1 GBP = 88.30 INR                       

BREAKING NEWS

ഈ ബൂത്തുകളില്‍ 100ശതമാനം പോളിങ് നടക്കുമെന്ന് സോഷ്യല്‍ മീഡിയ; താരമായി വീണ്ടുമൊരു പോളിങ് ഉദ്യോഗസ്ഥ; ആരാണ് യോഗേശ്വരി ഗോഗിത്; റീനയ്ക്ക് പിന്നാലെ യോഗേശ്വരിയുടെ വിവരങ്ങള്‍ തേടി സോഷ്യല്‍ മീഡിയയില്‍ പരക്കം പാച്ചില്‍; ബോളിവുഡ് നടിമാരെ വെല്ലുന്ന സുന്ദരിമാരുടെ ബൂത്തില്‍ മണിക്കൂറുകള്‍ വരിനിന്ന് വോട്ടു ചെയ്ത് പുരുഷന്മാര്‍

Britishmalayali
kz´wteJI³

വോട്ടെടുപ്പു ദിവസം രാഷ്ട്രീയക്കാരേക്കാള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ പിടിച്ചുപറ്റിയവരാണ് ഈ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. 'ഈ ബൂത്തില്‍ ഇന്നു 100% പോളിങ് നടക്കും' എന്ന അടിക്കുറിപ്പോടെ പോളിങ് സാമഗ്രികളുമായി ബൂത്തിലേക്കു പോകുന്ന 2 വനിതാ ഉദ്യോഗസ്ഥരുടെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലാണ് വൈറലായത്. യുപി ദിയോറയിലെ പൊതുമരാമത്ത് ഉദ്യോഗസ്ഥ റീന ദ്വിവേദിയും ഭോപാലിലെ ബാങ്ക് ഉദ്യോഗസ്ഥ യോഗേശ്വരി ഗോഹിതെയുമാണിവര്‍.

ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയിരിക്കുകയാണ് രണ്ട് പോളിങ് ഉദ്യോഗസ്ഥരും. മഞ്ഞ സാരിയുടുത്ത് കൂളിങ് ഗ്ലാസ്സ് വെച്ച്, കൈയില്‍ ബാലറ്റ് പെട്ടിയുമായി നടന്നു നീങ്ങിയ ഒരു ഉദ്യോഗസ്ഥയുടെ ചിത്രമായിരുന്നു ആദ്യം വൈറലായത്. ഇത് ആരാണെന്ന് കണ്ടെത്താനുള്ള സോഷ്യല്‍ മീഡിയയിലെ അന്വേഷണങ്ങള്‍ ഒടുവില്‍ ചെന്നുനിന്നത് ഉത്തര്‍പ്രദേശിലാണ്. 

ഇതിന് പിന്നാലെയാണ് നീല നിറത്തിലുള്ള മോഡേണ്‍ വേഷമണിഞ്ഞ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ഒരു ഉദ്യോഗസ്ഥയുടെ ചിത്രം വൈറലാകുന്നത്. ഭോപ്പാലില്‍ നിന്ന് പകര്‍ത്തിയ ഈ ചിത്രത്തിലെ സുന്ദരിക്ക് പിന്നാലെ ആയിരുന്നു സോഷ്യല്‍ മീഡിയ.തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പോളിങ് ബൂത്തിലേക്കെത്തുന്ന ഒരു ഉദ്യോഗസ്ഥയുടെ ചിത്രമാണ് ആദ്യം സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. മഞ്ഞസാരിയുടുത്ത്, കൂളിങ് ഗ്ലാസ് ധരിച്ച്, കൈയില്‍ മൊബൈല്‍ ഫോണും വോട്ടിങ് യന്ത്രവുമായി സിനിമാ സ്റ്റൈലില്‍ നടന്നു നീങ്ങുന്ന ഉദ്യോഗസ്ഥയായിരുന്നു ചിത്രത്തിലെ താരം,

2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും 2017 ലെ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിലും റീന പോളിങ് ഓഫിസറായിരുന്നെങ്കിലും അന്നൊന്നും ആരും അറിഞ്ഞില്ല. ഇത്തവണ ഒപ്പമുള്ള സഹപ്രവര്‍ത്തകന്‍ ഫോട്ടോയെടുത്തു സമൂഹമാധ്യമങ്ങളിലിട്ടു. ഇതോടെ ഷെയറായി, ഫ്രണ്ട്സ് റിക്വസ്റ്റായി, ഒപ്പം സെല്‍ഫിയെടുക്കാനുള്ളവരുടെ തിരക്കായി. ഇതെന്റെ അമ്മയാണെന്ന് ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന മകന്‍ അദിത് കൂട്ടുകാരോടു പറഞ്ഞിട്ടു വിശ്വസിച്ചില്ലെന്നും ഒടുവില്‍ അവന്‍ വിഡിയോ കോള്‍ ചെയ്താണ് അവരുടെ സംശയം മാറ്റിയതെന്നും റീന പറഞ്ഞു. ചെറുപ്പത്തിലേ വിവാഹിതയായെങ്കിലും ഫാഷന്‍, ടിവി രംഗത്ത് ഇനിയും അവസരമുണ്ടെന്ന ആത്മവിശ്വാസത്തിലാണ് മുപ്പത്തിരണ്ടുകാരിയായ റീന. പ്രമുഖ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ അടുത്ത സീസണില്‍ ക്ഷണം കിട്ടിയാല്‍ ഇപ്പോഴേ റെഡി. 

