിപ്പിച്ച് അരവിന്ദ് കെജ്രിവാള്‍; മുഖ്യമന്ത്രിയായിട്ടും ആക്രമിക്കപ്പെടുന്നതിന് പിന്നില്‍ തന്നെ വധിക്കാന്‍ നടക്കുന്ന ഗൂഢാലോചനകളെ കുറിച്ച് ആശങ്കപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ബിജെപി തന്റെ ജീവനെടുക്കാന്‍ നടക്കുകയാണെന്ന് തുറന്നടിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ പോലെ വ്യക്തിഗത സുരക്ഷാ ഓഫീസര്‍ തന്നെ വകവരുത്തുമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബിലെ ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ കേജ്രിവാള്‍ പറഞ്ഞു. പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തില്‍ നിരാശനായ ആം ആദ്മി പ്രവര്‍ത്തകനാണ് മുഖ്യമന്ത്രിയെ ആക്രമിച്ചതെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. എന്താണ് അത് അര്‍ഥമാക്കുന്നത്? പഞ്ചാബ് മുഖ്യമന്ത്രിയോട് ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനു ദേഷ്യമുണ്ടെങ്കില്‍ അയാള്‍ക്ക് മുഖ്യമന്ത്രിയെ അടിക്കാന്‍ സാധിക്കുമോ. മോദിജിയോട് ബിജെപി പ്രവര്‍ത്തകനു ദേഷ്യമുണ്ടെങ്കില്‍ അതു സാധിക്കുമോ? കേജ്രിവാള്‍ ചോദിച്ചു.

മുഖ്യമന്ത്രി തന്നെ ആരോപണവുമായി രംഗത്തെത്തിയതോടെ വിഷയത്തില്‍ ഡല്‍ഹി പൊലീസും പ്രതികരിച്ചു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലെയും ഉന്നതര്‍ക്കു ഡല്‍ഹി പൊലീസ് സുരക്ഷ നല്‍കുന്നുണ്ട്. ഡല്‍ഹി മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കുവേണ്ടി നിയോഗിച്ച ഉദ്യോഗസ്ഥര്‍ പ്രതിബദ്ധതയോടെയാണു ചുമതല നിര്‍വഹിക്കുന്നത് ഡല്‍ഹി പൊലീസിലെ ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

2015ലും ഒരു അഭിമുഖത്തില്‍ പൊലീസിനെതിരെ കേജ്രിവാള്‍ നടത്തിയ പരാമര്‍ശങ്ങള്‍ ഏറെ വിവാദമായിരുന്നു. ഇതേതുടര്‍ന്ന് ഡല്‍ഹി പൊലീസ് കേജ്രിവാളിനെതിരെ മാനനഷ്ടക്കേസ് കൊടുത്തു. കഴിഞ്ഞ വര്‍ഷമാണ് ഈ കേസില്‍ കേജ്രിവാള്‍ കുറ്റവിമുക്തനായത്. ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു രൂക്ഷവിമര്‍ശനങ്ങളാണ് കേജ്രിവാളും ആം ആദ്മി പാര്‍ട്ടിയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഉയര്‍ത്തിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category