ടിക് ടോക് വീഡിയോയുടെ സഹായത്തോടെയാണ് മഞ്ഞസാരി ധരിച്ചെത്തിയ ആ സുന്ദരി ഉദ്യോഗസ്ഥയെ സോഷ്യല്‍ മീഡിയ കണ്ടെത്തിയത്. ഉത്തര്‍പ്രദേശിലെ പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥയായ റീന ദ്വിവേദിയായിരുന്നു കക്ഷി. ടിക് ടോക് വീഡിയോകളില്‍ സജീവമായ റീന മോഡേണ്‍ വേഷത്തിലെത്തുന്ന നിരവധി ചിത്രങ്ങളും പിന്നീട് വൈറലായിരുന്നു.

ഉത്തര്‍പ്രദേശില്‍ അഞ്ചാം ഘട്ട വോട്ടെടുപ്പിനിടെ പകര്‍ത്തിയ ചിത്രങ്ങളായിരുന്നു അത്. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ അമ്മയാണ് ഈ 32 കാരി. ആദിത് എന്നാണ് മകന്റെ പേര്. ഭര്‍ത്താവ് സഞ്ജയ്. 2013ലാണ് റീന പൊതുമരാമത്ത് വകുപ്പില്‍ ജോലിക്ക് ചേര്‍ന്നത്. ഇതിന് മുമ്പ് ഇന്‍ഷുറന്‍സ് മേഖലയിലായിരുന്നു പ്രവര്‍ത്തനം. പിഡബ്ലൂഡി ജൂനിയര്‍ അസിസ്റ്റന്റ് ആണ് റീന. തിരഞ്ഞെടുപ്പ് ദിവസത്തെ ചിത്രങ്ങള്‍ വൈറലായതിന് പിന്നാലെ നിരവധി ആരാധകരെയാണ് ഒറ്റ ദിവസം കൊണ്ട് റീനയ്ക്ക് ലഭിച്ചത്.

ഇതിന് പിന്നാലെയാണ് ഭോപ്പാലില്‍ നിന്നുള്ള ഒരു പോളിങ് ഉദ്യോഗസ്ഥയില്‍ സോഷ്യല്‍ മീഡിയയുടെ കണ്ണുടക്കിയത്. നീല നിറത്തിലുള്ള മോഡേണ്‍ വസ്ത്രം ധരിച്ച്, കൂളിങ് ഗ്ലാസ്സ് വെച്ച് കൈയില്‍ വോട്ടിങ് യന്ത്രവുമായി കൂലായി നടന്നു പോകുന്ന ഉദ്യോഗസ്ഥയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയായിരുന്നു.

ഭോപ്പാലിലെ കാനറാ ബാങ്കില്‍ ഉദ്യോഗസ്ഥയായ യോഗേശ്വരി ഗോഗിതാണ് സോഷ്യല്‍ മീഡിയയില്‍ താരമായ രണ്ടാമത്തെ ഉദ്യോഗസ്ഥ. മധ്യപ്രദേശിലെ ഗോവിന്ദ്പുരയിലെ ഐടിഐ പോളിഗ് ബൂത്തില്‍ ഡ്യൂട്ടിക്കെത്തിയപ്പോള്‍ പകര്‍ത്തിയ യോഗേശ്വരിയുടെ ചിത്രങ്ങളാണ് വൈറലായത്. പോളിങ് ബൂത്തിലെത്തി മണിക്കൂറുകള്‍ക്കകം യോഗേശ്വരിയുടെ ചിത്രങ്ങളും വൈറലാവുകയായിരുന്നു.

എന്നാല്‍ ഒറ്റ ദിവസം കൈവന്ന പ്രശസ്തിയില്‍ അതൃപ്തയാണ് യോഗേശ്വരി. എനിക്ക് ഇഷ്ടമുള്ള വസ്ത്രമാണ് ഞാന്‍ ധരിക്കുന്നത്. ധരിക്കുന്ന വസ്ത്രമോ ബാഹ്യസൗന്ദര്യമോ കണ്ടല്ല ഒരാളെ വിലയിരുത്തേണ്ടത്. ജോലിയോടുള്ള ആത്മാര്‍ത്ഥയും ഉത്തരവാദിത്തവുമാണ് ശ്രദ്ധിക്കപ്പെടേണ്ടെന്നാണ് യോഗേശ്വരിയുടെ അഭിപ്രായം. പോളിങ് ബൂത്തില്‍ നിന്നും മടങ്ങുന്നതിനിടയില്‍ സംസാരിക്കാന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകരെയും യോഗേശ്വരി മടക്കി അയച്ചിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category